മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ ആണ് ഇന്ന് സാനിയ ഇയ്യപ്പന്‍. സിനിമ രംഗത്തിനൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഏറ്റവും പുതിയ ഫാഷന്‍ പരീക്ഷിക്കാന്‍ മടിയില്ലാത്തതും ഹോട്ട് ഫോട്ടോഷൂട്ടുകളും നടിയെ മറ്റുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്ഥയാക്കുന്നു. അതേ സമയം താനൊരു സാധാരണ പെണ്‍കുട്ടി ആയിരുന്നെങ്കില്‍ തന്റെ കൂടെ ഇന്ന് കാണുന്ന പല സുഹൃത്തുക്കളും ഉണ്ടാകുമോ എന്ന് സംശയമാണ് സാനിയ ഇപ്പോള്‍ പങ്കുവെയ്ക്കുന്നത്. കയ്യില്‍ പൈസ ഉള്ളത് കൊണ്ട് മാത്രമാണ് ചിലര്‍ കൂടെ ഉള്ളതെന്ന് തോന്നാറുണ്ടെന്നാണ് സാനിയ പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് സാനിയ ഇത്തരത്തില്‍ ഒരു തുറന്ന് പറച്ചില് നടത്തിയത്. തന്റെ ഏറ്റവും വലിയ സുഹൃത്ത് അമ്മ ആണെന്നും സത്യസന്ധമായി കാര്യങ്ങള്‍ തുറന്ന് പറയുന്ന കുറച്ച് സൗഹൃദങ്ങള്‍ തനിക്കുണ്ടെന്നും സാനിയ പറഞ്ഞു. ആക്ടിങ് കൊണ്ട് എവിടെ എത്താനാണെന്ന് ചോദിക്കുന്നവരോട് അമ്മ വ്യക്തമായ മറുപടിയും നല്‍കാറുണ്ടെന്നും സാനിയ വ്യക്തമാക്കുന്നു. ചില…
Read MoreCategory: Today’S Special
യുവനടനുമായി അവിഹിതബന്ധമുണ്ടെന്ന വാര്‍ത്ത പരന്നു ! ഫഹദ് ഫാസിലിന്റെ ആദ്യ നായികയുടെ കരിയര്‍ തകര്‍ന്നതിങ്ങനെ…
പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ അറിയപ്പെടുന്ന മലയാള നടനാണ് ഫഹദ് ഫാസില്‍. കൈയ്യെത്തും ദൂരത്ത് എന്ന റൊമാന്റിക് ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ചിത്രം പരാജയമായെങ്കിലും ചിത്രത്തിലെ പാട്ടുകളും അതിസുന്ദരിയായ നായികയും പ്രേക്ഷകരുടെ മനം കവര്‍ന്നു. നടി നികിത തുക്രാല്‍ ആയിരുന്നു കൈയ്യെത്തും ദൂരത്തില്‍ ഫഹദിന്റെ നായികയായി എത്തിയത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ബസ് കണ്ടക്ടര്‍, ഭാര്‍ഗവചരിതം എന്നീ സിനിമകളില്‍ കൂടി പ്രത്യക്ഷപ്പെട്ടെങ്കിലും കാര്യമായ പ്രതിഫലനമുണ്ടാക്കാന്‍ താരത്തിനായില്ല. എന്നാല്‍ ഇക്കാലയളവില്‍ അവര്‍ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ ഒരു ഭാഗ്യപരീക്ഷണം നടത്തി നോക്കി. സിനിമ കരിയര്‍ വെള്ളത്തിലാകുമെന്ന ഭീതിയില്‍ ഗ്ലാമറസ് റോളുകള്‍ പോലും മടിയില്ലാതെ ചെയ്യാന്‍ നിഖിത തയ്യാറായി. ഒടുവില്‍ കന്നഡ സിനിമയില്‍ അവര്‍ വിജയിച്ചു. ഒട്ടേറെ ആരാധകരെ നേടി. എന്നാല്‍ സിനിമയില്‍ ഉദിച്ച് വന്നിരുന്ന നിഖിതയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഒരു സംഭവം എല്ലാ സന്തോഷവും തകിടം…
Read Moreരാത്രിയില്‍ ‘കാപ്പി’ കുടിക്കാന്‍ വരണമെന്ന് ആ സ്ത്രീ പറഞ്ഞു ! കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് രവി കിഷന്…
സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുള്ളവര്‍ നിരവധിയാണ്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് നടനും എംപിയുമായ രവി കിഷന്റെ തുറന്നു പറച്ചിലാണ്. സിനിമാ മേഖലയില്‍ ഇന്ന് വളരെ സ്വാധീനമുള്ള ഒരു സ്ത്രീ തന്നെ മോശം രീതിയില്‍ സമീപിച്ചു എന്നാണ് രവി കിഷന് വെളിപ്പെടുത്തിയത്. പ്രമുഖ ടെലിവിഷന്‍ ഷോയ ആയ ‘ആപ്കി അദാല’ത്തിലായിരുന്നു രവി കിഷന് ഇക്കാര്യം വെളിപ്പെടുത്തിയത്. രാത്രി അവര്‍ തന്നെ കാപ്പി കുടിക്കാന്‍ വിളിച്ചെന്നും കാര്യം മനസിലായപ്പോള്‍ ഒഴിഞ്ഞുമാറിയെന്നുമാണ് രവി കിഷന് പറയുന്നത്. രവികിഷന്റെ വാക്കുകള്‍ ഇങ്ങനെ…അവരുടെ പേര് എനിക്ക് പറയാനാകില്ല, കാരണം അവര്‍ ഇന്ന് വളരെ സ്വാധീനമുള്ളയാളാണ്. ഒരു കപ്പ് കോഫി കുടിക്കാന്‍ ഇന്ന് രാത്രി വരണമെന്നാണ് അവര്‍ പറഞ്ഞത്. സാധാരണ ആളുകള്‍ പകലാണ് കാപ്പി കുടിക്കാന്‍ വിളിക്കാറുള്ളത് എന്നതിനാല്‍ അവരുടെ ആവശ്യം എനിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ അവരുടെ ആവശ്യം ഞാന്‍ തള്ളിക്കളയും…
Read Moreസൗജന്യ ആട്ടപ്പൊടി വിതരണം ചെയ്യാന്‍ വന്ന ട്രക്ക് കൊള്ളയടിച്ച് ജനം ! പാക്കിസ്ഥാനില്‍ നാലു മരണം…
പാക്കിസ്ഥാനില്‍ റമദാനോട് അനുബന്ധിച്ച് പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള ആട്ടപ്പൊടിയുമായെത്തിയട്രക്ക് കൊള്ളയടിച്ച് ജനം. പെഷവാറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാവുകയാണ്. വിതരണ കേന്ദ്രത്തിലെത്തുന്നതിന് മുന്‍പ് തന്നെ ട്രക്ക് തടഞ്ഞ് പൊടി ജനങ്ങള്‍ കൈക്കലാക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വിതരണ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കാത്തു നിന്ന് മടുത്ത ജനങ്ങള്‍ ഒടുവില്‍ റോഡില്‍ പ്രതിഷേധവും ആരംഭിച്ചു. 10 കിലോ ആട്ടപ്പൊടിയുടെ ബാഗാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ആട്ടപ്പൊടി ബാഗിനായുള്ള അടിപിടിയില്‍പ്പെട്ട് നാല് പേര് ഇതിനകം മരിച്ചെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേര് തിരക്കില്‍പ്പെട്ടും രണ്ടുപേര്‍ ക്യൂ നിന്ന് തളര്‍ന്ന് വീണുമാണ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിതരണ കേന്ദ്രങ്ങളില്‍ മതിയായ സൗകര്യമില്ലാത്തതാണ് അമിതമായ തിരക്കിന് കാരണമെന്നും വാദമുയര്‍ന്നിട്ടുണ്ട്. ആട്ട വാങ്ങാനെത്തുന്നവരെ നിയന്ത്രിക്കാന്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെങ്കിലും അത് ഫലവത്താകുന്നില്ലെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയും വിലക്കയറ്റവും പാകിസ്ഥാനിലെ ജനജീവിതം…
Read Moreജീവിതം ആസ്വദിക്കുന്ന ആ 19കാരിയെ ഞാന്‍ പിന്തുണയ്ക്കും ! മകള്‍ക്ക് പിന്തുണയുമായി കജോള്‍…
ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട നായികമാരിലൊരാളാണ് കജോള്‍. തന്റെ സിനിമാ വിശേഷവും കുടുംബവിശേഷവും നടി ആരാധകരോടു പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മകള്‍ നൈസയെ കുറിച്ചു പറയുകയാണ് കജോള്‍. മകളെ കുറിച്ചു പറയുമ്പോള്‍ അഭിമാനമുണ്ടെന്നും എവിടെ പോയാലും മാന്യത കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് മകളെന്നും കജോള്‍ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു കജോളിന്റെ പ്രതികരണം. നടിയുടെ വാക്കുകള്‍ ഇങ്ങനെ…മകളെക്കുറിച്ചു പറയുമ്പോള്‍ എനിക്ക് വളരെ അഭിമാനമുണ്ട്. എവിടെയായാലും അവളുടേതായ മാന്യത കാത്തുസൂക്ഷിക്കുന്ന ആളാണ്. ജീവിതം ആസ്വദിക്കുന്ന 19 വയസ്സുകാരിയാണവള്. എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്, ആ തീരുമാനത്തെ ഞാന്‍ പിന്തുണയ്ക്കും.’ കജോള്‍ പറഞ്ഞു. മകള്‍ നൈസയ്ക്ക് ലഭിക്കുന്ന താരപദവിയെ എങ്ങനെ നോക്കി കാണുന്നു? എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. ബോളിവുഡ് താരദമ്പതികളായ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും മൂത്ത മകളാണ് നൈസ. മാതാപിതാക്കളെ പിന്തുടര്ന്ന് നൈസയും സിനിമയിലെത്തുമെന്നാണ് ആരാധകരുടെ…
Read Moreഎനിക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് വാപ്പ ഉമ്മയെ കൊല്ലുന്നത് ! ജീവിതകഥ വിവരിച്ച് ബിഗ്ബോസ് താരം; കണ്ണു നിറഞ്ഞ് സഹമത്സരാര്‍ഥികള്‍…
മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള റിയാലിറ്റിഷോയാണ് ബിഗ്ബോസ്. ബിഗ്ബോസ് അഞ്ചാം സീസണ് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. പുതിയ സീസണിലെ ഒരു സെഗ്നമെന്റാണ് ‘എന്റെ കഥ’. ഇതില്‍ മത്സരാര്‍ത്ഥികള്‍ അവരുടെ ജീവിത കഥ തുറന്നുപറയും. ഇതില്‍ ആദ്യത്തെ ജീവിതം പറഞ്ഞത് യൂട്യൂബറായ ജുനൈസ് വിപി ആയിരുന്നു. തനിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ സംഭവിച്ച കാര്യത്തെ കുറിച്ചായിരുന്നു ജുനൈസ് സംസാരിച്ചത്. തനിക്ക് ആറുമാസം പ്രായമുള്ളപ്പോഴായിരുന്നു ഉമ്മ വിട്ടുപോയത്. ഉപ്പ ഉമ്മയെ കൊല്ലുകയായിരുന്നുവെന്നും തന്റെ ഉമ്മ ഗാര്‍ഹിക പീഡനത്തിനിരയായിരുന്നുവെന്നും ഒരു സാധുവായിരുന്ന ഉമ്മ വളരെ ചെറുപ്പത്തിലാണ് കൊല്ലപ്പെട്ടതെന്നും ജുനൈസ് പറഞ്ഞു. അഞ്ചുമക്കളില്‍ ഇളയ ആളായിരുന്നു താന്‍. ഉമ്മയുടെ സഹോദരനായിരുന്നു തന്നെ വളര്‍ത്തിയതെന്നും ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഉമ്മയില്ലെന്ന് അറിഞ്ഞതെന്നും ചേട്ടന് ജോലിയൊക്കെ ആയപ്പോള്‍…
Read Moreപീഡനം നടന്നില്ലെന്നും കറങ്ങാന്‍ പോയതെന്നും പെണ്‍കുട്ടി ! പീഡനം നടന്നെന്ന് മാതാപിതാക്കള്‍; ആണ്‍സുഹൃത്തുക്കള്‍ പിടിയില്‍…
വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്ന് പ്രതികള്‍ മൊഴി നല്കി. എന്നാല്‍ പീഡനം നടന്നിട്ടില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോയതാണെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. പ്രതികളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. 18കാരായ പറമ്പില്‍ സ്വദേശി നൈഫ്, പൊക്കുന്ന് സ്വദേശി മുഹമ്മദ് ഫാസില്‍, 19കാരനായ മുഖദാര്‍ സ്വദേശി അഫ്സല് എന്നിവരാണ് പിടിയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലഹരി നല്കി പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. എന്നാല്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് പ്രാഥമിക വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ആവശ്യമെങ്കില്‍ വീണ്ടും പരിശോധന നടത്തും. പീഡനം നടന്നിട്ടില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോയതാണെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍ മാതാപിതാക്കള്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. പെണ്‍കുട്ടിയെ രണ്ട് ദിവസം കാണാനില്ലായിരുന്നുവെന്നും തട്ടിക്കൊണ്ടുപോയതിനാലാണ് ഫോണില്‍ പോലും ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നും ബന്ധുക്കള്‍ വാദിക്കുന്നു. പ്രതികള്‍ അപായപ്പെടുത്തുമെന്ന് ഭയന്നാകാം പെണ്‍കുട്ടി ഒന്നും തുറന്നുപറയാതിരിക്കുന്നതെന്നും ഇവര്‍ സംശയിക്കുന്നു.…
Read More‘ആലു പറാത്ത’യെച്ചൊല്ലി വഴക്ക് ! നടിയും ഗായികയുമായ രുചിസ്മിതയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി…
പ്രശസ്ത ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ ബലാംഗിറിലുള്ള അമ്മാവന്റെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.’ആലൂ പറാത്ത’ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് രുചിസ്മിതയുമായി വഴക്കുണ്ടായെന്നു മാതാവ് മാധ്യമങ്ങളോടു പറഞ്ഞു. രാത്രി 8 മണിക്ക് ഭക്ഷണമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 10 മണിക്ക് തയാറാക്കാം എന്നായിരുന്നു നടിയുടെ മറുപടി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നാലെയാണു നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ നേരത്തേയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നു മാതാവ് ആരോപിച്ചു. മരണത്തിലെ ദുരൂഹത മാറ്റാന്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഗീത ആല്‍ബങ്ങളിലൂടെയാണ് രുചിസ്മിത താരമായത്. സ്റ്റേജ് ഷോകളിലും സജീവമായിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Read Moreഅന്ന് ഇന്നസെന്റ് പാലിച്ച നിശബ്ദത മറക്കാനോ പൊറുക്കാനോ കഴിയില്ല ! ആ തെറ്റിന് മരണത്തിന്റെ വേദനയിലും ഇളവില്ലെന്ന് ദീദി ദാമോദരന്‍
മലയാള സിനിമയ്ക്ക് തീരാനഷ്ടം സമ്മാനിച്ചാണ് നടന് ഇന്നസെന്റ് ജീവിതത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറഞ്ഞത്. മലയാള സിനിമയില്‍ ഇന്നസെന്റിനെ കുറിച്ച് ആലോചിക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല. ചിരിയുടെ മാല പടക്കമായിരുന്നു ഇന്നച്ചന്. കോമഡിതാരം എന്നതിലുപരി മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത ഒരു പ്രതിഭ തന്നെയായിരുന്നു ഇന്നസെന്റ്. സമൂഹത്തിലെ നിരവധി മേഖലകളില്‍ നിന്ന് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഇപ്പോഴിതാ തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ ഇന്നസെന്റിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കാര്യമാണ് അതിജീവിത നേരിച്ച നീതി നിഷേധത്തില്‍ ഇന്നസെന്റ് പാലിച്ച നിശബ്ദത. അത് തനിക്ക് ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയില്ലെന്നും അദ്ദേഹത്തിന്റെ മരണത്തിന്റെ വേദനയിലും അദ്ദേഹം ചെയ്ത ഈ തെറ്റിന് ഒരിളവ് ഇല്ലെന്നും ദീദി പറയുന്നു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലുള്ളപ്പോഴാണ് താനും ഇന്നസെന്റും കൂടുതല്‍ അടുത്തത്. നല്ല സുഹൃത്തുക്കളായി എന്നും…
Read Moreബിഗ്ബോസ് കാണുന്നതിലും ഭേദം ലുലുമാളില്‍ പോയി മുണ്ട് പൊക്കി കാണിക്കുന്നതാണ് ! അഖില്‍ മാരാരുടെ പഴയ വീഡിയോ വൈറല്‍…
വന്‍ ആരാധക പിന്തുണയാണ് മലയാളം ബിഗ്ബോസിനുള്ളത്. ആദ്യമൊക്കെ ഷോയോട് അകലം പാലിച്ച മലയാളികള്‍ പിന്നെ ബിഗ്ബോസ് അഡിക്ടായി മാറുന്ന കാഴ്ചയാണ് കണ്ടത്. ബിഗ് ബോസ് നാലാംസീസണ്‍ വന്‍ ജനപ്രീതിയാണുണ്ടായിരുന്നത്. ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. ബ്ലെസ്ലി രണ്ടാം സ്ഥാനവും റിയാസ് സലിം മൂന്നാം സ്ഥാനവും നേടി. അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ സീസണിന് തുടക്കം കുറിച്ചത്. ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകന് അഖില്‍ മാരാരും ബിഗ് ബോസ് സീസണ് അഞ്ചില്‍ മത്സരാര്‍ത്ഥിയായി എത്തുന്നുണ്ട്. താന്‍ ശരിക്കും ആരാണ് എന്ന് തെളിയിക്കാനാണ് ബിഗ് ബോസ് അവസരം തെളിയിക്കുക എന്നും…
Read More