കൈയ്യില്‍ കിട്ടുന്നതെന്തും വായിലാക്കുന്ന സ്വഭാവമാണ് കുട്ടികളുടേത്. അത്തരത്തിലുള്ളതും എന്നാല്‍ ഞെട്ടിക്കുന്നതുമായ ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത് മൂന്ന് വയസുകാരന് പാമ്പിനെ ചവച്ചരച്ചു തിന്നു എന്നതാണ് വാര്‍ത്ത. ഉത്തര്‍പ്രേദശിലെ ഫാറൂഖ്ബാദ് ജില്ലയിലെ മദ്നാപൂര്‍ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം. പരിഭ്രാന്തരായ മാതാപിതാക്കള്‍ ചത്തപാമ്പിനെ ബാഗിലാക്കി കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. 24 മണിക്കൂര്‍ നീരീക്ഷണത്തിന് ശേഷം കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ദിനേശ് കുമാറിന്റെ മകന് ആയൂഷിന്റെ നിലവിളി കേട്ടാണ് മുത്തശ്ശി ഓടിയെത്തിയത്. അവന് പാമ്പിനെ ചവച്ചരയ്ക്കുന്നത് കണ്ട് മുത്തശ്ശി ആദ്യം ഞെട്ടിയെങ്കിലും വായില്‍ നിന്ന് അതിനെ പുറത്തെടുക്കുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. മാതാപിതാക്കള്‍ എത്തി ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാര്യങ്ങള്‍ ഡോക്ടറോട് വിശദീകരിക്കുന്നതിനായ ചത്തപ്പാമ്പിനെ ഒരു പോളിത്തീന്‍ ബാഗില്‍ ആക്കി എടുക്കുകയും ചെയ്തു. കുട്ടി സുഖമായിരിക്കുന്നതായും ആശുപത്രിയില്‍ നിന്ന്…
Read MoreCategory: Today’S Special
ഹോസ്റ്റലില്‍ സിഗരറ്റ് വലിക്കുന്നതിനെ സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യം ചെയ്തു ! കൂട്ടത്തല്ലിന്റെ വീഡിയോ വൈറല്‍…
സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സെക്യൂരിറ്റി ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ പൊരിഞ്ഞ അടി. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരും വിദ്യാര്‍ഥികളുമായി 33 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ സര്‍വകലാശാലയില്‍ ഞായറാഴ്ച രാത്രി 10.30 ഓടേയാണ് സംഭവം. സര്‍വകലാശാല ക്യാംപസിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ സിഗരറ്റ് വലിക്കുന്നതിനെ സെക്യൂരിറ്റി ജീവനക്കാര്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് 33 പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഇരുഭാഗത്ത് നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Read Moreവെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടിയാണ് ഇവര്‍ നാണം കെടുത്തുന്നത് ! മെന്‍സ് അസോസിയേഷനെതിരേ തുറന്നടിച്ച് അശ്വതി ശ്രീകാന്ത്
കെഎസ്ആര്‍ടിസി ബസില്‍ യുവതിയ്ക്കടുത്തിരുന്ന് നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും ചെയ്ത കേസില്‍ അറസ്റ്റിലായ സവാദ് ജാമ്യത്തിലിറങ്ങിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ സ്വീകരണം നല്‍കിയിരുന്നു. ഇതിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയെങ്കിലും ഇതിനെ അനുകൂലിക്കുന്ന നിരവധി ആളുകളുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. സ്വീകരണം കൊടുത്തതില്‍ അല്ല ആള് കേരള മെന്‍സ് അസോസിയേഷന് എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താന്‍ ശ്രമിക്കുന്നതില്‍ ആണ് സങ്കടം എന്നാണ് അശ്വതി ശ്രീകാന്ത് കുറിച്ചത്. കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ ഒപ്പം യാത്രചെയ്ത യുവതിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തുകയും സ്വയം ഭോഗം ചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിയ്ക്കാന്‍ ശ്രമിച്ചതിനുമാണ് സവാദ് അറസ്റ്റിലായത്. സംഭവ ദിവസം സവാദ് തന്നോട് മോശമായി പെരുമാറി എന്നു കാണിച്ച് യുവതി വീഡിയോ ചിത്രീകരിക്കുകയും പരാതി…
Read Moreഗൂഗിള്‍മാപ്പ് നോക്കി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് തൊടുപുഴയില്‍ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചു ! കാര്‍ വന്നത് മധുരയില്‍ നിന്ന്
മധുരയില്‍നിന്ന് ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റ മുണ്ടന്മുടി പുത്തന്‍പുരയ്ക്കല്‍ കുട്ടിയമ്മ(55)യെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 7.15നാണ് വണ്ണപ്പുറം ചേലച്ചുവട് റോഡില്‍ മുണ്ടന്മുടി ഭാഗത്തുവച്ച് അപകടം ഉണ്ടായത്. മധുരയില്‍ പോയി മടങ്ങിവന്ന തൃപ്പൂണിത്തുറ സ്വദേശികളുടെ കാറാണ് അപകടത്തില്‍പെട്ടത്. മധുരയില്‍നിന്ന് ഗൂഗിള്‍ മാപ്പു നോക്കിയാണ് ഇവര്‍ ഇതുവഴി വന്നതെന്നാണ് റിപ്പോര്‍ട്ട്. എളുപ്പവഴിയായി ഗൂഗിള്‍മാപ്പ് നിര്‍ദേശിച്ച വഴിയിലൂടെയായിരുന്നു ഇവര്‍ വന്നത്. ഇടുങ്ങിയതും കുത്തനെയുള്ള ഇറക്കവും വളവുകളുമുള്ളതാണ് ഈ ഭാഗത്തെ റോഡ്. ഇവിടെവെച്ച് കാറിന്റെ നിയന്ത്രണം വിടുകയും അതുവഴി നടന്നുവരികയായിരുന്ന കുട്ടിയമ്മയെ ഇടിക്കുകയുമായിരുന്നു. കുട്ടിയമ്മയെ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് എതിര് വശത്തെ തിട്ടയില്‍ ഇടിച്ചാണു നിന്നത്. കാറിന്റെ മുന്‍വശത്തും വശങ്ങളിലും സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസും തകര്‍ന്നു. അതേസമയം റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകടത്തിന്…
Read Moreകളിക്കൂട്ടുകാരിയെ 18 വര്‍ഷത്തിനു ശേഷം കണ്ടെത്താന്‍ സഹായിച്ചത് ഇന്‍സ്റ്റഗ്രാം ! ആ അപൂര്‍വ കൂടിച്ചേരലിന്റെ കഥയിങ്ങനെ…
കുട്ടിക്കാലത്തെ നിഷ്കളങ്കമായ സൗഹൃദങ്ങളുടേതിനു പകരം വയ്ക്കാവുന്ന സൗഹൃദങ്ങള്‍ നമുക്ക് പിന്നീട് ജീവിതത്തിലൊരിക്കലും കിട്ടിയെന്നു വരില്ല. പലവഴിക്ക് പിരിഞ്ഞുപോകുന്ന കൂട്ടുകാരെ ചിലപ്പോഴൊക്കെ ജീവിതത്തില്‍ പിന്നീടൊരിക്കലും കാണാന്‍ സാധിക്കാത്ത അവസ്ഥയ്ക്ക് വിരാമമിട്ടത് സോഷ്യല്‍ മീഡിയയുടെ കടന്നുവരവാണ്. അത്തരത്തില്‍ കുട്ടിക്കാലത്തെ കൂട്ടുകാരിയെ 18 വര്‍ത്തിനു ശേഷം കണ്ടെത്തിയ ഒരു കഥയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. എല്‍കെജിയില്‍ കൂടെ പഠിച്ച ലക്ഷിത എന്ന കൂട്ടുകാരിയെ കണ്ടെത്താന്‍ നേഹ എന്ന യുവതി ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ട് തുടങ്ങുകയായിരുന്നു. ‘ഫൈന്‍ഡിങ് ലക്ഷിത’ എന്ന പേരില്‍ തുടങ്ങിയ അക്കൗണ്ടില്‍ ലക്ഷിതയുടെ കുട്ടിക്കാലത്തെ ചിത്രവും എല്‍കെജി ക്ലാസിലെ ഗ്രൂപ്പ് ഫോട്ടോയും നേഹ പങ്കുവെച്ചു. അക്കൗണ്ടിന്റെ പ്രൊഫൈല്‍ ഫോട്ടോയും ലക്ഷിതയുടെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു. ‘എന്റെ കുട്ടിക്കാലത്തെ ചങ്ങാതി ലക്ഷ്തിയെ കണ്ടെത്താനാണ് ഈ പ്രൊഫൈല്‍ തുടങ്ങിയത്. അവള്‍ക്ക് ഇപ്പോള്‍ 21 വയസായിട്ടുണ്ടാകും. അവളുടെ സഹോദരന്റെ പേര് കുണാല്‍ എന്നാണ്.’ ഇന്‍സ്റ്റയുടെ ബയോയില്‍…
Read Moreഒരു “ഓഡി’ തട്ടുകട ; “ആഢംബരമായി ചിന്തിക്കൂ, ആഢംബരമായി കുടിക്കൂ…’ മുംബൈ യുവാക്കളുടെ ചായക്കട ഹിറ്റ്..!
മുംബൈ: ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തില്‍ ആഢംബര വാഹനമായ ഓഡി കാറിൽ ചായവില്പന നടത്തുന്ന യുവാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ലോഖന്ദ് വാല തെരുവിൽ അമിത് കശ്യപ്, മന്നു ശര്‍മ എന്നീ ചെറുപ്പക്കാരാണ് അടിപൊളി സ്റ്റൈലിൽ ചായക്കച്ചവടം നടത്തുന്നത്. എല്ലാദിവസവും ഓഡിയില്‍ എത്തുന്ന ഇവര്‍ റോഡരികിൽ കാർ ഒതുക്കിയിട്ട് അവിടത്തന്നെ സ്റ്റാള്‍ തയാറാക്കി ചായ വില്പന ആരംഭിക്കുന്നു. “ഓണ്‍ ഡ്രൈവ് ടീ’ എന്നാണ് ഇവരുടെ തട്ടുകടയുടെ പേര്. ഈ പേരില്‍ ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഉണ്ട്. “ആഢംബരമായി ചിന്തിക്കൂ, ആഢംബരമായി കുടിക്കൂ…’ എന്നാണ് ടീ സ്റ്റാളിന്റെ ടാഗ്ലൈന്. കടയുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളും യുവാക്കള്‍ പങ്കുവയ്ക്കാറുണ്ട്. തങ്ങളുടെ ചായ കുടിച്ചവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നതെന്ന് അമിത്തും മന്നുവും പറയുന്നു. ഇരുവരെയും പ്രശംസിച്ചു നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അതേസമയം, ഓഡിയില്‍ ചായക്കച്ചവടം നടത്തുന്നതിനെ…
Read Moreമൂര്‍ഖനും അഭിനയിച്ചു; പ്രീ വെഡ്ഡിംഗ് ഷൂട്ട് കണ്ടവർ ഞെട്ടി; മണിക്കൂറുകൾകൊണ്ട് വൈറലായ ഫോട്ടോഷൂട്ട് കഥയിങ്ങനെ…
ന്യൂഡല്‍ഹി: വിവാഹത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്തത തേടുന്നവരാണ് പുതുതലമുറക്കാര്. ആശയങ്ങളിലെ വൈവിധ്യംകൊണ്ട് ഇത്തരം ഫോട്ടോഷൂട്ടുകൾ ശ്രദ്ധപിടിച്ചുപറ്റാറുമുണ്ട്. കഴിഞ്ഞമാസം 27ന് ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട ഒരു പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് കാഴചക്കാരെ അമ്പരിപ്പിച്ചെന്നു മാത്രമല്ല, ഭയപ്പെടുത്തുകയുംചെയ്തു. വിവേക് എന്ന അക്കൗണ്ടില്‍നിന്നു പങ്കുവച്ച ചിത്രങ്ങൾ മണിക്കൂറുകള്‍ക്കുള്ളില്‍ വലിയതരംഗമായി. കഥ പറയുന്നതുപോലെയാണ് ചിത്രങ്ങള്‍. വീടിനു വെളിയിലിറങ്ങുന്ന യുവതി തന്റെ മുന്നിലൊരു മൂര്‍ഖനെ കാണുന്നു. ഭയന്നുപോയ പെണ്ണ് പാമ്പുപിടിത്തക്കാരെ വിളിക്കുന്നു. പാമ്പിനെ പിടിക്കാന്‍ രണ്ടു യുവാക്കള്‍ സ്കൂട്ടറില്‍ വീട്ടിലെത്തുന്നു. അതിലൊരാള്‍ പാമ്പിനെ പിടിച്ചു കൂടിനകത്താക്കുന്നു. പെൺകുട്ടി ഇതെല്ലാം ആരാധനയോടെ കണ്ടുനില്ക്കുന്നു.പാന്പിനെ പിടികൂടിയ യുവാവ് പെണ്‍കുട്ടിയോടു ഫോണില്‍ വിളിക്കാം എന്ന ആംഗ്യം കാണിച്ചു തിരിച്ചുപോകുന്നു. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുന്നു. ഫോണില്‍ സംസാരിക്കുന്നു. ഫോട്ടോയുടെ അവസാനം ഇരുവരും കൈകോര്‍ത്തു നടന്നുപോകുന്നു. ഈസമയം ഫ്രെയിമില്‍ തലയുയര്‍ത്തി അവരെ നോക്കുന്ന മൂര്‍ഖനെയും കാണാം. വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് നടത്തിയ ജോഡികളെ…
Read Moreഹിറ്റ്ലറിന് കാമുകി നല്കിയ പെന്‍സിൽ ലേലത്തിന്; പ്രതീക്ഷിക്കുന്ന തുക ഒരു കോടി
ബെല്‍ഫാസ്റ്റ്: ലോകത്തെ വിറപ്പിച്ച ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറിന് കാമുകി ഇവാ ബ്രൗണ്‍ സമ്മാനിച്ച പെന്‍സില്‍ ലേലത്തിന്. ജൂണ്‍ ആറിന് വടക്കൻ അയർലൻഡിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റിലാണ് ലേലം. പെന്സിലിന് ഏകദേശം ഒരു കോടിയോളം രൂപ ലഭിക്കുമെന്നാണു പ്രതീക്ഷ. ഹിറ്റ്ലര്‍ ഒപ്പിട്ട ഒറിജിനല്‍ ഫോട്ടോയും രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട ഐറിഷ് വിമതര്‍ക്ക് 1869ല്‍ വിക്ടോറിയ രാജ്ഞി കൈകൊണ്ട് എഴുതിയ അപൂര്‍വമായ ക്ഷമാപണക്കത്തും ഒന്നാം ലോക മഹായുദ്ധത്തിന്റെ മെഡലുകളും രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട രേഖകളും ബ്ലൂംഫീല്‍ഡ് ലേലത്തില്‍ ഉള്‍പ്പെടുന്നു. 1941 ഏപ്രില്‍ 20ന് ഹിറ്റ്ലറുടെ 52-ാം ജന്മദിനത്തില് ദീര്‍ഘകാലം പങ്കാളിയായിരുന്ന ഇവാ ബ്രൗണ്‍ സമ്മാനിച്ചതാണ് വെള്ളികൊണ്ടു പൊതിഞ്ഞ പെന്‍സില്‍. പെൻസിലിൽ “1941 ഏപ്രിൽ 10 വരെ ഏറ്റവും ആത്മാർഥമായി ഈവ’ എന്ന എഴുത്തുണ്ട്. പെൻസിലിനു മുകളിൽ “AH’ എന്ന് ആലേഖനം ചെയ്തിട്ടുമുണ്ട്. ഇവായെ 1945 ഏപ്രിൽ 30നാണു ഹിറ്റ്ലർ ഔദ്യോഗികമായി…
Read Moreകാമുകനൊപ്പം ഒളിച്ചോടാന്‍ യുവതിയ്ക്ക് വേണ്ട ഒത്താശ ചെയ്ത് ഭര്‍ത്താവ് ! കല്യാണം കഴിഞ്ഞ് 20-ാം ദിവസം യുവതിയും കാമുകനും ഒരുമിച്ചു
മഹാരാഷ്ട്രയില്‍ കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയ്ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്ത് വിശാലമനസ്കനായ ഭര്‍ത്താവ്. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കാമുകനെ ഉപേക്ഷിച്ച് യുവതി തന്നെ വിവാഹം ചെയ്തതെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു സഹായം. ബീച്ച്കില ഗ്രാമത്തിലാണ് സംഭവം. മെയ് പത്തിനായിരുന്നു സനോജ് കുമാറിന്റെ വിവാഹം. കല്യാണം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ അസന്തുഷ്ടയാണെന്ന് ഭര്‍ത്താവ് തിരിച്ചറിയുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി പ്രണയം ഉണ്ടെന്നും കണ്ടെത്തി. കഴിഞ്ഞ പത്തുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും സനോജ് കുമാറിന് മനസിലായി. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നത് കൊണ്ടാണ് ഇരുവര്‍ക്കും വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നത്. ഭാര്യയുടെ സങ്കടം തിരിച്ചറിഞ്ഞ സനോജ്, കാമുകനൊപ്പം ഒളിച്ചോടാന്‍ സഹായം ചെയ്ത് കൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കല്യാണം കഴിഞ്ഞ് 20 ദിവസത്തിന് ശേഷമാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെയും വീട്ടുകാരെയും സ്റ്റേഷനിലേക്ക്…
Read Moreസംഗീതപരിപാടിയ്ക്കിടെ ഗായികയ്ക്ക് വെടിയേറ്റു ! വീഡിയോ
ബിഹാറില്‍ സംഗീത പരിപാടിക്കിടെ ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് നേരെ വെടിവെച്ച് ആക്രമികള്‍. ഇടത് തുടയില്‍ വെടിയേറ്റ നിഷയെ പട്നയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരണ്‍ ജില്ലയിലെ സെന്‍ദുര്‍വ ഗ്രാമത്തില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. പരിപാടിക്കിടെ ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ഗായികയെ പട്നയിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Read More