പാലക്കാട്: വാളയാര്‍ ആര്‍ടിഒ ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന. ഇന്നലെ രാത്രി 11നു തുടങ്ങിയ പരിശോധന ഇന്നു പുലര്‍ച്ചെ നാലുവരെ നീണ്ടു. പരിശോധനയില്‍ ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പിരിച്ചെടുത്തു സൂക്ഷിച്ച 13,000 രൂപ പിടികൂടി. ഡിവൈഎസ്പി എം.ഷംസുദീന്റെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ ഫിലിപ് സാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു പണം പിടികൂടിയത്. കാന്തത്തിനൊപ്പം റബര്‍ ബാന്‍ഡ് ചുറ്റി ചെക്പോസ്റ്റ് പരിസരത്ത് ഒട്ടിച്ച നിലയിലാണു പണം സൂക്ഷിച്ചിരുന്നത്. ട്രാഫിക് ബോധവല്കരണത്തിനുള്ള നോട്ടീസിനുള്ളില് പൊതിഞ്ഞ നോട്ടുകെട്ടുകളും പിടികൂടി. ഒരു എംവിഐയും നാല് എഎംവിഐയും ഒരു ഓഫീസ് അറ്റന്‍ഡറുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ മറ്റാരും യൂണിഫോം ധരിച്ചിരുന്നില്ല. കൈക്കൂലി വാങ്ങി യാതൊരുവിധ പരിശോധനയും കൂടാതെയാണ് വാഹനങ്ങള്‍ ചെക്പോസ്റ്റ് കടത്തിവിട്ടിരുന്നതെന്നാണ് പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. ഓണത്തിരക്കിനിടയില്‍ വ്യാപക പണം പിരിവെന്ന പരാതിയെ തുടര്‍ന്നു രണ്ടാഴ്ച്ചയ്ക്കിടെ ഇതു രണ്ടാമത്തെ പരിശോധനയാണു നടന്നത്.
Read MoreCategory: Loud Speaker
ശാസ്ത്രമല്ല വിശ്വാസമാണു വലുത്; ഗണപതിയെക്കുറിച്ചുള്ള സ്പീക്കറുടെ പരാമർശം “തറച്ചത് ചങ്കിൽ’; മാപ്പു പറയണമെന്ന് സുകുമാരൻ നായർ
ചങ്ങനാശേരി: ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിയെക്കുറിച്ചുള്ള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിലാണ് തറച്ചതെന്നും സ്പീക്കർ മാപ്പു പറയാതെ വിട്ടുവീഴ്ചയില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇക്കാര്യത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും ഒപ്പമാണ് എന്‍എസ്എസ്. ശാസ്ത്രമല്ല വിശ്വാസമാണു വലുതെന്നും അദ്ദേഹം പറഞ്ഞു. ഷംസീറിന്റെ പരാമര്‍ശത്തിന് പിന്നില്‍ ഹൈന്ദവവിരോധമാണ്. കേരളത്തിൽ എല്ലാ മതങ്ങളെ സ്നേഹിച്ചുകൊണ്ടും അവരവരുടെ ആരാധനയെ ശരിവച്ചുകൊണ്ടും മുന്നോട്ടുപോകുന്ന പാരമ്പര്യമാണ് ഹൈന്ദവരുടേത്. എന്നാൽ ആരാധിക്കുന്ന ഈശ്വരനെ നിന്ദ്യവും നീചവുമായി അപമാനിക്കാൻ ശ്രമിച്ചാൽ ഒരുതരത്തിലും വിട്ടുവീഴ്ചയില്ലാത്ത എതിർപ്പിനെ നേരിടേണ്ടി വരും. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വിശ്വാസങ്ങളെ ശാസ്ത്രീയതയുടെ പേരുപറഞ്ഞ് തള്ളുന്നതും അധിക്ഷേപിക്കുന്നതും മതവിശ്വാസങ്ങളോടുള്ള വെല്ലുവിളിയാണ്. എന്‍എസ്എസിനും തനിക്കുമെതിരേ സിപിഎം നേതാവ് എ.കെ. ബാലന് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി…
Read Moreകണ്ണൂരില്‍ പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്ന് പരാതി ! കുതറിയോടി രക്ഷപ്പെട്ടെന്ന് പെണ്‍കുട്ടി
കണ്ണൂര്‍ കക്കാട് കുഞ്ഞിപ്പള്ളിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പരാതി. സ്കൂളിലേക്ക് പോകുന്ന വഴിയില്‍ വെച്ച് കറുത്ത നിറമുള്ള വാനിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. വാഹനത്തിലെത്തിയവര്‍ കൈയില്‍ പിടിച്ച് ബലമായി വാഹനത്തിനുള്ളിലേക്ക് കയറ്റാന്‍ ശ്രമം നടത്തിയെന്നും കൈ തട്ടിമാറ്റി കുതറിയോടി രക്ഷപ്പെടുകയായിരുന്നുവെന്നും മുഖംമൂടി ധരിച്ച നാലുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു. പരാതിയെത്തുടര്‍ന്ന് സമീപത്തെ കടകളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടി സ്ഥിരമായി സ്കൂളില്‍ പോകുന്ന ഇടവഴിയാണിത്. ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നതെന്നാണ് പരാതി. ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിപ്പള്ളിയില്‍ പതിനാറുകാരനെ കാണാതായിരുന്നു. ജൂലൈ 16ന് വീട്ടില്‍ നിന്ന് മുടി മുറിക്കാന്‍ തൊട്ടടുത്ത കടയില്‍ പോയ മുഹമ്മദ് ഷൈസിനെയാണ് കാണാതായത്. ഇതുവരെയായും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
Read Moreവോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാവുന്നില്ല; ചെരിപ്പുകൊണ്ട് സ്വയം മുഖത്തടിച്ച് കൗൺസിലർ
ഹൈദരാബാദ്: വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാവുന്നില്ലെന്നു പറഞ്ഞ് കൗൺസിൽ യോഗത്തിനിടെ ആന്ധ്രയിലെ കൗൺസിലർ ചെരിപ്പുകൊണ്ട് സ്വയം മുഖത്തടിച്ചു. അനകപ്പള്ളി ജില്ലയിൽ നരസിപട്ടണം നഗരസഭയിലെ 20ാം വാർഡ് കൗൺസിലർ മുളപ്പർത്തി രാമരാജു ആണ് സ്വയം ശിക്ഷിച്ചത്. താൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ട് 31 മാസമായി, പക്ഷേ എന്റെ വാർഡിലെ ഡ്രൈയിനേജ്, വൈദ്യുതി, ശുചിത്വം, റോഡുകൾ തുടങ്ങിയ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ എനിക്ക് കഴിയുന്നില്ല. എല്ലാ വഴികളും പരീക്ഷിച്ചു. തന്റെ വാർഡിനെ നഗരസഭാ ഉദ്യോഗസ്ഥർ പാടേ അവഗണിക്കുകയാണ്. വോട്ടർമാരോട് ചെയ്ത വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തതിനാൽ മരിക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നും രാമരാജു പറഞ്ഞു. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന 40 കാരനായ രാമരാജുവിനെ തെരഞ്ഞെടുപ്പിൽ ടിഡിപി പിന്തുണച്ചിരുന്നു.
Read Moreസ്കൂളിലേക്ക് കൊണ്ടു പോകുമ്പോള്‍ ഏഴാംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ഓട്ടോ ഡ്രൈവറുടെ ശ്രമം ! അറസ്റ്റ്
ഏഴാംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. വള്ളിക്കാട് സ്വദേശി മണികണ്ഠനാണ് പാലക്കാട് നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. കുട്ടിയെ സ്കൂളിലേക്ക് ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടെയായിയുന്നു ഡ്രൈവറുടെ പീഡനശ്രമം. കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് വാഹനം നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മണികണ്ഠനെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു.
Read Moreകോണ്‍ഗ്രസ് എംഎല്‍എയുടെ കമ്പനിയില്‍ ഇഡിയുടെ റെയ്ഡ് ! ആഡംബര കാറുകളും സ്വര്‍ണഭരണങ്ങളും കോടിക്കണക്കിന് രൂപയും പിടിച്ചെടുത്തു
ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എ. ധരം സിങ് ഛൗക്കറുമായ ബന്ധപ്പെട്ടയിടങ്ങളില്‍ റെയ്ഡ് നടത്തിയ ഇഡി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത് നാല് ആഡംബര കാറുകളും 14.5 ലക്ഷം രൂപയുടെ ആഭരണങ്ങളും നാലരക്കോടി രൂപയും. ഛൗക്കര്‍ പ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് പരിശോധന നടത്തിയത്. പാനിപത്ത് ജില്ലയിലെ സമല്‍ഖ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് ഛൗക്കര്‍. പരിശോധന നടന്ന മാഹിര റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് ഛൗക്കറിന്റേയും മക്കളായ സിഖന്ദര്‍ സിങ്, വികാസ് ഛൗക്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ഇ.ഡി. അറിയിച്ചു. മാഹിര ഗ്രൂപ്പില്‍നിന്ന് വീട് വാങ്ങാന്‍ പണം നല്‍കിയവരെ വഞ്ചിച്ചുവെന്നാണ് കേസ്. മാഹിര ഗ്രൂപ്പിന് കീഴിലുള്ള മാഹിര ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ വസ്തുക്കളില്‍ ജൂലായ് 25നായിരുന്നു ഇ.ഡി. റെയ്ഡ്. സമല്ഖയിലും ഗുഡ്ഗാവിലും ഡല്‍ഹിയിലുമായി 11 ഇടത്താണ് റെയ്ഡ് നടത്തിയത്. 1,497 പേരില്‍ നിന്നായി വീട് നല്‍കാമെന്ന് പറഞ്ഞ് 360 കോടി രൂപ തട്ടിച്ചുവെന്നാണ്…
Read Moreഉച്ചവെയിൽ മൂക്കും മുമ്പ്; കുട്ടികളുടെ ഘോഷയാത്രകൾ രാവിലെ 10നു മുമ്പ് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനാഘോഷം, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന ഘോഷയാത്രകൾ രാവിലെ എട്ടിന് ആരംഭിച്ച് 10ന് മുമ്പ് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഏറ്റവും മുൻപിൽ കുട്ടികളും കുട്ടികളുടെ ഏറ്റവും പിറകിലായി ജനപ്രതിനിധികളും മറ്റുള്ളവരും എന്ന തരത്തിൽ ഘോഷയാത്രകൾ ക്രമീകരിക്കണമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ചു
Read Moreഫീസടയ്ക്കാന്‍ പണമില്ല ! പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി
ഫീസടയ്ക്കാന്‍ പണമില്ലാഞ്ഞതില് മനംനൊന്ത് പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ബംഗളൂരുവിലെ നഴ്സിംഗ് കോളേജില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് മരിച്ചത്. ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് നഴ്സിങ് അഡ്മിഷന് നേടിയത്. ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കി അതുല്യ നാട്ടിലെത്തിയിരുന്നു. അടുത്തിടെ ഈ ട്രസ്റ്റ് അധികൃതരെ വായ്പാതട്ടിപ്പിന് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അതുല്യ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് ഫീസടയ്ക്കാന്‍ പറ്റാതെയാവുകയായിരുന്നു. വായ്പ തേടി ബാങ്കുകളില്‍ അതുല്യ പോയെങ്കിലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. രണ്ടാംവര്‍ഷത്തെ ക്ലാസുകള്‍ക്കായി ചെന്നപ്പോള്‍ ആദ്യവര്‍ഷത്തെ ഫീസ് അടച്ച് അഡ്മിഷന് പുതുക്കി വീണ്ടും ഒന്നാംവര്‍ഷം മുതല്‍ പഠിക്കണമെന്ന് നിര്‍ദേശിച്ചു. ഇതോടെ അതുല്യ തിരികെപ്പോന്നു. ശനിയാഴ്ച രാത്രിയിലാണ് അതുല്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.…
Read Moreതമിഴ്നാട്ടില്‍ രണ്ട് ഗുണ്ടകളെ പോലീസ് വെടിവച്ച് കൊന്നു; മരിച്ച ചോട്ടാ വിനോദിന്റെ പേരിൽ അമ്പതോളം കേസുകൾ
ചെന്നൈ: തമിഴ്നാട്ടില്‍ രണ്ട് ഗുണ്ടകളെ പോലീസ് വെടിവച്ച് കൊന്നു. രമേശ്(32) ചോട്ടാ വിനോദ് (35) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ചെന്നൈ ഗുഡുവഞ്ചേരിയിയിലാണ് സംഭവം. വാഹനപരിശോധനയ്ക്കിടെ അമിത വേഗതയിലെത്തിയ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വാഹനത്തിലുണ്ടായിരുന്നവർ വെട്ടുകത്തിയെടുത്ത് ആക്രമിച്ചു. മറ്റ് വഴിയില്ലാതെ ഇവര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നെന്നാണ് പോലീസിന്റെ വിശദീകരണം. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും പോലീസ് അറിയിച്ചു. 10 കൊലക്കേസുകളും 15 കൊലപാതക ശ്രമവും അടക്കം 50 കേസുകളില്‍ പ്രതിയാണ് ചോട്ടാ വിനോദ്. രമേശ് അഞ്ച് കൊലക്കേസുകള്‍ അടക്കം 20 കേസുകളില്‍ പ്രതിയാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര് ഓടിരക്ഷപ്പെട്ടെന്നും പോലീസ് അറിയിച്ചു.
Read Moreസ്വകാര്യദൃശ്യങ്ങള്‍ ആരോ പുറത്തുവിട്ടു ! രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ പെണ്‍കുട്ടിയും ആണ്‍കുട്ടിയും ജീവനൊടുക്കി
സ്വകാര്യദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ജീവനൊടുക്കി കോളജ് വിദ്യാര്‍ഥികള്‍. കര്‍ണാടകയിലെ ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. കാംപസിന്റെ ടെറസില്‍ വെച്ച് ഇരുവരും ചേര്‍ന്നുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മറ്റൊരാള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ജൂലൈ 25നായിരുന്നു 3.21 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രചരിക്കപ്പെട്ടത്. സംഭവമറിഞ്ഞതോടെ പെണ്‍കുട്ടി വെള്ളിയാഴ്ച വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞതിന് പിന്നാലെ യുവാവും ജീവനൊടുക്കിയതായി പോലീസ് അറിയിച്ചു. ഇരുവരുടെയും മാതാപിതാക്കള്‍ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുവരുടെയും അനുവാദമില്ലാതെ വീഡിയോ പകര്‍ത്തിയ വ്യക്തിയെ കണ്ടെത്തണമെന്നും ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ദേവനാഗിരി പോലീസ് അറിയിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയില്‍ വാഷ്റൂമില്‍ സഹപാഠിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം വന്വിവാദമായിരിക്കുന്നതിനിടെയാണ് പുതിയ സംഭവം.
Read More