വി​വാ​ഹം ബ​ഹി​രാ​കാ​ശ​ത്ത് ആ​ഘോ​ഷി​ക്കാ​ന്‍ ത​ല​യൊ​ന്നി​ന് ഒ​രു കോ​ടി ! ഇ​തി​നോ​ട​കം വി​റ്റ​ത് 1000 ടി​ക്ക​റ്റു​ക​ള്‍…

വി​വാ​ഹാ​ഘോ​ഷം വ്യ​ത്യ​സ്ത​മാ​ക്കാ​ന്‍ പ​ല​രും പ​ല​തും ചെ​യ്യു​ന്നു​ണ്ട്. എ​ന്തൊ​ക്കെ പു​തു​മ കൊ​ണ്ടു​വ​ന്നാ​ലും മ​റ്റു​ള്ള​വ​രെ കോ​പ്പി​യ​ടി​ച്ചെ​ന്ന ആ​ക്ഷേ​പ​മാ​യി​രി​ക്കും മി​ച്ചം. എ​ന്നാ​ല്‍ വി​വാ​ഹം ഭൂ​മി​യി​ലാ​ക്കാ​തെ ബ​ഹി​രാ​കാ​ശ​ത്താ​ക്കി​യാ​ലോ എ​ന്ന ആ​ശ​യ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു ബ​ഹി​രാ​കാ​ശ യാ​ത്രാ ക​മ്പ​നി. സ്പേ​സ് പെ​ര്‍​സ്‌​പെ​ക്റ്റീ​വ് എ​ന്ന ക​മ്പ​നി​യാ​ണ് ഈ ​ആ​ശ​യ​ത്തി​നു പി​ന്നി​ല്‍. ക​മ്പ​നി​യു​ടെ നെ​പ്ട്യൂ​ണ്‍ ബ​ഹി​രാ​കാ​ശ പേ​ട​കം ഉ​പ​യോ​ഗി​ച്ച് നി​ങ്ങ​ളു​ടെ ആ​ഗ്ര​ഹം സാ​ധ്യ​മാ​ക്കു​മെ​ന്നാ​ണ് ക​ന്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം. സാ​ധാ​ര​ണ ബ​ഹി​രാ​കാ​ശ യാ​ത്ര​പോ​ലെ​യു​ള്ള അ​നു​ഭ​വം ആ​യി​രി​ക്കി​ല്ലെ​ന്നും ആ​ഡം​ബ​ര​പൂ​ര്‍​ണ​മാ​യ ഒ​രു യാ​ത്ര​യാ​യി​രി​ക്കു​മ​തെ​ന്നും ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്താ​നു​ള്ള ശാ​രീ​രി​ക-​സാ​ന്പ​ത്തി​ക യോ​ഗ്യ​ത​യു​ള്ള ആ​രെ​യും ത​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും ക​മ്പ​നി പ​റ​യു​ന്നു. ബ​ഹി​രാ​കാ​ശ പേ​ട​കം റോ​ക്ക​റ്റു​ക​ളി​ല്ലാ​തെ ഒ​രു സ്‌​പേ​സ് ബ​ലൂ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഉ​യ​ര്‍​ത്തു​ക. വ​ധൂ​വ​ര​ന്മാ​ര്‍​ക്ക് പേ​ട​ക​ത്തി​നു​ള്ളി​ല്‍ വി​ശ്ര​മി​ക്കാ​നും കോ​ക്ക്‌​ടെ​യി​ലു​ക​ള്‍ പ​ങ്കി​ടാ​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടാ​കും. പേ​ട​ക​ത്തി​ലെ ഒ​രു സീ​റ്റി​ന് വി​ല​യാ​യി ന​ല്‍​കേ​ണ്ട​ത് 1,25,000 ഡോ​ള​ര്‍ ആ​യി​രി​ക്കും. അ​താ​യ​ത് ഒ​രു കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ല്‍. അ​ടു​ത്ത​വ​ര്‍​ഷം പ​ദ്ധ​തി ആ​രം​ഭി​ക്കും. ഇ​തി​നോ​ട​കം…

Read More

തൃ​ശൂ​രി​ല്‍ ച​ങ്ങാ​തി പ​രീ​ക്ഷ​യെ​ഴു​തി​യ​ത് 92 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ! പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ല്‍ ഡി​ഗ്രി​യു​ള്ള​വ​രും…

തൃ​ശൂ​ര്‍: മ​ല​യാ​ളം പ​രീ​ക്ഷ ന​ന്നാ​യി എ​ഴു​തി വ​ള​രെ എ​ളു​പ്പം ആ​യി​രു​ന്നു – പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി സ​ഫി​ക്കു​ള്‍ ഇ​സ്ലാം മ​ണ്ഡ​ല്‍ ന​ല്ല തെ​ളി​ഞ്ഞ മ​ല​യാ​ള​ത്തി​ല്‍ പ​റ​ഞ്ഞ​പ്പോ​ള്‍ കൂ​ടി​നി​ന്ന​വ​ര്‍ കൈ​യ​ടി​ച്ച് അ​ഭി​ന​ന്ദി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ നി​ന്ന് എ​ത്തി കേ​ര​ള​ത്തി​ല്‍ നി​ന്നും മ​ല​യാ​ളം പ​ഠി​ച്ച് 92 പേ​രാ​ണ് ഇ​ന്ന​ലെ തൃ​ശൂ​ര്‍ കോ​ല​ഴി​യി​ല്‍ സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ന്റെ ച​ങ്ങാ​തി പ​ദ്ധ​തി സാ​ക്ഷ​ര​ത പ​രീ​ക്ഷ എ​ഴു​തി​യ​ത്. സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍ ത​യ്യാ​റാ​ക്കി​യ ഹ​മാ​രി മ​ല​യാ​ളം എ​ന്ന മ​ല​യാ​ളം പാ​ഠ​പു​സ്ത​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു പ​രീ​ക്ഷ. കോ​ല​ഴി​യി​ലും പ​രി​സ​ര​ത്തും വി​വി​ധ ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന 92 പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​ല​യാ​ള​ത്തി​ല്‍ ത​ങ്ങ​ളു​ടെ പാ​ട​വം തെ​ളി​യി​ച്ച​ത്. കൂ​ട്ട​ത്തി​ല്‍ 51 കാ​ര​നാ​യ സ​ഫി​ക്കു​ള്‍ ഇ​സ്ലാം മ​ണ്ഡ​ല്‍ ആ​യി​രു​ന്നു സീ​നി​യ​ര്‍.​അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ മ​ല​യാ​ളം എ​ഴു​താ​നും വാ​യി​ക്കാ​നും പ​ഠി​പ്പി​ച്ച​തി​ന്റെ പ​രീ​ക്ഷ​യാ​യി​രു​ന്നു സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍ ഇ​ന്ന​ലെ ന​ട​ത്തി​യ​ത്. ച​ങ്ങാ​തി എ​ന്ന ഈ ​പ​ദ്ധ​തി​ക്ക് വേ​ണ്ടി…

Read More

യൂ ​ടു കെ​എ​സ്ആ​ര്‍​ടി​സി ! നാ​ളെ മു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യും 2000 സ്വീ​ക​രി​ക്കി​ല്ല…

2000 രൂ​പ നോ​ട്ട് പി​ന്‍​വ​ലി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ളെ മു​ത​ല്‍ 2000 രൂ​പ നോ​ട്ടു​ക​ള്‍ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി. ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്കും ടി​ക്ക​റ്റ് കൗ​ണ്ട​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും മാ​നേ​ജ്മെ​ന്റ് ഇ​ത് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി. ക​ഴി​ഞ്ഞ ദി​വ​സം ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​നും സ​മാ​ന തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​രു​ന്നു. ബി​വ​റേ​ജു​ക​ളി​ല്‍ ഇ​നി ര​ണ്ടാ​യി​രം രൂ​പ​യു​ടെ നോ​ട്ട് സ്വീ​ക​രി​ക്കേ​ണ്ട എ​ന്ന​താ​യി​രു​ന്നു പു​റ​ത്തി​റ​ക്കി​യ സ​ര്‍​ക്കു​ല​ര്‍. മെ​യ് 19നാ​ണ് ആ​ര്‍​ബി​ഐ ര​ണ്ടാ​യി​രം രൂ​പ​യു​ടെ നോ​ട്ട് പി​ന്‍​വ​ലി​ച്ച​ത്. ഇ​തി​ന് പി​ന്നി​ലെ കാ​ര​ണ​വും ആ​ര്‍​ബി​ഐ ത​ന്നെ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. 2016ല്‍ ​നോ​ട്ട് നി​രോ​ധ​ന കാ​ല​ത്ത് പെ​ട്ടെ​ന്നു​ണ്ടാ​യ ക​റ​ന്‍​സി ക്ഷാ​മം ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടൊ​ണ് 2000 രൂ​പ നോ​ട്ടു​ക​ള്‍ പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് ആ​ര്‍​ബി​ഐ പ​റ​യു​ന്നു. അ​ന്ന് പ​ഴ​യ 500,1000 നോ​ട്ടു​ക​ള്‍ നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു 2000 രൂ​പ നോ​ട്ടു​ക​ള്‍ രം​ഗ​പ്ര​വേ​ശം ചെ​യ്ത​ത്. ഇ​പ്പോ​ള്‍ ക​റ​ന്‍​സി​യി​ലെ കു​റ​വ് പ​രി​ഹ​രി​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ 500,200 നോ​ട്ടു​ക​ള്‍ കൊ​ണ്ട് നി​റ​വേ​റ്റാ​നാ​കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍…

Read More

കാ​ര്‍​ത്തി​യു​ടെ കു​ടും​ബ​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി ! കാ​ര​ണം തൃ​ഷ​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ്ര​മു​ഖ സം​വി​ധാ​യ​ക​ന്‍…

ത​മി​ഴ്‌​സി​നി​മ​യി​ലെ മി​ന്നും താ​ര​മാ​മ് കാ​ര്‍​ത്തി. സൂ​പ്പ​ര്‍​താ​രം സൂ​ര്യ​യു​ടെ സ​ഹോ​ദ​ര​ന്‍ എ​ന്ന നി​ല​യി​ല്‍ സി​നി​മ​യി​ല്‍ എ​ത്ത​പ്പെ​ട്ട താ​രം പി​ന്നീ​ട് ത​ന്റേ​താ​യ സ്ഥാ​നം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മി​ക​ച്ച നി​ര​വ​ധി സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള കാ​ര്‍​ത്തി​യു​ടെ ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​മാ​യ പൊ​ന്നി​യ​ന്‍ സെ​ല്‍​വ​നി​ലെ പ്ര​ക​ട​നം ഏ​റെ കൈ​യ്യ​ടി നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ കാ​ര്‍​ത്തി​യെ കു​റി​ച്ച് സി​നി​മ ന​ട​നും നി​രൂ​പ​ക​നു​മാ​യ ബ​യ​ല്‍​വാ​ന് രം​ഗ​നാ​ഥ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ളാ​ണ് ച​ര്‍​ച്ച​യാ​യി മാ​റു​ന്ന​ത്. കാ​ര്‍​ത്തി​യു​ടെ കു​ടും​ബ​ജീ​വി​ത​ത്തി​ലെ ചി​ല പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചാ​ണ് ബ​യ​ല്‍​വാ​ന് രം​ഗ​നാ​ഥ​ന്‍ പ​റ​യു​ന്ന​ത്. സി​നി​മ​യി​ല്‍ നാ​യ​ക​ന്‍ ആ​കു​മ്പോ​ള്‍ ചി​ല​പ്പോ​ള്‍ കെ​ട്ട​ണം, ചും​ബി​ക്ക​ണം കെ​മി​സ്ട്രി വ​ര്‍​ക്ക് ഔ​ട്ട് ചെ​യ്യ​ണം. ബെ​ഡ്റൂം സീ​ന്‍ ചെ​യ്യ​ണം ക​ഥ​യ്ക്ക് ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ സം​വി​ധാ​യ​ക​ന്‍ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് ലി​പ്പ് കി​സ് അ​ട​ക്കം ചെ​യ്യ​ണം. ഇ​തി​നെ​ല്ലാം ഒ​രു​ങ്ങി ത​ന്നെ​യാ​ണ് ന​ട​ന്‍​മാ​ര്‍ ഇ​പ്പോ​ള്‍ ഒ​രു വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. വി​വാ​ഹി​ത​രാ​ണ് എ​ങ്കി​ല്‍ അ​യാ​ളു​ടെ ഭാ​ര്യ ത്യാ​ഗി​യാ​യ സ്ത്രീ​യെ പോ​ലെ പെ​രു​മാ​റ​ണം.…

Read More

പെ​ട്രോ​ള്‍ പ​മ്പി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ തീ​പ​ട​ര്‍​ന്നു ! 18കാ​രി​യ്ക്ക് ദാ​രു​ണാ​ന്ത്യം;​വീ​ഡി​യോ

പെ​ട്രോ​ള്‍ പ​മ്പി​ല്‍ വ​ച്ച് മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നി​തി​ടെ തീ​പ​ട​ര്‍​ന്ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ 18കാ​രി മ​രി​ച്ചു. ക​ര്‍​ണാ​ട​ക​യി​ലെ തും​കു​ര്‍ ജി​ല്ല​യി​ലാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. ഭ​വ്യ​യാ​ണ് മ​രി​ച്ച​ത്. അ​മ്മ ര​ത്‌​ന​മ്മ​യ്ക്ക് (46) സാ​ര​മാ​യി പൊ​ള്ള​ലേ​റ്റു. ബു​ധ​നാ​ഴ്ച​യാ​ണ് അ​മ്മ​യ്‌​ക്കൊ​പ്പം ഭ​വ്യ പെ​ട്രോ​ള്‍ പ​മ്പി​ല്‍ എ​ത്തി​യ​ത്. ടൂ​വി​ല​റി​ല്‍ എ​ത്തി കാ​നി​ല് പെ​ട്രോ​ള്‍ നി​റ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര​ന്‍ പ്ലാ​സ്റ്റി​ക് കാ​നി​ല്‍ പെ​ട്രോ​ള്‍ നി​റ​യ്ക്കു​മ്പോ​ള്‍ ഭ​വ്യ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. മൊ​ബൈ​ല്‍ ഫോ​ണി​ന് തീ​പി​ടി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. അ​പ​ക​ട​ത്തി​ന്റെ വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ ഭ​വ്യ മോ​ട്ട​ര്‍ ബൈ​ക്കി​ല്‍ ഇ​രി​ക്കു​ന്ന​തും അ​മ്മ സ​മീ​പ​ത്തു നി​ല്‍​ക്കു​ന്ന​തും വ്യ​ക്ത​മാ​ണ്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഭ​വ്യ ബെം​ഗ​ളൂ​രു​വി​ലെ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ ര​ത്‌​ന​മ്മ​യ്ക്ക് സാ​ര​മാ​യ പൊ​ള്ള​ലേ​റ്റെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ ബ​ഡ​വ​ന​ഹ​ള്ളി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

യു​എ​ഇ​യി​ല്‍ ട്രാ​ഫി​ക് നി​യ​മം ലം​ഘി​ച്ചാ​ല്‍ 2000 ദി​ര്‍​ഹം വ​രെ പി​ഴ ! വാ​ഹ​നം 60 ദി​വ​സ​ത്തേ​ക്കു ക​ണ്ടു​കെ​ട്ടാ​നും തീ​രു​മാ​നം

അ​ബു​ദാ​ബി: പു​തി​യ ട്രാ​ഫി​ക് നി​യ​മ പ​രി​ഷ്‌​ക​ര​ണ​വു​മാ​യി യു​എ​ഇ. മോ​ശം കാ​ലാ​വ​സ്ഥ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യാ​ണു നി​യ​മ​ങ്ങ​ളി​ലെ മാ​റ്റം. നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചാ​ല്‍ 1000 ദി​ര്‍​ഹം മു​ത​ല്‍ 2000 ദി​ര്‍​ഹം വ​രെ​യാ​ണ് പി​ഴ. പു​തു​ക്കി​യ നി​ര​ക്കാ​ണി​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്റെ സു​ര​ക്ഷ​യ്ക്കും റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​മാ​ണു പു​തി​യ മാ​റ്റ​ങ്ങ​ളെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ പി​ഴ ചു​മ​ത്തു​ന്ന​തി​നു പു​റ​മേ ബ്ലാ​ക്ക് പോ​യി​ന്റു​ക​ളു​മു​ണ്ടാ​കും. കൂ​ടാ​തെ വാ​ഹ​നം 60 ദി​വ​സ​ത്തേ​ക്കു ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്യും. ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തോ​ടു സ​ഹ​ക​രി​ക്കാ​തി​രി​ക്കു​ക​യോ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ദു​ര​ന്ത​ങ്ങ​ളി​ലും ആം​ബു​ല​ന്‍​സ്, റെ​സ്‌​ക്യൂ വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ക​യോ ചെ​യ്താ​ല്‍ 1,000 ദി​ര്‍​ഹം പി​ഴ​യും നാ​ല് ബ്ലാ​ക്ക് പോ​യി​ന്റു​ക​ളും ല​ഭി​ക്കും.

Read More

മി​സോ​റാ​മി​ല്‍ പു​തി​യ ഇ​നം പ​ല്ലി​യെ ക​ണ്ടെ​ത്തി ! അ​തി വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കും; വ്യ​ത്യ​സ്ത​മാ​യ ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കും

ഐ​സോ​ള്‍: മി​സോ​റാ​മി​ല്‍ ഗ​വേ​ഷ​ക​സം​ഘം പു​തി​യ ഇ​നം പ​ല്ലി​യെ ക​ണ്ടെ​ത്തി. ഈ ​പ​ല്ലി​ക​ള്‍​ക്കു വ​ള​രെ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യും. അ​വ​യു​ടെ ശ​ബ്ദ​വും ഉ​ച്ച​ത്തി​ലു​ള്ള ഇ​ണ​ചേ​ര​ല്‍ വി​ളി​യും മ​റ്റു പ​ല്ലി​ക​ള്‍​ക്കി​ട​യി​ല്‍ ഇ​വ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. മി​സോ​റാം സം​സ്ഥാ​ന​ത്തി​ന്റെ പേ​രാ​ണ് പു​തി​യ ഇ​ന​ത്തി​ന് ന​ല്‍​കി​യ​ത് – ‘ഗെ​ക്കോ മി​സോ​റ​മെ​ന്‍​സി​സ്’. ഇ​വ​യ്ക്കു സ​ഹോ​ദ​ര സ്പീ​ഷി​സാ​യ ഗെ​ക്കോ പോ​പ്പേ​ന്‍​സി​സി​നോ​ട് സാ​മ്യ​മു​ണ്ട്. എ​ന്നാ​ല്‍ രൂ​പ​ഘ​ട​ന​യി​ലും നി​റ​ത്തി​ലും പു​തി​യ ഇ​നം വ്യ​ത്യ​സ്ത​മാ​ണ്. മി​സോ​റാം സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​യും ജ​ര്‍​മ​നി​യി​ലെ ട്യൂ​ബിം​ഗ​നി​ലു​ള്ള മാ​ക്സ് പ്ലാ​ങ്ക് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ബ​യോ​ള​ജി​യി​ലെ​യും ഗ​വേ​ഷ​ക​രു​ടെ സം​ഘ​മാ​ണ് പു​തി​യ ഇ​നം പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ ഹെ​ര്‍​പെ​റ്റോ​ള​ജി പ​ഠ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ജ​ര്‍​മ​ന്‍ ജേ​ണ​ലാ​യ സ​ലാ​മ​ന്ദ്ര​യു​ടെ ഏ​റ്റ​വും പു​തി​യ ല​ക്ക​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More

പ​ത്തൊ​മ്പ​തു​കാ​രി പ​യ​റ്റി​യ ത​ന്ത്രം പാ​ളി ! വി​മാ​ന​ത്തി​ല്‍ സം​ഭ​വി​ച്ച​ത്…

അ​ഡ്ലെ​യ്ഡ്: പി​ഴ​യ​ട​യ്ക്കു​ന്ന​തി​ല്‍​നി​ന്ന് ഒ​ഴി​വാ​കാ​ന്‍ പ​ല​രും പ​ല​വി​ധ ത​ന്ത്ര​ങ്ങ​ളും പ​യ​റ്റാ​റു​ണ്ട്. അ​ത്ത​രം ഞൊ​ടു​ക്കു​വി​ദ്യ​ക​ളി​ലൂ​ടെ മി​ക്ക​വ​രും ര​ക്ഷ​പ്പെ​ടാ​റു​മു​ണ്ട്. എ​ന്നാ​ല്‍, ഓ​സ്ട്രേ​ലി​യ​ക്കാ​രി​യാ​യ അ​ഡ്രി​യാ​ന ഒ​കാ​മ്പോ എ​ന്ന പ​ത്തൊ​ന്പ​തു​കാ​രി പി​ഴ അ​ട​യ്ക്കാ​തി​രി​ക്കാ​ന്‍ കാ​ട്ടി​യ ത​ന്ത്രം പാ​ളി​യെ​ന്നു മാ​ത്ര​മ​ല്ല, ആ​കെ ച​മ്മു​ക​യും ചെ​യ്തു. അ​ഡ്രി​യാ​ന​യും സു​ഹൃ​ത്താ​യ എ​മി​ലി അ​ല്‍​ത​മു​റ​യും ഒ​രു ട്രി​പ്പ് ക​ഴി​ഞ്ഞ് മെ​ല്‍​ബ​ണി​ല്‍​നി​ന്ന് ഓ​സ്ട്രേ​ലി​യ​യി​ലെ അ​ഡ്ലെ​യ്ഡി​ലെ സ്വ​ന്തം വീ​ട്ടി​ലേ​ക്കു വി​മാ​ന​ത്തി​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. വ​സ്ത്ര​ങ്ങ​ളും യാ​ത്ര​യ്ക്കി​ടെ വാ​ങ്ങി​യ വ​സ്തു​ക്ക​ളു​മ​ട​ക്കം ബാ​ഗ് നി​റ​യെ സാ​ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വി​മാ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കാ​വു​ന്ന ബാ​ഗി​ന്റെ ഭാ​രം പ​ര​മാ​വ​ധി ഏ​ഴ് കി​ലോ ആ​ണെ​ന്ന് ഇ​രു​വ​ര്‍​ക്കു​മ​റി​യാം. എ​ന്നാ​ല്‍, വി​മാ​ന​ത്തി​ല്‍ ബാ​ഗ് ആ​രും പ​രി​ശോ​ധി​ക്കി​ല്ലെ​ന്നാ​ണ് അ​വ​ര്‍ ക​രു​തി​യ​ത്. പ​ക്ഷേ, അ​വ​രു​ടെ പ്ര​തീ​ക്ഷ തെ​റ്റി. വി​മാ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ ബാ​ഗ് പ​രി​ശോ​ധി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ ഇ​വ​ര്‍​ക്കു വെ​പ്രാ​ള​മാ​യി. അ​ഡ്രി​യാ​ന ഉ​ട​ന്‍​ത​ന്നെ ബാ​ഗ് തു​റ​ന്നു വ​സ്ത്ര​ങ്ങ​ള്‍ ഓ​രോ​ന്നാ​യി പു​റ​ത്തെ​ടു​ത്ത് ധ​രി​ക്കാ​ന്‍ തു​ട​ങ്ങി. സു​ഹൃ​ത്ത് എ​മി​ലി​യും അ​ങ്ങ​നെ​ത്ത​ന്നെ ചെ​യ്തു. ധ​രി​ച്ചി​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ന്റെ തൂ​ക്കം…

Read More

ഭാ​ര്യ ‘എ​ടാ, പോ​ടാ’ എ​ന്നു വി​ളി​ച്ചു ! മ​നം​നൊ​ന്ത് പു​ഴ​യി​ല്‍ ചാ​ടാ​നൊ​രു​ങ്ങി ഭ​ര്‍​ത്താ​വ്

തൊ​ടു​പു​ഴ: ഭാ​ര്യ ‘എ​ടാ, പോ​ടാ’ എ​ന്നു​വി​ളി​ച്ച് അ​വ​ഹേ​ളി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച ദ​മ്പ​തി​ക​ള്‍ ത​മ്മി​ല്‍ ക​ല​ഹം. തൊ​ടു​പു​ഴ​യാ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വി​നെ പോ​ലീ​സെ​ത്തി പി​ന്തി​രി​പ്പി​ച്ചു. എ​ന്നാ​ല്‍ താ​ന്‍ അ​മി​ത​മാ​യി വേ​ദ​ന സം​ഹാ​രി ഗു​ളി​ക ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്നു യു​വാ​വു വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ പോ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചു. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​യി​രു​ന്നു നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. മൂ​ന്നു മാ​സം മാ​ത്രം ആ​യ​തേ​യു​ള്ളു പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ആ​ഷി​കും (28) വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി​യാ​യ മ​ഞ്ജു​ഷ​യും (26) ഒ​ന്നി​ച്ച് ജീ​വി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട്. പ​ല​പ്പോ​ഴും വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്ന​ലെ​യും ക​ല​ഹി​ച്ച​തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും തൊ​ടു​പു​ഴ​യി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് യു​വാ​വ് തൊ​ടു​പു​ഴ പാ​ല​ത്തി​ല്‍​നി​ന്നു പു​ഴ​യി​ല്‍ ചാ​ടാ​ന്‍ ശ്ര​മി​ച്ച​ത്.

Read More

കെ​എ​സ്ആ​ര്‍​ടി​സി പ​ത്ത​നാ​പു​രം യൂ​ണി​റ്റ് അ​ട​ച്ചു​പൂ​ട്ടു​ന്നു

ചാ​ത്ത​ന്നൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി പ​ത്ത​നാ​പു​രം യൂ​ണി​റ്റ് അ​ട​ച്ചു പൂ​ട്ടു​ന്നു. യൂ​ണി​റ്റി​ലു​ള്ള ബ​സു​ക​ളും സ​ര്‍​വീ​സു​ക​ളും തൊ​ട്ട​ടു​ത്തു​ള്ള ഡി​പ്പോ​ക​ളി​ലേ​ക്ക് കൈ​മാ​റാ​ന്‍ ഓ​പ്പ​റേ​ഷ​ന്‍​സ് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി. പ​ത്ത​നാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളാ​ണ് യൂ​ണി​റ്റ് നി​ര്‍​ത്ത​ലാ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. 39 സ​ര്‍​വീ​സു​ക​ളാ​ണ് പ​ത്ത​നാ​പു​രം ഡി​പ്പോ​യി​ലു​ള്ള​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ട്ടു കൊ​ടു​ത്ത 1.40 ഏ​ക്ക​ര്‍ സ്ഥ​ല​ത്തും കെ​ട്ടി​ട​ത്തി​ലു​മാ​ണ്‌​കെ​എ​സ്ആ​ര്‍​ടി​സി​ഡി​പ്പോ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 15 വ​ര്‍​ഷ​ത്തേ​യ്ക്കാ​ണ് ഈ ​സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കെ ​എ​സ്ആ​ര്‍​ടി​സി​ക്ക് വി​ട്ടു കൊ​ടു​ത്തി​രു​ന്ന​ത്. പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് പ​ക​രം സ്ഥ​ലം ക​ണ്ടെ​ത്തി ന​ല്‍​കു​ന്ന മു​റ​യ്ക്ക് സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് മാ​ര്‍​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നാ​യി തി​രി​കെ ന​ല്‍​കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ലും ക​രാ​റി​ലും അ​ന്ന് സൂ​ചി​പ്പി​ച്ചി​രു​ന്നു.

Read More