ഐറ്റം നമ്പരുകളിലൂടെ സിനിമലോകത്ത് ഏകദേശം രണ്ടു പതിറ്റാണ്ട് കാലഘട്ടം മിന്നിത്തിളങ്ങിയ താരമാണ് സുജ വരുണി. അനില്‍ സി മേനോന് സംവിധാനം ചെയ്ത് മലയാളികളുടെ പ്രിയനടന് കലാഭവന്‍ മണി നായകനായി 2005 ല്‍ പുറത്തിറങ്ങിയ ബെന്‍ ജോണ്സണ് എന്ന സിനിമയിലെ സോനാ സോനാ നീ ഒന്നാം നമ്പര്‍ എന്ന ഗാനം കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യാത്ത മലയാളികള്‍ ഉണ്ടാകില്ല. സൂപ്പര്‍ ഹിറ്റ് ഐറ്റം സോങ്ങായ സോനാ സോനാ എന്ന ഈ ഗാനത്തിലൂടെയാണ് സുജ വരുണി എന്ന നടി മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്. 2002 ല്‍ പുറത്തിറങ്ങിയ പ്ലസ് ടു എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമാ അഭനയ രംഗത്തേക്കുള്ള സുജയുടെ അരങ്ങേറ്റം. മലയാളത്തിലും കന്നഡയിലും തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് സുജ വരുണി. ഇല്ലസു പുതുസു രാവുസ്സു, കസ്തൂരി മാന്‍, ഉള്ള കാതല്‍, നാളൈ,…
Read MoreCategory: Today’S Special
കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള കൊലയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല ! തുറന്നു പറച്ചിലുമായി സായ് പല്ലവി…
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് ആള്‍ക്കൂട്ടം നടത്തുന്ന കൊലപാതകങ്ങളും തമ്മില്‍ വ്യത്യാസമില്ലെന്ന് നടി സായ് പല്ലവി. വിരാട പര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പ്രതികരണം. സായ് പല്ലവിയുടെ രാഷ്ട്രീയ നിലപാട് ചോദിക്കുകയായിരുന്നു അവതാരകന്. ആശയപരമായി ഇടതോ വലതോ അതില്‍ ഏതാണ് ശരിയെന്നോ അറിയില്ലെന്ന് സായ് പല്ലവി പറഞ്ഞു. ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ ഒരു ഒരു മുസ്ലിമിനെ ചിലര്‍ കൊലപ്പെടുത്തിയതും ഈ അടുത്ത് സംഭവിച്ചു. ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. എന്നോട് നല്ല മനുഷ്യനാകാനാണ് കുടുംബം പറഞ്ഞത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക. ആ നിലപാട് പ്രധാനമാണ്. നിങ്ങള്‍…
Read Moreഭാര്യമാര്‍ പീഡിപ്പിക്കുന്നു ! പ്രതിഷേധവുമായി തെരുവിലിറങ്ങി ഭര്ത്താക്കന്മാര്; നിയമനിര്‍മാണം നടത്തണമെന്നാവശ്യം…
ഭാര്യമാരില്‍ നിന്ന് തങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരേ പോരാട്ടവുമായി ഒരു കൂട്ടം ഭര്ത്താക്കന്മാര് തെരുവില്‍. ഭാര്യമാരുടെ പീഡനത്തിനെതിരെ നിയമ നിര്‍മാണം ആവശ്യപ്പെട്ടാണ് ഇവര്‍ കഴിഞ്ഞ ദിവസം തെരുവില്‍ പ്രക്ഷോഭം നടത്തിയത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് വീട്ടിലെ അനീതികള്‍ക്കെതിരെ ഒരുകൂട്ടം ഭര്ത്താക്കന്മാര് രംഗത്തിറങ്ങിയത്. ഇണകളില്‍ സന്തുഷ്ടരല്ലാത്ത ചില ഭര്ത്താക്കന്മാര് തങ്ങളുടെ പരാതികള്‍ ഉന്നയിക്കുന്നതിനായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഔറംഗബാദില്‍ ഒരു ‘പത്നി പീഡിത്’ ആശ്രമം രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഈ കൂട്ടായ്മയിലെ അംഗങ്ങളാണ് നിയമ നിര്‍മാണം ആവശ്യപ്പെട്ട് ഇപ്പോള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും ഏഴ് ജന്മങ്ങളിലും ഒരേ ഭര്‍ത്താവിനെ തന്നെ ലഭിക്കുന്നതിനും വേണ്ടി ഇന്ന് ഭാര്യമാര്‍ ‘വത് പൂര്‍ണിമ’ ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ ആല്‍മരങ്ങളെ ആരാധിക്കുന്നു. ഇതിന് ബദലായി ഇന്നലെ പുരുഷന്മാര് ആല്‍മരത്തെ ആരാധിച്ചു വീണ്ടും അതേ ജീവിത പങ്കാളിയെ ലഭിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചതായി പത്നി പീഡിത് ആശ്രമത്തിന്റെ…
Read Moreസുരാജിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിക്കാര്‍ ആരും തയ്യാറായില്ല ! പൊട്ടിത്തെറിച്ച് അലന്‍സിയര്‍…
മലയാളസിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസിക്ക് എതിരെ വിമര്‍ശനവുമായി നടന് അലന്‍സിയാര്‍. ഹെവന്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അലന്‍സിയാര്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെവന്‍. ചിത്രത്തില്‍ പൊലീസ് കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ജാഫര്‍ ഇടുക്കി, ജോയ് മാത്യു, സുദേവ് നായര്‍, അലന്‍സിയാര്‍, വിനയ പ്രസാദ് എന്നിവരാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പ്രസ് മീറ്റ് നടന്നിരുന്നു. പ്രസ് മീറ്റില്‍ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ചോദ്യം ഉയര്‍ന്നു. സുരാജ് വെഞ്ഞാറമൂട് മറുപടി നല്‍കിയതിന് പിന്നാലെ അലന്‍സിയാര്‍ ആ ചോദ്യത്തിന് നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിനയ പ്രസാദിന്റെ കഥാപാത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘വിനയ പ്രസാദ് ചേച്ചിയുടെ കഥാപാത്രം എന്റെ അമ്മയായിട്ടാണ്.…
Read Moreപറഞ്ഞുവച്ചു, പക്ഷേ ഒഴിവാക്കി! പരസ്യത്തിൽ അഭിനയിക്കുമ്പോഴും വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായി; തുറന്നുപറഞ്ഞ് അതിഥി രവി
സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അതിഥി രവി. മോഡലിംഗ് രംഗത്ത് നിന്നാണ് കരിയർ ആരംഭിച്ചത്. സണ്ണി വെയ്ൻ നായകനായ അലമാര എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായി. സിനിമയിലെത്തുന്ന ഒട്ടുമിക്ക താരങ്ങൾക്കും തങ്ങളുടെ കരിയറിന്റെ തുടക്കത്തിൽ പലവിധ ബുദ്ധിമുട്ടുകളും നിറഞ്ഞതായിരിക്കും. അതിഥിയുടെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. തന്റെ ആദ്യ ചിത്രം തിയറ്റർ ഹിറ്റ് ആയിരുന്നില്ലെന്നും ഹിറ്റുകൾ മാത്രം പ്രതീക്ഷിക്കുന്ന ഒരു താരമല്ല താനെന്നും അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ അതിഥി പറഞ്ഞു. എനിക്ക് ഇഷ്ടം അപ്സ് ആന്‍ഡ് ഡൗണ്‍സ് ഉള്ള ജീവിതമാണ്. എങ്കിലേ ലൈഫ് ആവുകയുള്ളൂ. എന്റെ ആദ്യത്തെ സിനിമ ഒരു തിയറ്റര്‍ ഹിറ്റായിരുന്നില്ല. എന്താണ് വിജയമെന്നൊന്നും ഞാന്‍ കണ്ടിട്ടില്ല. തോല്‍വി ഞാന്‍ കണ്ടിട്ടുമുണ്ട്. അതുപോലെ പല സിനിമകളും പറഞ്ഞത് പിന്നീട് മാറിയിട്ടുണ്ട്.…
Read Moreപരിപാടി ബുക്ക് ചെയ്തു കഴിഞ്ഞാണ് ഓര്‍ത്തത് അന്നാണ് എന്റെ കല്യാണമെന്ന് ! ഒടുവില്‍ കിട്ടിയ എട്ടിന്റെ പണി വെളിപ്പെടുത്തി നാദിര്‍ഷ…
മലയാളികളുടെ പ്രിയ താരമാണ് സംവിധായകനും നടനും ഗായകനും മിമിക്രി കലാകാരനുമൊക്കെയായ നാദിര്‍ഷ. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ നാദിര്‍ഷ പിന്നീട് ഗായകന്, സംവിധായകന്, സംഗിത സംവിധായകന് അഭിനേതാവ്, ടെലിവിഷന്‍ അവതാകരകന്‍ എന്നിങ്ങനെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുക ആയിരുന്നു. അഭിനേതാവാകണം എന്ന മോഹവുമായി കലാരംഗത്തെത്തിയ നാദിര്‍ഷ പക്ഷെ ഏറെ ശോഭിച്ചത് പാരഡി ഗാനങ്ങളിലൂടെയായിരുന്നു. മലയാളത്തിലെ പാരഡി രാജാവ് എന്ന് നിസംശയം പറയാവുന്ന താരമാണ് നാദിര്‍ഷ. മിമിക്രിയില്‍ നിന്ന് സിനിമ സംവിധായകനില്‍ എത്തി നില്ക്കുന്ന ശോഭനീയമായ ജീവിതമാണ് നാദിര്ഷയുടേത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്, മേരാനാം ഷാജി, കേശു ഈ വീടിന്റെ നാഥന് എന്നീ ചിത്രങ്ങളാണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് താരം. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന കോമഡി മാസ്റ്റേഴ്സ് എന്ന ഷോയില്‍ അതിഥിയായി…
Read Moreഈ സമയത്ത് അച്ഛന് ഉണ്ടായിരുന്നെങ്കില്‍ എത്ര സന്തോഷിക്കുമായിരുന്നു ! വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി ആര്യ…
മലയാളികളുടെ പ്രിയ അവതാരകയും നടിയുമൊക്കെയാണ് ആര്യ ബാബു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മുകേഷ് രമേഷ് പിഷാരടി, ധര്മജന്, എന്നിവര്‍ക്കൊപ്പമാണ് ആര്യയും ഷോയില്‍ എത്തുന്നത്. അതേ സമയം മിനി സ്ക്രീനിലെ വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളം പതിപ്പ് സീസണ് 2 ല്‍ ആര്യ മത്സരാര്‍ഥിയായി എത്തിയിരുന്നു. എന്നാല്‍ ബഡായി ബംഗ്ലാവിലെ ആര്യയെ ആയിരുന്നില്ല ബിഗ് ബോസ് ഷോയില്‍ കണ്ടത്. ബിഗ് ബോസ് സീസണ് 2 കഴിഞ്ഞതോടെ ആര്യയുടെ ഇമേജ് തന്നെ മാറുകയായിരുന്നു. തന്റെ സുഖ-ദുഃഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതിലും താരം മടി കാട്ടാറില്ല. ഇപ്പോഴിതാ അച്ഛനെ കുറിച്ച് താരം എഴുതിയ വാക്കുകളാണ് വൈറല്‍ ആയിരിക്കുന്നത്. പിതാവിന്റെ പിറന്നാള്‍ ദിനത്തിലാണ് ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി ആര്യ എത്തിയിരിക്കുകന്നത്. ഈ സമയത്ത് അച്ഛന് കൂടെ…
Read Moreമധ്യപ്രദേശില്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി ! മുട്ടകളില്‍ കണ്ട ‘വിചിത്ര പ്രതിഭാസം’ ചരിത്രത്തില്‍ ആദ്യമെന്ന് ശാസ്ത്രജ്ഞര്‍…
മധ്യപ്രദേശില്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി ഗവേഷകര്‍. ഡല്‍ഹി സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് അപൂര്‍വ മുട്ടകളുടെ കൂട്ടം കണ്ടെത്തിയത്. ഫോസിലൈസ്ഡ് ദിനോസര്‍ മുട്ടകളാണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ദിനോസര്‍ ഫോസില്‍ ദേശീയ ഉദ്യാനത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍. മുട്ടയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒന്ന് മറ്റൊന്നിനുള്ളില്‍ കൂടുണ്ടാക്കിയ നിലയിലാണ് മുട്ടകള്‍. ദിനോസറുകളുടെ മുട്ടകള്‍ക്കുള്ളില്‍ മുട്ട എന്ന പ്രതിഭാസം ആദ്യമായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്. പക്ഷികളില്‍ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. ഉരഗങ്ങളില്‍ ഒരിക്കലും കണ്ടെത്തിയിട്ടില്ല. സൗരോപോഡ് ദിനോസറുകളുടെ വൈവിധ്യമാര്‍ന്ന ഗ്രൂപ്പായ ടൈറ്റനോസോറിഡ് ദിനോസറുകളുടേതാണ് മുട്ടകള്‍. ഈ കണ്ടുപിടിത്തം നേച്ചര്‍ ഗ്രൂപ്പ് ജേണലായ സയന്റിഫിക് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. ദിനോസറുകളും ഉരഗങ്ങളും തമ്മിലുള്ള ബന്ധം, ദിനോസറുകള്‍ക്കുള്ളിലെ വൈവിധ്യം, അവയുടെ കൂടുണ്ടാക്കുന്ന സ്വഭാവം, ദിനോസറുകളുടെ പുനരുത്പാദനം എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പുതിയ ഗവേഷണ ഫലം സഹായിക്കും. ദിനോസറുകളുടെ പ്രത്യുത്പാദന ജീവശാസ്ത്രത്തിലേക്ക് വെളിച്ചം…
Read Moreകേട്ടറിഞ്ഞ വിഭവങ്ങളുടെ രുചി ആസ്വദിക്കാൻ പനമ്പിള്ളി നഗറിലെ റസ്റ്ററന്റിലെത്തി നയൻസും വിക്കിയും; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ…
സ്വന്തം ലേഖികകൊച്ചി: താരപ്പൊലിമയില്ലാതെ തെന്നിന്ത്യൻ താരം നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും പനമ്പിള്ളി നഗറിലെ മന്ന റസ്റ്ററന്റിലെത്തി നയൻതാരയുടെ അമ്മ ഓമന കുര്യനിൽ നിന്നു കേട്ടറിഞ്ഞ വിഭവങ്ങളുടെ രുചി ആസ്വദിച്ചു. ഞായറാഴ്ച രാത്രി ഒമ്പതിനാണ് ഇരുവരും റസ്റ്ററന്റിലെത്തിയത്. നയൻതാരയുടെ അമ്മയും വിഘ്നേഷിന്റെ ബന്ധുക്കളുമടക്കം എട്ടു പേരാണ് ഉണ്ടായിരുന്നത്. നാടൻ പൊറോട്ട, മടക്ക് ചപ്പാത്തി, നാടൻ ചിക്കൻ ഫ്രൈ, നാടൻ ബീഫ് ഡ്രൈ ഫ്രൈ, നെയ്മീൻ മുളകിട്ടത്, തലശേരി നെയ്പ്പത്തിരി, നാടൻ ചിക്കൻ കറി, തവ ഫ്രൈ, നെയ്മീൻ, പ്രോണ്‍സ് തവ ഫ്രൈ എന്നിവയാണ് താരദമ്പതികളും കുടുംബാംഗങ്ങളും കഴിച്ചത്. റസ്റ്ററന്റിലെ സ്പെഷൽ വിഭവങ്ങളായ കല്ലുമ്മക്കായ നിറച്ചതും മൊഹബത്ത് ടീയും രുചിച്ചു. രാത്രി പത്തരയോടെയാണ് സംഘം അവിടെ നിന്നു മടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച തമിഴ്നാട്ടിലെ മഹാബലിപുരത്തുവച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. നയൻതാരയുടെ മാതാപിതാക്കൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്…
Read Moreപ്രണയവിവാഹത്തെ എതിര്‍ത്ത് മാതാപിതാക്കള്‍ ! ഒടുവില്‍ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരാളെ വിവാഹം കഴിക്കാമെന്നു സമ്മതിച്ചു; പിന്നീട് നടന്നത്…
ക്രൈം ത്രില്ലര്‍ സിനിമകളെ വെല്ലുന്ന സംഭവങ്ങളാണ് പലപ്പോഴും നമ്മുടെ സമൂഹത്തില്‍ നടക്കുന്നത്. ഇപ്പോഴിതാ ബംഗളുരുവില്‍ നടന്ന ഒരു കൊലപാതകമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ബംഗളൂരു സ്വദേശിനിയായ അതിസുന്ദരിയായ ഒരു പെണ്‍കുട്ടി തന്റെ പ്രണയ വിവാഹത്തിന് തടസ്സമായി നിന്ന കുടുംബത്തോട് പക വീട്ടിയ രീതിയാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥിനിയായ ശുഭ എന്ന പെണ്‍കുട്ടിയാണ് വ്യത്യസ്ഥമായ കുറ്റകൃത്യത്താല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. പഠനകാലത്ത് പെണ്‍കുട്ടിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. അത് പെണ്‍കുട്ടിയുടെ പിതാവിന് അറിയാമായിരുന്നു എങ്കിലും അദ്ദേഹം ആ ബന്ധത്തിന് താല്പര്യം കാണിച്ചില്ല. തനിക്ക് ഇഷ്ടമില്ലാത്ത വിവാഹം നടക്കില്ലെന്നും, താന്‍ കണ്ടുപിടിക്കുന്ന പയ്യനെ വിവാഹം കഴിച്ചേ മതിയാകൂ എന്നും പെണ്‍കുട്ടിയോട് പിതാവ് ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ താന്‍ ആഗ്രഹിക്കുന്ന വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ കുടുംബം കണ്ടെത്തുന്ന വരനെ താന്‍ കൊലപ്പെടുത്തും എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. പക്ഷേ മകളുടെ വാശിയായി മാത്രം കണ്ട ഈ…
Read More