സാരിയിൽ ഞാൻ സുന്ദരിയാണെന്ന് പറയുന്നവരുണ്ട്. പക്ഷേ എനിക്ക് സാരി ഉടുക്കുന്നത് അത്ര ഇഷ്ടമല്ല. രാവിലെ മുതൽ വൈകിട്ടു വരെ സാരിയുടുത്തു നടക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സിനിമയിൽ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാർഥിക്കാറുണ്ട്. ഗൗൺ ഇഷ്ടമാണ്. കുറെ നാൾ ഗൗൺ ആയിരുന്നു വേഷം. ബോറടിച്ചപ്പോൾ അതു മാറ്റി. ജീൻസ് അധികം ധരിക്കാറില്ലായിരുന്നു. അടുത്തിടെ പാന്റ്സ് ധരിച്ചു തുടങ്ങി. ജീൻസിനെക്കാൾ പാന്റ്സ് ആണ് എനിക്ക് കൂടുതൽ കംഫർട്ടബിൾ. ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കാറുള്ളതും വസ്ത്രത്തിലാണ്. അതിനനുസരിച്ചുള്ള ആഭരണങ്ങളും ഷൂസും എല്ലാം വാങ്ങും. ചിലർ കേർട്ട്സി എന്ന നിലയിൽ വസ്ത്രങ്ങൾ തരാൻ സന്നദ്ധത അറിയിക്കുമെങ്കിലും വാങ്ങാറില്ല. എന്റെ വസ്ത്രങ്ങളിൽ കൂടുതലും ഞാൻ പണം കൊടുത്തു വാങ്ങിയവയാണ്. ഷിബു എന്ന എന്റെ കോസ്റ്റ്യൂമർ, ആവശ്യപ്പെടുന്ന മോഡലിലുള്ള വസ്ത്രം മനോഹരമായി ചെയ്തു തരും. എനിക്ക് വസ്ത്രം ഡിസൈൻ ചെയ്യാൻ ഇപ്പോൾ…
Read MoreCategory: Today’S Special
എനിക്ക് നേരെ വരുന്ന വിദ്വേഷത്തിന്റെ പേരിൽ സ്വയം മാറാൻ താൽപര്യമില്ല! ട്രോളുകൾ വല്ലാതെ വിഷമിപ്പിക്കുന്നു: രശ്മിക പറയുന്നു…
മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയാണ് തെന്നിന്ത്യൻ നടി രശ്മിക മന്ദാന. ചെയ്ത സിനിമകളിൽ ഭൂരിഭാഗവും ഹിറ്റായതാണ് രശ്മികയെ സിനിമാ ലോകത്തിന് പ്രിയങ്കരി ആക്കിയത്. ‘പുഷ്പ’യാണ് രശ്മികയുടെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തിയത്. ഇതിന് ശേഷം ബോളിവുഡിൽനിന്നു നടിക്ക് അവസരങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അതേസമയം നടിക്കെതിരേ നിരന്തരമായി ട്രോളുകളും വരാറുണ്ട്. ഇപ്പോഴിതാ തനിക്ക് നേരേ വരുന്ന ട്രോളുകൾക്കും അധിക്ഷേപങ്ങൾക്കുമെതിരേ സംസാരിച്ചിരിക്കുകയാണ് രശ്മിക മന്ദാന. കരിയർ തുടങ്ങിയ കാലം മുതൽ എനിക്കെതിരേ ട്രോളുകൾ വരുന്നു. ഞാൻ തെരഞ്ഞെടുത്ത ജീവിതത്തിൽ ഒരു വില നൽകേണ്ടതുണ്ടെന്ന് അറിയാം. ഞാൻ എല്ലാവർക്കും പ്രിയങ്കരി അല്ലെന്ന് എനിക്കറിയാം. പക്ഷെ അതിനർഥം നിങ്ങൾ എന്നെ അപ്രൂവ് ചെയ്യുന്നെന്നോ നിങ്ങൾക്ക് നെഗറ്റിവിറ്റി തുപ്പാമെന്നോ അല്ല. എന്റെ വർക്കിലൂടെ നിങ്ങൾക്ക് തോന്നുന്ന സന്തോഷത്തിനാണ് ഞാൻ ഏറ്റവും പ്രാധാന്യം നൽകുന്നത്. എനിക്കും നിങ്ങൾക്കും അഭിമാനിക്കാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. ഞാൻ പറയാത്ത…
Read Moreമന്ത്രവാദിയും വൈദ്യനുമായ കാമുകനെ സ്വന്തമാക്കാന്‍ എല്ലാം ഉപേക്ഷിച്ച് രാജകുമാരി !
പ്രണയ സാക്ഷാത്കാരത്തിനായി ഏതുവിധത്തിലുള്ള സാഹസത്തിനും മുതിരുന്ന നിരവധി ആളുകള്‍ ഈ ലോകത്തുണ്ട്. തന്റെ കാമുകനെ സ്വന്തമാക്കാന്‍ രാജകുമാരിയെന്ന പദവിയും രാജകൊട്ടാരവും ഉപേക്ഷിച്ച നോര്‍വീജിയന്‍ രാജകുമാരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. മന്ത്രവാദിയും സ്വയം പ്രഖ്യാപിത വൈദ്യനുമായ അമേരിക്കന്‍ സ്വദേശി ഡ്യൂറെക് വെററ്റുമായുള്ള പ്രണയത്തെത്തുടര്‍ന്നാണ് നോര്‍വീജിയന്‍ രാജകുമാരിയായിരുന്ന മാര്‍ത്ത ലൂയിസ് കൊട്ടാരം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായത്. കഴിഞ്ഞ ജൂണില്‍ മാര്‍ത്തയുടെയും ഡ്യൂറക്കിന്റെയും വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ കൊട്ടാരത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇരുവര്‍ക്കും കൊട്ടാരത്തില്‍ എന്തുപദവി നല്‍കുമെന്ന ചോദ്യങ്ങളാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച താന്‍ രാജകുമാരി പദവി ഉപേക്ഷിക്കുകയാണെന്ന് മാര്‍ത്ത അറിയിക്കുകയായിരുന്നു. മാര്‍ത്ത ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച വിവരം കൊട്ടാരവും ശരിവച്ചു. രാജകുമാരി ഇനിമുതല്‍ കൊട്ടാരത്തിലെ പ്രതിനിധിയായിരിക്കില്ലെന്ന് മാര്‍ത്തയുടെ പിതാവ് ഹെറാള്‍ഡ് രാജാവും വ്യക്തമാക്കി. തീരുമാനം ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് രാജ്ഞിയും സ്ഥിരീകരിച്ചു. താന്‍ ഇനിമുതല്‍ നോര്‍വേയിലെ കൊട്ടാരത്തിലെ പ്രതിനിധിയല്ലെന്നാണ് മാര്‍ത്ത പ്രഖ്യാപിച്ചത്.…
Read Moreആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചതോടെ മൂന്നു ലക്ഷം പേര് അപ്രത്യക്ഷരായി !
ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചതോടെ സംസ്ഥാനത്ത് വോട്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 3.13 ലക്ഷം ആളുകളാണ് ആകെ കുറഞ്ഞത്. മരിച്ചവരെയും സ്ഥലം മാറിപ്പോയവരെയും നീക്കുന്ന പതിവു രീതിക്കു പുറമേ ഒന്നിലേറെത്തവണ പട്ടികയില്‍ പേരുള്ളവരെ ആധാര്‍ ബന്ധിപ്പിക്കലിലൂടെ കണ്ടെത്തി നീക്കിയതോടെയാണ് ഇന്നലെ പ്രസിദ്ധീകരിച്ച നിയമസഭാ, ലോക്സഭാ കരട് വോട്ടര്‍പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞത്. ജനുവരി ഒന്നിനു പ്രസിദ്ധീകരിച്ച പട്ടികയില്‍ 2,73,65,345 വോട്ടര്‍മാരുണ്ടായിരുന്നു. പുതിയ പട്ടികയില്‍ ഇത് 2,71,62,290 ആയി കുറഞ്ഞു. പുതുതായി 1,10,646 പേര് പട്ടികയില്‍ പേരു ചേര്‍ത്തിട്ടു കൂടിയാണ് 3,13,701 പേരുടെ കുറവുണ്ടായത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) കരട് വോട്ടര്‍പട്ടികയുടെ വിവരങ്ങള്‍ ലഭിക്കും. താലൂക്ക്, വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ പക്കലും വോട്ടര്‍പട്ടികയുണ്ട്. അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസില്‍നിന്ന് വോട്ടര്‍പട്ടിക ശേഖരിക്കാം. പട്ടികയെക്കുറിച്ചുള്ള പരാതികളും മറ്റും ഡിസംബര്‍ 8 വരെ…
Read Moreപ്രേതത്തില്‍ എനിക്ക് വിശ്വാസമില്ല പക്ഷെ ! അന്ന് ഹോട്ടല്‍ മുറിയില്‍ നടന്നത് വിശദീകരിക്കാനാവാത്ത സംഭവം; തുറന്നു പറച്ചിലുമായി സ്വാസിക…
ഭൂതത്തിലും പ്രേതത്തിലും വിശ്വാസമുള്ളവരും ഇല്ലാത്തവരുമായ ആളുകളാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഇപ്പോഴിതാ തനിക്കുണ്ടായ വിശദീകരിക്കാനാവാത്ത അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി സ്വാസിക. കോഴിക്കോട് ഷൂട്ടിംഗിനു പോയപ്പോള്‍ ഹോട്ടല്‍ മുറിയില്‍ വച്ചുണ്ടായ വിചിത്ര സംഭവമാണ് സ്വാസിക ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. പ്രേതം എന്നതില്‍ ഒന്നും വിശ്വാസമില്ലെങ്കിലും ഒരു നെഗറ്റീവ് ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നുണ്ടെന്ന് സ്വാസിക പറയുന്നു. സ്വാസികയുടെ വാക്കുകള്‍ ഇങ്ങനെ… ഒരിക്കല്‍ ഞങ്ങള്‍ കോഴിക്കോട് ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. എന്റൊപ്പം അമ്മയും ഉണ്ട്. ഞാന്‍ രാത്രി ഒരു സ്വപ്നം കണ്ടു. ഒരു റോസ് കളര്‍ വസ്ത്രം ധരിച്ച് ഷോര്‍ട്ട് ഹെയറൊക്കെ ആയിട്ടൊരു സ്ത്രീ എന്റെ കാലിന്റെ അടുത്ത് വന്നിരിക്കുന്നത് ആയിരുന്നു സ്വപ്നം. ഞാന്‍ ആരോടും പറയാന്‍ നിന്നില്ല. രാവിലെ സാധാരണ പോലെ എഴുന്നേറ്റു. പക്ഷേ, ഞാനും അമ്മയും എന്തോ കാര്യം പറഞ്ഞു വന്നപ്പോള്‍. അമ്മ പറഞ്ഞു, ഇന്നലെ രാത്രി ഉറങ്ങാന്‍…
Read Moreസാനിയയും മാലിക്കും ഇനി ഭാര്യഭര്‍ത്താക്കന്മാരല്ല ! വേര്‍പിരിയല്‍ ഷൊയിബ് മാലിക്കിന്റെ ചതി സാനിയ കണ്ടെത്തിയതിനെത്തുടര്‍ന്ന് എന്ന് സൂചന…
ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരുടേയും പ്രണയം വിവാഹം ആയിരുന്നു. ബാല്യകാല സുഹൃത്തുമായി വിവാഹം ഉറപ്പിച്ചിരിക്കെയാണ് സാനിയ മാലിക്കുമായി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 2010 ഏപ്രിലില്‍ സാനിയയും മാലിക്കും വിവാഹിതരാവുകയായിരുന്നു. വിവാഹ ശേഷം ദുബായിയില്‍ സ്ഥിരതാമസം ആക്കിയിരിക്കുക ആയിരുന്നു ഇരുവരും. ഇവര്‍ക്ക് ഒരു കുട്ടിയും ജനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവര്‍ വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ട് ഇവരുടെ വിവാഹമോചനം സ്ഥിരീകരിക്കുന്നതാണ്. ഇരുവരും കുറച്ചു കാലമായി വേര്‍പിരിഞ്ഞ് ആണ് താമസിക്കുന്നത് എന്നും ഇപ്പോള്‍ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നുമാണ് വെളിപ്പെടുത്തല്‍. ഷൊയിബ് മാലിക്കിന്റെ മാനേജ്മെന്റ് ടീമില്‍ അംഗമായ വ്യക്തിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തി രംഗത്ത് എത്തിയിരിക്കുന്നത്. സാനിയ മിര്‍സയും ഷൊയിബ് മാലികും വിവാഹ…
Read Moreഇതാ നെയ്മര്‍ ആശാന്റെ ഒരു അത്യുജ്ജ്വല ഹെഡ്ഡര്‍ ! നെയ്മര്‍ ആണെന്ന് പറഞ്ഞ് ഓടുന്ന ബസിനു നേരെ പാഞ്ഞടുത്ത് തലകൊണ്ട് ചില്ല് തകര്‍ത്ത് യുവാവ്…
ഓടുന്ന ബസിനു നേരെ പാഞ്ഞടുത്ത് ഹെഡ്ഡറിലൂടെ മുമ്പിലെ ചില്ലു തകര്‍ത്ത് യുവാവിന്റെ പേക്കൂത്ത്. അങ്ങാടിപ്പുറം പോളിക്വാര്‍ട്ടേഴ്സിനു സമീപം ഇന്നലെ വൈകിട്ടു നാലരയ്ക്കായിരുന്നു സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന തേലക്കാട് സ്വദേശിയുടെ ഓട്ടോ റിക്ഷ കല്ലെറിഞ്ഞു തകര്‍ത്തശേഷമാണ് മലപ്പുറത്തുനിന്നു പെരിന്തല്‍മണ്ണയ്ക്കു വന്ന സ്വകാര്യബസിനു മുമ്പിലേക്കു ചാടി ഗ്ലാസ് തലകൊണ്ടു പൊട്ടിച്ചത്. പിന്നിലേക്കു തെറിച്ചുവീണ യുവാവിന്, ബസ് പതുക്കെയായിരുന്നതിനാല്‍ കാര്യമായി പരുക്കേറ്റില്ല. തുടര്‍ന്ന്, ബസിലെ ഡ്രൈവറുടെ സീറ്റില്‍ കയറിയ യുവാവ് താന്‍ നെയ്മറാണെന്നും ക്രിസ്റ്റിയാനോ റൊണാള്‍ഡോ വന്നാലേ പോവൂ എന്നും വിളിച്ചുപറഞ്ഞു. തലയ്ക്കു പരുക്കേറ്റ യുവാവിനെ നാട്ടുകാരും പോലീസും ചേര്‍ന്നു പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്ങാടിപ്പുറം പോളിക്വാര്‍ട്ടേഴ്സിനു സമീപത്തു താമസിക്കുന്ന യുവാവിനു മാനസികപ്രശ്നങ്ങളുണ്ടോ എന്നതടക്കം അന്വേഷിച്ചുവരുന്നതായി പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Read Moreകല്യാണസമയത്ത് എന്റെ സഹോദരിമാരും വിക്കിയുടെ കൂട്ടുകാരും തമ്മില്‍ പൊരിഞ്ഞ അടിയുണ്ടായി ! വെളിപ്പെടുത്തലുമായി കത്രീന കൈഫ്…
ബോളിവുഡിലെ മിന്നും ജോഡികളാണ് കത്രീനകൈഫും വിക്കി കൗശലും. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തെ സ്വകാര്യ ചടങ്ങില്‍വച്ചായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തിനിടെ വലിയ വഴക്കുണ്ടായെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കത്രീന ഇപ്പോള്‍. പുതിയ ചിത്രമായ ഫോണ്‍ ബൂത്തിലെ പ്രമോഷന്റെ ഭാഗമായുള്ള കപില്‍ ശര്‍മ ഷോയില്‍ വച്ചായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. തന്റെ സഹോദരിമാരും വിക്കിയുടെ സുഹൃത്തുക്കളും തമ്മിലായിരുന്നു അടി പൊട്ടിയത്. എന്നാണ് കത്രീന പറഞ്ഞത്. വിവാഹത്തിന്റെ ഭാഗമായി നടക്കുന്ന ജൂതായ് ചുപായ് ട്രഡീഷന്റെ ഭാഗമായിട്ടായിരുന്നു സംഭവം. വരന് മണ്ഡപത്തില്‍ കയറുന്ന സമയത്ത് വധുവിന്റെ സഹോദരിമാര്‍ ചേര്‍ന്ന് ചെരുപ്പ് ഒളിച്ചുവെക്കുന്ന രീതിയാണിത്. എന്റെ പിന്നില്‍ ഞാന്‍ വലിയ ഒച്ചകേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് എല്ലാവരും ഇടികൂടുന്നതാണ്. എല്ലാവരും ഷൂസിനു വേണ്ടിയുള്ള പിടിവലിയിലായിരുന്നു. എന്റെ സഹോദരിമാരും വിക്കിയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. ശരിക്ക് അടികൂടുകയായിരുന്നു അവര്‍. കത്രീന പറഞ്ഞു. അടിയില്‍…
Read Moreകടയില്‍ നിന്ന് അടിച്ചുമാറ്റിയ സാധനങ്ങളുമായി പുറത്തേക്ക് പാഞ്ഞു ! ചില്ലുവാതില്‍ ചതിച്ചതോടെ പണിപാളി;വീഡിയോ കാണാം…
കടയില്‍നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ചു പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിന് വിനയായത് കടയുടെ ചില്ല് വാതില്‍. വാതിലിന്റെ ചില്ലില്‍ ഇടിച്ച് ബോധം പോയി തറയില്‍ വീണ് മോഷ്ടാവിനെ കയ്യോടെ പിടികൂടുകയും ചെയ്തു. ലോകപ്രശസ്ത ഫാഷന്‍ വസ്തുക്കളുടെ നിര്‍മാതാക്കളായ ലൂയി വിറ്റോണിന്റെ വാഷിങ്ടണിലെ ബെല്‍വ്യൂ കൗണ്ടി ഷോറൂമിലാണ് മോഷണശ്രമം ഉണ്ടായത്. ആഡംബരബാഗുകള്‍, പാദരക്ഷകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ തുടങ്ങിയ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രശസ്തമായ, കമ്പനിയാണ് ലൂയി വിറ്റോണ്‍. ഷോറൂമില്‍ നിന്ന് വിലപിടിപ്പുള്ള ഹാന്‍ഡ്ബാഗുകളാണ് മോഷ്ടാവ് കൈക്കലാക്കി പുറത്തേക്ക് പാഞ്ഞത്. വാതിലിന്റെ ഭാഗത്ത് ചില്ലാണെന്ന് തിരിച്ചറിയാതെ തുറന്ന വഴിയാണെന്ന് തെറ്റിധരിച്ച് അതുവഴി രക്ഷപ്പെടാനുള്ള മോഷ്ടാവിന്റെ ശ്രമമാണ് വലിയ പരാജയമായി മാറിയത്. പതിനേഴുകാരനാണ് പിടിയിലായത്.വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്ന വലിയ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയായതിനാല്‍ ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. കടകളും ചില്ലറവില്പനകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്‍പതോളം…
Read Moreയെവന് പുലിയാണ് കേട്ടോ…പക്ഷെ ! പുള്ളിപ്പുലിയെ വളഞ്ഞിട്ടാക്രമിച്ച് സിംഹക്കൂട്ടം; അത്യപൂര്‍വ ദൃശ്യം…
കാട് അടക്കിഭരിക്കുന്ന മൃഗങ്ങളാണ് സിംഹവും കടുവയും പുലികളും ഉള്‍പ്പെടെയുള്ള മാംസഭോജികള്‍. എന്നാല്‍ ഇവര്‍ പരസ്പരം ആക്രമിക്കുന്നത് അപൂര്‍വമാണ്. അത്തരത്തിലൊരു അപൂര്വദൃശ്യത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഒരു പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിംഹക്കൂട്ടത്തിന്റേതാണ് ദൃശ്യം. ദക്ഷിണാഫ്രിക്കയിലെ മാലമാല ഗെയിം റിസര്‍വില്‍ നിന്നുമാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. പ്രായം ചെന്ന പുള്ളിപ്പുലിയെയാണ് സിംഹക്കൂട്ടം ആക്രമിച്ചു കൊന്നത്. തുടക്കത്തില്‍ ഒരു മരത്തിന് മുകളില്‍ ഇരിക്കുകയായിരുന്നു പുള്ളിപ്പുലി. അതിനെ രക്ഷപ്പെടാന്‍ അനുവദിക്കാതെ സിംഹങ്ങള്‍ തന്ത്രപൂര്‍വം ആക്രമിക്കുകയായിരുന്നു. 12 സിംഹങ്ങളാണ് കൂട്ടത്തിലുണ്ടായിരുന്നത്. വനത്തിന്റെ റേഞ്ചറായ മൈക്കിള്‍ ബോട്ടസ് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മരത്തിലിരുന്ന പുലിക്ക് തുടക്കത്തില്‍ സിംഹങ്ങളെ കണ്ടിട്ടും വലിയ ഭാവ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. അല്പസമയത്തിനുശേഷം മരത്തിനടുത്തു നിന്നു സിംഹങ്ങള്‍ അകലെയായി മാറി വിശ്രമിച്ചു. എന്നാല്‍ ഒരു പെണ്‍സിംഹം മാത്രം ഉറങ്ങാതെ പുള്ളിപുലിയെ തന്നെ നിരീക്ഷിക്കുകയായിരുന്നു എന്ന് മൈക്കിള്‍ വ്യക്തമാക്കി. സിംഹങ്ങള്‍ പോയെന്നു…
Read More