മാമനോടൊന്നും തോന്നല്ലേ…ഞാന്‍ പോകുന്നു ! കത്തെഴുതി വച്ച ശേഷം ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും ശമ്പളവുമായി ഭര്‍ത്താവ് മുങ്ങി…

ഭാര്യയുടെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യയുടെ 10 പവന്റെ സ്വര്‍ണാഭരണങ്ങളും ശമ്പളവുമായാണ് ഇയാള്‍ മുങ്ങിയത്. പുതുശേരിമല ഫിറോസ് നിവാസില്‍ റഹിം (65) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28ന് ഭാര്യ ജോലിക്ക് പോയ സമയം അലമാര വെട്ടിപ്പൊളിച്ചാണ് ഇയാള്‍ സ്വര്‍ണവും പണവും എടുത്തതെന്ന് പൊലീസ് പറഞ്ഞു. മോഷണവിവരം അറിഞ്ഞ് വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീട്ടില്‍നിന്ന് ‘ഞാന്‍ പോകുന്നു’ എന്നെഴുതിയ കത്ത് കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് ഭര്‍ത്താവാണെന്ന സൂചന ലഭിച്ചത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയ ശേഷമായിരുന്നു റഹിമിന്റെ യാത്ര. നൂറോളം ലോഡ്ജുകളില്‍ പൊലീസ് പരിശോധന നടത്തിയിട്ടും ഇയാളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. മറ്റൊരാളുടെ ഫോണില്‍നിന്ന് റഹിം ബന്ധുവിനെ വിളിച്ചതാണ് അന്വേഷണത്തിനു വഴിത്തിരിവായത്. തുടര്‍ന്ന് തിരുവനന്തപുരം ആറ്റിങ്ങലില്‍ നിന്ന് ഇയാള്‍ പിടിയിലാകുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണം പകുതി വിറ്റതായും ബാക്കി…

Read More

കല്യാണപ്പിറ്റേന്ന് നവവധു ഭര്‍ത്താവിനെ നോക്കുകുത്തിയാക്കി ‘കൂട്ടുകാരി’യ്‌ക്കൊപ്പം നാടുവിട്ടു ! ഭര്‍ത്താവിന് ഹൃദയാഘാതം; കൂട്ടുകാരിയും ആള് ചില്ലറക്കാരിയല്ല…

കല്യാണപ്പിറ്റേന്ന് നാടിനെ നടുക്കി നവവധു കൂട്ടുകാരിയ്‌ക്കൊപ്പം ഒളിച്ചോടി. പോകുമ്പോള്‍ വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവന്റെ സ്വര്‍ണാഭരണങ്ങള്‍ എടുക്കാനും ഇവര്‍ മറന്നില്ല. ബന്ധുക്കളെയും പൊലീസിനെയും ദിവസങ്ങളോളം വട്ടം കറക്കിയ ഇരുവരെയും ഒടുവില്‍ മധുരയില്‍ നിന്നു പിടികൂടി. ഭാര്യ മുങ്ങിയ വിഷമത്താല്‍ ഹൃദയാഘാതം വന്ന നവവരന്‍ ആശുപത്രിയിലാണ്. കഴിഞ്ഞ 25നാണ് 23 വയസ്സുള്ള പഴുവില്‍ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. അന്നു രാത്രി സ്വന്തം വീട്ടില്‍ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസമാണു നാടുവിട്ടത്. ഭര്‍ത്താവുമൊത്ത് രാവിലെ ബാങ്ക് ഇടപാടിനെത്തിയ നവവധു കാത്തുനിന്ന കൂട്ടുകാരിയുടെ സ്‌കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിന്റെ ഫോണും കൈക്കലാക്കിയിരുന്നു. തൃശൂരിലെത്തിയ ഇവര്‍ സ്‌കൂട്ടര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ടാക്‌സിയില്‍ കറങ്ങി. ടാക്‌സി ഡ്രൈവറെക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് രണ്ടു ടിക്കറ്റ് ബുക്ക് ചെയ്യിച്ചു. വസ്ത്രം എടുക്കണമെന്നു പറഞ്ഞ് തുണിക്കടയില്‍ എത്തിയ യുവതികള്‍ ടാക്‌സിക്കാരനെ പുറത്തുനിര്‍ത്തി മറ്റൊരു വഴിയിലൂടെ…

Read More

സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ ട്വിസ്റ്റ് ! ഒളിച്ചോടിയതല്ല തട്ടിക്കൊണ്ടു പോയതെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍;ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നും പരാതി…

മൂത്ത സഹോദരിയുടെ ഭര്‍ത്താവുമായി അനുജത്തി ഒളിച്ചോടിയെന്ന് പ്രചരിക്കപ്പെട്ട സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് പിറകില്‍ ലക്ഷ്മി നിവാസില്‍ താമസിക്കുന്ന 28 വയസുള്ള ഐശ്വര്യ ഇവരുടെ സഹോദരീ ഭര്‍ത്താവ് സനിജിത്തിനൊപ്പമാണ് ഒളിച്ചോടിയത്‌. സഹോദരീഭര്‍ത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും ഒളിച്ചോടിയതല്ലെന്നും ആണ് യുവതി ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞമാസം 22ന് ആണ് മധുരയില്‍ നിന്നും ഇരുവരെയും പിടികൂടിയത്. തുടര്‍ന്ന് കേസില്‍ റിമാന്‍ഡിലായിരുന്ന യുവതി കഴിഞ്ഞദിവസം അട്ടക്കുളങ്ങര ജയിലില്‍നിന്ന് പുറത്തിറങ്ങി. ഇതിനു ശേഷം കൊല്ലം വെസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ പുനരന്വേഷണം നടത്താന്‍ പോലീസ് ഒരുങ്ങുന്നത്. പരാതിപ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്ത് ഹോട്ടലില്‍വച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചതായും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയിലുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരീഭര്‍ത്താവിനെ ഭയന്നാണ് മധുരയില്‍നിന്ന് അറസ്റ്റിലായ സമയത്ത് ഇക്കാര്യം പൊലീസിനോട് പറയാതിരുന്നതെന്നും യുവതി…

Read More

ഒളിച്ചോടിയ ഭാര്യയെ നഗ്നയാക്കി നടത്തിച്ച് ഭര്‍ത്താവും നാട്ടുകാരും; ഞെട്ടിപ്പിക്കുന്ന സംഭവം…

ഒളിച്ചോടിപ്പോയ യുവതിയെ തേടിപ്പിടിച്ച് നഗ്നയാക്കി നടത്തിച്ച് ഭര്‍ത്താവും നാട്ടുകാരും. മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ 23കാരിയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സംഭവം. ഈ മാസം ആദ്യം നടന്ന സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഭര്‍ത്താവിനും നാട്ടുകാര്‍ക്കുമെതിരെ പൊലീസ് എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജനക്കൂട്ടത്തിന് മുന്നില്‍ വെച്ച് യുവതിയെ ഭര്‍ത്താവും മറ്റുള്ളവരും ചേര്‍ന്ന് വലിച്ചിഴക്കുന്നതും ചവിട്ടുന്നതും വസ്ത്രം ഉരിയുന്നതും വീഡിയോയില്‍ കാണാം. മറ്റ് സ്ത്രീകള്‍ക്കും കുട്ടികളുമൊക്കെ ദൃക്‌സാക്ഷികളായിരുന്നു. മര്‍ദിച്ച് നഗ്‌നയാക്കി നടത്തിയതിനു പുറമേ ഭര്‍ത്താവിനെ തോളിലേറ്റി നടക്കാനും യുവതി നിര്‍ബന്ധിതയായി. യുവതി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി പോയിരുന്നെന്നും ഭര്‍ത്താവും നാട്ടുകാരും ഇവരെ അന്വേഷിച്ച് കണ്ടെത്തി യുവതിയെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരും അറസ്റ്റിലായെന്നും പോലീസ് പറഞ്ഞു.

Read More

ശുചിമുറിയില്‍ പോകുന്നെന്ന് വീട്ടുകാരോട് പറഞ്ഞിട്ട് പെണ്‍കുട്ടി കാമുകന്റെ കൂടെ സ്ഥലംവിട്ടു ! നാലു ദിവസമായിട്ടും കമിതാക്കളെപ്പറ്റി യാതൊരു വിവരവുമില്ല…

അടിമാലി മങ്കടവില്‍ നിന്നു കാണാതായ കമിതാക്കള്‍ എവിടെയെന്ന് നാലു ദിവസത്തിനു ശേഷവും കണ്ടെത്താനാകാതെ പോലീസ്. ഈ മാസം 13നാണ് ഓടയ്ക്കാസിറ്റി സ്വദേശികളായ യുവാവിനെയും യുവതിയെയും കാണാതായത്. അന്നുതന്നെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇവരെ കാണാതായി ദിവസം നാലു കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല. രാത്രി 7.15 വരെ വീട്ടില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി കുടുംബപ്രാഥനയ്ക്കിടെ ശുചിമുറിയില്‍ പോകുകയാണെന്നറിയിച്ചാണ് വീട് വിട്ടത്. രാത്രി ഇരുവരും ബൈക്കില്‍ പോകുന്നത് വീടിനു സമീപത്തെ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍. 68 എ 9417 പള്‍സര്‍ ബൈക്ക് 15ന് ഇടുക്കി കരിമ്പനു സമീപം പാല്‍ക്കുളംമേട് വിനോദസഞ്ചര മേഖലയോട് ചേര്‍ന്നുള്ള വനാതിര്‍ത്തിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും വനമേഖലയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 14 ന് രാവിലെ യുവാവ് സുഹൃത്തിനെ വിളിച്ച് നാടുവിടുകയാണെന്ന് അറിയിച്ചിരുന്നു. ഇതിനു…

Read More

കാമുകനൊപ്പം ആദ്യം ഒളിച്ചോടി ജയിലിലായപ്പോള്‍ ഒരു ലക്ഷം രൂപ കെട്ടിവെച്ച് ഇറക്കിയത് ഭര്‍ത്താവ് ! ഇപ്പോഴിതാ ഭര്‍ത്താവിനെ നോക്കുകുത്തിയാക്കി വീണ്ടും ഒളിച്ചോടി;റംസിയുടെ സഹോദരിയുടെ രണ്ടാം ഒളിച്ചോട്ടം ചര്‍ച്ചയാകുമ്പോള്‍…

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ കൊട്ടിയം ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹിമിന്റെ മകള്‍ റംസി(24) മലയാളികളുടെ ആകെ വേദനയായിരുന്നു. റംസിയുടെ മരണത്തിന് ഏതാനും നാള്‍ക്കു ശേഷം സഹോദരി അന്‍സി കാമുകനൊപ്പം ഒളിച്ചോടിയത് വാര്‍ത്തയായി. ഇപ്പോഴിതാ വീണ്ടും ഭര്‍ത്താവിനെയും പിഞ്ചുകുഞ്ഞിനെയും ഉപേക്ഷിച്ച് അന്‍സി കാമുകനൊപ്പം ഒളിച്ചോടിയെന്ന വിവരമാണ് പുറത്ത് വരുന്നത്. നെടുമഞ്ഞാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് അന്‍സി പോയത്. കഴിഞ്ഞ ജനുവരിയില്‍ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് ഇതേയാള്‍ക്കൊപ്പം പോയ അന്‍സിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് മുനീര്‍ ഒരു ലക്ഷത്തോളം രൂപ ജാമ്യത്തുക കെട്ടിവച്ചാണ് അന്‍സിയെ ഇറക്കിയത്. കാമുകനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചുവെന്ന് അന്‍സി ഭര്‍ത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. സഹോദരി റംസിയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടില്‍ രൂപീകരിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് അന്‍സി സഞ്ചുവുമായി അടുക്കുന്നത്. പിന്നീട് ഇയാള്‍ വീട്ടില്‍ നിത്യസന്ദര്‍ശകനായി.…

Read More

മൂന്നു കുട്ടികളുടെ അമ്മയായ യുവതി എട്ടാം ക്ലാസ് വിദ്യാര്‍ഥിയ്‌ക്കൊപ്പം ഒളിച്ചോടി; സംഭവം അറിഞ്ഞപ്പോള്‍ യുവതിയുടെ ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ…

മൂന്നു മക്കളുടെ അമ്മയായ 29കാരി എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം.ആണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കാംപിയര്‍ഗന്‍ജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ശിവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് യുവതി 15കാരനുമായി ഒളിച്ചോടിയത്. പലയിടത്തും തിരഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കുറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രായവ്യത്യാസം ഉള്ളതിനാല്‍ ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന കരുതിയിരുന്നില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. കുറച്ചുനാളായി ഭാര്യയുടെ പെരുമാറ്റം സംശയാസ്പദമായിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോവല്‍ വകുപ്പു പ്രകാരമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Read More

അല്ല പിന്നെ സഹിക്കുന്നതിനും ഒരു പരിധിയില്ലേ ! വീട്ടിലെ അമിത നിയന്ത്രണത്തില്‍ മനംമടുത്ത് ഒളിച്ചോടി വെക്കേഷന്‍ ആഘോഷിച്ച് നാല് പെണ്‍കുട്ടികള്‍…

കുട്ടികള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടുന്നത് എല്ലാനാട്ടിലും നടക്കാറുള്ള സംഭവമാണെങ്കിലും വീട്ടുകാരുടെ നിയന്ത്രണങ്ങളില്‍ മനംമടുത്ത് വെക്കേഷന്‍ ആഘോഷിക്കാന്‍ ഒളിച്ചോടുന്നത് അപൂര്‍വമായിരിക്കും. ഉത്തര്‍പ്രദേശിലെ ലക്ഷ്മിപൂര്‍ഖേരിയിലുള്ള നാല് പെണ്‍കുട്ടികളാണ് ഒളിച്ചോടി വിനോദയാത്രയ്ക്ക് പോയത്. പെണ്‍കുട്ടികളെ ഉത്തരാഖണ്ഡിലെ ടേരി ഗര്‍വാലില്‍ നിന്നാണ് പൊലീസ് കണ്ടെത്തുന്നത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കുട്ടികള്‍ക്കായി അന്വേഷണം ആരംഭിച്ചത്. ബുധനാഴ്ച്ചയാണ് പെണ്‍കുട്ടികളെ കാണാതാകുന്നത്. സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് നാല് പേരും വീട്ടില്‍ നിന്നും ഇറങ്ങിയത്. ഒരാള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. വീട്ടില്‍ മാതാപിതാക്കളുടെ കടുത്ത നിയന്ത്രണങ്ങള്‍ സഹിക്കാതായതോടെയാണ് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. നിയന്ത്രണങ്ങള്‍ മടുത്തെന്നും ഒരു വെക്കേഷന്‍ വേണമെന്നും തോന്നിയതോടെ എല്ലാവരും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു. നാലു പേരും വീട്ടില്‍ നിന്നും അത്യാവശ്യം പണവും എടുത്താണ് യാത്ര പുറപ്പെട്ടത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി 25,000 രൂപ എടുത്താണ് വീട്ടില്‍ നിന്നും പുറപ്പെട്ടത്. ഉത്തരാഖണ്ഡില്‍…

Read More

പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോട്ടം ! യുവതിയെയും കാമുകനെയും പോലീസ് പൊക്കിയത് എറണാകുളത്തു നിന്നും; യുവതി ഗര്‍ഭിണി…

ഭര്‍ത്താവിനെയും പറക്കമുറ്റാത്ത മൂന്ന് മക്കളെയും ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തു കൂടിയായ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. ചേര്‍ത്തല സ്വദേശിനിയാണ് 10 വയസില്‍ താഴെ പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 21ാം വാര്‍ഡ് നികര്‍ത്തില്‍ ബേബി കുസുമം (29), മുഹമ്മ ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡ് വെളിപ്പറമ്പില്‍ സുജിമോന്‍ (27) എന്നിവരാണ് പിടിയിലായത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.പൊലീസ് പറയുന്നത് ആശുപത്രിയില്‍ പോകുന്നെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയതെന്നാണ്. ഭര്‍ത്താവ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. ഇയാളുടെ കൂട്ടുകാരനും ഓട്ടോ ഡ്രൈവറുമാണ് സുജിമോന്‍. മൂന്നു വര്‍ഷം മുമ്പ് വരെ യുവതിയും കുടുംബവും മുഹമ്മയിലായിരുന്നു താമസം. പിന്നീട് അര്‍ത്തുങ്കലിലേക്ക് മാറുകയായിരുന്നു. യുവതി കടക്കരപ്പള്ളി തങ്കിപ്പള്ളി സമീപവാസിയാണ്. ഇവരെ കാണാതായത് സംബന്ധിച്ചു അര്‍ത്തുങ്കലിലും ഓട്ടോഡ്രൈവറെ കാണാനില്ലെന്ന് മുഹമ്മ പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.…

Read More

മകളെ അച്ഛനെ ഏല്‍പ്പിച്ച ശേഷം യുവതി പോയത് അക്ഷയ കേന്ദ്രത്തിലേക്കെന്നും പറഞ്ഞ് ! പിന്നീട് യുവതിയെ കണ്ടെത്തുന്നത് ഒന്നര വര്‍ഷത്തിനു ശേഷം; ഒപ്പം കാമുകനും നാലുമാസം പ്രായമുള്ള കുഞ്ഞും…

ഒന്നര വര്‍ഷം മുമ്പ് അക്ഷയ കേന്ദ്രത്തിലേക്കെന്നും പറഞ്ഞ് മുങ്ങിയ യുവതിയെ ഒന്നര വര്‍ഷത്തിനു ശേഷം കണ്ടെത്തി. 13 വയസുകാരിയായ മകളെ അച്ഛനെ ഏല്‍പ്പിച്ച് സ്‌കൂട്ടറില്‍ പോയ പ്രവാസിയുടെ ഭാര്യയെയും കാമുകനെയുമാണ് നാലു മാസം പ്രായമായ കുഞ്ഞിനൊപ്പം ഒന്നരവര്ഞഷത്തിനു ശേഷം കണ്ടെത്തിയത്. ഇരുവരും വടകര സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. കുട്ടോത്ത് പഞ്ചാക്ഷരിയില്‍ ടി ടി ബാലകൃഷ്ണന്റെ മകള്‍ ഷൈബയും (37) മണിയൂര്‍ കുറുന്തോടി പുതിയോട്ട് മീത്തല്‍ സന്ദീപുമാണ് (45) വടകര പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഒളിച്ചോടി പോയ ഇരുവരും കോയമ്പത്തൂരില്‍ കഴിഞ്ഞു വരികയായിരുന്നു. 2019 മെയ് 14 മുതലാണ് ഷൈബയെ കാണാതാവുന്നത്. അന്നു കാലത്ത് വിദേശത്തുള്ള ഭര്‍ത്താവ് കല്ലേരി പൊന്മേരിപറമ്പില്‍ വലിയ പറമ്പത്തു ഗിരീഷ് കുമാറിന്റെ വീട്ടില്‍ നിന്നു പതിമൂന്ന് വയസുള്ള മകളുമൊത്ത് സ്‌കൂട്ടറില്‍ സ്വന്തം വീട്ടിലെത്തി. മകളെ അച്ഛനെ ഏല്‍പ്പിച്ച ശേഷം വടകര അക്ഷയ കേന്ദ്രത്തില്‍ പോകാനുണ്ടെന്ന് പറഞ്ഞാണ്…

Read More