തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നു പോയി എന്നു വിദഗ്ധർ. ഇന്നലെ ചേർന്ന കോവിഡ് അവലോകന സമിതി യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞുവരുന്നത് ഇതിന്റെ സൂചനയാണ്. എന്നാൽ, അത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ രോഗവ്യാപനത്തിൽ നേരിയ കുറവുണ്ടായതായി കണക്കുകൾ കാണിക്കുന്നു. മേയ് ഒന്നു മുതൽ എട്ടു വരെയുള്ള കാലയളവിൽ ഒരു ദിവസം ശരാശരി 37,144 കേസുകളാണുണ്ടായിരുന്നത്. എന്നാൽ, ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷമുള്ള ആഴ്ചയിൽ അത് 35,919 ആയി കുറഞ്ഞു. എട്ടു ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ കുറവുണ്ടായത് വയനാട് ജില്ലയിലാണ്. പത്തനംതിട്ട ജില്ലയിൽ രോഗവ്യാപനത്തിന്റെ നില സ്ഥായിയായി തുടരുകയാണ്. എന്നാൽ, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കേസുകൾ കൂടുകയാണ്. കൊല്ലം ജില്ലയിൽ 23 ശതമാനം…
Read MoreCategory: Top News
ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു! രക്ഷാപ്രവര്‍ത്തനത്തിന് സൈനിക യൂണിറ്റുകൾ; മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥ വകുപ്പ്
അഹമ്മദാബാദ്: ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരം തൊട്ടു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പോര്‍ബന്ദറിനും മഹുവയ്ക്കും ഇടയിലുള്ള തീരം കടന്ന് മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈനിക യൂണിറ്റുകളെ വിന്യസിച്ചു. അതേസമയം, ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നൊരുക്കങ്ങൾ വിലയിരുത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവാ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും, ദാമൻ ദിയു ലഫ്റ്റനന്റ് ഗവർണറുമായും ഫോണിൽ ബന്ധപ്പെട്ട് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനങ്ങൾക്ക് എല്ലാവിധ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ചുഴലിക്കാറ്റ് ഗുജറാത്ത്, ദിയു തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ടത്. കേന്ദ്ര ദുരന്ത നിവാരണ സേനാംഗങ്ങൾ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
Read Moreഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍ ! ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍ അപകടമാണ്; തുറന്നടിച്ച് ജസ്ല മാടശ്ശേരി…
ഭീകരവാദത്തെയും തീവ്രവാദത്തെയും പിന്തുണയ്ക്കുന്ന ചില മലയാളികളുണ്ടെന്നും ഇതൊക്കെ മുളയിലേ നുള്ളിയില്ലെങ്കില്‍ അപകടമാണെന്നും തുറന്നടിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. തന്റെ മൂന്നു മക്കളെയും ഇസ്രയേലിനെതിരായ പോരാട്ടത്തിനയയ്ക്കുകയും അവരില്‍ ഒരാളെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളിലേക്ക് മനുഷ്യബോംബായി അയയ്ക്കുകയും ചെയ്ത മറിയം ഫര്‍ഹത് ഇസ്രയേല്‍ വിരുദ്ധ പോരാട്ടത്തിന്റെ പലസ്തീനിയന്‍ മുഖങ്ങളിലൊന്നായിരുന്നു. മൂന്നു മക്കളും ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെട്ട ഇവരെ ‘രക്തസാക്ഷികളുടെ അമ്മ’ എന്നായിരുന്നു വിളിച്ചിരുന്നത്. മറിയം ഫര്‍ഹത്തിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്ലയുടെ പ്രതികരണം. ജസ്ലയുടെ കുറിപ്പ് ഇങ്ങനെ… ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍… ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍… അപകടമാണ്… മതം മനുഷ്യന്റെ തലച്ചോറിനെ ക്ഷയിപ്പിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്.. മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത് ..ഏത് മതമായാലും..അതില്ലായ്മ ചെയ്യപ്പെടേണ്ട ചിന്തയാണ്.. തിരുത്തപ്പെടണം. ആത്മഹത്യ പാപമെന്ന് പറയുന്ന ഇസ്ലാം..ഇവിടെ സ്വയം ചാവേറാവുന്നതിനെ ന്യായീകരിക്കുന്ന ചിലരും..’…
Read Moreഹമാസിനെതിരായ ആക്രമണം തുടരുമെന്ന് ഇസ്രയേൽ; വെടിനിർത്തില്ലെന്ന് ഹമാസും; സമാധാനം പാലിക്കണമെന്ന് ഇന്ത്യ
ഗാസ: ഹമാസിനെതിരേ മുഴുവൻ ശക്തിയുമുപയോഗിച്ച് ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഘർഷം അവസാനിക്കാൻ സമയമെടുക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു. മണിക്കൂറുകൾക്കകം ഇസ്രയേൽ യുദ്ധവിമാനങ്ങൾ ഗാസ മുനന്പിൽ ശക്തമായ ആക്രമണം തുടരുകയും ചെയ്തു.സംഘർഷം അവസാനിപ്പിക്കണമെന്ന യുഎൻ ആവശ്യത്തെ നിരസിച്ചാണ് ആക്രമണം നടക്കുന്നത്. വെടിനിർത്തലിന് ഇല്ലെന്ന് ഹമാസും പ്രഖ്യാപിച്ചിട്ടുണ്ട്. വെടിനിർത്തൽ ഉണ്ടാകണമെങ്കിൽ തങ്ങളുടെ നിബന്ധനകൾ പൂർണമായി അംഗീകരിക്കണമെന്ന് ഹമാനസ് ഡെപ്യൂട്ടി തലവൻ മൗസ അബു മർസൂഖ് പറഞ്ഞു. ഇരുകൂട്ടരും ആക്രമണം നിർത്തില്ലെന്ന നിലപാട് എടുത്തതോടെ യുഎൻ രക്ഷാസമിതി ഓണ്‍ലൈനിൽ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. യുഎൻ യോഗ സമയത്തും ഹമാസിനെതിരായ ആക്രമണം ഇസ്രയേൽ തുടർന്നിരുന്നു.ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുനൂറോളമാണ്. അന്‍പതിലേറെ കുട്ടികളും ഇതിൽപ്പെടുന്നു. എണ്പതു തവണ യുദ്ധവിമാനങ്ങൾ ഗാസയിൽ ആക്രമണം നടത്തിയെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ഈ…
Read More“രാവിലെ ആള്‍ക്കൂട്ട കേക്ക് മുറി, വൈകിട്ട് കോവിഡ് സാരോപദേശം’; തലസ്ഥാനത്തെ എൽഡിഎഫ് കേക്ക് മുറിയിൽ വിമർശനം
തിരുവനന്തപുരം: ഇടതു മുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും കേക്ക് മുറിച്ച് ആഘോഷിച്ച ചിത്രം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനം. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തലസ്ഥാന നഗരിയിൽ സാമൂഹിക അകലം പാലിക്കാതെയാണ് കേക്ക് മുറിയെന്നാണ് വിമർശനം. എൽഡിഎഫിന്റെ തുടർഭരണത്തിൽ എകെജി സെന്ററിലാണ് വിജയാഘോഷം നടന്നത്. വിവിധ ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രി കേക്ക് മുറിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇതിന്റെ ചിത്രവും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. രാവിലെ ആള്‍ക്കൂട്ട കേക്ക് മുറി, വൈകിട്ട് കോവിഡ് സാരോപദേശം എന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരാൾ ഇതിനെക്കുറിച്ച് കമന്റിട്ടത്.
Read Moreമാലാഖ വിളിയൊക്കെ വെറുതെ സുഖിപ്പിക്കാന്‍ വേണ്ടിയുള്ളതല്ലേ ! ഡ്യൂട്ടിയ്ക്കിടെ കോവിഡ് പോസിറ്റീവായ നഴ്സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടു;സംഭവം ഹരിപ്പാട്…
ഭൂമിയിലെ മാലാഖമാര്‍ എന്ന് മിനിറ്റ് ഇടവിട്ട് നഴ്സുമാരെ വാഴ്ത്തുന്ന സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവുമില്ല. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ മാലാഖമാരോട് നമ്മള് ചെയ്യുന്നതെന്താണ് ? ഡ്യൂട്ടിക്കിടെ കൊവിഡ് പോസിറ്റീവായ ട്രെയിനി നഴ്സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതിയുയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. ഹരിപ്പാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെ നഴ്സായ യുവതി തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി ദുരനുഭവം പുറത്തുവിട്ടത്. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് സ്രവം നല്കിയ നഴ്സിനെ മാറ്റിനിറുത്താതെ നൈറ്റ് ഡ്യൂട്ടി നല്കി. പുലര്‍ച്ചെ ഫലം വന്നപ്പോള്‍ പോസിറ്റീവ്. അപ്പോള്‍ തന്നെ അധികൃതര്‍ ഇവരെ കെട്ടിടത്തിന് വെളിയിലിറക്കി. രാവിലെ ബന്ധുക്കള്‍ എത്തുന്നത് വരെ പുറത്ത് റോഡരികില്‍ നില്‍ക്കേണ്ടി വന്നതായും നഴ്സ് പറയുന്നു. ജോലിക്കിടെ രോഗം സ്ഥിരീകരിച്ചിട്ടും യുവതിക്ക് ചികിത്സ നല്‍കാനോ സര്‍ക്കാരിന്റെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റോനോ തയ്യാറാകാതിരുന്ന സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം…
Read Moreഷിജു വർഗീസിനെതിരെ അന്വേഷണം; ദല്ലാൾ നന്ദകുമാറിന്റെ റോൾ എന്ത്? സ്ഥാനാർഥികളെ ചോദ്യം ചെയ്യും
ചാത്തന്നൂർ: ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുടെ ചെയർമാൻ ഷിജു വർഗീസിനെതിരെ അന്വേഷണം നടത്തുന്ന പോലീസ് സംഘം ദല്ലാൾ നന്ദകുമാറിന്റെ റോൾ കണ്ടെത്താൻ ശ്രമം തുടങ്ങി. അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ നന്ദകുമാറിന് അറിയിപ്പു നൽകി. ശ്രീധരൻ നായരും കുരുക്കിൽ ഷിജു എം വർഗീസിന് നിയമസഭാ തിരഞ്ഞെടുപ്പിൽ ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ കുണ്ടറയിൽ മത്സരിക്കാൻ സ്ഥാനാർത്ഥിത്വം നല്കിയ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനും വ്യവസായിയുമായ മല്ലേലിൽ ശ്രീധരൻ നായരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘം തലവൻ ചാത്തന്നൂർ എ സി പി വൈ . നിസാമുദീന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പത്രിക സമർപ്പിക്കുന്ന വേളയിൽ മാത്രമാണ് ഷിജുവുമായി ബന്ധപ്പെട്ടതെന്ന് മല്ലേലിൽ ശ്രീധരൻ നായർ മൊഴി നല്കി. നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടി…
Read Moreടൗട്ടെ കലിപൂണ്ടു; മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം; കരതൊടുമ്പോൾ വേഗം മണിക്കൂറിൽ 185 കിലോമീറ്റർ വരെ
മുംബൈ: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കൊടുങ്കാറ്റ് കൂടുതൽ തീവ്രമായി. മണിക്കൂറിൽ 210 കിലോമീറ്റർ വരെ വേഗത്തിലാണ് ഇപ്പോൾ കാറ്റ് വീശുന്നത്. നിലവിൽ മുംബൈ തീരത്തിന് 160 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരത്തോടെ പൂർണമായും കരതൊടുമെന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചു. കരതൊടുന്പോൾ വേഗം മണിക്കൂറിൽ 185 കിലോമീറ്റർ വരെ ആകാമെന്നും മുന്നറിയിപ്പുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളം രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അടച്ചു. ബുധനാഴ്ച വടക്കൻ ഗുജറാത്തിൽ കനത്ത മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്.ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. മുംബൈ, താനെ, പാൽഗർ എന്നിവിടങ്ങളിൽ അതിശക്തമായ മഴ പെയ്യാനാണ് സാധ്യത. തീരപ്രദേശങ്ങളിൽ സർക്കാർ അതീവ ജാഗ്രതാ നിർദേശം…
Read Moreബില്‍ ഗേറ്റ്സ് നമ്മള് വിചാരിച്ചിരുന്ന ആളല്ല സാര്‍ ! ഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞത് ജീവനക്കാരിയുമായുള്ള വഴിവിട്ട ബന്ധം പുറത്തു വന്നതിനെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്…
ലോകത്തെ ഏറ്റവും വലിയ പണക്കാരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ഗേറ്റ്സിന്റെ വിവാഹമോചന വാര്‍ത്ത ലോകമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഈ വിവാഹമോചനത്തിനു കാരണം തേടി പല മാധ്യമങ്ങളും തലപുകയ്ക്കുകയും ചെയ്തു. ബാലപീഡകന് ജെഫ്രി എപ്സ്റ്റീനുമായി ബില്‍ ഗേറ്റ്സിനുണ്ടായിരുന്ന ബന്ധമാണ് ഭാര്യ മെലിന്‍ഡയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പലരും വ്യാഖ്യാനിച്ചത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ബില്‍ ഗേറ്റ്സിനെക്കുറിച്ചുള്ള കൂടുതല്‍ കഥകള്‍ പുറത്തു വരികയാണ്. മുമ്പ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഗേറ്റ്സ് രാജിവെച്ചിരുന്നു. ഇത് അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെത്തുടര്‍ന്നാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2020 മാര്‍ച്ച് 20-നാണ് ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവെച്ചത്. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ണായക സ്ഥാനത്തുനിന്നുള്ള പടിയിറക്കമെന്നായിരുന്നു വിശദീകരണം. സന്നദ്ധ പ്രവര്‍ത്തന രംഗത്ത്…
Read Moreപലസ്തീന് കൊടി കെട്ടിയ തുറന്ന കാറില്‍ ലണ്ടനില്‍ വന്‍ പ്രതിഷേധം ! യഹൂദന്മാരുടെ അമ്മമാരെയും പെങ്ങന്മാരെയും ബലാല്‍സംഗം ചെയ്യണമെന്ന് ആഹ്വാനം; സംഭവം ഹീനവും ലജ്ജാകരവുമെന്ന് ബോറിസ് ജോണ്സന്…
വംശീയവെറിയുടെ ഉത്തമഉദാഹരണമായി മാറിയ ഒരു യഹൂദ വിരുദ്ധ പ്രതിഷേധത്തിനെതിരേ ബ്രിട്ടനില്‍ വന്‍ ജനരോഷം. തുറന്ന കാറില്‍ പലസ്തീന് കൊടി കെട്ടി യഹൂദരുടെ അമ്മമാരെയും പെങ്ങന്മാരെയും ബലാല്‍സംഗം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം പലസ്തീന് അനുകൂലികള്‍ നടത്തിയ പ്രകടനമാണ് ഇപ്പോള്‍ വ്യാപക പ്രതിഷേധത്തിനു വഴിവെച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറരമണിയോടെയാണ് സംഭവം. കാറുകള്‍ തടഞ്ഞുനിര്‍ത്തി നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മെട്രോപോളിറ്റന്‍ പൊലീസ് അറിയിച്ചു. ഫിന്‍ക്ലി റോഡിലൂടെയായിരുന്നു തുറന്ന കാറുകളില്‍ ഇവര്‍ യഹൂദവംശക്കാര്‍ക്കെതിരെ അശ്ലീലം കലര്‍ന്ന മുദ്രാവാക്യങ്ങളും മുഴക്കി പ്രകടനം നടത്തിയത്. പലസ്തീന് പിന്തുണ നല്‍കണമെന്നും യഹൂദസ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നുമായിരുന്നു ഇവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍. കാഴ്ച്ചക്കാരില്‍ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു ഇത്. വംശീയ വിദ്വേഷം പരത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ മുദ്രാവാക്യം മുഴക്കിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ അവര്‍ വെസ്റ്റ് ലണ്ടന്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. വംശീയ…
Read More