തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള അയോഗ്യതാ നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ തീരുമാനം. കുറ്റാരോപിതനായ എംഎല്‍എയെ അയോഗ്യനാക്കിയ കീഴ്വഴക്കം സഭയില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് യുഡിഎഫ് നിലപാട്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ നടപടിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് യുഡിഎഫ് നിലപാട്. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന നടപടി അംഗീകരിക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ ഭാവിയില്‍ അതു നിരവധി പേരെ ബാധിക്കും. കൂടാതെ ഭരണപക്ഷത്തെ പലരും കുറ്റാരോപിതരാണെന്നുമാണ് യുഡിഎഫിന്റെ അഭിപ്രായം. അയോഗ്യതാ വിഷയം നിയമസഭ എത്തിക്സ് കമ്മിറ്റി പരിഗണിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ അഭിപ്രായത്തോട് ഘടകകക്ഷികളും യോജിക്കുകയായിരുന്നു. ഭരണപക്ഷത്തെ ഡി.കെ. മുരളിയാണ് രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതി സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്കു വിടുകയായിരുന്നു.
Read MoreTag: UDF
നിയമസഭയിലും പോറ്റിപ്പാട്ട്; സ്വര്‍ണം കട്ടത് സഖാക്കളാണേ അയ്യപ്പാ എന്ന് പ്രതിപക്ഷം പാടിയപ്പോള്‍ കോണ്‍ഗ്രസാണെന്ന് ഭരണപക്ഷം പാടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളോടെ പ്രതിഷേധം തുടര്‍ന്നു. സ്പീക്കറുടെ ഡയസിന് മുന്നിലും പ്രതിപക്ഷം പ്രതിഷേധിച്ചു. ദേവസ്വം മന്ത്രി വി.എന്‍. വാസവന് രാജിവയ്ക്കുക, എസ്ഐടിയുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് അവസാനിപ്പിക്കുക എന്നി കാര്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സഭയില്‍ പറഞ്ഞു. പോറ്റിയേ കേറ്റിയേ പാരഡിഗാനം ആലപിച്ചാണ് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ പ്രതിഷേധം തുടങ്ങിയത്. സ്വര്ണംകട്ടത് സഖാക്കളാണേ അയ്യപ്പാ എന്ന് പ്രതിപക്ഷം പാടിയപ്പോള്‍ കോണ്‍ഗ്രസാണെന്നു ഭരണപക്ഷം പാടിയത് വാക്കേറ്റത്തിനിടയാക്കി.പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ശക്തമായ പ്രതിഷേധമാണു നടത്തിയത്. സഭാനടപടികള്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. ശബരിമലയിലെ സ്വര്‍ണം സോണിയാഗാന്ധിയുടെ വീട്ടിലുണ്ടെന്നും സോണിയയെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റി സോണിയയെ ഡല്‍ഹിയില്‍ വച്ച്…
Read Moreതിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫും യുഡിഎഫും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തും
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും വെവ്വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് എതിരില്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പുന്നയ്ക്കാമുഗള്‍ വാര്‍ഡില്‍ നിന്നു മത്സരിച്ച് കൗണ്‍സിലറായ ആര്.പി.ശിവജിയാണ് എല്‍ഡിഎഫിനു വേണ്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന് അടുത്ത ദിവസം തീരുമാനിക്കും. കോര്‍പറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭൂരിപക്ഷം നേടിയ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയുടെ പേര് ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. വി.വി. രാജേഷ്, ആര്. ശ്രീലേഖ ഐപിഎസ്, കരമന അജിത്ത്, ഗിരികുമാര്‍ എന്നിവരുടെ പേരുകളാണ് മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയില്‍ ഭരണപരിചയമുള്ളയാളെ മേയറാക്കണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. വി.വി. രാജേഷിനാണ് മുന്‍ഗണന. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വി.വി.…
Read Moreഇടതുകോട്ടയില്‍ വിജയക്കൊടി പാറിച്ച വൈശാഖ് യുഡിഎഫിലെ താരമായി
കോട്ടയം: പരമ്പരാഗത ഇടതുകോട്ടയില്‍ വിജയക്കൊടി പാറിച്ച് വൈശാഖ് യുഡിഎഫിന്റെ ജില്ലയിലെ താരമായി. ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനില്‍നിന്നാണ് പി.കെ. വൈശാഖ് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫിലെ അംഗിരസിനെ 1591 വോട്ടുകള്‍ക്കാണ് വൈശാഖ് പരാജയപ്പെടുത്തിയത്. പരമ്പരാഗത എല്‍ഡിഎഫ് കോട്ടയില്‍ വൈശാഖിന്റെ വിജയം ഇടതുകോട്ടകളെ ഞെട്ടിച്ചിരിക്കുകയാണ്. വിജയം അറിഞ്ഞതുമുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വൈശാഖിനെ അഭിനന്ദിച്ച് നേതാക്കളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആശംസാപ്രവാഹമായിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ തലേന്ന് രാത്രി ഒന്‍പതിനാണ് ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷന് അംഗമായ വൈശാഖിനെ സ്ഥാനാര്‍ഥിയായി യുഡിഎഫ് തീരുമാനിച്ചത്. യുഡിഎഫിന് അവസാനനിമിഷംവരെ വിജയപ്രതീക്ഷയില്ലായിരുന്നു. എന്നാല്‍, ഫലം വന്നപ്പോള്‍ സ്വപ്നംപോലും കാണാത്ത വിജയമാണ് യുഡിഎഫ് നേടിയത്. പ്രചാരണത്തില്‍ എല്‍ഡിഎഫ് മുന്നേറിയ സമയത്താണ് വൈശാഖ് സ്ഥാനാര്‍ഥിയായി എത്തുന്നത്. വളരെ വേഗം പ്രചാരണത്തില്‍ മറ്റു സ്ഥാനാര്‍ഥികള്‍ക്കൊപ്പം മുന്നിലെത്തി. കുറിച്ചി ഡിവിഷനില്‍ കഴിഞ്ഞതവണ ചെയ്ത കാര്യങ്ങള്‍ വിവരിച്ചുള്ള നോട്ടീസ് എല്ലാ വീടുകളിലുമെത്തിച്ചു. ഇതായിരുന്നു പ്രചാരണത്തിലെ…
Read Moreയുഡിഎഫ് നേതാക്കൾ തങ്ങളെ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ട്; പി.ജെ. ജോസഫ് യുഡിഎഫിൽ തെറ്റിദ്ധാരണയുണ്ടാക്കി; ക്ഷണം തള്ളി ജോസ് കെ. മാണി
കോട്ടയം: യുഡിഎഫിലേക്കില്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം. യുഡിഎഫ് പ്രവേശന ചർച്ചകളാണ് കേരള കോണ്‍ഗ്രസ്-എം നേതൃത്വം തള്ളിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായ കനത്ത തോൽവിക്കു പിന്നാലെയാണ് യുഡിഎഫ് പ്രവേശന ചർച്ച സജീവമായത്. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്നും എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേതാക്കളെ അറിയിച്ചു. നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തുമെന്നും കേരള കോണ്‍ഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നുവെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ല. യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ടാണ്. പി.ജെ. ജോസഫ് യുഡിഎഫിൽ തെറ്റിധാരണ ഉണ്ടാക്കുകയായിരുന്നു. മുന്നണി മാറ്റ ചർച്ചകൾക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും സ്റ്റീഫൻ വ്യക്തമാക്കി.
Read Moreമാസപ്പടി വാങ്ങിയവരില്‍ യുഡിഎഫ് നേതാക്കള്‍ മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വരെ ! കമ്പനി സിഎഫ്ഒ പറയുന്നതിങ്ങനെ…
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സ്വകാര്യ കമ്പനി മാസപ്പടി നല്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കാച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്.എല്‍.) സി.എഫ്ഒ കെ എസ് സുരേഷ് കുമാര്‍. പാരിസ്ഥിതിക ആഘാതമുണ്ടാക്കുംവിധം ഖനനം ചെയ്തെടുക്കുന്ന ഇല്‍മനൈറ്റാണ് കമ്പനിയുടെ അസംസ്കൃതവസ്തു. ഇക്കാരണത്താല്‍ വലിയഭീഷണികള് ബിസിനസിന് നേരിടാറുണ്ട്. അത് മറികടക്കാനാണ് രാഷ്ട്രീയക്കാര്‍ക്കും പോലീസിനും മാധ്യമങ്ങള്‍ക്കും പണം നല്കുന്നതെന്നുമാണ് സുരേഷ് കുമാര്‍ മൊഴിനല്‍കിയത്. 2013-14 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ സി.എം.ആര്.എല്ലിന് വ്യാജമായി കെട്ടിച്ചമച്ച ചെലവുകള്‍ 135.54 കോടി രൂപയാണെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തിയിരുന്നു. ഇതില്‍നിന്ന് 73.38 കോടിയുടെ റിബേറ്റ് വേണമെന്നാവശ്യപ്പെട്ട് കമ്പനി നല്കിയ ഒത്തുതീര്‍പ്പ് (സെറ്റില്‍മെന്റ്) അപേക്ഷയാണ് ബോര്‍ഡ് പരിഗണിച്ചത്. രാഷ്ട്രീയനേതാക്കള്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം പണം നല്‍കിയതിന്റെ വിവരങ്ങളാണ് ആദായനികുതിവകുപ്പ് കണ്ടെത്തിയത്. ഇതിനെ ട്രാന്സ്പോര്ട്ടേഷന് ചെലവായാണ് കമ്പനിയുടെ കണക്കില്‍ എഴുതിയിരുന്നതെന്ന് കമ്പനി കാഷ്യര്‍…
Read Moreസെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് ! രാപകല്‍ സമരവുമായി ബിജെപിയും
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ തലസ്ഥാന നഗരം സമരമുഖമാക്കി പ്രതിപക്ഷം. സര്‍ക്കാരിനെതിരേ യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരവും ബിജെപി നടത്തുന്ന രാപ്പകല്‍ സമരവുമാണ് തലസ്ഥാനത്ത് ഇന്നു നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും ജനദ്രോഹത്തിനും അഴിമതിക്കും നികുതി കൊള്ളയ്ക്കുമെതിരേയാണ് സമരം. യുഡിഎഫ് സമരത്തില്‍ മുന്നണിയിലെ എംഎല്‍എമാരും എംപിമാരും ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട ്. വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും ഇന്നലെ രാത്രിയോടെതന്നെ തലസ്ഥാന നഗരത്തില്‍ എത്തിയിരുന്നു. രാവിലെ ഏഴോടെ സെക്രട്ടേറിയറ്റിന് പുറത്തുള്ള റോഡ് പ്രവര്‍ത്തകര്‍ വളഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ സത്യപ്രതിജ്ഞാചടങ്ങ് ഇന്ന് നടക്കുന്നതിന്റെ സന്തോഷവും ആത്മവിശ്വാസവും കൈമുതലാക്കിയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകാനെത്തിയത്. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ മറ്റെല്ലാ ഗേറ്റുകളും സമരക്കാര്‍ വളഞ്ഞു. കന്റോണ്‍മെന്റ് ഗേറ്റിന്റെ നിയന്ത്രണം പൂര്‍ണമായും പോലീസ് ഏറ്റെടുത്തു. കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിച്ച് സമരം ചെയ്യില്ലെന്ന്…
Read Moreയുഡിഎഫുകാരുടെ മര്‍ദ്ദനത്തില്‍ ശിവന്‍കുട്ടിയുടെ ബോധം പോയി ! നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടത് യുഡിഎഫുകാര്‍ എന്ന് ഇ.പി ജയരാജന്…
നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന്. നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടത് യുഡിഎഫുകാരാണെന്നാണ് ജയരാജന് അവകാശപ്പെടുന്നത്. വി. ശിവന്‍കുട്ടിയെ അവര്‍ മര്‍ദ്ദിച്ച് ബോധം കെടുത്തിയെന്നും വനിതകളെ കയറിപ്പിടിച്ചുവെന്നും ജയരാജന് പറയുന്നു. ഈ അതിക്രമങ്ങള്‍ തടയാനാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ശ്രമിച്ചത്. രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസെടുത്തതെന്നും ഇ. പി ജയരാജന് പറഞ്ഞു. കേസില്‍ ഈ മാസം 26ന് കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ ജയരാജന് ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിട്ടുനിന്നത്.26ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Read Moreദയവായി പിന്തുണച്ച് ഉപദ്രവിക്കല്ലേയെന്ന് മുസ്ലിം ലീഗ് ! എന്തു വന്നാലും പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ; കോണ്ഗ്രസുകാര്ക്കിടയില് അമര്‍ഷം പുകയുന്നു…
ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിംലീഗിനെ പരസ്യമായി പിന്തുണയ്ക്കാനുള്ള എസ്ഡിപിഐയുടെ തീരുമാനം യുഡിഎഫില്‍ മറ്റൊരു പൊട്ടിത്തെറിക്കു വഴിവെക്കുമോയെന്ന് ആശങ്ക. എസ്ഡിപിഐയുടെ പിന്തുണ മറ്റിടങ്ങളില്‍ സിപിഎം ആയുധമാക്കുമോയെന്നതാണ് പ്രധാന ആശങ്ക. തങ്ങളെ പിന്തുണയ്ക്കേണ്ടെന്ന് മുസ്ലിം ലീഗ് എസ്ഡിപിഐയോട് ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ പരാജയം ഉറപ്പു വരുത്തുക എന്ന ഒറ്റ ലക്ഷ്യത്താല്‍ എസ്ഡിപിഐ ലീഗിന് പിന്തുണ പ്രഖ്യാപിക്കുകയാണ്. മാത്രമല്ല മുസ്ലിംലീഗിന്റെ വിജയത്തിനയായി സജീവമായി പ്രചാരണരംഗത്ത് ഇറങ്ങാനും പ്രവര്‍ത്തകര്‍ക്ക് എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എസ്ഡിപിയുമായി ഉണ്ടാക്കിയ കൂട്ടികെട്ടില്‍ അമര്‍ഷം പുകയുകയാണ് എസ്ഡിപി ഐ പിന്തുണ മറ്റു മണ്ഡലങ്ങളില്‍ പ്രചാരണത്തെ ബാധിച്ചതും ബിജെപി ഉയര്‍ത്തി കാട്ടുന്നതാണ് അമര്‍ഷത്തിന് കാരണമാകുന്നത്. എന്നാല്‍, എന്ത് പറഞ്ഞാലും ഞങള്‍ മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി ,…
Read Moreരമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യം ! പ്രതിപക്ഷം നിര്‍ഗുണമെന്നു പരിഹസിച്ച് കെ. സുരേന്ദ്രന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. നിര്‍ഗുണ പ്രതിപക്ഷമാണു കേരളത്തിലുള്ളതെന്നും പ്രതിപക്ഷത്തിനു തലച്ചോറിന്റെ കുറവുണ്ടെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു. പിണറായിയെ നേരിടാനുള്ള ത്രാണി രമേശ് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്തിനില്ല. നിര്‍ഗുണമായി മാറി. യുദ്ധത്തില്‍ എതിരാളികളെ സഹായിക്കുന്ന രീതിയാണു പ്രതിക്ഷത്തിനുള്ളത്. കഴിഞ്ഞ നാലു കൊല്ലവും ഇതാണവസ്ഥ. അവസാനം ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതയിലായി. ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയും വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷവുമാണു കേരളത്തിന്റെ ഗതികേടെന്നും സുരേന്ദ്രന് പരിഹസിച്ചു. ആവനാഴിയില്‍ എല്ലാ അന്പും ഉണ്ടായിട്ടും തലച്ചോറിന്റെ കുറവു മാത്രമാണു പ്രതിപക്ഷത്തിനുണ്ടായത്. നിരവധി ആരോപണങ്ങളുണ്ടായിട്ടും ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാന്‍ അവിശ്വാസ പ്രമേയത്തിന് സാധിച്ചില്ലെന്നും കെ. സുരേന്ദ്രന് കുറ്റപ്പെടുത്തി.
Read More