ഭര്‍ത്താവ് രാത്രിയിലും സുഹൃത്തുക്കള്‍ക്കൊപ്പം ചിലവഴിക്കുന്നുവെന്നും വീട്ടില്‍ വരാന്‍ താമസിക്കുന്നുവെന്നും പരാതിയുള്ള നിരവധി ഭാര്യമാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇങ്ങനെ ഭര്‍ത്താവ് വീട്ടില്‍ വരാന്‍ താമസിക്കുമ്പോള്‍ തുടരെത്തുടരെ ഫോണ്‍ വിളിച്ച് അവരെ ബുദ്ധിമുട്ടിക്കുന്ന ഭാര്യമാരും കുറവല്ല. എന്നാല്‍ കല്യാണത്തിനു പിന്നാലെ നവവധുവിനെക്കൊണ്ട് വരന്റെ സുഹൃത്തുക്കള്‍ ഒപ്പു വയ്പ്പിച്ച കരാറാണ് ഇപ്പോള്‍ വൈറലാകുന്നത്. പാലക്കാട്ടാണ് സംഭവം. ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ലെന്നാണ് വധു മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കിയത്. ഇത് വളരെപ്പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ശനിയാഴ്ച വിവാഹിതയായകാക്കയൂര് വടക്കേപ്പുര വീട്ടില്‍ എസ് അര്‍ച്ചനയാണ് ഭര്‍ത്താവ് കൊടുവായൂര്‍ മലയക്കോട് വി എസ് ഭവനില്‍ എസ് രഘുവിന്റെ സുഹൃത്തുക്കള്‍ക്ക് മുദ്രപ്പത്രത്തിലൂടെ ഉറപ്പുനല്‍കിയത്. വിവാഹസമ്മാനമായി വരന്റെ സുഹൃത്തുക്കള്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ വധുവിന്റെ അനുമതിപത്രം വാങ്ങിയശേഷം സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. രാത്രി ഒന്പതുവരെ കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്പോള്‍ ഫോണ്‍ചെയ്ത് ശല്യപ്പെടുത്തില്ലെന്നതിലെ കൗതുകം കണ്ട് നിരവധിപേര്‍…
Read MoreCategory: Today’S Special
എന്റെ പൊന്ന് ചേട്ടാ ഞാന്‍ ആ വഴിയല്ല ! അന്ന് തന്നോട് അക്കാര്യം വന്ന് ചോദിച്ചവരോട് മറുപടി പറഞ്ഞതിങ്ങനെയെന്ന് വെളിപ്പെടുത്തി ഗീതി സംഗീത…
ഹിറ്റ് ചിത്രം ചുരുളിയിലൂടെ മലയാളി സിനിമാപ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് ഗീതി സംഗീത. ക്യൂബന്‍ കോളനി എന്ന ചിത്രത്തിലൂടെയാണ് ഗീതി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് സഹനടി വേഷങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്ന ഗീതിയുടെ ഏറ്റവും പുതിയതായി റിലീസ് ചെയത സിനിമ അപ്പന് എന്ന ചിത്രമാണ്. ചെറിയ വേഷമാണെങ്കിലും ശ്രദ്ധേയമായ അഭിനയമാണ് നടി ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖങ്ങളില്‍ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഗീതി. വിവാഹ മോചനം നേടിയതിനെ പറ്റിയും താന്‍ ജോലി രാജി വെച്ച് സിനിമാ രംഗത്ത് എത്തിയതിനെ പറ്റിയും ഗീതി സംസാരിക്കുകയുണ്ടായി. മലയാള സിനിമയില്‍ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ലെങ്കിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടാകുമെന്നാണ് നടി പറയുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നോട് വന്ന് ചിലര്‍ ചോദിച്ചിരുന്നുവെന്നും എന്നാല്‍ അതിന് താല്പര്യമില്ലെന്ന്…
Read Moreഅത്തരം ഒരു റോളിനായി നാളുകളായി ഞാന്‍ കാത്തിരിക്കുകയായിരുന്നു ! ചതുരത്തിലെ കിടപ്പറ രംഗത്തെക്കുറിച്ച് സ്വാസിക പറയുന്നതിങ്ങനെ…
മലയാളികളുടെ പ്രിയ നടിയാണ് സ്വാസിക വിജയ്. മിനിസ്ക്രീന്‍,ബിഗ്സ്ക്രീന്‍ ഭേദമന്യേ മിന്നിത്തിളങ്ങുന്ന താരത്തിന് ആരാധകരേറെയാണ്. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ സ്വാസിക പിന്നീട് മിനി സ്ക്രീനിലൂം സജീവമാവുകയായിരുന്നു. പിന്നീട് സിനിമയില്‍ തിരികെയെത്തി താരമാവുകയും ചെയ്തു. സ്വാസിക നായികയായി തീയ്യറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ചതുരം. സിദ്ധാര്‍ത് ഭരതന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സെന്‍സര്‍ബോര്‍ഡില്‍ നിന്നും എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തില്‍ നിരവധി ഇന്റിമേറ്റ് സീനുകളും ഉണ്ട്. അവ കൂടുതലും പ്രധാന വേഷങ്ങളില്‍ എത്തിയ അലന്സിയറുമായും റോഷന് മാത്യുവുമായും ഉള്ളതാണ്. ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സ്വാസികയുടെ വാക്കുകള്‍ ഇങ്ങനെ…നമ്മള് മലയാളികള്‍ തന്നെ മറ്റ് ഭാഷയിലെ സിനിമകളിലെ സീനുകള്‍ കാണും. എന്നിട്ട് അവിടെ ഒന്നും പറയില്ല. പക്ഷേ മലയാള…
Read Moreവീട്ടമ്മയുടെ നഗ്നവീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി വര്‍ഷങ്ങളോളം പീഡനം ! പോലീസുകാരനെതിരേ കേസെടുത്തു…
വീട്ടമ്മയുടെ നഗ്നവീഡിയോ പകര്‍ത്തുകയും അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത പോലീസുകാരനെതിരേ അരുവിക്കര പോലീസ് കേസെടുത്തു. വിജിലന്‍സ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സാബു പണിക്കര്‍(48)ക്ക് എതിരേയാണ് കേസെടുത്തത്. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതിയെ ഏഴുവര്‍ഷമായി സാബു നിരന്തരം പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന പരാതിയിന്മേലാണ് കേസ്. കഴിഞ്ഞ ഏഴുവര്‍ഷമായി പരാതിക്കാരി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ്. അന്നു മുതല്‍ സാബു ഉപദ്രവിക്കുമായിരുന്നുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഇവര്‍ പരാതിയുമായി അരുവിക്കര പോലീസ് സ്റ്റേഷനില്‍ എത്തയത്. തൃശ്ശൂര്‍,എറണാകുളം,തിരുവനന്തപുരം എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സാബു ഒളിവിലാണ്.
Read More6 സീറ്റുകൾ എടുത്തുമാറ്റി സീറ്റ് സംവിധാനമൊരുക്കി! ആകാശയാത്രയുടെ ഉയരങ്ങളും കീഴടക്കി ലോക ഉയരക്കാരി
വാഷിങ്ടൻ :ലോകത്തെ ഏറ്റവും ഉയരമുള്ള വനിത ഒടുവിൽ ആകാശയാത്രയുടെ ഉയരങ്ങളും കീഴടക്കി. 7 അടി 0.7 ഇഞ്ച് ഉയരമുള്ള തുർക്കി സ്വദേശി റുമെയ്സ ഗെൽഗിയാണ് ടർക്കിഷ് എയർവേയ്സിൽ ഇസ്താംബുളിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേയ്ക്ക് യാത്ര ചെയ്തത്. യാത്ര സുഗമമാക്കാൻ എയർലൈൻ കമ്പനി ഇക്കണോമി ക്ലാസിലെ 6 സീറ്റുകൾ എടുത്തുമാറ്റി സ്ട്രെച്ചർ പോലുള്ള സീറ്റ് സംവിധാനമൊരുക്കി. കഴിഞ്ഞവർഷം 24– ാം വയസ്സിലാണ് ലോകത്തെ ഏറ്റവും ഉയരമുള്ള വനിത എന്ന ഗിന്നസ് റെക്കോർഡ് ഗെൽഗി സ്വന്തമാക്കിയത്. അസ്ഥികളുടെ അമിത വളർച്ചയ്ക്ക് കാരണമാകുന്ന വീവർ സിൻഡ്രോം പിടിപെട്ട കുഞ്ഞായാണ് ഗെൽഗി ജനിച്ചത്. സോഫ്റ്റ്വെയർ മേഖലയിൽ പ്രവർത്തിക്കുന്ന യുവതി പ്രത്യേകം ഡിസൈൻ ചെയ്ത വീൽചെയറിലാണ് സഞ്ചരിക്കുന്നത്. 6 മാസം അമേരിക്കയിൽ താമസിക്കാനാണ് തീരുമാനം. ‘ഇതെന്റെ ആദ്യ വിമാനയാത്ര. അവസാനത്തെ യാത്ര ആകരുതേ…’’ എന്ന ഗെൽഗിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ലൈക്കുകളേറെ ലഭിച്ചു.
Read Moreആളുകളെ നിരാശരാക്കാതെ നോക്കാറുണ്ട്; ഞാന്‍ എന്ത് പറയുന്നോ ചെയ്യുന്നുവോ അത് എപ്പോഴും വിമര്ശിക്കപ്പെടാറുണ്ടെന്ന് ജാൻവി കപൂർ
ശ്രീദേവിയുടെ മകൾ എന്ന നിലയിൽ വെള്ളിത്തിരയിലെത്തിയ ജാൻവി കപൂർ ഇന്ന് യുവ പ്രേക്ഷകരുടെ പ്രിയതാരമാണ് സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പലപ്പോഴും മോശപ്പെട്ട രീതിയില്‍ തന്നെക്കുറിച്ചു വാര്‍ത്തകള്‍ വരാറുണ്ടെന്ന് ജാന്‍വി പറയുന്നു. അതൊക്കെയാണ് ഇവിടെ വില്‍ക്കപ്പെടുന്നതെന്നും താരം പറയുന്നു. ജാന്‍വി കപൂറിന്റെ വാക്കുകൾ ഇങ്ങനെ…എന്നെക്കുറിച്ച് വരുന്ന വാര്‍ത്തകളിലെ ചില തലക്കെട്ടുകള്‍ കാണുമ്പോള്‍ കുഴങ്ങിപ്പോകാറുണ്ട്. ഞാന്‍ എന്ത് പറയുന്നോ ചെയ്യുന്നുവോ അത് എപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. ഞാന്‍ ആളുകളെ നിരാശപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാറുണ്ട്. പലപ്പോഴും മോശപ്പെട്ട രീതിയിലാണ് എന്നെക്കുറിച്ച് വാര്‍ത്തകള്‍ വരാറുള്ളത്. ഒരു ഘട്ടത്തില്‍ ഞാന്‍ ചതിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. നെഗറ്റീവ് ആയി തലക്കെട്ടുകള്‍ നല്കുന്ന പലരും അതിന് അനുസരിച്ചുള്ള പ്രതിഫലം നേടിയിട്ടുണ്ടെന്ന് തോന്നുന്നു. അതൊക്കെയാണ് ഇവിടെ വില്‍ക്കപ്പെടുന്നത്. അങ്ങനെയൊരു ലോകത്തിലാണ് നമ്മള് ഇപ്പോള്‍ ജീവിക്കുന്നത്. ആളുകള്‍ എന്ത് വന്നാലും നിങ്ങളെ വിമര്‍ശിക്കും.…
Read Moreചെറുപ്രായത്തിൽ മരിച്ച ആണിനും പെണ്ണിനും പ്രായപൂർത്തിയാകുമ്പോൾ കല്ല്യാണം; പ്രേതാത്മാവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കുന്ന പ്രേതകല്ല്യാണ വിശേഷങ്ങളറിയാം…
ശ്രീജിത് കൃഷ്ണന് ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ ഭൂമിയിലെ കെട്ടുപാടുകളില്‍നിന്നെല്ലാം വിമുക്തമായി സ്വര്ഗത്തിലിരിക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ മരിച്ചവരെയും “കെട്ടു’ പാടില്‍നിന്ന് വിമുക്തരാകാന്‍ അനുവദിക്കാത്ത ചില വിഭാഗങ്ങളുണ്ട് കാസര്‍ഗോഡ് ജില്ലയിലെ തുളുനാടന്‍ മേഖലയില്‍. വര്‍ഷങ്ങള്‍ക്കുമുമ്പേ മരിച്ചുപോയവര്‍ക്ക് കലണ്ടറില്‍ വിവാഹപ്രായമെത്തുമ്പോള്‍ അവരുടെ ആത്മാക്കളെ സങ്കൽപിച്ച് കുടുംബാംഗങ്ങള്‍ വിവാഹച്ചടങ്ങ് നടത്തുക. കേള്‍ക്കുമ്പോള്‍തന്നെ അതിവിചിത്രമെന്നു തോന്നാവുന്ന ഇങ്ങനെയൊരു ആചാരം തുളുനാടന്‍ ഗ്രാമങ്ങളില്‍ കാലങ്ങളായി നിലനിൽക്കുന്നതാണ്. “പ്രേതക്കല്യാണ’മെന്നാണ് ഈ ചടങ്ങിനെ പൊതുവേ എല്ലാവരും വിളിക്കുന്നത്. ആണ്‍കുട്ടിയാണ് മരിച്ചുപോയതെങ്കില്‍ അവന് “വിവാഹപ്രായ’മാകുമ്പോള്‍ നേരത്തേ മരിച്ചുപോയ പെണ്‍കുട്ടി “ഉള്ള’ വീടുകളില്‍ ബന്ധുക്കള്‍ വിവാഹാലോചനയുമായി എത്തും. ജീവിച്ചിരിക്കുന്നവരുടെ കാര്യത്തിലെന്നപോലെ ജാതകപ്പൊരുത്തം, പരസ്പരം വീട് കാണല്‍ ഒക്കെ കഴിഞ്ഞാണ് വിവാഹച്ചടങ്ങ് നടത്തുക. ചെക്കനും പെണ്ണിനും പരസ്പരം ഇഷ്ടപ്പെട്ടോയെന്നു പറയാന്‍ ജ്യോതിഷിയും ഹാജരുണ്ടാകും. സവത്തില് തന്നെ മരിച്ചുപോയ കുഞ്ഞുങ്ങള്‍ മുതല്‍ വിവാഹപ്രായമെത്താറാകുമ്പോള് അപകടത്തിലോ രോഗം ബാധിച്ചോ മരിച്ചവര്‍ വരെ സ്വാഭാവികമായും പല കുടുംബങ്ങളിലുമുണ്ടാകാം.…
Read Moreഓഫീസ് കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്ന പതിവ് പരാതിക്ക് പ്രസക്തിയില്ല; അപേക്ഷിച്ച് അരമണിക്കൂറിനുള്ളില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നൽകി മരങ്ങാട്ടുപിള്ളി പഞ്ചായത്ത്
മരങ്ങാട്ടുപിള്ളി: അപേക്ഷനല്‍കി അരമണിക്കൂറിനുള്ളില്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നല്കി പഞ്ചായത്ത്. മരങ്ങാട്ടുപിള്ളി പഞ്ചായത്താണ് ഈ മാതൃകാപ്രവര്‍ത്തനം നടത്തിയത്. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്ന പതിവ് പരാതിക്ക് പ്രസക്തിയില്ലെന്ന പ്രഖ്യാപനവുമായാണ് മരങ്ങാട്ടുപിള്ളിയുടെ ഈ പ്രവര്‍ത്തനം. വിവാഹദിവസം തന്നെ സര്‍ട്ടിഫിക്കറ്റ് നല്കിയെന്നതും മറ്റൊരു പ്രത്യേകതയായി. ഇന്നലെ മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ വിവാഹിതരായ ദമ്പതികള്‍ക്കാണ് പഞ്ചായത്തിന്റെ അതിവേഗം പദ്ധതി നേട്ടമായത്. ജിജി-അല്‍ഫോന്‍സാ ദമ്പതികളാണ് ഇന്നലെ വിവാഹത്തിന് ശേഷം വൈകുന്നേരം 3.30ന് അപേക്ഷ സമര്‍പ്പിച്ചത്. നാലിന് രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. ഐഎല്‍ജിഎംഎസ് വെബ്സൈറ്റിലൂടെ ഇ ഗവേണ്‍സ് സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് പഞ്ചായത്തിന്റെ ഈ മുന്നേറ്റം.
Read Moreപെണ്ണും പെണ്ണും തമ്മിലുള്ള ‘സീനുകള്‍’ ഉണ്ടെങ്കില്‍ അഭിനയിക്കാന്‍ ഞാന്‍ റെഡി ! വിദ്യാ ബാലന്റെ മറുപടി കേട്ട് കണ്ണുതള്ളി ആരാധകര്‍…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള മലയാളിയായ നടിയാണ് വിദ്യാ ബാലന്. സ്ത്രീകേന്ദ്രീകൃതമായ ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് വിദ്യ ആരാധകരുടെ മനസ്സില്‍ കയറിപ്പറ്റിയത്. ഇന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ റാണി സില്‍ക്ക് സ്മിതയുടെ ജീവിതം ഡര്‍ട്ടി പിക്ചര്‍ എന്ന പേരില്‍ സിനിമ ആക്കിയപ്പോള്‍ അതില്‍ സില്‍ക്ക് സ്മിതയായി അഭിനയിച്ചത് വിദ്യ ആയിരുന്നു. സെക്സിന്റെ അതിപ്രസരമുള്ള ചിത്രത്തിലെ അഭിനയത്തിന് ചിലരൊക്കെ വിദ്യയ്ക്കെതിരേ വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തു. എന്നാല്‍ അതൊന്നും വിദ്യാ ബാലന് എന്ന നടിക്ക് പ്രശ്നമായിരുന്നില്ല. ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് നേടിയപ്പോഴാണ് പലര്‍ക്കും അഭിനന്ദിക്കാന്‍ തോന്നിയത്. എന്നിരുന്നാലും ഒരു അയ്യര്‍ മലയാളി സ്ത്രീ ഇത്രയ്ക്കു ഗ്ലാമര്‍ പ്രകടനം നടത്തേണ്ട എന്ന അഭിപ്രായത്തില്‍ തന്നെയാണ് യാഥാസ്ഥിതിക മനോഗതിയുള്ളവര് തുടര്‍ന്നത്. എന്നാല്‍ അവര്‍ക്ക് തക്ക മറുപടി നല്കി പുതിയ വിവാദവുമായി വിദ്യാ ബാലന് രംഗത്ത് എത്തിയിരുന്നു. കഥയ്ക്ക്…
Read Moreസീരിയലില്‍ അഭിനയിച്ചത് സിനിമയിലെ അവസരങ്ങള്‍ നഷ്ടമാക്കി ! ചതുരം ചെയ്യാന്‍ പറ്റിയത് എഗ്രിമെന്റ് സൈന്‍ ചെയ്തതു കൊണ്ടു മാത്രമെന്ന് സ്വാസിക…
സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്ത പുതിയ ചിത്രം ചതുരം മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. സ്വാസിക വിജയ്, റോഷന് മാത്യു,അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ശാന്തി ബാലചന്ദ്രന്, ജാഫര്‍ ഇടുക്കി, ലിയോണ ലിഷോയ്, നിഷാന്ത് സാഗര്‍, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. നിദ്ര, ചന്ദ്രേട്ടന് എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമാണ് ചതുരം. ചിത്രത്തിലെ സ്വാസികയുടെ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തനിക്ക്…
Read More