ഭോപ്പാൽ: അശ്ലീല ചുവയോടെ സംസാരിച്ച യുവാക്കളെ തല്ലിയ സ്ത്രീയെ ബ്ലെയ്ഡ് കൊണ്ട് ആക്രമിച്ചു. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മൂന്നാമനായുള്ള തെരച്ചിൽ തുടരുകയാണ്.വെള്ളിയാഴ്ച ഭോപ്പാൽ ടിടി നഗറിലെ ഒരു ഹോട്ടലിലേക്ക് ഭർത്താവിനൊപ്പം ഭക്ഷണം കഴിക്കാ നെത്തിയ സ്ത്രീയാണ് ആക്രമണത്തിനിരയായത്. ഹോട്ടലിന് മുന്നിലെ പാർക്കിംഗിനെ ചൊല്ലി ഇവരും മൂന്ന് യുവാക്കളും തമ്മിൽ തർക്കമുണ്ടായി. ഭർത്താവ് ഹോട്ടിലിനുള്ളിലേക്ക് പോയ സമയം യുവാക്കൾ സ്ത്രീയെ അധിക്ഷേപിക്കാനും അശ്ലീല ചുവയോടെ സംസാരിക്കാനും തുടങ്ങി. ശല്യം തുടർന്നതോടെ സ്ത്രീ ഇവർക്കുനേരെ ശബ്ദമുയർത്തുകയും മൂന്ന് പേരിൽ ഒരാളെ തല്ലുകയും ചെയ്തു.ഇതിന് പ്രതികാരമായാണ് സ്ത്രീ ഹോട്ടലിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ഇവർ ബ്ലെയ്ഡ് കൊണ്ട് ക്രൂരമായി മുറിപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ മുഖത്ത് 118 തുന്നലുകളാണ് വേണ്ടി വന്നത്.സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ…
Read MoreCategory: Top News
ചേച്ചി ഇല്ലെങ്കിൽ ഞാനുമില്ല! സഹോദരിയുടെ മരണത്തിൽ മനംനൊന്ത സഹോദരൻ ചിതയിൽ ചാടി; രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സഹോദരിക്കൊപ്പം യാത്രയായി കരണും
ഭോപ്പാൽ: സഹോദരിയുടെ മരണത്തില്‍ മനംനൊന്ത യുവാവ് ചിതയില്‍ ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ മജ്ഗവാനിലാണ് സംഭവം. ചിതയില്‍ ചാടിയതിനെ തുടര്‍ന്ന് ഗുരുതര പൊള്ളലേറ്റ 21കാരനാണ് മരിച്ചത്. കിണറ്റില്‍ തെന്നി വീണതിനെ തുടര്‍ന്നാണ് ജ്യോതി ദാഗ എന്ന യുവതി മരിച്ചത്. അന്ന് തന്നെ യുവതിയെ ദഹിപ്പിക്കാന്‍ അന്ത്യകര്‍മ്മങ്ങളും നടത്തി. ചിതയ്ക്ക് തീ കൊളുത്തിയതിന് ശേഷം ബന്ധുക്കള്‍ മടങ്ങിയെങ്കിലും പെണ്‍കുട്ടിയുടെ സഹോദരന് കരണ്‍ ശ്മശാനത്തിലേക്ക് തന്നെ മടങ്ങിയെത്തി. സഹോദരിയുടെ ചിതയില്‍ വണങ്ങിയ കരണ്‍ അതിലേക്ക് എടുത്തുചാടുകയായിരുന്നു. സമീപമുണ്ടായിരുന്നവര്‍ കരണിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ കരണ്‍ മരിക്കുകയായിരുന്നു.
Read Moreപണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവർ ഇപ്പോൾ മുഖ്യമന്ത്രിയുടെ സമയം നോക്കുന്നുവെന്ന പരിഹാസവുമായി ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ പിണറായി കേരളത്തിലൂടെയുള്ള യാത്ര ഒഴിവാക്കണം. പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവർ ഇപ്പോൾ മുഖ്യമന്ത്രിയുടെ സമയം നോക്കുന്നുവെന്നും ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രി ഒന്നാന്തരം പേടിത്തൊണ്ടനാണ്. പേടി മാറാൻ അദ്ദേഹം ഏലസ് കെട്ടുകയോ ഓതുകയോ കുർബാന ചൊല്ലിക്കുകയോ വേണം. അല്ലെങ്കിൽ ഹൊറർ സിനിമ കണ്ടാലും മതി. മുഖ്യമന്ത്രിയെ ഓർത്തല്ല, വഴിയിൽ ഇറങ്ങി നടക്കുന്ന ജനങ്ങളുടെ സുരക്ഷയെ ഓർത്താണ് ഇതു പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Read Moreമന്ത്രിയുടെ മകനെതിരേ ലൈംഗികപീഡന പരാതി ! പീഡനത്തിനിരയായ 23കാരിയ്ക്ക് നേരെ മഷിയാക്രമണം…
രാജസ്ഥാന് മന്ത്രിയുടെ മകനെതിരേ ലൈംഗിക പീഡന പരാതി നല്കിയ 23കാരിക്ക് നേരെ മഷിയാക്രമണം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയില്‍ ശനിയാഴ്ചയാണ് സംഭവം.അമ്മയ്ക്കൊപ്പം യുവതി റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു ആക്രമണം. രണ്ടുപേര്‍ ചേര്‍ന്ന് തന്റെ നേര്‍ക്ക് മഷി ഒഴിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയെ ഉടന്‍ തന്നെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനയ്ക്ക് വിധേയയാക്കി. രാജസ്ഥാന് മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരെയാണ് യുവതി പീഡന പരാതി നല്‍കിയത്. കഴിഞ്ഞവര്‍ഷം ജനുവരി എട്ടിനും ഈ വര്‍ഷം ഏപ്രില്‍ 17നും ഇടയില്‍ പലതവണ പീഡിപ്പിച്ചു എന്നതാണ് പരാതി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് ഡല്‍ഹി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവം. ഇന്നലെ മന്ത്രിയുടെ മകന് ചോദ്യം ചെയ്യലിനായി ഡല്‍ഹി പോലീസ് മുന്‍പാകെ ഹാജരായി. ഡല്‍ഹി കോടതിയില്‍…
Read Moreഒരു മണിക്കൂർ കഴിഞ്ഞിട്ട് പോയാൽ മതിയെന്നു പറഞ്ഞാൽ എവിടുത്തെ ന്യായമാണ്..! മാമ്മോദീസ കഴിഞ്ഞെത്തിയ കുഞ്ഞിനെയും കുടുംബത്തെയും പോലീസ് തടഞ്ഞു
കോട്ടയം: മുഖ്യമന്ത്രിക്കു വഴിയൊരുക്കാൻ കോട്ടയം നഗരത്തെ കരുതൽ തടങ്കലിലാക്കി പോലീസ്. ഇതോടെ ജനം മുന്നോട്ടു പോകാൻ കഴിയാത്തവിധം വലഞ്ഞു. മാമ്മോദീസച്ചടങ്ങ് കഴിഞ്ഞെത്തിയ കുഞ്ഞിനെയും രക്ഷിതാക്കളെയും പോലീസ് വഴിയിൽ തടഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞ് പോയാൽ മതിയെന്നായിരുന്നു ഇവരോട് പോലീസ് പറഞ്ഞത്. “കൊച്ചിന്റെ കാര്യത്തിനായി ഞങ്ങൾ രാവിലെ പള്ളിയിൽ പോയതാണ്. തിരിച്ച് വീട്ടിലേക്കാണ് പോകുന്നത്. ഒന്നും കഴിച്ചിട്ടില്ല. അഞ്ചെട്ട് കിലോമീറ്റർ ചുറ്റിയാണ് ഇപ്പോൾ വരുന്നത്. തൊട്ടടുത്താണ് വീട്. ഒരു മണിക്കൂർ കഴിഞ്ഞിട്ട് പോയാൽ മതിയെന്നു പറഞ്ഞാൽ എവിടുത്തെ ന്യായമാണ്” – കുട്ടിയുടെ കുടുംബം പ്രതികരിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയത്. കോട്ടയം നഗരത്തിന്റെ ജീവനാഡിയായ കെ.കെ. റോഡ് പൂർണമായും അടച്ചു. മുഖ്യമന്ത്രിയുടെ പരിപാടി നടന്ന മാമ്മൻ മാപ്പിള ഹാളിനു മുന്നിലൂടെയുള്ള നഗരമധ്യത്തിലെ റോഡ് പൂർണമായും അടച്ചതോടെയാണ് ജനത്തിനും നഗരത്തിനും ശ്വാസം…
Read Moreകറുപ്പു കണ്ടു വിറളിപിടിച്ച് പോലീസ്! ജനത്തെ ബന്ദിയാക്കി മുഖ്യന്റെ യാത്ര; തിരക്കേറിയ കലൂർ മെട്രോ സ്റ്റേഷനു മുന്നിൽ വാഹനവ്യൂഹം നിർത്തിയിട്ടത് വണ്‍വേ തെറ്റിച്ച്
കൊച്ചി/ കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കൊച്ചിയിലും കോട്ടയത്തും പങ്കെടുത്ത പരിപാടികൾക്ക് അസാധാരണ സുരക്ഷയൊരുക്കി പോലീസ്. സ്വർണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലിനെത്തുടർന്നുള്ള സമരം കണക്കിലെടുത്താണ് മുമ്പൊന്നും കാണാത്ത പോലീസ് സന്നാഹം. രണ്ടിടത്തും മാധ്യമപ്രവർത്തകരെ കറുത്ത മാസ്ക് ധരിക്കാൻ പോലും അനുവദിച്ചില്ല. കോട്ടയത്ത് റോഡുകളെല്ലാം അടച്ചുപൂട്ടി ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിച്ചായിരുന്നു പോലീസിന്റെ പ്രകടനം. കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവരെ പെരുവഴിയിൽ മണിക്കൂറുകളോളം തടഞ്ഞു. കറുത്ത മാസ്ക് ധരിച്ചെത്തിയവരെയും കുഞ്ഞുങ്ങളുമായി എത്തിയവരെയും വയോധികരേയും ആശുപത്രിയിൽ പോയവരെയും യാത്ര ചെയ്യാൻ അനുവദിച്ചില്ല. ബാരിക്കേഡുകൾ തീർത്താണ് വാഹന ഗതാഗതം വിലക്കിയത്. കൊച്ചിയിൽ സിറ്റി പോലീസ് കമ്മീഷണറുടെയും നാല് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തിൽ നൂറുകണക്കിനു പോലീസുകാരാണ് നഗരത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷാവലയം തീര്‍ത്തത്. കലൂരിലും ചെല്ലാനത്തുമായി രണ്ടു പരിപാടികളാണു മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നത്. കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെ കാന്‍സര്‍ ലാബ് ഉദ്ഘാടനത്തിനെത്തിയ മാധ്യമപ്രവർത്തകർ അടക്കമുള്ളവരോട് കറുത്ത മാസ്ക്…
Read Moreഎന്നെ എന്തിന് വേട്ടയാടുന്നു..! മാധ്യമങ്ങൾക്ക് മുമ്പിൽ വിങ്ങിപ്പൊട്ടി; കുഴഞ്ഞുവീണു; തന്നെ ഇല്ലാതാക്കാനാണ് എല്ലാവരുടെയും ശ്രമമെന്ന് സ്വപ്ന സുരേഷ്
പാലക്കാട്: കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കഴിഞ്ഞ ദിവസം താൻ പുറത്ത് വിട്ട ഓഡിയോ സന്ദേശം കേസുമായി ബന്ധപ്പെട്ടയൊന്നാണ്. വിലയ്ക്കെടുക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കാണിക്കാനാണ് ഓഡിയോ പുറത്ത് വിട്ടതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അഭിഭാഷകനെതിരേ കേസെടുക്കുമെന്ന് ഷാജ് കിരൺ പറഞ്ഞത് ഇപ്പോൾ ശരിയായിരിക്കുകയാണ്. പഴയ ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഇന്ന് അഭിഭാഷകനെതിരേ കേസെടുത്തു. എന്നാൽ ഷാജ് കിരണിനെതിരേ എന്തുകൊണ്ട് കേസില്ല. തന്നെ എന്തിന് സർക്കാർ വേട്ടയാടുന്നുവെന്നും സ്വപ്ന ചോദിച്ചു. തന്നെ ഇല്ലാതാക്കാനാണ് എല്ലാവരുടെയും ശ്രമമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് സ്വപ്ന മാധ്യമങ്ങളെ കണ്ടത്. മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കവെ സ്വപ്ന കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻതന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
Read Moreപിണറായിയുടെ ‘കറുപ്പ്ഫോബിയ’യില്‍ വലഞ്ഞ് ജനം ! കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ് ജെന്‍ഡേഴ്സിനെ തടഞ്ഞു…
മുഖ്യമന്ത്രിയുടെ ‘കറുപ്പ്’ പേടി തുടരുമ്പോള്‍ ദുരിതത്തിലാകുന്നത് ജനങ്ങള്‍. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്ക് ധരിച്ചവരെ വിലക്കിയതിന് പിന്നാലെ കലൂരില്‍ വഴിയരികിലൂടെ കറുത്ത വസ്ത്രം ധരിച്ച് പോയ ട്രാന്സ്ജെന്ഡേഴ്സിനെ തടഞ്ഞു. കലൂര്‍ മെട്രോ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന രണ്ട് ട്രാന്‍സ്ജെന്‍ഡേഴ്സിനെയാണ് കറുത്ത വസ്ത്രത്തിന്റെ പേരില്‍ തടഞ്ഞത്. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊതുചടങ്ങില്‍ പങ്കെടുക്കുന്ന എറണാകുളത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. കലൂര്‍ ഭാഗത്ത് കൂടി നടക്കുമ്പോള്‍ വനിതാ പോലീസുകാര്‍ എത്തി എവിടേക്ക് പോകുകയാണ് എന്ന് ചോദിച്ചു. മെട്രോ സ്റ്റേഷനിലേക്ക് ആണെന്ന് പറഞ്ഞപ്പോള്‍ കൊണ്ട് ചെന്നാക്കാം എന്ന് പറയുകയായിരുന്നു. കറുത്ത വസ്ത്രം ധരിച്ചതിനാലാകാം പോലീസ് അങ്ങനെ പറഞ്ഞതെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ് പറയുന്നു. മുഖ്യമന്ത്രി എത്തുന്നുവെന്ന കാരണത്താല്‍ കറുത്ത വസ്ത്രം ധരിക്കരുതെന്ന് പറയുന്നതെന്ത് ന്യായമാണെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ് ചോദിക്കുന്നു. ഇഷ്ടമുള്ള നിറത്തിലെ വസ്ത്രം ധരിക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും അത് ചോദ്യം…
Read Moreവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ ! അരിയില്‍ ചത്ത പ്രാണികള്‍; കായംകുളം സ്കൂളില്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടതിങ്ങനെ…
വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ കായംകുളം പുത്തന്‍ റോഡ് യുപി സ്കൂളില്‍ ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് പരിശോധനാ ഫലം. ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നു. അരിയുടെ സാംപിളില്‍ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരി, പലവ്യഞ്ജനങ്ങള്‍, വെള്ളം എന്നിവയുടെ സാംപിള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലാണ് പരിശോധിച്ചത്. വിളവ് പാകമാകാത്ത വന്‍പയറാണ് പാചകത്തിന് ഉപയോഗിച്ചത്. ഇത് ദഹന പ്രകിയയെ പ്രതികൂലമായി ബാധിക്കുന്നതാണ്. പാചകത്തിന് ഉപയോഗിച്ച വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ തുടര്‍ന്ന് വെള്ളത്തില്‍ ക്ലോറിനേഷന് നടത്താന്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് നിര്‍ദേശം നല്കി. 26 കുട്ടികള്‍ക്കാണ് കായംകുളം പുത്തന്‍ റോഡ് യുപി സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്. കുട്ടികളുടെ സാംപിളുകളില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാക്കുന്ന എന്ററോ, റോട്ട വൈറസ് സാന്നിധ്യമില്ലെന്ന് ആരോഗ്യ വകുപ്പ് പരിശോധന…
Read Moreഇരുമ്പുകമ്പി തോട്ടി വീണ്ടും വില്ലനാകുന്നു; ഷോക്കേറ്റ് അച്ഛന്റെയും മകന്റെയും മരണം; ദുരന്തത്തിൽ നടുങ്ങി കോട്ടുകാൽ നിവാസികൾ
വിഴിഞ്ഞം: വൈദ്യുതി കന്പിയിൽ നിന്നുള്ള ഷോക്കേറ്റ് കത്തിയമരുന്ന പിതാവിനെ കണ്ട് ആ മകന് ഒരു നിമിഷം പോലും നോക്കി നിൽക്കാനായില്ല. പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകനും ഷോക്കേറ്റ് കത്തിയെരിഞ്ഞത്. പിതാവും മകനും പിടഞ്ഞുതീരുന്നതു കണ്ട് നടുങ്ങി നിസഹായരായി നോക്കി നിൽക്കാനേ കോട്ടുകാൽ നിവാസികൾക്കും ആയുള്ളു. ചൊവ്വര പുതുവൽ പുത്തൻ വീട്ടിൽ അപ്പുക്കുട്ട (65) ന്റെയും മകൻ റെനിലി (35)ന്റെയും ദാരുണാന്ത്യം ആ കുടുംബത്തിനു മാത്രമല്ല പ്രദേശവാസികൾക്കെല്ലാം കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. വർഷങ്ങളായി ഹൃദയ സംബന്ധമായ രോഗത്താൽ കിടപ്പിലായിരുന്ന ഭാര്യ സരസമ്മയ്ക്ക് കരിക്കിൻ വെള്ളം വേണമെന്ന ആഗ്രഹം സഫലമാക്കാൻ പുറപ്പെട്ടതായിരുന്നു അപ്പുക്കുട്ടൻ. വീടിനോടു ചേർന്നു നിൽക്കുന്ന തെങ്ങിൽ നിന്ന് കരിക്കിടാനായി എട്ട് എംഎം കനമുള്ള ഒരു ഇരുമ്പു കമ്പി തടിയിൽ ചേർത്തുവെച്ച് കെട്ടി തോട്ടി തയാറാക്കി വീടിനടുത്തുള്ള കെട്ടിടത്തിന്റെ ടെറസിൽ കയറി. കരിക്ക് അടർത്തുന്നതിനിടയിൽ നീളമുള്ള തോട്ടി തെറിച്ച്…
Read More