പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ സാക്ഷാല്‍ ഉമ്മന്‍ചാണ്ടി തന്നെ മത്സരിച്ചാലും വെള്ളം കുടിക്കുമെന്ന് സിപിഎം നേതാവ് എ കെ ബാലന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി കഷ്ടിച്ചു രക്ഷപ്പെട്ടതാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാലന്. പേരക്കുട്ടിയുടെ പ്രായമുള്ള ജെയ്ക്ക്. സി തോമസ് മത്സരിച്ചിട്ടും വെറും 9000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ ചാണ്ടി വിജയിച്ചത്. കഴിഞ്ഞ തവണ ബി.ജെ.പിയുടെ വോട്ട് ലഭിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം തോറ്റുപോകുമായിരുന്നു. ഇത് തന്നെയാണ് തൃക്കാക്കരയിലും സംഭവിച്ചത്. മരണപ്പെട്ടാല്‍ ഒരു ജനപ്രവാഹമുണ്ടാകും. ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ അത് ശക്തമായിരുന്നുവെന്ന് മാത്രം. അതെല്ലാം കോണ്‍ഗ്രസിന്റെ വോട്ടാണെന്ന് ധരിക്കരുതെന്നും ബാലന് അഭിപ്രായപ്പെട്ടു. മറ്റ് പല കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും മണ്ഡലങ്ങളിലുണ്ടായ വികസനപ്രവര്‍ത്തനങ്ങള്‍ പുതുപ്പള്ളിയില്‍ ഉണ്ടായിട്ടില്ല. താന്‍ വൈദ്യുതമന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചത്. എ.കെ. ആന്റണിയുടെ മകന്റെ പാരമ്പര്യം വച്ച് കെ.പി.സി.സി അധ്യക്ഷന്‍…
Read MoreCategory: Loud Speaker
വല്ലാത്തൊരു വിഐപി പരിഗണന..! മഹാരാഷ്ട്രയിൽ തക്കാളി പാടത്ത് സിസിടിവി സുരക്ഷ; ഇതില്ലാതെ പറ്റില്ലെന്ന് കർഷകൻ
ഔറംഗബാദ്: തക്കാളിയുടെ തീപിടിച്ച വിലമൂലം മോഷണശ്രമങ്ങൾ ഉണ്ടായതോടെ കൃഷിയിടത്തിന് സിസിടിവി സുരക്ഷയൊരുക്കി മഹാരാഷ്ട്രയിലെ കർഷകൻ. ഔറംഗബാദിലെ ഷാപുർ ബൻജാറിലെ കർഷകനായ ശരത് റാവത്താണ് മോഷണം തടയാൻ അഞ്ച് ഏക്കറോളമുള്ള തക്കാളിപ്പാടത്തിന് ചുറ്റം സിസിടിവി സ്ഥാപിച്ചത്. രാജ്യത്ത് പലയിടത്തും കിലോയ്ക്ക് 100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലാണ് തക്കാളി വില. 25 കിലോയോളം വരുന്ന ഒരു പെട്ടി തക്കാളിക്ക് ശരാശരി 3,000 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് ശരത് റാവത്ത് പറഞ്ഞു. കഴിഞ്ഞയാഴ്ച തന്റെ തോട്ടത്തിൽനിന്ന് 25 കിലോയോളം തക്കാളി ആരോ മോഷ്ടിച്ചെന്നും ഇതോടെയാണ് സിസിടിവിയെക്കുറിച്ച് ആലോചിച്ചതെന്നും റാവത്ത് അറിയിച്ചു.
Read Moreഎംകോം വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍ ! മരണത്തില്‍ ദൂരൂഹതയെന്ന് ബന്ധുക്കള്‍
എംകോം വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പെരുമ്പുളിക്കല്‍ പത്മാലയത്തില്‍ രാധാകൃഷ്ണന് നായരുടെ മകള്‍ ലക്ഷ്മി ആര്.നായരെയാണ് (22) ഇന്നലെ രാവിലെ 6.30ന് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അടൂരില്‍ സ്വകാര്യ കോളജില്‍ എംകോം വിദ്യാര്‍ഥിനിയായിരുന്നു. സംസ്കാരം ഇന്ന് 11ന്. മാതാവ് ജയകുമാരി. സഹോദരന് രജു ആര്.നായര്‍.
Read Moreപുതുപ്പള്ളി ഇനി ഇലക്ഷൻ ചൂടിൽ; സെപ്റ്റംബർ അഞ്ചിന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ എട്ടിന്
തിരുവനന്തപുരം: പുതുപ്പള്ളി ഉൾപ്പെടെ ഏഴ് നിയമസഭാ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബർ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ എട്ടിന് നടക്കും. ഓഗസ്റ്റ് 17 ആണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മ പരിശോധന ഓഗസ്റ്റ് 18 ന് നടക്കും. നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി– ഓഗസ്റ്റ് 21 ആണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ ഇന്ന് മുതൽ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽവന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് സംസ്ഥാനങ്ങളിലെ ഏഴ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് പുതുപ്പള്ളിയെ കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Read Moreസ്കൂളിലെ പരാതിപ്പെട്ടി തുറന്നപ്പോള്‍ കണ്ടത് 16 പീഡന പരാതികള്‍ ! മലപ്പുറത്ത് അധ്യാപകനെതിരേ പോക്സോ കേസ്
മലപ്പുറം കരുളായില്‍ അധ്യാപകനെതിരെ വിദ്യാര്‍ഥികളുടെ കൂട്ട പീഡനപരാതി. വല്ലപ്പുഴ സ്വദേശിയായ സ്കൂള്‍ അധ്യാപകന് നൗഷാര്‍ ഖാനെതിരെയാണ് നിരവധി പീഡന പരാതി എത്തിയിരിക്കുന്നത്. സ്കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് 16 പീഡന പരാതികള്‍ ലഭിച്ചത്. എല്ലാ പരാതിയും അധ്യാപകനായ നൗഷാര്‍ ഖാനെതിരെയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതോടെ പൂക്കോട്ടുപാടം പോലീസ് അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. നിലവില്‍ ഒരു വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂലൈ 20ന് അധ്യാപകന് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വിദ്യാര്‍ഥി നല്കിയ മൊഴി. സംഭവം പുറത്തറിഞ്ഞ് പോലീസ് കേസെടുത്തതോടെ കുറ്റാരോപിതനായ നൗഷാര്‍ ഖാന് ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും കേസില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴിയെടുക്കുമെന്നും പൂക്കോട്ടുപാടം പോലീസ് അറിയിച്ചു.
Read Moreപത്തനംതിട്ടയില്‍ ഏഴാംക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് രണ്ടാനച്ഛന് ! പോക്സോ കേസ്
പത്തനംതിട്ട ചിറ്റാറില്‍ ഏഴാംക്ലാസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയ രണ്ടാനച്ഛനെതിരെ പോക്സോ കേസ്. പെണ്‍കുട്ടിയെ ഇയാള്‍ രണ്ട് തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. പ്രതി നിലവില്‍ വിദേശത്താണ്. വിദേശത്തുനിന്ന് രണ്ടാനച്ഛന് നാട്ടിലെത്തിയപ്പോള്‍ ഉപദ്രവിച്ചുവെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. വീടിനുള്ളില്‍ കിടപ്പുമുറിയില്‍ വെച്ച് പ്രതി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്. സ്കൂളിലെ അധ്യാപികയോടാണ് കുട്ടി വിവരം പറഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെ സാഹചര്യം ചോദിച്ചുമനസ്സിലാക്കിയ അധ്യാപിക വിഷയം ചിറ്റാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ അമ്മയുടെ സാന്നിധ്യത്തില്‍ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
Read More13കാരിയുടെ മുമ്പില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത 33കാരന് കഠിന തടവ് വിധിച്ച് കോടതി
പതിമൂന്നുകാരിയുടെ മുമ്പില്‍ വച്ച് പരസ്യമായി സ്വയംഭോഗം ചെയ്ത 33കാരന് കനത്ത ശിക്ഷ വിധിച്ച് കോടതി. മൂന്ന് വര്‍ഷം കഠിനതടവും 20000 രൂപ പിഴയുമാണ് പ്രതിയായ എച്ച് റഹ് മത്തുള്ളയ്ക്കയ്ക്ക് കോടതി ശിക്ഷയായി വിധിച്ചത്. ബംഗളൂരു അതിവേഗ കോടതിയുടെതാണ് വിധി. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി തന്റെ നായക്കൊപ്പം നടക്കുന്നതിനിടെയായിരുന്നു ഈ അതിക്രമം. പെണ്‍കുട്ടിയുടെ മുമ്പിലെത്തിയ യുവാവ് സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇത് കണ്ട് വീട്ടിലേക്ക് തിരികെ നടന്ന പെണ്‍കുട്ടിയെ ഇയാള്‍ പിന്തുടരുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിചാരണയില്‍ ഇത് തെളിവായി ഉപയോഗിക്കുകയും ചെയ്തു.
Read Moreആലുവയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച് ‘ അതിഥി തൊഴിലാളി’ ! തലയ്ക്ക് കാര്യമായ പരിക്ക്
ആലുവ ചൊവ്വരയില്‍ അന്യസംസ്ഥാന തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു. തുമ്പാല വീട്ടില്‍ ബദറുദ്ദീനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശി മനോജ് സാഹുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ബദറുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ഈ സമയം വീട്ടിലേക്ക് കടന്നു വന്ന മനോജ് സാഹു മുറ്റത്ത് കിടന്ന മരത്തടി എടുത്ത് ബദറുദ്ദീനെ ആക്രമിച്ചു. നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി മനോജ് സാഹു മാനസിക വൈകല്യം നേരിടുന്നയാളാണെന്ന് പോലീസ് സൂചിപ്പിച്ചു.
Read Moreഎല്ലാം ശരിയാകുമോ..! മണ്ഡലത്തിലെ ഗണപതി ക്ഷേത്ര നവീകരണത്തിന് ഫണ്ടുമായി സ്പീക്കർ എ.എൻ. ഷംസീർ
കണ്ണൂർ: മിത്ത് വിവാദം ആളിക്കത്തുന്നതിനിടെ സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിലെ കുളം നവീകരിക്കാൻ ഫണ്ട് അനുവദിച്ച് സ്പീക്കർ എ.എൻ. ഷംസീർ. തലശേരി കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്രത്തിലെ കുളം നവീകരിക്കാൻ 64 ലക്ഷം രൂപ നൽകുന്നതിന് ഭരണാനുമതി ലഭിച്ചതായി ഷംസീർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ക്ഷേത്രത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പങ്കുവച്ചാണ് ഷംസീർ ഇക്കാര്യം അറിയിച്ചത്. പഴമയുടെ പ്രൗഢി നിലനിർത്തികൊണ്ട് കുളം മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും സെപ്റ്റംബറോടെ ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുമെന്നും ഷംസീർ അറിയിച്ചു.
Read Moreലേഡീസ് കമ്പാര്‍ട്ടുമെന്റിലേക്ക് അതിക്രമിച്ചു കയറി യുവാവ്; ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു
മുബൈ: മോഷണശ്രമത്തിനിടെ ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു.ബംഗളൂരു മുബൈ സിഎസ്എംടി ഉദ്യാന്‍ എക്സ്പ്രസിലാണ് സംഭവം. തുടര്‍ന്ന് പ്രതിയെ പിടികൂടിയതായി പോലീസ് അറിയിച്ചു. ട്രെയിനിന്റെ രണ്ടാമത്തെ അവസാന സ്റ്റേഷനായ ദാദറില്‍ നിന്ന് രാത്രി 8.30ഓടെ കുറച്ച് യാത്രക്കാരുള്ള റിസര്‍വ് ചെയ്യാത്ത ലേഡീസ് കമ്പാര്‍ട്ടുമെന്റിലേക്ക് അക്രമി പ്രവേശിക്കുകയായിരുന്നു. ഇയാള്‍ യുവതിയെ ആക്രമിക്കുകയും ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു. തുടര്‍ന്ന് മോഷണ ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെ പ്രതി കമ്പാര്‍ട്ടുമെന്റിന് പുറത്തേക്ക് തള്ളിയിട്ട് ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് യുവതി സംഭവത്തെ തുടര്‍ന്ന് പരാതി നല്‍കിയതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ പ്രതിയെ പിടികൂടിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും, ദൃക്സാക്ഷികൾ നൽകിയ മൊഴികളുടെയും അടിസ്ഥാനത്തിലാണ് കൊലപാതക ശ്രമത്തിനും മോഷണത്തിനുമെതിരെ പോലീസ് കേസെടുത്തത്. .
Read More