വിവാഹാഭ്യാര്ഥന നിരസിച്ചതിനെത്തുടര്ന്ന് ഒരു കുടുംബത്തിലെ നാലുപേരെ യുവാവ് വീട്ടില് കയറി വെട്ടിപ്പരിക്കേല്പ്പിച്ചു. ചൂലന്നൂരിലാണ് സംഭവം. കിഴക്കുമുറി കൊഴുക്കുള്ളിപടി മണി (56), ഭാര്യ സുശീല (52), മകന് ഇന്ദ്രജിത്ത് (20), മകള് രേഷ്മ (22) എന്നിവര്ക്കാണു വെട്ടേറ്റത്. മണിയെയും സുശീലയെയും തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയിലും ഇന്ദ്രജിത്തിനെയും രേഷ്മയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴുത്തിനു താഴെ സാരമായി പരുക്കേറ്റ മണിയുടെ നില ഗുരുതരമായി തുടരുന്നു. മറ്റു മൂന്നു പേര് അപകടനില തരണം ചെയ്തതായി ബന്ധുക്കള് പറഞ്ഞു. പ്രതി പല്ലാവൂര് മാന്തോണി പറമ്പില് മുകേഷ് (35) ഒളിവിലാണ്. വിഷുദിവസം പുലര്ച്ചെ രണ്ടിനാണു സംഭവം. വിവാഹാഭ്യര്ഥന കുടുംബം നിഷേധിച്ചതാണ് ആക്രമണത്തിനു കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ച് കൈയില് കരുതിയിരുന്ന പെട്രോള് ജനല് വഴി അടുക്കള ഭാഗത്തേക്ക് ഒഴിക്കുകയും തുടര്ന്നു വീടിനു തീ വയ്ക്കുകയും…
Read MoreCategory: All News
‘പെന്ഷന്’ അടിച്ചുമാറ്റാന് 72 വയസുള്ള അമ്മയെ പത്തുവര്ഷം വീട്ടില് പൂട്ടിയിട്ടു ! പോലീസ് ഇന്സ്പെക്ടര്ക്കും ഇളയ സഹോദരനുമെതിരേ കേസ്…
ഇപ്പോള് 72 വയസുള്ള സ്ത്രീയെ കഴിഞ്ഞ പത്തുവര്ഷക്കാലം വീട്ടില് പൂട്ടിയിട്ട സംഭവത്തില് മക്കള്ക്കെതിരേ കേസ്. തഞ്ചാവൂരാണ് സംഭവം. അമ്മയെ ഉപേക്ഷിച്ചതിനാണ് പോലീസ് ഇന്സ്പെക്ടര്ക്കും ഇളയ സഹോദരനുമെതിരെ നടപടി സ്വീകരിച്ചത്. 72 വയസ്സുള്ള ജ്ഞാനജ്യോതിയെ കഴിഞ്ഞദിവസമാണ് വീട്ടില് നിന്ന് രക്ഷിച്ചത്. സാമൂഹ്യക്ഷേമ വകുപ്പിന് അജ്ഞാതന് നല്കിയ രഹസ്യവിവരമാണ് 72കാരിയുടെ മോചനത്തിന് വഴിത്തിരിവായത്. ചെന്നൈയില് ഇന്സ്പെക്ടറായി ജോലി ചെയ്യുന്ന ഷണ്മുഖസുന്ദരം, ദൂര്ദര്ശനില് ജോലി ചെയ്യുന്ന വെങ്കടേശന് എന്നിവര്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അമ്മയുടെ ദുരവസ്ഥയ്ക്ക് കാരണം ഇളയ സഹോദരനാണ് എന്നാണ് ഷണ്മുഖസുന്ദരത്തിന്റെ ആരോപണം. അമ്മയ്ക്ക് മാസംതോറും ലഭിക്കുന്ന 30,000 രൂപ പെന്ഷന് ഉപയോഗിക്കുന്നത് വെങ്കടേശന് ആണ്. അതിനാല് അമ്മയുടെ ആരോഗ്യനില മോശമായതിന് ഉത്തരവാദി വെങ്കടേശന് ആണെന്നും ഷണ്മുഖസുന്ദരം ആരോപിക്കുന്നു. വീട്ടില് നഗ്നയായി ആരോഗ്യനില വഷളായ നിലയിലാണ് ജ്ഞാനജ്യോതിയെ കഴിഞ്ഞദിവസം കണ്ടെത്തിയത്. നിലവില് തഞ്ചാവൂര് മെഡിക്കല് കോളജില് ചികിത്സയിലാണ് 72കാരി. അമ്മയെ ഒറ്റയ്ക്കാക്കി…
Read Moreകളിക്കാനായി വിളിച്ചു കൊണ്ടുപോയി ! നാലുവയസുകാരിയെ അയല്വാസിയായ ഒമ്പതുകാരന് ലൈംഗികമായി പീഡിപ്പിച്ചു; ബാലനെതിരേ പോക്സോ കേസ്…
അയല്വാസിയായ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഒമ്പതുവയസുകാരന്. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഒമ്പതു വയസുള്ള ആണ്കുട്ടിയ്ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. താനെ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര് ചെയ്തത്. ഏപ്രില് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ കളിക്കാനെന്ന വ്യാജേന പെണ്കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് കുട്ടിയുടെ അമ്മ പോലീസില് നല്കിയ പരാതിയില് പറയുന്നു. സ്വകാര്യഭാഗങ്ങളില് വേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് പെണ്കുട്ടി വിവരം വീട്ടില് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറഞ്ഞത്. ആണ്കുട്ടിക്കെതിരെ പോക്സോ ഉള്പ്പടെയുള്ള വിവിധ വകുപ്പുകള് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Read Moreഇനി അറിയേണ്ടത് അഫ്ഗാനിലോ സിറിയയിലോ എന്നത് ! ഇസ്ലാമിക രാജ്യത്തേക്കുള്ള ജെസ്നയുടെ യാത്ര വ്യക്തമാക്കിയത് വിമാനടിക്കറ്റ്; അന്വേഷണം അന്തിമഘട്ടത്തില്…
മുക്കൂട്ടുതറയില് നിന്നു കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാംവര്ഷ ബി.കോം. വിദ്യാര്ത്ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനക്കേസില് സിബിഐ അന്വേഷണം അന്തിമഘട്ടത്തില്. ഹൈക്കോടതിയില് സിബിഐ സമര്പ്പിച്ച റിപ്പോര്ട്ടിലുള്ളത് നിര്ണായക വിവരങ്ങള്. ഇന്നലെ കോടതി പിരിയുന്നതിനു തൊട്ടുമുമ്പാണു മുദ്രവച്ച കവറില് റിപ്പോര്ട്ട് കൈമാറിയത്. അന്വേഷണപുരോഗതി റിപ്പോര്ട്ട് കോടതി ആവശ്യപ്പെട്ടപ്രകാരമാണു നടപടി. ജെസ്നയെ രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണു സിബിഐയുടെ നിഗമനം. വിമാന ടിക്കറ്റുകള് പരിശോധിച്ചതില്നിന്നാണ് ഇതുസംബന്ധിച്ച നിര്ണായകവിവരങ്ങള് ലഭിച്ചത്. സംഭവം തീവ്രവാദപ്രവര്ത്തനത്തിന്റെ ഭാഗമല്ലെന്നും മനുഷ്യക്കടത്താണെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒരു ഇസ്ലാമിക രാജ്യത്ത് ജെസ്നയുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ജെസ്നയെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും ജെസ്ന സ്വന്തം താത്പര്യപ്രകാരമാണു വിദേശത്തേക്കു കടന്നതെന്നും വിവരമുണ്ട്. എന്നാല് രണ്ട് കുഞ്ഞുങ്ങളുടെ മാതാവായെന്നുള്ള അഭ്യൂഹങ്ങള് സാധൂകരിക്കുന്നതൊന്നും സിബിഐയുടെ റിപ്പോര്ട്ടില് ഇല്ലെന്നാണ് സൂചന. വിദേശത്തേക്കു കൊണ്ടുപോയവരെ സിബിഐ. തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടില്നിന്നു കണ്ണിമലയിലെ…
Read Moreരാജ്യത്ത് നാലാം തരംഗം ? ഡല്ഹിയില് ടിപിആര് അഞ്ച് കടന്നു; സ്കൂളുകള് വീണ്ടും അടച്ചുപൂട്ടലിലേക്ക്…
രാജ്യത്ത് നാലാംതരംഗത്തിന്റെ സൂചനകള് നല്കി കോവിഡ് കേസുകള് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലുപേര് മരിച്ചു. ഡല്ഹിയില് മാത്രം 461 പേര്ക്കാണ് രോഗബാധ. രണ്ട് മരണങ്ങളും റിപ്പോര്ട്ട് ചെയ്തു. ഡല്ഹിയില് ടിപിആര് നിരക്ക് 5.33 ശതമാനമായി ഉയര്ന്നു. കഴിഞ്ഞ ദിവസം ഇത് നാലില് താഴെയായിരുന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള രാജ്യതലസ്ഥാനത്തെ ഏറ്റവും ഉയര്ന്ന വര്ധനവാണ്. ഇതോടെ ഡല്ഹിയില് കോവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയര്ന്നപ്പോള് മരണസംഖ്യ 26,158 ആയി. അതേസമയം സ്കൂള് കുട്ടികള്ക്കിടയിലും വൈറസ് ബാധ കൂടുകയാണ്. പുതുതായ ചികിത്സ തേടിയവരില് 27 ശതമാനവും കുട്ടികളാണ്. സ്കൂളുകള് പൂര്ണമായി തുറന്നുപ്രവര്ത്തിക്കുന്നതിനിടെയാണ്. അതിനിടെ കോവിഡ് കേസുകള് വര്ധിക്കുന്ന സാഹചര്യത്തില് ക്ലാസ് മുറിയോ, ഒരു പ്രത്യേക വിഭാഗമോ താല്ക്കാലികമായി അടച്ചിടും. പ്രത്യേക സാഹചര്യമുണ്ടായാല് മാത്രമെ സ്കൂളുകള് പൂര്ണമായി അടച്ചിടുമെന്നും ഡല്ഹി ഉപമുഖ്യമന്ത്രി മനീഷ്…
Read Moreവാ ഇപ്പോള് തന്നെ എടുത്തേക്കാം ! പാര്ട്ടി അംഗത്വം നല്കാനായി വീട്ടിലെത്തി വീട്ടമ്മയെ കയറിപ്പിടിച്ച കോണ്ഗ്രസ് നേതാവ് അറസ്റ്റില്…
കോണ്ഗ്രസ് പാര്ട്ടിയില് പുതിയ അംഗങ്ങളെ ചേര്ക്കുന്നതിന്റെ ഭാഗമായി പാര്ട്ടിയില് അംഗത്വം നല്കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച കോണ്ഗ്രസ് പ്രാദേശികനേതാവ് അറസ്റ്റില്. കാര്ത്തികപ്പള്ളി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയംഗം ചിങ്ങോലി കൃഷ്ണകൃപയില് ടി.പി. ബിജു(54)വിനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാവിലെ 11.30-നാണ് ബിജു പരാതിക്കാരിയുടെ വീട്ടിലെത്തിയത്. അംഗത്വത്തിനായി ഫോട്ടോ കൊടുത്തപ്പോള് ഓണ്ലൈനാണെന്നും ഇപ്പോള്ത്തന്നെ ഫോട്ടോയെടുക്കണമെന്നും പറഞ്ഞു. എടുത്ത ഫോട്ടോ കാണിക്കുന്നതിനിടെ ബിജു കടന്നുപിടിച്ചതായാണ് വീട്ടമ്മയുടെ മൊഴി.
Read Moreവലിയ കുടവയറിന്റെ പേരില് ആളുകളുടെ പരിഹാസം ! ഇപ്പോള് ഈ 25കാരി ഓരോ മാസവും ലക്ഷങ്ങള് സമ്പാദിക്കുന്നതിങ്ങനെ…
അമിതവണ്ണവും കുടവയറുമുള്ള ആളുകള് പൊതുസമൂഹത്തില് പരിഹസിക്കപ്പെടുന്നത് പതിവാണ്. ഇത്തരത്തില് ഏറെ പരിഹാസം കേട്ട ഒരു 25കാരി ഇന്ന് സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. നോര്ത്ത് വെസ്റ്റ് ഇംഗ്ളണ്ട് സ്വദേശിയായ ആന്റോണിയ ഗ്രഹാം എന്ന യുവതിക്കാണ് ഇപ്പോള് ആരെയും അമ്പരപ്പിക്കുന്ന നേട്ടം കൈവന്നിരിക്കുന്നത്. തന്റെ വലിയ വലുപ്പമുളള വയര് ടിക്ടോകിലൂടെ പ്രദര്ശിപ്പിച്ചപ്പോഴാണ് അന്റോണിയ ലോകപ്രശസ്തയായത്. ഇപ്പോള് അന്റോണിയ ഈ നേട്ടമുണ്ടാക്കിയത് പലരും സ്വപ്നനേട്ടം എന്ന് കരുതുന്ന ഒരു കാര്യം ചെയ്താണ്. ഒണ്ലിഫാന്സ് എന്ന സമൂഹമാധ്യമത്തിലൂടെ മക്ഡൊണാള്ഡ്, കെഎഫ്സി, ഡൊമിനോസ് എന്നിവയുടെ ആഹാരസാധനങ്ങള് ലൈവായി സ്വാദ് നോക്കിയാണ് അന്റോണിയ ഈ നേട്ടമുണ്ടാക്കിയത്. തന്റെ തടി രോഗാതുരമായ പൊണ്ണത്തടി തന്നെയാണെന്ന് ആന്റോണിയ സമ്മതിച്ചു. മൂന്ന് മക്കളുടെ അമ്മയാണ് ഈ യുവതി പലരും മോശപ്പെട്ട അഭിപ്രായങ്ങള് ഇപ്പോഴും പറയുന്നെങ്കിലും തന്നെ ഇഷ്ടപ്പെടുന്നവരും ധാരാളമുണ്ടെന്നത് സന്തോഷകരമാണെന്ന് ആന്റോണിയ അഭിപ്രായപ്പെടുന്നു.
Read Moreഞങ്ങളില്ലാതെ നിങ്ങള്ക്ക് എന്ത് ആഘോഷം ! രണ്ബീര്-ആലിയ ദമ്പതികള്ക്ക് ആശംസകളുമായി കോണ്ടം ബ്രാന്ഡ്; പൊളിച്ചെന്ന് ആരാധകര്…
ബോളിവുഡിലെ നവദമ്പതികളായ ആലിയ-രണ്ബീര് ദമ്പതികള്ക്ക് ആശംസകളുമായി കോണ്ടം ബ്രാന്ഡായ ഡ്യൂറെക്സ്. കോണ്ടം കമ്പനി ഷെയര് ചെയ്ത ആശംസ കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. രണ്ബീര്- ആലിയ ഭട്ട് വിവാഹാഘോഷത്തിന്റെ വിശേഷങ്ങളാണ് സോഷ്യല് മീഡിയയിലെങ്ങും. ഏപ്രില് 14ന് ബാന്ദ്രയിലെ പാലി ഹില്സിലെ രണ്ബീറിന്റെ വാസ്തു എന്ന വീട്ടില് വച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല് മീഡിയയില് പറന്നു കളിക്കുകയാണ്. അതിനിടയില് ചിരിയുണര്ത്തുകയാണ് പ്രമുഖ കോണ്ടം ബ്രാന്ഡായ ഡ്യൂറെക്സിന്റെ ആശംസാ പോസ്റ്റ്. രണ്ബീര് കപൂര്,ഐശ്വര്യാറായ്, അനുഷ്ക ശര്മ്മ എന്നിവര് ഒന്നിച്ച് അഭിനയിച്ച ‘യെ ദില് ഹൈ മുഷ്കില്’ എന്ന ചിത്രത്തിലെ ചന്നാ മെരെയാ എന്ന ഹിറ്റ് ഗാനത്തിലെ വരികള് കടമെടുത്താണ് ആശംസ കുറിച്ചിരിക്കുന്നത്. ‘മെഹ്ഫില് മേം തേരി ഹാം നാ രഹെ ജോ ഗം തോ നഹി ഹെയ്ന്’ എന്ന വരി…
Read Moreമകന് ഐപിഎല്ലിലെ സൂപ്പര്ഫാസ്റ്റ് ബൗളര് ! എന്നിരുന്നാലും ജമ്മുവിലെ പഴക്കട നിര്ത്തില്ലെന്ന് തറപ്പിച്ച് പറഞ്ഞ് അച്ഛന്…
ഐപിഎല്ലിലെ പുത്തന് താരോദയമാണ് ഉമ്രാന് മാലിക്. 150 കിലോമീറ്റര് വേഗത്തില് ചീറിപ്പാഞ്ഞു വരുന്ന ഉമ്രാന്റെ പന്തുകള്ക്കു മുമ്പില് ലോകോത്തര താരങ്ങള് വരെ പതറുകയാണ്. എന്നാല് മകന്റെ പ്രശസ്തിയൊന്നും ബാധിക്കാതെ ജമ്മുവിലെ ഗുജ്ജു നഗറില് പഴച്ചക്കച്ചവടം തുടരുകയാണ് ഉമ്രാന്റെ അച്ഛന് അബ്ദുല് റാഷിദ്. പക്ഷേ, ഇപ്പോള് ചെറിയൊരു വ്യത്യാസമുണ്ട് റാഷിദിന്റെ പേരില് അറിയപ്പെട്ടിരുന്ന പഴക്കട ഇപ്പോള് ഉമ്രാന്റെ അച്ഛന്റെ പഴക്കട ആയാണ് അറിയപ്പെടുന്നത്. സംഭവബഹുലമായ 5 വര്ഷങ്ങള്ക്കിടെയാണ് ഒന്നും ഇല്ലായ്മയില് നിന്ന് ഇന്ത്യയുടെ അതിവേഗക്കാരന് പേസ് ബോളറുടെ പകിട്ടിലേക്ക് ഉമ്രാന് വളര്ന്നത്. മകന് സൂപ്പര്സ്റ്റാര് ആയെങ്കിലും പണ്ടു മുതല് കുടുംബത്തിനുള്ള വരുമാനം നല്കിയിരുന്ന പഴക്കച്ചവടം നിര്ത്താന് ഉദ്ദേശമില്ലെന്നാണ് അച്ഛന് അബ്ദുല് റാഷിദ് പറയുന്നത്. ഗുജറാത്ത് ടൈറ്റന്സിനെതിരായ മത്സരത്തില് ഉമ്രാന്റെ കൈകളില്നിന്നു മൂളിപ്പറന്ന ഒരു ബോളിന്റെ വേഗം 153.3 കിലോമീറ്ററായിരുന്നു. പിന്നീടുള്ള രണ്ടു പന്തുകള് 151.2, 150.1 എന്നീ വേഗത്തിലും.…
Read Moreകൊല്ലക്കുടിയിലാണോ മക്കളേ സൂചി വില്പ്പന ! വീട്ടില് അതിക്രമിച്ചു കയറിയ തോക്കുധാരികളെ ‘പറപ്പിച്ച്’ ബിഎസ്എഫ് ജവാന്റെ ഭാര്യ; വീഡിയോ വൈറല്…
സ്ത്രീകള് മാത്രമുള്ളപ്പോള് വീട്ടില് കയറിയ തോക്കുധാരികളായ അക്രമികള്ക്ക് ഒടുവില് ജീവനും കൊണ്ട് ഓടേണ്ടി വന്നു. ബീക്കാനീറിലെ ബിഎസ്എഫ് ജവാന്റെ വീട്ടിലാണ് സംഭവുമുണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയെത്തിയ അക്രമികളെ ജവാന്റെ ഭാര്യ ധൈര്യപൂര്വ്വം നേരിടുകയായിരുന്നു. യുവതിയുടെയും മക്കളുടെയും ചെറുത്തുനില്പ്പില് പിടിച്ച് നില്ക്കാനാകാതെ മോഷ്ടാക്കള് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ വൈറലാവുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.49 ഓടെ ബിക്കാനീറിലാണ് സംഭവം. രേഖ എന്ന വീട്ടമ്മയും മക്കളായ അവ്നി (07), ശ്രവ്യ (03) എന്നീ പെണ്മക്കളും താമസിക്കുന്ന വീട്ടിലേക്ക് തോക്കുധാരികള് എത്തുകയായിരുന്നു. രേഖയുടെ ഭര്ത്താവ് ഉര്വേശ് കുമാര് ബിഎസ്എഫിലാണ്. മകളെ സ്കൂട്ടറില് എത്തി സ്കൂളില് നിന്നും കൂട്ടിക്കൊണ്ട് വരുന്നതിനിടെ വീടിനടുത്തുള്ള എടിഎമ്മില് നിര്ത്തി നിന്നും രേഖ കുറച്ച് പണം പിന്വലിച്ചിരുന്നു. ഇതുകണ്ട് സമീപത്ത് നിന്നിരുന്ന രണ്ട് യുവാക്കള് രേഖയെ പിന്തുടര്ന്ന് വീട്ടിലെത്തുകയായിരുന്നു. വീടിനു മുന്നിലെത്തി രേഖ സ്കൂട്ടറില് നിന്നിറങ്ങിയപ്പോഴേക്കും…
Read More