പഠിക്കുന്ന കാലത്ത് താന്‍ ഇല്ലീഗല്‍ ആയ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി ലെന. പരീക്ഷ എഴുതാന്‍ ഇരിക്കുമ്പോള്‍ എല്ലാവര്ക്കും പേപ്പര്‍ കാണിച്ചു കൊടുക്കും. ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചതു കൊണ്ട് പൊലീസ് പിടിച്ചിട്ടുണ്ട് എന്നൊക്കെയാണ് ലെന പറയുന്നത്. റാങ്ക് ഹോള്‍ഡറാണെങ്കിലും പരീക്ഷ എഴുതുന്നതില്‍ ചീറ്റ് ചെയ്തിട്ടുണ്ട്. എല്ലാവര്ക്കും പരീക്ഷ പേപ്പര്‍ കാണിച്ച് കൊടുക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നതിനാല്‍ തനിക്ക് കുട്ടികള്‍ മിഠായി ഓഫര്‍ ചെയ്യുമായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ലേണേഴ്സും ലൈസന്‍സും ഇല്ലാതെ വണ്ടി ഓടിച്ചതിന് പൊലീസ് പിടിച്ചു. പരീക്ഷയ്ക്ക് പോകുകയാണെന്ന് പറഞ്ഞതോടെ വൈകുന്നേരം വണ്ടി ഹാജരാക്കാന്‍ പൊലീസ് പറഞ്ഞു. പൊലീസ് പിടിച്ച കാര്യം വീട്ടില്‍ കാര്യം പറഞ്ഞു. സ്റ്റേഷന് എന്ന് കേട്ടപ്പോള്‍ അമ്മ ആദ്യം വിചാരിച്ചത് റെയില്‍വേ സ്റ്റേഷന് ആണ് എന്നായിരുന്നു. പൊലീസ് സ്റ്റേഷനാണെന്ന് മനസിലാക്കിയപ്പോള്‍ ധാരാളം ചീത്ത വിളി…
Read MoreCategory: Today’S Special
വാക്കുപാലിച്ചു, കിടങ്ങൂരിന്റെ ഗായികയെത്തേടി മന്ത്രിയെത്തി; കുടുംബശ്രീ ദേശീയ സരസ് മേളയിൽ അൽഫോൻസാ പാടിയ പാട്ട് മന്ത്രിയും ഫേസ്ബുക്ക് വഴി ഷെയർ ചെയ്തിരുന്നു
കിടങ്ങൂർ: പാട്ടുകേൾക്കാൻ വൈകാതെ എത്താമെന്നു മന്ത്രി പറഞ്ഞ വാക്കു പാലിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കിടങ്ങൂരിന്റെ സ്വന്തം പാട്ടുകാരി വി.ടി. അൽഫോൻസ. കുടുംബശ്രീ ദേശീയ സരസ് മേളയിൽ പാട്ടുകൾ പാടി വൈറലായ അൽഫോൻസയെ അഭിനന്ദിക്കാനും പാട്ടു നേരിട്ട് ആസ്വദിക്കാനുമാണ് മന്ത്രി എം.ബി. രാജേഷ് എത്തിയത്. സരസ്മേളയിൽ 69കാരി അൽഫോൻസ പാടിയ പാട്ട് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. കിടങ്ങൂർ ഗോവിന്ദപുരത്തെ വീട്ടിലെത്തി പൊന്നാടയണിയിച്ച മന്ത്രി ചേർത്ത് പിടിച്ച് വിശേഷങ്ങൾ ആരാഞ്ഞു. സ്കൂളിൽ പഠിക്കുന്പോൾ അധ്യാപികയായ അച്ചാമ്മ ദിവസവും പാട്ടു പാടിക്കുമായിരുന്നു. അങ്ങനെ പാട്ടു പാടി പഠിച്ചു. പത്താം ക്ലാസിന് ശേഷം പഠനം നിർത്തി ജീവിതം പ്രാരാബ്ദങ്ങൾക്ക് വഴിമാറിയപ്പോഴും മനസിൽ സംഗീതം ബാക്കിനിന്നു. തിരുവനന്തപുരത്തെ തരംഗിണി മ്യൂസിക് സ്കൂളിൽ പഠിക്കാനാഗ്രഹിച്ചെങ്കിലും സാന്പത്തിക ബുദ്ധിമുട്ടുമൂലം സാധിച്ചില്ല. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും പല വേദികളിലും പാടാനും നിരവധി ആളുകളുടെ പ്രശംസ ഏറ്റുവാങ്ങാനും സാധിച്ചു. കിടങ്ങൂർ ശ്രീമുരുകൻ തിയറ്ററിൽ…
Read Moreകേരളത്തിന്റെ സുന്ദരിയായി ലിസ് ജയ്മോൻ ജേക്കബ്; മിസ് കേരള തിളക്കത്തിൽ കോട്ടയവും ബിസിഎം കോളജും
കോട്ടയം: മിസ് കേരള തിളക്കത്തിൽ കോട്ടയവും ബിസിഎം കോളജും. കൊച്ചിയിൽ നടന്ന മിസ് കേരള മത്സരത്തിൽ മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട ലിസ് ജയ്മോൻ ജേക്കബ് കൈപ്പുഴ സ്വദേശിയും ബിസിഎം കോളജിലെ പൂർവ വിദ്യാർഥിനിയുമാണ്. കൈപ്പുഴ വഞ്ചിപ്പുരയ്ക്കൽ ജയ്മോന്റെയും സിമി ജോൺ കരിന്പിലിന്റെയും മകളാണ്. 2019-22 അധ്യയന വർഷത്തിൽ ബിസിഎം കോളജിൽനിന്ന് ഉയർന്ന മാർക്കോടെ ഇംഗ്ലീഷ് ബിരുദം നേടിയ ലിസ് ജയ്മോൻ ഡിബേറ്റ്, ആങ്കറിംഗ്, ഡ്രാമ, ഫോട്ടോഗ്രഫി മേഖലകളിൽ കോളജിൽ സജീവമായിരുന്നു. എൻസിസിയുടെ ആഭിമുഖ്യത്തിലുള്ള യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ വിദേശ പര്യടനത്തിനു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജേക്കബ്, സനാ, യാറാ, യോഹാൻ എന്നവരാണ് സഹോദരങ്ങൾ. ഫൈനലില്‍ മൂന്ന് റൗണ്ടുകളിലാണ് മത്സരം നടക്കുക. സാരി റൗണ്ട് വിത്ത് ഇന്ട്രഡക്ഷന്, ഇന്‍ഡോ- വെസ്റ്റേണ്‍ കോസ്റ്റിയൂമില്‍ ക്വസ്റ്റിയന്‍ റൗണ്ട്, ഗൗണ്‍ വിത്ത് കോമണ്‍ ക്വസ്റ്റിയന്‍ റൗണ്ട് എന്നിവയാണ് ഫൈനലിലെ റൗണ്ടുകള്‍.ഏഴു ദിവസത്തെ പരിശീലനത്തിനു ശേഷമാണ് മത്സരാർഥി…
Read Moreഈ വിവാഹം നടന്നാല്‍ കാവ്യയ്ക്കാണ് ലാഭം ! ടി പി മാധവന് കാവ്യയെ കല്യാണമാലോചിച്ചതിനെക്കുറിച്ച് മുകേഷ്…
മലയാളികളുടെ പ്രിയ നടനും എംഎല്‍എയുമാണ് മുകേഷ്. ജീവിതത്തിലെ അനുഭവങ്ങള്‍ ഇപ്പോള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുകയാണ് താരമിപ്പോള്‍. നടന് ടിപി മാധവന് നടി കാവ്യാ മാധവനെ കല്യാണമാലോചിച്ച രസകരമായ കാര്യമാണ് മുകേഷ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അന്ന് നടന്ന സംഭവത്തെക്കുറിച്ച് മുകേഷ് പറയുന്നതിങ്ങനെ…ടി പി മാധവന് ചേട്ടന് ഒരു മകനൊക്കെയുണ്ടെങ്കിലും കുറേക്കാലമായി ഭാര്യയുമായി വേര്പിരിഞ്ഞുനില്ക്കുകയാണ്. ഒറ്റയ്ക്കുള്ള ജീവിതമാണ്. മാധവന് ചേട്ടന് കല്യാണം കഴിക്കണമെന്ന് ഞങ്ങള്‍ എല്ലാവരും പറഞ്ഞു. അതൊന്നും നടക്കില്ലെന്ന് ചേട്ടന്റെ മറുപടി. പിന്നീട് ദിവസം ചേട്ടന് നല്ലൊരു ആലോചന വന്നിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. എനിക്കോ എന്ന് അദ്ദേഹം. ഈ കല്യാണം നടന്നാല്‍ പെണ്‍കുട്ടിയ്ക്കാണ് ലാഭം. എന്നെ കല്യാണം കഴിച്ചാല്‍ ലോകത്തേതെങ്കിലും പെണ്‍കുട്ടിയ്ക്ക് ലാഭം വരുമോയെന്ന് ചേട്ടന് ചോദിച്ചു. ചെറുപ്പക്കാരിയും സുന്ദരിയുമായ പെണ്‍കുട്ടിയാണ്. പക്ഷേ അവര്‍ക്കാണ് ലാഭം. അതുകൊണ്ട് ഈ കല്യാണത്തിന് അവര്‍ മുന്കൈയെടുത്തിരിക്കുകയാണെന്ന് ഞാന്‍ മറുപടി…
Read Moreസ്റ്റൈല്‍ മന്നന് രജനികാന്തും മോഹന്‍ലാലും ഒന്നിക്കുന്നു ! സംഭവമറിഞ്ഞ് ത്രില്ലടിച്ച് ആരാധകര്‍…
രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജയിലര്‍. ചിത്രത്തിന്റേതായി പുറത്തു വരുന്ന വാര്‍ത്തകളെല്ലാം ആരാധകരെ ആവേശത്തിലാറാടിക്കുകയാണ്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് വന്ന ഏറ്റവും പുതിയ ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയെ ഒന്നാകെ പ്രകമ്പനം കൊള്ളിക്കുകയാണ്. ജയിലറില്‍ സാക്ഷാല്‍ മോഹന്‍ലാലും എത്തുന്നു എന്നതാണാ റിപ്പോര്‍ട്ട്. കാമിയോ വേഷമായിരിക്കും മോഹന്‍ലാലിന്റേത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ രണ്ട് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നാണ് ആരാധകരുടെ പക്ഷം. മോഹന്‍ലാലും രജനികാന്തും ഒരുമിക്കുന്ന ആദ്യ ചിത്രമാവും ജയിലര്‍ എന്നതാണ് ആദ്യത്തേത്. മൂന്ന് ഭാഷകളിലെ സൂപ്പര്‍ താരങ്ങള്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന ഖ്യാതി ജയിലറിന് സ്വന്തമാവും എന്നതാണ് രണ്ടാമത്തേത്. കന്നഡയിലെ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാര്‍ ജയിലറില്‍ നിര്‍ണായകവേഷത്തിലുണ്ട്. 2022 ഡിസംബറില്‍ പുറത്തുവന്ന ജയിലറിന്റെ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്. മുത്തുവേല്‍ പാണ്ഡ്യന് എന്ന ജയിലറുടെ വേഷമാണ് രജിനികാന്തിന്. ചിത്രത്തിന്റെ തിരക്കഥയും…
Read Moreഹരിത കര്‍മസേനയ്ക്ക് യൂസര്‍ഫീ നല്‍കിയില്ലെങ്കില്‍ എട്ടിന്റെ പണി ! സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിനു പിന്നിലെ യാഥാര്‍ഥ്യം…
വീടുകളില്‍ പ്ലാസ്റ്റിക് ശേഖരണത്തിനെത്തുന്ന ഹരിത കര്‍മസേനയ്ക്ക് യൂസര്‍ഫീ ഇനത്തില്‍ നല്കി വരുന്ന പണംനല്കേണ്ടതില്ലയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കൊണ്ടുപിടിച്ച പ്രചരണം നടക്കുകയാണ്. എന്നാല്‍ പ്ലാസ്റ്റിക് ശേഖരണത്തിനായെത്തുന്ന ഹരിത കര്‍മസേനയ്ക്ക് യൂസര്‍ഫീ ഈടാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്നാണ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ 2016ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ 8(3) പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന നിയമത്തിലൂടെ നിശ്ചയിക്കുന്ന യൂസര്‍ഫീ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നല്‍കണം. ഈ ചട്ടങ്ങള്‍ പ്രകാരമുള്ള നിയമാവലി ജില്ലയിലെ എല്ലാ പഞ്ചായത്തുകളും നഗരസഭകളും അംഗീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ 2020 ഓഗസ്റ്റ് 12ലെ ഉത്തരവ് പ്രകാരമാണ് തദ്ദേശസ്ഥാപനങ്ങള്‍ മാലിന്യശേഖരണത്തിന് യൂസര്‍ഫീ നിശ്ചയിക്കുകയും നല്‍കാത്തവര്‍ക്ക് സേവനം നിഷേധിക്കുന്നതിനുള്ള തീരുമാനമെടുക്കുകയും ചെയ്തത്. പഞ്ചായത്തിലേക്ക് അല്ലെങ്കില്‍ മുനിസിപ്പാലിറ്റിയിലേക്ക് നല്‍കേണ്ട ഏതെങ്കിലും തുക നല്കാതിരുന്നാല് അത് നല്‍കിയതിന് ശേഷം മാത്രം സേവനം കൊടുത്താല്‍ മതിയെന്ന…
Read Moreതേന്‍ കിട്ടാന്‍ വേണ്ടി വിദ്യാര്‍ഥിനി കല്ലെറിഞ്ഞത് കടന്നല്‍ക്കൂട്ടില്‍ ! മുപ്പതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍; സംഭവം ഇങ്ങനെ…
തേനീച്ചക്കൂട്ടില്‍ നിന്ന് തേന്‍ കിട്ടുമെന്ന കരുതി വിദ്യാര്‍ഥിനി കടന്നല്‍ക്കൂട്ടില്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്കൂളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഇടവേള സമയത്താണ് സംഭവം. മുപ്പതോളം വിദ്യാര്‍ഥികള്‍ക്കാണ് കടന്നല്‍കുത്തേറ്റത്. ഹൈസ്കൂള്‍, യു.പി. വിഭാഗങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ അധ്യാപകര്‍ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്കൂള്‍ വളപ്പിനോടു ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൂറ്റന്‍ പനമരത്തിലാണ് കടന്നല്‍ക്കൂട് കണ്ടെത്തി. വിദ്യാര്‍ഥിനികള്‍ക്ക് കടന്നല്‍ക്കുത്തേറ്റ സംഭവത്തെത്തുടര്‍ന്ന് പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്കൂളിന് അവധി നല്‍കും. കടന്നല്‍ഭീതി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അവധി നല്‍കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
Read Moreകമന്ററിയ്ക്കിടെ ‘ഡാനി ഡാനിയല്സി’ന്റെ പേര് പറഞ്ഞ് കമന്ററേറ്റര്‍ ! എന്നെ കോച്ചാക്കിക്കൂടെ മോനൂസെ…എന്ന് ഡാനി ഡാനിയല്‍സ്…
ക്രിക്കറ്റ് എന്നല്ല ഏത് ഗെയിമുകളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കമന്ററി. ഇപ്പോഴിതാ പാകിസ്ഥാനും ന്യൂസിലന്‍ഡും തമ്മില്‍ കറാച്ചിയില്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിനിടെയുണ്ടായ ഒരു കമന്ററിയാണ് ചര്‍ച്ചകള്‍ക്കു വഴിവെച്ചിരിക്കുന്നത്. ന്യൂസിലന്‍ഡ് മുന്‍ പേസറും കമന്റേറ്ററുമായ ഡാനി മോറിസണെ പോണ് താരം ഡാനി ഡാനിയല്‍സിന്റെ പേര് പറഞ്ഞ് അഭിസംബോധന ചെയ്ത് വെട്ടിലായിരിക്കുകയാണ് പാകിസ്ഥാന് കമന്റേറ്റര്‍. രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ കിവീസ് താരങ്ങളായ മാറ്റ് ഹെന്റിയും അജാസ് പട്ടേലും തമ്മിലുള്ള അവസാന വിക്കറ്റില്‍ 100-ലധികം റണ്‍സിന്റെ കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കവെയാണ് പാക് കമന്റേറ്റര്‍ ബസിദ് ഖാന് ഡാനി മോറിസനെ ഡാനി ഡാനിയല്‍സ് എന്ന് അഭിസംബോധന ചെയ്തത്. നിമിഷ നേരം കൊണ്ട് ഈ അമളി സോഷ്യല്‍ മീഡിയയില്‍ വൈറാവുകയും ചെയ്തു. വൈറലായിക്കൊണ്ടിരിക്കുന്ന രസകരമായ വീഡിയോയ്ക്ക് പ്രതികരണവുമായി ഡാനി ഡാനിയല്‍സ് തന്നെ രംഗത്തുവന്നു. ‘എന്നെ കോച്ചാക്കൂ’ എന്ന് വൈറല്‍ വീഡിയോ പങ്കുവെച്ച്…
Read Moreഅതിന് ശേഷം ഒരുപാട് ഫോണ്‍ കോളുകള്‍ അച്ഛന് വന്നു, എല്ലാവരും വിളിച്ച് കരയുക ആയിരുന്നു, വെളിപ്പെടുത്തലുമായി ആരതി പൊടി
അതിനു ശേഷം നിരവധി പേരാണ് അച്ഛനെ വിളിച്ചത് ! എല്ലാവരും പൊട്ടിക്കരയുകയായിരുന്നു;തുറന്നു പറച്ചിലുമായി ആരതി പൊടി മലയാളം ബിഗ്ബോസ് 4ലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ വ്യക്തിയാണ് ഡോ. റോബിന് രാധാകൃഷ്ണന്. അതേ സമയം സഹ മത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ 70-ാം ദിവസത്തില്‍ പുറത്താകേണ്ടി വന്നെങ്കിലും അതിനോടകം നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ റോബിന് കഴിഞ്ഞു. ഇപ്പോള്‍ റോബിനെ പോലെ തന്നെ താരത്തിന്റെ കാമുകിയും ഭാവി വധുവും ആയ ആരതി പൊടിയെയും മലയാളികള്‍ ഏറ്റെടുത്തു. ഇപ്പോഴിതാ റോബിനുമായി റിലേഷനില്‍ ആയ ശേഷം അച്ഛന് സംഭവിച്ച രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് ആരതി പൊടി. തങ്ങളുടെ പ്രണയം പരസ്യമായ ശേഷം അച്ഛനെ ഫോണ്‍ വിളിച്ച് പലരും കരഞ്ഞുവെന്നാണ് ആരതി പൊടി പറയുന്നത്. തുടക്കത്തില്‍ സംഭവം അച്ഛനും കത്തിയില്ലെന്നും താനാണ് അവര്‍ക്ക് സംഭവങ്ങള്‍ വിശദീകരിച്ച് കൊടുത്തതെന്നും ആരതി പൊടി പറയുന്നു. ബിഗ്ബോസ് നടക്കുന്ന…
Read Moreഅതൊക്കെ ചിത്രീകരിക്കുമ്പോള്‍ ഞാന്‍ ദൈവത്തെ വിളിച്ച് കരയുകയായിരുന്നു ! ഭര്‍ത്താവ് നിസ്സഹായനായി നോക്കി നിന്നു; തുറന്നു പറച്ചിലുമായി സണ്ണി ലിയോണ്‍
ലോകം മുഴുവന്‍ ആരാധകരുള്ള നടിയാണ് സണ്ണിലിയോണ്‍. പോണ് നടി എന്ന നിലയില്‍ പ്രശസ്തയായ താരം പിന്നീട് ഇന്‍ഡസ്ട്രി ഉപേക്ഷിച്ച് ബോളിവുഡില്‍ ചേക്കേറുകയായിരുന്നു. ബോളിവുഡ് കരിയറിന്റെ തുടക്കത്തില്‍ സണ്ണിയ്ക്ക് പല തരത്തിലുള്ള വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്റെ കഠിനാധ്വാനത്തിലൂടെ തന്റെ വിമര്‍ശകരെയെല്ലാം സണ്ണി ലിയോണ്‍ ആരാധകരാക്കി മാറ്റി. തന്റെ ഈ യാത്ര യിലുടനീളം സണ്ണിയ്ക്ക് പിന്തുണയായി കൂടെ ഉണ്ടായിരുന്നത് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍ ആയിരുന്നു. സണ്ണി ലിയോണിന്റെ ജീവിത കഥ പ്രമേയമാക്കി ഇറങ്ങിയ വെബ് സീരിയസാണ് കരണ്‍ജീത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍. വെബ് സീരിയസിന്റെ അവസാന സീസണില്‍ താന്‍ പൊട്ടിക്കരഞ്ഞ കാര്യം നടി വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. താന്‍ ജീവിതത്തില്‍ അനുഭവിച്ച പല കാര്യങ്ങളിലേക്കും മടങ്ങി പോകുക എന്നത് പ്രയാസമായിരുന്നു. ഷൂട്ടിംഗിന്റെ ഇടക്ക് ആ ഓര്‍മ്മകള്‍ വേദനിപ്പിച്ചു എന്നും…
Read More