ആ​രൊ​ക്കെ മ​ന്ത്രി​മാ​ർ‍? 21 അം​ഗ മ​ന്ത്രി​സ​ഭ എ​ന്ന കാ​ര്യ​ത്തി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ധാ​ര​ണ;​ കോവൂർ കുഞ്ഞുമോന്‍റെ കാര്യത്തിൽ  പുറത്തുവരുന്ന സൂചന ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 20ന് ​സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ ഇ​ട​തു മു​ന്ന​ണി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഇ​ന്ന് ഉ​ഭ​യ ക​ക്ഷി ച​ർ​ച്ച വീ​ണ്ടും ആ​രം​ഭി​ക്കും. സി​പി​ഐ നേ​തൃ​ത്വ​വു​മാ​യി ര​ണ്ടാം ഘ​ട്ട ച​ർ​ച്ച​യും എ​ൻ​സി​പി, ജെ​ഡി​എ​സ് എ​ന്നീ ക​ക്ഷി​ക​ളു​മാ​യി ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​യും ന​ട​ക്കും. 21 അം​ഗ മ​ന്ത്രി​സ​ഭ എ​ന്ന കാ​ര്യ​ത്തി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ജെ​ഡി​എ​സി​നും എ​ല്‍​ജെ​ഡി​ക്കും കൂ​ടി മ​ന്ത്രി​സ്ഥാ​നം ന​ല്‍​കാ​നാ​വി​ല്ലെ​ന്നും ഇ​രു​പാ​ര്‍​ട്ടി​ക​ളും ല​യി​ക്ക​ണ​മെ​ന്നു​മാ​ണ് സി​പി​എം നി​ർ‌​ദേ​ശം. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലു​ള്ള​വ​ർ മാ​റി നി​ൽ​ക്ക​ണ​മെ​ന്നാ​ണ് സി​പി​എം മു​ന്നോ​ട്ടു വ​ച്ച നി​ർ​ദേ​ശം. അ​തേ സ​മ​യം പു​തു​താ​യി മു​ന്ന​ണി​യി​ലെ​ത്തി​യ ക​ക്ഷി​ക​ളി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ന് മാ​ത്രം മ​ന്ത്രി സ്ഥാ​നം ല​ഭി​ച്ചേ​ക്കും. ഒ​റ്റ അം​ഗ​മു​ള്ള ക​ക്ഷി​ക​ളി​ല്‍ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് (ബി) ​എ​ന്നി​വ​യ്ക്കും മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ത്ത​നാ​പു​ര​ത്തു നി​ന്ന് വി​ജ​യി​ച്ച കെ.​ബി ഗ​ണേ​ഷ് കു​മാ​റും തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് വി​ജ​യി​ച്ച ആ​ന്‍റ​ണി…

Read More

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുക്കളുടെ ഉത്സവാഘോഷങ്ങളും ഘോഷയാത്രയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ! ഈ ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി പറഞ്ഞതിങ്ങനെ…

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുക്കളുടെ ഉത്സവാഘോഷങ്ങളും ഘോഷയാത്രയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മതമൗലിക വാദികള്‍ നല്‍കിയ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിഗ്രഹാരാധന ഞങ്ങള്‍ക്ക് പാപമാണ്.അതു ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല.ഇത് ഞങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശമാണ്.ഇവിടെ ഹിന്ദുക്കളുടെ ആഘോഷങ്ങളും വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചുള്ള ഘോഷയാത്രയും നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ഹിന്ദുക്കള്‍ക്കെതിരെ കാണിക്കുന്ന അസഹിഷ്ണുതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.തങ്ങള്‍ ഭൂരിപക്ഷമായിരിക്കുന്ന പ്രദേശത്ത് ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ നിരോധിക്കണം എന്നായിരുന്നു ഒരു വിഭാഗം മുസ്ലിം മതമൗലികവാദികളുടെ ആവശ്യം. എന്നാല്‍ ഇന്ത്യ മതേതരരാജ്യമാണെന്നും സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഭരണകര്‍ത്താക്കള്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ആലോചിച്ചിട്ടുണ്ടോയന്നും കോടതി ഹര്‍ജിക്കാരോടു ചോദിച്ചു. പെരമ്പലൂര്‍ ജില്ലയിലെ വി.കലത്തൂര്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിരിക്കുന്ന സ്ഥലമാണ്. ഘോഷയാത്രയ്ക്കും ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ക്കും മുസ്ലിം സമൂഹം വലിയ തോതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ടായിരുന്നു. വാര്‍ത്താ…

Read More

വി​മാ​ന​മി​റ​ങ്ങി​യ നേ​താ​ക്ക​ളാ​രും ത​നി​ക്ക് വേ​ണ്ടി റോ​ഡ് ഷോ ​ന​ട​ത്തി​യി​ല്ല; തോൽവിയുടെ കാരണങ്ങൾ  എണ്ണിയെണ്ണി പറഞ്ഞ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ  വി​മ​ർ​ശനവുമായി കൃ​ഷ്ണ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും ന​ട​നു​മാ​യ കൃ​ഷ്ണ​കു​മാ​ർ.​ജി. മ​ണ്ഡ​ല​ത്തി​ലെ പാ​ർ​ട്ടി വോ​ട്ടു​ക​ൾ പോ​ലും ത​നി​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നും ത​നി​ക്കു വേ​ണ്ടി പാ​ർ​ട്ടി നേ​തൃ​ത്വം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്നും കൃ​ഷ്ണ കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ബി​ജെ​പി ഏ​റെ പ്ര​തീ​ക്ഷ വ​ച്ചു പു​ല​ർ​ത്തി​യ മ​ണ്ഡ​ല​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത നേ​തൃ​ത്വം ഉ​പ​യോ​ഗി​ച്ചി​ല്ല. കേ​ന്ദ്ര നേ​താ​ക്ക​ളെ​യാ​രും മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന് കൊ​ണ്ടു വ​രാ​ത്ത​ത് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും കൃ​ഷ്ണ​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​മാ​ന​മി​റ​ങ്ങി​യ നേ​താ​ക്ക​ളാ​രും ത​നി​ക്ക് വേ​ണ്ടി റോ​ഡ് ഷോ ​ന​ട​ത്തി​യി​ല്ലെ​ന്നു പ​റ​ഞ്ഞ കൃ​ഷ്ണ​കു​മാ​ർ തു​ട​ർ​ന്നും പാ​ർ​ട്ടി​യി​ൽ ത​ന്നെ ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്നും വെ​ളി​പ്പെ​ടു​ത്തി. ഇ​ട​തു മു​ന്ന​ണി​യി​ലെ ആ​ന്‍റ​ണി രാ​ജു​വാ​ണ് തിരുവനന്തപുരത്ത് വി​ജ​യി​ച്ച​ത്.

Read More

ലോ​ക്ക്ഡൗ​ൺ ദു​രി​തം ഇ​ര​ട്ടി​പ്പി​ച്ച് ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ട്ടി; തെരഞ്ഞെടുപ്പ് കാലത്ത് കൂടാതിരുന്ന വില ഇപ്പോൾ കൂടുന്നതെങ്ങനെയെന്ന സംശയവുമായി പൊതുജനം

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെത്തു​ട​ർ​ന്നു വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ട്ടി. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് 35 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ജീ​വി​ത​പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ഇ​രു​ട്ട​ടി ന​ൽ​കിക്കൊ​ണ്ടാ​ണ് ഇ​ന്ധ​ന​വി​ല ദി​വ​സേ​ന വ​ർ​ധി​പ്പി​ക്കു​ന്ന​ത്.കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 91.63 രൂ​പ​യും ഡീ​സ​ലി​ന് 86.48 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 93.51 രൂ​പ​യും ഡീ​സ​ലി​ന് 88.25 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ലെ വി​ല മാ​റ്റ​മ​നു​സ​രി​ച്ചാ​ണ് ഇ​വി​ടെ​യും വി​ല മാ​റു​ന്ന​തെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വാ​ദ​മെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വി​ല മാ​റ്റ​മി​ല്ലാ​തെ നി​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യി​ല്ല. ഇ​ന്ത്യ മി​ക്ക​വാ​റും ത​ന്നെ ലോ​ക്ക്ഡൗ​ണി​ലേ​ക്കു നീ​ങ്ങി​യി​രി​ക്കു​ന്ന​തി​നി​ടെ തു​ട​ർ​ച്ച​യാ​യി വി​ല കൂ​ട്ടു​ന്ന​തു ക​ടു​ത്ത ജ​ന​രോ​ഷ​മാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.11 സം​സ്ഥാ​ന​ങ്ങ​ൾ സ​ന്പൂ​ർ​ണ​ലോ​ക്ക്ഡൗ​ണി​ന്‍റെ ദു​രി​ത​ങ്ങ​ൾ നേ​രി​ടു​ക​യാ​ണ്. മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഭാ​ഗി​ക ലോ​ക്ക് ഡൗ​ൺ നി​ല​വി​ലു​ണ്ട്. അ​തി​നി​ട​യി​ലാ​ണ് ഇ​ന്ധ​ന​വി​ല​യും കു​ത്ത​നെ കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന…

Read More

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതോടെ പുതിയ അടവുമായി ലാബുകള്‍ ! ഇപ്പോള്‍ പരീക്ഷിക്കുന്നത് ‘പൂളിങ്’ രീതി;കൃത്യതയ്ക്ക് യാതൊരു ഉറപ്പുമില്ല…

സ്വകാര്യലാബുകളുടെ എതിര്‍പ്പുകളെ മറികടന്ന് സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ചതോടെ പുതിയ അടവെടുത്ത് ലാബുകള്‍. പല സാമ്പിളുകള്‍ ഒന്നിച്ച് പരിശോധിക്കുന്ന പൂളിങ് രീതിയാണ് ഇപ്പോള്‍ ഒരു വിഭാഗം ലാബുകള്‍ പരീക്ഷിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തില്‍ പൂളിങ് രീതി പ്രായോഗികമല്ലെന്നും കൃത്യത ഉണ്ടാകില്ലന്നും വിലയിരുത്തലുണ്ട്. ഓരോ സാമ്പിളുകള്‍ക്കും പ്രത്യക പരിശോധന കിറ്റുകള്‍ വേണ്ട എന്നുള്ളതാണ് പൂളിങ് കൊണ്ട് ലാബുകള്‍ക്കുള്ള മെച്ചം. ഉദാഹരണത്തിന് മുപ്പത് സാമ്പിളുകളുണ്ടെങ്കില്‍ അത് ആറെണ്ണം വീതമുള്ള അഞ്ച് ഗ്രൂപ്പുകളാക്കി പരിശോധിക്കും. ഏതെങ്കിലും ഗ്രൂപ്പിലെ സാമ്പിളുകളിലൊന്ന് പോസിറ്റീവായാല്‍ അതിലെ ഒരോന്നും പ്രത്യേകം പരിശോധിച്ച് യഥാര്‍ത്ഥ പോസിറ്റീവ് കണ്ടെത്തും. ഇനി നെഗറ്റീവാണെങ്കില്‍ ആ ഗ്രൂപ്പിലെ എല്ലാം നെഗറ്റീവാകും. എന്നാല്‍ ടിപിആര്‍ നിരക്ക് കുറഞ്ഞിരിക്കുമ്പോള്‍ മാത്രമേ ഇത് പ്രായോഗികമാകൂ. നിലവില്‍ പലയിടത്തും നൂറു പേരില്‍ ശരാശരി മുപ്പത് ആളുകളിലും രോഗമുള്ള സ്ഥിതിയാണ്. പൂളിങിനായി എടുത്ത സ്രവത്തിന്റെ…

Read More

കര്‍ഷകസമരത്തിനെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു ! സമരക്കാര്‍ മകളെ ബലാല്‍സംഗത്തിനിരയാക്കിയെന്ന പരാതിയുമായി പിതാവ്…

കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ സ്വദേശിനിയായ യുവതി കോവിഡ് ബാധിച്ചു മരിച്ചു. തന്റെ മകള്‍ ബലാല്‍സംഗത്തിനിരയായതായി പെണ്‍കുട്ടിയുടെ പിതാവ് പരാതിപ്പെട്ടു. തിക്രിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ വന്ന യുവതിയെ ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ബലാത്സംഗം ചെയ്‌തെന്നാണ് പിതാവിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ പത്തിനാണ് ബംഗാള്‍ സ്വദേശിയായ 25-കാരി കിസാന്‍ സോഷ്യല്‍ ആര്‍മി എന്ന സംഘത്തോടൊപ്പം കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ തിക്രിയില്‍ എത്തിയത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് യുവതിയെ ഏപ്രില്‍ 26-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 30-ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിനുപിന്നാലെയാണ് യുവതി ബലാത്സംഗത്തിനിരയായെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. കര്‍ഷക സമരത്തെ പിന്തുണയ്ക്കാനെത്തിയ ഒരു സംഘത്തിലെ രണ്ടു പേരാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും ഇക്കാര്യം മകള്‍ ഫോണിലൂടെ പറഞ്ഞിരുന്നുവെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. അതേസമയം, കോവിഡ് രോഗിയെന്ന…

Read More

ഹോമിയോ മരുന്ന് കഴിച്ച മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; കോവിഡ് മൂലമെന്ന് തെറ്റിധരിച്ച വീട്ടുകാർക്ക് കിട്ടിയ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്ന കാര്യം ഞെട്ടിക്കുന്നത്

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ മ​ദ്യ​ത്തി​നു പ​ക​രം ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ ഹോ​മി​യോ മ​രു​ന്ന് ക​ഴി​ച്ച മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു. റാ​യ്പു​രി​ലെ പ​ന്ദ്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. മ​രി​ച്ച ആ​രാ​ളു​ടെ പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്താ​യ​ത്. മ​നീ​ഷ് വ​ർ​മ (37), ദ​ൽ​വീ​ർ സിം​ഗ് പ​ർ​മ​ർ (25), ബ​ൽ​വീ​ന്ദ​ർ സിം​ഗ് (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​ഴാം തീ​യ​തി മ​നീ​ഷ് വ​ർ​മ വീ​ട്ടി​ൽ​വ​ച്ച് മ​രി​ച്ചു. ഇ​തേ ദി​വ​സം ത​ന്നെ മ​റ്റ് ര​ണ്ട് പേ​രും ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​പ്പെ​ട്ടു. കോ​വി​ഡ് മൂ​ല​മാ​ണ് വ​ർ​മ മ​രി​ച്ച​തെ​ന്ന് സം​ശ​യി​ച്ച് കു​ടും​ബം അ​ന്ന് ത​ന്നെ സം​സ്കാ​രം ന​ട​ത്തി. എ​ന്നാ​ൽ ദ​ല്‌​വീ​ർ സിം​ഗി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ആ​ൽ​ക്ക​ഹോ​ൾ ഉ​ള്ളി​ൽ​ച്ചെ​ന്നാ​ണ് മ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി. പ​ർ​മ​ർ മരിച്ചത് ഹൃ​ദാ​യാ​ഘ​ത​ത്തെ തു​ട​ർ​ന്നാ​ണെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മൂ​ന്നു​പേ​രും ഒ​രു​മി​ച്ച് ഹോ​മി​യോ…

Read More

എ​ന്‍റെ ഉ​പ​ദേ​ശം കേ​ട്ടാ​ൽ മ​തി’ കോ​വി​ഡി​നെ നേ​രി​ടാ​ൻ ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ്ട;  ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ പ​രി​ഹ​സി​ച്ച് ബാ​ബാ രാം​ദേ​വ്

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി​രി​ക്കെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ പ​രി​ഹ​സി​ച്ച് യോ​ഗാ ഗു​രു ബാ​ബാ രാം​ദേ​വ് രം​ഗ​ത്ത്. കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​ർ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​തെ​ന്നും പ​ക​രം ത​ന്‍റെ ഉ​പ​ദേ​ശം സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്നും ഒ​രു വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ ബാ​ബാ രാം​ദേ​വ് പ​റ​ഞ്ഞു. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് കൃ​ത്യ​മാ​യി ശ്വാ​സ​മെ​ടു​ക്കേ​ണ്ട​ത് എ​ങ്ങി​നെ​യാ​ണെ​ന്ന് അ​റി​യി​ല്ല. ഇ​തി​നാ​ൽ ത​ന്നെ നെ​ഗ​റ്റീ​വി​റ്റി പ​ര​ത്തു​ക​യും ഓ​ക്സി​ജി​ൻ ക്ഷാ​മ​മാ​ണെ​ന്നും ശ്മ​ശാ​ന​ങ്ങ​ളി​ൽ സ്ഥ​ല​മി​ല്ലെ​ന്നും പ​രാ​തി​പ്പെ​ടു​ന്നു​വെ​ന്നും രാം​ദേ​വ് പ​റ​യു​ന്നു. രാം​ദേ​വി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ന​വ്ജോ​ത് സിം​ഗ് ദാ​ഹി​യ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ രാം​ദേ​വി​നെ​തി​രേ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ക്രി​മി​ന​ൽ കേ​സ് ചാ​ർ​ജ് ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

Read More

സംസ്ഥാനത്ത് വാ​ക്‌​സി​ന്‍ ക്ഷാ​മം തുടരുന്നു; സ്റ്റോക്ക് 3.64 ലക്ഷം ഡോസ്; ഈയാ​ഴ്ച കൂ​ടു​ത​ല്‍ ഡോ​സ് വാ​ക്‌​സി​ന്‍ എ​ത്തി​യി​ല്ലെ​ങ്കി​ല്‍…

തി​രു​വ​ന​ന്ത​പുരം: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ല്‍ വാ​ക്‌​സി​ന്‍ ക്ഷാ​മ​വും സം​സ്ഥാ​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ സ്‌​റ്റോ​ക്കു​ള്ള​ത് 3.64 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ മാ​ത്ര​മാ​ണ്. ഇ​തി​ല്‍ 1,67,420 ഡോ​സ് കോ​വാ​ക്‌​സി​നും 1,97,250 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നു​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം അ​ര്‍​ധ​രാ​ത്രി വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.ഇ​തു​വ​രെ ആ​കെ 79,33,869 ഡോ​സ് വാ​ക്‌​സി​നു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​ല്‍ 61,69,310 ഡോ​സ് ന​ല്‍​കി​യ​ത് ആ​ദ്യ ഡോ​സു​കാ​ര്‍​ക്കും 17,64,559 ഡോ​സ് ന​ല്‍​കി​യ​ത് ര​ണ്ടാം ഡോ​സു​കാ​ര്‍​ക്കു​മാ​ണ്. ക​ഴി​ഞ്ഞയാഴ്ച കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് 4.75 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ സം​സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. ഇ​തേത്തുട​ര്‍​ന്ന് വാ​ക്‌​സി​ന്‍ ക്ഷാ​മ​ത്തി​ന് താ​ത്കാ​ലി​ക ആ​ശ്വാ​സ​വു​മാ​യി​രു​ന്നു. നി​ല​വി​ലെ ക​ണ​ക്കു പ്ര​കാ​രം ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ കൂ​ടി വി​ത​ര​ണം ചെ​യ്യാ​നു​ള്ള വാ​ക്‌​സി​ന്‍ മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ഈയാ​ഴ്ച കൂ​ടു​ത​ല്‍ ഡോ​സ് വാ​ക്‌​സി​ന്‍ എ​ത്തി​യി​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​ന്‍ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന് ആ​രോ​ഗ്യവ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. ര​ണ്ടാം ഡോ​സു​കാ​ര്‍​ക്കാ​ണ് ഇ​പ്പോ​ള്‍ മു​ന്‍​ഗ​ണ​ന. ഒ​ന്നാം ഡോ​സി​നാ​യു​ള്ള…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? ശ്മ​ശാ​ന​ത്തി​ൽ നി​ന്നും മ​രി​ച്ച​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ച് മ​റി​ച്ച് വി​ൽ​പ്പ​ന; ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ല​ക്നോ: ശ്മ​ശാ​ന​ത്തി​ൽ നി​ന്നും മ​രി​ച്ച​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ. പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ഗ്പ​ത്തി​ലാ​ണ് സം​ഭ​വം. മൃ​ത​ദേ​ഹം മ​റ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന തു​ണി, അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ, സാ​രി​ക​ൾ തു​ട​ങ്ങി​യ​വ ഇ​വ​ർ മോ​ഷ്ടി​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 520 ബെ​ഡ്‌​ഷീ​റ്റു​ക​ൾ, 127 കു​ർ​ത്ത​ക​ൾ, 52 വൈ​റ്റ് സാ​രി​ക​ൾ തു​ട​ങ്ങി​യ വ​സ്തു​ക്ക​ൾ ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മോ​ഷ്ടി​ച്ചെ​ടു​ത്ത തു​ണി​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം ഗ്വൗ​ളി​യാ​റി​ലു​ള്ള ഒ​രു ക​മ്പ​നി​യു​ടെ പേ​രി​ൽ ഇ​വ​ർ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ൽ​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. പ്ര​ദേ​ശ​ത്തെ ചി​ല വ​സ്ത്ര വ്യാ​പാ​രി​ക​ളു​മാ​യി ഇ​വ​ർ​ക്ക് ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. അ​റ​സ്റ്റി​ലാ​യ ഏ​ഴു പേ​രി​ൽ മൂ​ന്നു​പേ​ർ ഒ​രേ കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി നി​യ​മ​പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More