പാലക്കാട്: മലമ്പുഴയിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ. സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് ശ്രമം. യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് കോൺഗ്രസ് സംസ്ഥാന നേതാക്കൾ സുരേഷിനെ കണ്ട് സംസാരിച്ചതായി സുരേഷ് സ്ഥിരീകരിച്ചു. എന്നാൽ തന്റെ തീരുമാനം ഇതുവരെ പറഞ്ഞില്ലെന്ന് സുരേഷ് ഈ വാർത്തയോട് പ്രതീകരിച്ചു. ഇടതുകോട്ടയായ മലമ്പുഴയിൽ സുരേഷിനെ മത്സരിപ്പിക്കുന്നതിലൂടെ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി. ഇതിനെതിരേ നാലുതവണ അപ്പീൽ നൽകിയിട്ടും തനിക്ക് ഇതുവരെ മറുപടി കിട്ടിയില്ലെന്നും, തന്നെ എന്തിനാണ് പുറത്താക്കിയതെന്ന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് പറഞ്ഞു. എന്നാലും ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാർട്ടിയിലേക്ക് ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും എ. സുരേഷ് കൂട്ടിചേർത്തു. നേരത്തെ 1996 ൽ അന്നത്തെ ധനമന്ത്രിയായിരുന്ന ടി. ശിവദാസമേനോന്റെ പഴ്സണൽ അസിസ്റ്റന്റുമായിരുന്നു എ. സുരേഷ്. പിന്നീട്…
Read MoreTag: assembly election 2025
ബിജെപിയുടെയും എൽഡിഎഫിന്റെയും റഡാറിൽ തൃശൂർ ഇല്ല: ഒന്നും നൽകാത്തവരെ ജനം ഓർത്തിരിക്കുമെന്നും ജോസഫ് ടാജറ്റ്
തൃശൂർ: കേന്ദ്ര-സംസ്ഥാന ബജറ്റുകൾ അവതരിപ്പിച്ചുകഴിഞ്ഞപ്പോൾ ബിജെപിയുടെയും എൽഡിഎഫിന്റെയും റഡാറിൽ തൃശൂർ ഇല്ലെന്നു വ്യക്തമായതായി ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. കൊട്ടിഘോഷിച്ച നിരവധി വാഗ്ദാനങ്ങളാണു തെരഞ്ഞെടുപ്പിനുമുൻപ് സുരേഷ് ഗോപി തൃശൂർ ജനതയ്ക്കു നൽകിയത്. പക്ഷേ അധികാരവും സ്വാധീനവും ഉപയോഗിച്ച് അതൊന്നും നേടിയെടുക്കാൻ സുരേഷ് ഗോപിക്കു കഴിയില്ലെന്നു കേന്ദ്ര ബജറ്റിലൂടെ തെളിഞ്ഞു. ഒരുപാടു സാധ്യതകളുള്ള തൃശൂരിൽ ഒട്ടനവധി പദ്ധതികൾ കൊണ്ടുവരാൻ കഴിയുമായിരുന്നു. സുരേഷ് ഗോപിയും ബിജെപി നേതാക്കളും പ്രസംഗിച്ചുനടന്ന എയിംസ് മുതൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഹബായ തൃശൂരിൽ വിദ്യാഭ്യാസമേഖലയ്ക്കു വേണ്ടിയോ ജില്ല കൂടിഭാഗമായ കോയന്പത്തൂർ- കൊച്ചി വ്യവസായ ഇടനാഴിക്കുവേണ്ടിയോ ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. സമാനമായാണ് സംസ്ഥാന ബജറ്റിലും സംഭവിച്ചത്. ഒരുതരത്തിലും തൃശൂരിനു ഗുണകരമായ പ്രഖ്യാപനങ്ങളൊന്നും തന്നെ ഇല്ല. സിപിഎമ്മും ബിജെപിയും ഇരു ബജറ്റുകളിലും തൃശൂരിനെ അടയാളപ്പെടുത്താൻ തയാറാകാതിരുന്നത് ജനങ്ങൾ എന്നും ഓർത്തിരിക്കുമെന്നും ആ തിരിച്ചറിവ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ജോസഫ്…
Read Moreകോട്ടയത്ത് ബിജെപിക്ക് രണ്ടു സീറ്റില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികള്‍; പാലായിൽ ഷോൺ ജോർജ് സ്ഥാനാർഥിയാകും
കോട്ടയം: വോട്ടുനിലയില്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കമുള്ള എ ക്ലാസ് അസംബ്ലി മണ്ഡലങ്ങളൊന്നും ജില്ലയിലില്ല. കഴിഞ്ഞ നിയമസഭയിലും ലോക്സഭയിലും ബിജെപി ഏറ്റവും കൂടുതൽ വോട്ടുകള്‍ നേടിയത് കാഞ്ഞിരപ്പള്ളിയിലാണ്. പരമാവധി 30,000 നും 35,000നും ഇടയിൽ വോട്ടുകള്‍ നേടാന്‍ ഇവിടെ ബിജെപിക്ക് സാധിക്കും. ബിജെപിക്ക് വോട്ടുബലം ഏറ്റവും കുറവുള്ളത് ചങ്ങനാശേരിയിലാണ്. പതിനയ്യായിരത്തില്‍ താഴെ വോട്ടുകളാണ് ഇവിടെ ലഭിക്കുക. 2021ല്‍ ചങ്ങനാശേരിയില്‍ ബിജെപിയിലെ ജി. രാമന്നായര് നേടിയത് 14,491 വോട്ടുകള്‍. സിപിഎം പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടാക്കി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിലെ തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് സാമുദായിക വോട്ടുകള്‍ പിടിച്ചെടുത്തത് കേരള കോണ്‍ഗ്രസ്-എമ്മിലും എല്‍ഡിഎഫിലും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഏറ്റുമാനൂരില്‍ തുഷാര്‍ 24,412, കോട്ടയത്ത് 24,214, വൈക്കത്ത് 27,515, പാലായില്‍ 22,505 വോട്ടുകള്‍ നേടിയിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പൂഞ്ഞാര്‍, വൈക്കം അസംബ്ലി സീറ്റുകളില്‍ ബിഡിജെഎസും മറ്റിടങ്ങളില്‍ ബിജെപിയുമാണു മത്സരിക്കുക. പൂഞ്ഞാറില്‍ കഴിഞ്ഞ നിയമസഭാ…
Read Moreമൂന്നാമൂഴത്തിനായി എല്‍ഡിഎഫ് എംഎല്‍എമാരുടെ ജാഥ; ധര്‍മടത്ത് മുഖ്യമന്ത്രി ക്യാപ്റ്റൻ; മന്ത്രിമാര്‍ അതതു മണ്ഡലങ്ങളില്‍ ജാഥ നയിക്കും
കോട്ടയം: മൂന്നാം തുടര്‍ഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ എല്‍ഡിഎഫിന്റെ 98 എംഎല്‍എമാരും ജാഥ നയിച്ച് വോട്ടര്‍മാരിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫിന്റെ മൂന്നു മേഖലാ ജാഥകള്‍ക്കു പുറമേയാണ് എല്‍ഡിഎഫിന്റെ മുഴുവന്‍ എംഎല്‍എമാരും ജാഥാ നയിക്കാനായി എത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന് സിപിഎം, എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ നിര്‍ദേശിച്ചത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് ജാഥയുടെ ക്യാപ്റ്റനാകും. മന്ത്രിമാര്‍ എല്ലാവരും അവരവരുടെ മണ്ഡലത്തില്‍ ക്യാപ്റ്റന്മാരാകും. എല്‍ഡിഎഫ് എംഎല്‍എമാര്‍ അതതു നിയോജക മണ്ഡലങ്ങളിലും ക്യാപ്റ്റന്മാരാകും. പ്രതിപക്ഷ എംഎല്‍എമാരുള്ള നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജില്ലാ നേതൃത്വം തീരുമാനിക്കുന്നതനുസരിച്ചുള്ള പ്രതിനിധികള്‍ ക്യാപ്റ്റന്മാരാകും. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ പാര്‍ട്ടിയുടെ നേതാക്കന്മാരായിരിക്കും ഇവിടങ്ങളില്‍ ക്യാപ്റ്റന്മാര്. എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളായിരിക്കും ജാഥാ ക്യാപ്റ്റനു പുറമേ വൈസ് ക്യാപറ്റന്, മാനേജര്‍ പദവികളില്‍ എത്തുക. മൂന്നു ദിവസത്തെ വാഹന പ്രചാരണ ജാഥയാണ് തീരുമാനിച്ചിരിക്കുന്നത്.…
Read Moreഅകത്ത് കയറിയിരുന്നുള്ള വിശദീകരണം! എല്‍ഡിഎഫ് ഭരണനേട്ടങ്ങൾ വിവരിച്ച് സിപിഐ ഭവന സന്ദര്‍ശനം ആരംഭിച്ചു
പത്തനംതിട്ട: എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളും ഭരണനേട്ടങ്ങളും സംബന്ധിച്ച് ജനങ്ങളുമായി ആശയം വിനിമയം നടത്താനായി സിപിഐ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പത്തനംതിട്ടയില്‍ ആരംഭിച്ചു.എല്ലാ ബ്രാഞ്ച് പരിധിയിലെയും മുഴുവന്‍ വീടുകളിലും എത്തി വീട്ടുകാരോട് ആശയവിനിമയം നടത്തുകയാണ് ഭവന സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്. അവര്‍ ചൂണ്ടിക്കാട്ടുന്ന കോട്ടങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷകളും പരിഗണിക്കും. വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുകയും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഗൗരവമായി നടത്തുകയും ചെയ്യും.30 വരെയാണ് ഭവന സന്ദര്‍ശനം. പത്തനംതിട്ടയില്‍ ആരംഭിച്ച ഭവന സന്ദര്‍ശനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ, മന്ത്രി ജെ. ചിഞ്ചുറാണി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്. രാജേന്ദ്രന്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.ആര്. ഗോപിനാഥന്, ഡി. സജി, കെ.ജി. രതീഷ് കുമാർ, ജില്ല അസിസ്റ്റന്റ് സെക്രട്ടറി അരുൺ കെ.എസ്. മണ്ണടി, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അടൂര്‍ സേതു, കെ. സതീഷ്, എം.…
Read Moreതർക്കിക്കരുത്, ഇടക്ക് കയറി സംസാരിക്കരുത്, ക്ഷമാപൂർവ്വം മറുപടി നൽകണം… വീടുകയറി പ്രചരണം നടത്തുന്ന പ്രവർത്തകർക്കുള്ള പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം
തിരുവനന്തപുരം: വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീടുകയറി പ്രചരണം നടത്തുന്ന പ്രവർത്തകർക്കുള്ള പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം. സർക്കുലറിന്റെ പകർപ്പ് പുറത്തുവന്നു. ജനങ്ങളുമായി തർക്കിക്കാൻ നിൽക്കരുത്. ജനങ്ങൾ പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കരുത്. ക്ഷമാപൂർവ്വം മറുപടി നൽകണം. വീടിനകത്ത് കയറി വേണം ജനങ്ങളുമായി സംസാരിക്കാനെന്നും പത്മകുമാറിനെതിരെ ഉചിതമായ സമയത്ത് നടപടി എന്നു പറയണമെന്നും സർക്കുലറിൽ പറയുന്നു. ആർഎസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും എതിരെ പാർട്ടി ഉയർത്തുന്ന വിമർശനങ്ങൾ വിശ്വാസികൾക്കെതിരെ അല്ലെന്ന് പറയണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ സർക്കുലറിലാണ് നിർദേശങ്ങൾ ഉള്ളത്.
Read Moreമട്ടന്നൂരിൽ ശൈലജയോ..? ആർഎസ്പി മത്സരിച്ചില്ലെങ്കിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും
മട്ടന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇടതിന്റെ ശക്തി കേന്ദ്രമായ മട്ടന്നൂരിൽ ഇക്കുറി ശക്തമായ പോരാട്ടത്തിന് വഴിയൊരുക്കുമെന്നാണ് സൂചന. 2011 ൽ പുതുതായി നിലവിൽ വന്ന മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ ആദ്യ തെരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജനാണ് വിജയിച്ചത്. കഴിഞ്ഞ തവണ കേരള നിയമസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 60963 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിൽ കെ.കെ. ശൈലജയുമാണ് വിജയിച്ചത്. യുഡിഎഫ് ആർഎസ്പിക്ക് സീറ്റ് നൽകിയപ്പോൾ ഇല്ലിക്കൽ ആഗസ്തിയാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ആർഎസ്പി ഇത്തവണ മട്ടന്നൂരിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതോടെ കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്ന് ഉറപ്പായി. മട്ടന്നൂരിൽ കോൺഗ്രസ് മത്സരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില കെപിസിസിക്ക് കത്ത് നൽകിയിരുന്നു. എൽഡിഎഫ് ഭരിക്കുന്ന മട്ടന്നൂർ നഗരസഭ, കൂടാളി, കീഴല്ലൂർ, പടിയൂർ, തില്ലങ്കേരി, മാലൂർ, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട് പഞ്ചായത്ത് അടങ്ങുന്ന നിയമസഭാ മണ്ഡലം ഇടതിന്…
Read Moreനിയമസഭാതെരഞ്ഞെടുപ്പ്ഏപ്രിൽ രണ്ടാം വാരം? മാർച്ച് ആദ്യവാരം പ്രഖ്യാപനമുണ്ടായേക്കാം; തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താൻ ആലോചന
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരം പ്രഖ്യാപനം നടത്തുന്നതിനുള്ള ആലോചന നടപടികളുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനു മുന്നോടിയായി അടുത്തമാസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറും കമ്മീഷണർമാരും കേരളത്തിലെത്തും. സംസ്ഥാനത്ത് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളെക്കുറിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചർച്ചകൾ പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കേന്ദ്ര സേനകളുടെയും ഇതര സംസ്ഥാന പോലീസിന്റെയും സേവനം ലഭ്യമാക്കാനുള്ള പ്രവർത്തന ചർച്ചകളും പുരോഗമിക്കുകയാണ്. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുന്നത്. മാർച്ച് ആദ്യവാരത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന. പരമാവധി വോട്ടർമാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനും എസ്ഐആർ പ്രവർത്തനങ്ങൾ ലക്ഷ്യാപ്രാപ്തിയിലെത്തിക്കാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി കഴിഞ്ഞു. 2026 ജനുവരി 1 ന് പതിനെട്ട് വയസ്സ് പൂർത്തിയായ മുഴുവൻ വോട്ടർമാർക്കും വോട്ടവകാശം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനാണ് കമ്മീഷൻ നിർദേശ ം…
Read More