കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിന്റെ ജന്മനാടാണ് വൈക്കം. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വിജയിച്ച വൈക്കം മണ്ഡലത്തില്‍ സി.കെ. ആശയ്ക്ക് സിപിഐ മൂന്നാമൂഴം നല്‍കുമോ എന്നത് വ്യക്തമായിട്ടില്ല. രണ്ടു തവണ വിജയിച്ചവരെ ഒഴിവാക്കാന്‍ 2021ല്‍ സിപിഐ സെക്രട്ടറിയായിരിക്കെ കാനം രാജേന്ദ്രന് അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത് പാര്‍ട്ടിക്കുള്ളില്‍ ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കി. പീരുമേട്ടില്‍ തുടരെ രണ്ടു തവണ വിജയിച്ച ഇ.എസ്. ബിജിമോള്‍ പരസ്യമായി പാര്‍ട്ടി നിലപാടിനെ അന്നു വിമര്‍ശിച്ചിരുന്നു. മാത്രമല്ല സിപിഐയിലെ മുന്‍നിര നേതാവായ മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരിക്കാതെ മാറിനില്‍ക്കേണ്ടിവന്നു.ഇത്തവണ സി.കെ. ആശയ്ക്ക് മൂന്നാമതും സീറ്റ് നല്കിയാല് ബിജിമോള്‍ സിപിഐ വിടുമെന്നാണ് സൂചന. അതേസമയം പീരുമേട്ടില്‍ ബിജിമോളെ പരിഗണിച്ചേക്കുമെന്നും സംസാരമുണ്ട്. സിപിഐയുടെ മൂന്നാമൂഴം ഒഴിവാക്കല്‍ നയം 2021ല്‍ സിപിഎമ്മിലും ഭാഗികമായി നടപ്പാക്കി. എന്നാല്‍ പിണറായി വിജയനും കെ.കെ. ശൈലജയ്ക്കും മൂന്നാമൂഴം മത്സരിക്കുന്നതില്‍ പാര്‍ട്ടിനയം…
Read MoreTag: cpi
അകത്ത് കയറിയിരുന്നുള്ള വിശദീകരണം! എല്‍ഡിഎഫ് ഭരണനേട്ടങ്ങൾ വിവരിച്ച് സിപിഐ ഭവന സന്ദര്‍ശനം ആരംഭിച്ചു
പത്തനംതിട്ട: എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളും ഭരണനേട്ടങ്ങളും സംബന്ധിച്ച് ജനങ്ങളുമായി ആശയം വിനിമയം നടത്താനായി സിപിഐ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പത്തനംതിട്ടയില്‍ ആരംഭിച്ചു.എല്ലാ ബ്രാഞ്ച് പരിധിയിലെയും മുഴുവന്‍ വീടുകളിലും എത്തി വീട്ടുകാരോട് ആശയവിനിമയം നടത്തുകയാണ് ഭവന സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്. അവര്‍ ചൂണ്ടിക്കാട്ടുന്ന കോട്ടങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷകളും പരിഗണിക്കും. വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുകയും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഗൗരവമായി നടത്തുകയും ചെയ്യും.30 വരെയാണ് ഭവന സന്ദര്‍ശനം. പത്തനംതിട്ടയില്‍ ആരംഭിച്ച ഭവന സന്ദര്‍ശനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ, മന്ത്രി ജെ. ചിഞ്ചുറാണി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്. രാജേന്ദ്രന്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.ആര്. ഗോപിനാഥന്, ഡി. സജി, കെ.ജി. രതീഷ് കുമാർ, ജില്ല അസിസ്റ്റന്റ് സെക്രട്ടറി അരുൺ കെ.എസ്. മണ്ണടി, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അടൂര്‍ സേതു, കെ. സതീഷ്, എം.…
Read Moreരാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ജനങ്ങളുടെ ദാസന്മാർ; നേതാക്കളുടെ സ്ഥാനം ജനങ്ങളുടെ മുകളിലല്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ
വൈക്കം: രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ജനങ്ങളുടെ ദാസന്മാരാണെന്നും ജനങ്ങളുടെ മുകളിലല്ല താഴെയാണ് അവരുടെ സ്ഥാനമെന്നും മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. സിപിഐ നേതാവായിരുന്ന ആര്. ബിജുവിന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ സിപിഐ വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ്കുമാര്‍, ജോണ്‍ വി. ജോസഫ്, ബിനു ബോസ്, ടി.എന്‍. രമേശന് എന്നിവര്‍ പ്രസംഗിച്ചു.
Read Moreഅമ്പലപ്പുഴയിൽ രക്തസാക്ഷികളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സിപിഐ നേതാവ്; ഭരണ ഘടനയെ അവഹേളിച്ച അംഗത്തെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി ബിജെപി
അമ്പലപ്പുഴ: ബ്ലോക്ക് പഞ്ചായത്തംഗം രക്തസാക്ഷികളുടെ നാമധേയത്തിൽ സത്യപ്രതിജ്ഞ ചെയ്തു. അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി ബിജെപി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വാടയ്ക്കൽ ഡിവിഷനംഗം സിപിഐയിലെ കെ.എഫ്. ലാൽജിയാണ് രക്തസാക്ഷികളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ച് ചട്ടലംഘനമാണ് അംഗം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.ഭരണഘടനയെ അവഹേളിച്ചതിന് തുല്യമാണ് ഇതെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ പറഞ്ഞു. അംഗത്തെ അയോഗ്യനാക്കണമെന്നു കാട്ടി ജില്ലാ കളക്ടർ, ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർ, ബിഡിഒ എന്നിവർക്കു പരാതി നൽകിയതായി അരുൺ അനിരുദ്ധൻ പറഞ്ഞു.
Read Moreനൂഹില്‍ സന്ദര്‍ശനത്തിനെത്തിയ സിപിഐ സംഘത്തെ തടഞ്ഞ് പോലീസ് ! വീഡിയോ
ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട നൂഹ് ജില്ലയിലെ പ്രശ്നബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ സിപിഐ പ്രതിനിധി സംഘത്തെ തടഞ്ഞ് പോലീസ് നൂഹിലേക്ക് എത്തുന്നതിന് മുന്‍പാണ് തടഞ്ഞത്. മേഖലയില്‍ നിരോധാനജ്ഞ നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. നിരോധാനാജ്ഞ നിലനില്‍ക്കാത്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സംഘത്തിന് അനുമതി നല്കി. തുടര്‍ന്ന് അക്രമസംഭവം വ്യാപിച്ച മറ്റൊരു മേഖലയായ ബാര്ഷാപൂരിലെത്തി നേതാക്കള്‍ ജനങ്ങളുമായി ആശയവിനിമയം നടത്തി. എംപിമാരായ ബിനോയ് വിശ്വം, പി സന്തോഷ് കുമാര്‍, എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഐ നേതാവ് ദരിയാവ്സിങ് കശ്യപ് എന്നിവരുടെ സംഘമാണ് നൂഹ് സന്ദര്‍ശിക്കാന്‍ എത്തിയത്. ‘സന്ദര്‍ശന വിവരം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഒരു പ്രശ്നത്തിനും വര്‍ഗീയത പരിഹാരമല്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വിഘടന ശക്തികള്‍ ഇരുവശത്തുമുണ്ട്. അതിനാലാണ് സാഹചര്യം മനസ്സിലാക്കാന്‍ അങ്ങോട്ടേക്ക് പോകുന്നത്’ പി സന്തോഷ് കുമാര്‍ പറഞ്ഞു. നേരത്തെ, മണിപ്പൂരിലെ കലാപബാധിത മേഖലകളിലും സിപിഐ സംഘം…
Read Moreനെല്ലിന്റെ പേരില്‍ ഭരണമുന്നണിയില്‍ പോര് ! സിപിഐയുടെ വകുപ്പിനെതിരേ സമരവുമായി സിപിഎമ്മിന്റെ കര്‍ഷകസംഘടന
തോമസ് വര്ഗീസ്തിരുവനന്തപുരം: കര്‍ഷകരില്‍ നിന്നു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും നൽകാത്തതിനെതിരേ സമരവുമായി ഭരണമുന്നണിയിലെതന്നെ പ്രധാന കക്ഷിയായ സിപിഎമ്മിന്റെ കര്‍ഷകസംഘടന രംഗത്ത്. സിപിഐ ഭരിക്കുന്ന സിവില്‍ സപ്ലൈസ് വകുപ്പ് സപ്ലൈകോ മുഖാന്തിരം സംഭരിച്ച നെല്ലിന്റെ പണം അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കര്‍ഷകസംഘത്തിന്റെ പ്രത്യക്ഷ സമരം. ദിവസങ്ങളായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ സിവില്‍ സപ്ലൈസ് ഓഫീസിനു മുന്നില്‍ സംഭരിച്ച നെല്ലിന്റെ വില നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്. ഭരണമുന്നണിയിലെ ധനകാര്യ മന്ത്രിയും സിവില്‍ സപ്ലൈസ് മന്ത്രിയും കൂടി ആലോചിച്ചാല്‍ പരിഹാരം കാണാവുന്ന പ്രശ്നമാണ് നെല്ലിന്റെ വില നല്‍കുന്നത് സംബന്ധിച്ചുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വൈകുകയാണ്. നാലു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാതെ വന്നതോടെ നെല്‍ കര്‍ഷകര്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ശക്തമായ പ്രതിഷേധവുമായി…
Read Moreപ്രവാസി വ്യവസായി സുഗതന്റെ ആത്മഹത്യ ! പ്രതികളായിരുന്ന സിപിഐ, എഐവൈഎഫ് നേതാക്കളെ വെറുതെവിട്ട് കോടതി
പുനലൂരിലെ പ്രവാസി വ്യവസായി സുഗതന് ആത്മഹത്യ ചെയ്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട് കോടതി. പ്രതികളായിരുന്ന സിപിഐ, എഐവൈഎഫ് നേതാക്കളെയാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്. 2018 ഫെബ്രുവരി 23നാണ് സുഗതന് ആത്മഹത്യ ചെയ്തത്. സിപിഐ ഇളമ്പല്‍ ലോക്കല്‍ കമ്മിറ്റി അംഗം ഇമേഷ്, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എംഎസ് ഗിരീഷ്, ഇളമ്പല്‍ വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് സതീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അജികുമാര്‍, പാര്‍ട്ടി മെമ്പര്‍ ബിനീഷ് എന്നിവരെയാണ് വെറുതെവിട്ടത്. സംഭവം നടന്ന് അഞ്ചുവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. പ്രവാസിയായിരുന്ന സുഗതന് നാട്ടിലെത്തിയ ശേഷം വര്‍ക് ഷോപ്പ് നിര്‍മ്മിക്കാനായി കൊല്ലം വിളക്കുടി പഞ്ചായത്തില്‍ സ്ഥലം വാടകയ്ക്കെടുത്ത് ഷെഡ് കെട്ടി. എന്നാല്‍ ഇത് വയല്‍ നികത്തിയ ഭൂമിയാണെന്ന് കാണിച്ച് എഐവൈഎഫ് കൊടികുത്തുകയായിരുന്നു. ഇതിന് പിന്നാലെ 2018 ഫെബ്രുവരി 23ന് സുഗതന് ഷെഡില്‍…
Read Moreആഗോള ഭീകരസംഘടനകളുടെ പട്ടികയില്‍ സിപിഐ ! തെറ്റ് മനസ്സിലാക്കിക്കൊടുത്തതിന് ശ്രീജിത്ത് പണിക്കര്‍ക്ക് നന്ദി അറിയിച്ച് IEP ഗ്ലോബല്‍ പീസ് ഇന്‍ഡെക്സ്
സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ്(ഐ.ഇ.പി) കഴിഞ്ഞ ദിവസം പുറത്തുവിട്ട 2022ലെ ആഗോള ഭീകരപ്പട്ടികയില്‍ നിന്ന് സി.പി.ഐയെ നീക്കി. ഐ.ഇ.പി തയ്യാറാക്കിയ ആഗോള ഭീകര പട്ടികയില്‍ നിന്ന് സി.പി.ഐയെ നീക്കി. സിപിഐ മാവോയിസ്റ്റിന് പകരം സിപിഐ എന്ന് തെറ്റായി രേഖപ്പെടുത്തിയതാണെന്ന് ഐ.ഇ.പി വ്യക്തമാക്കി. പട്ടിക വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ തെറ്റ് പറ്റിയതായി ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്ത രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ക്ക് നന്ദി അറിയിച്ച് ഐഇപി ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ് കഴിഞ്ഞ ദിവസമാണ് 2022ലെ ആഗോള ഭീകരപ്പട്ടിക പുറത്തു വിട്ടത്. അതില്‍ പന്ത്രണ്ടാമതായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയിരുന്നു. അല്‍ഖ്വയ്ദയും ലഷ്കര്‍ ഇ തൊയ്ബയുമെല്ലാം സി.പി.ഐയ്ക്ക് താഴെയായാണ് പട്ടികയില്‍ രേഖപ്പെടുത്തിയത്. അതേസമയം, റിപ്പോര്‍ട്ട് തള്ളി സി.പി.ഐ നേതൃത്വം രംഗത്തെത്തി.…
Read Moreനേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി; മന്ത്രി മുഹമ്മദ് പങ്കെടുക്കുന്ന പരിപാടിക്ക് വരാനാണ് പഞ്ചായത്ത് അംഗത്തിന്റെ ഭീഷണി; വരാത്തവർക്ക് പിഴയും…
തിരുവനന്തപുരം: നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ആളെക്കൂട്ടാൻ വീണ്ടും ഭീഷണി. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് കുടംബശ്രീ അംഗങ്ങൾക്ക് സിപിഐ വാർഡ് മെമ്പറുടെ ഭീഷണി. ആനാട് പഞ്ചായത്തിലെ വാർഡ് മെമ്പറായ എ.എസ്. ഷീജയാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഭീഷണിമുഴക്കിയത്.മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടനം പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴയീടാക്കുമെന്നായിരുന്നു ഭീഷണി. ‘‘പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിന്റെ മന്ത്രി ജി.ആർ.അനിൽ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തിൽ എത്തിച്ചേരുക. വരാത്തവരിൽനിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ്’’-…
Read More14 വയസില്‍ താഴെ പ്രായമുള്ള നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചു ! സിപിഐ നേതാവിനെതിരേ കേസ്…
പാറശാലയില്‍ സിപിഐ നേതാവിനെതിരേ പീഡനപരാതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സിപിഐ പ്രാദേശിക നേതാവായ ഷൈനുവിനെതിരേയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പാറശാല പോലീസ് കേസ് എടുത്തു. പാറശാല ഉദിയിന്‍കുളങ്ങര സ്വദേശിയാണ് ഇദ്ദേഹം. 14 വയസില്‍ താഴെ പ്രായമുള്ള നാല് പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും ഒളിവില്‍ പോയതിനാല്‍ ഇയാളെ ഇതുവരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാള്‍ മുന്‍ സിപിഐ ലോക്കല്‍ കമ്മിറ്റിയംഗം കൂടിയാണ് പ്രതി.
Read More