ഡല്‍ഹിയില്‍നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം യാത്രക്കാരന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തില്‍ ഇറക്കി. കറാച്ചിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതെങ്കിലും യാത്രക്കാരനെ രക്ഷിക്കാനായില്ല. നൈജീരിയന്‍ പൗരനായ അബ്ദുള്ള (60) യാണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പേ അബ്ദുള്ള മരിച്ചിരുന്നു. തുടര്‍ന്ന് അബ്ദുള്ളയുടെ മൃതദേഹവുമായി വിമാനം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി. വിമാനത്തിലെ മറ്റ് യാത്രക്കാര്‍ക്ക് വേറെ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇന്‍ഡിഗോ അറിയിച്ചു.
Read MoreCategory: Today’S Special
തന്നെ ഉപേക്ഷിച്ച മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച് യുവതി…
തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകനെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ശനിയാഴ്ച, തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. വര്‍ണപുരം സ്വദേശിയായ കാര്‍ത്തി (27)യ്ക്കു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. കാര്‍ത്തിയുടെ ബന്ധു കൂടിയായ മീനാദേവിയാണ് പോലീസിന്റെ പിടിയിലായത്. മീനാദേവിയും കാര്‍ത്തിയും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. മീനാദേവിയെ വിവാഹം കഴിക്കാമെന്ന് കാര്‍ത്തി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു യുവതിയുമായി കാര്‍ത്തിയുടെ വിവാഹനിശ്ചയം നടക്കാന്‍ പോകുന്നുവെന്ന കാര്യം മീനാദേവി അറിഞ്ഞു. തുടര്‍ന്ന് മീനാദേവി ഇക്കാര്യം കാര്‍ത്തിയോട് ചോദിച്ചു. ഇത് ഇരുവരും തമ്മില്‍ തുടര്‍ച്ചയായ വഴക്കിന് വഴിവെച്ചു. ശനിയാഴ്ച കാര്‍ത്തി, മീനാദേവിയെ കാണാന്‍ പോയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മീനാദേവി, കാര്‍ത്തിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. കാര്‍ത്തിയുടെ മുഖത്തം കൈകളിലുമാണ് എണ്ണ വീണ് പൊള്ളിയത്. നിലവിളി കേട്ട് ഓടിക്കൂടി ആളുകളാണ് കാര്‍ത്തിയെ…
Read Moreബാത്ത്റൂമില്‍ സിഗരറ്റ് വലിച്ചതിനു ശേഷം വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം ! അമേരിക്കന്‍ പൗരനെതിരേ കേസെടുത്തു…
എയര്‍ ഇന്ത്യ വിമാനത്തില്‍ സിഗരറ്റ് വലിച്ച് പരിഭ്രാന്തി സൃഷ്ടിക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്ത അമേരിക്കന്‍ പൗരനെതിരേ കേസ്. എയര്‍ ഇന്ത്യയുടെ ലണ്ടന്‍- മുംബൈ വിമാനത്തിലാണ് യാത്രക്കാരന് മോശമായി പെരുമാറിയത്. 37കാരനായ രമാകാന്തിനെതിരെയാണ് മുംബൈ സാഹര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മാര്‍ച്ച് 11നാണ് കേസിനാസ്പദമായ സംഭവം. സിഗരറ്റ് വലിക്കുകയും മറ്റു യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തതിന് പുറമേ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ രമാകാന്ത് ശ്രമിച്ചതായും വിമാന അധികൃതര്‍ ആരോപിച്ചു. ബാഗില്‍ വെടിയുണ്ട കരുതിയതായി രമാകാന്ത് പറഞ്ഞത് അനുസരിച്ച് ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. മദ്യലഹരിയിലായിരുന്നോ എന്ന് അറിയാന്‍ രമാകാന്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതായും മുംബൈ പൊലീസ് പറയുന്നു. യാത്രയ്ക്കിടെ ഇയാള്‍ ബാത്ത്റൂമില്‍ പോയതിന് പിന്നാലെ വിമാനത്തിലെ പുക മുന്നറിയിപ്പ് അലാറം പ്രവര്‍ത്തിക്കുകയായിരുന്നു. ഉടന്‍ തന്നെ വിമാന ജീവനക്കാര്‍ റസ്റ്റ് റൂമില്‍ പോയപ്പോള്‍ സിഗരറ്റുമായി നില്ക്കുന്ന രമാകാന്തിനെയാണ്…
Read Moreവൃക്കയും കരളും വില്‍പ്പനയ്ക്കു വച്ച് ദമ്പതികള്‍ ! കുടുംബം പുലര്‍ത്താനും കടബാധ്യത തീര്‍ക്കാനും നിവൃയില്ലെന്ന് വെളിപ്പെടുത്തല്‍…
തിരുവനന്തപുരം മണക്കാടുള്ള ഒരു വീടിനു മുകളില്‍ ‘വൃക്ക, കരള്‍ വില്പനയ്ക്ക്’എന്ന എഴുതിയ ബോര്‍ഡിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ജീവിക്കാന്‍ നിവൃത്തിയില്ലാത്തതിനാലാണ് വൃക്കയും കരളും വില്ക്കാന് ഒരുങ്ങിയത്. എന്നാണ് ദമ്പതികള്‍ നല്കുന്ന വിശദീകരണം. പരസ്യ ബോര്‍ഡ് സ്ഥാപിച്ചതോടെ ഫോണുകളിലേക്ക് നാനാഭാഗങ്ങളില്‍ നിന്ന് ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും ദമ്പതികള്‍ പറയുന്നു. തിരുവനന്തപുരം മണക്കാട് സ്വദേശികളായ ദമ്പതികളാണ് ആന്തരിക അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്നു കാണിച്ച് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഉപജീവന മാര്‍ഗമായിരുന്ന ഒറ്റമുറി ജ്യൂസ് കടയില്‍ മറ്റൊരാള്‍ സ്ഥിരതാമസമാക്കിയതോടെ കട നിര്‍ത്തേണ്ടിവന്നു. കൂട്ടിന് 10 ലക്ഷം രൂപയുടെ കടവും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടക്കം പരാതി നല്‍കിയെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല. സമൂഹമാധ്യമങ്ങളിലൂടെ പരസ്യ ബോര്‍ഡ് വൈറലായതോടെ പോലീസും ജില്ലാ ഭരണകൂടവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പക്ഷേ പരിഹാരം വൈകിയാല്‍ പോംവഴി ആന്തരിക അവയവങ്ങള്‍ വില്‍ക്കുക മാത്രമാണെന്നാണ് കുടംബം പറയുന്നത്. 2006 മുതല്‍ തുടങ്ങിയ നിയമ…
Read Moreഹീറോയ്ക്ക് 62 വയസ്, ഹീറോയിന് 37, ഹീറോയുടെ അമ്മയ്ക്ക് 31..! ബാലയ്യയുടെ വീരസിംഹറെഡ്ഡിയിലെ കാസ്റ്റിംഗിന്റെ പേരില്‍ ‘ട്വീറ്റർ യുദ്ധം’
നന്ദമുരി ബാലകൃഷ്ണയും ശ്രുതി ഹാസനും ഹണി റോസും അഭിനയിച്ച വീരസിംഹ റെഡ്ഡിയിലെ താരങ്ങളുടെ പ്രായവ്യത്യാസത്തെ ചൊല്ലി ട്വിറ്ററിൽ ആരാധകരുടെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍. 62 കാരനായ ബാലയ്യയുടെ ജോഡിയായി 37 വയസ്സുള്ള ശ്രുതി ഹാസൻ അഭിനയിക്കുന്നു. ബാലയ്യയുടെ ഇരട്ട വേഷങ്ങളിലൊന്നിന്റെ അമ്മയായും മറ്റൊരാളുടെ ഭാര്യയായും വേഷമിടുന്ന ഹണി റോസിന് 31 വയസ്സായി. പ്രായമുള്ള നായകന്മാർക്കൊപ്പം ഇവരുടെ പകുതി വയസ് മാത്രമുള്ള നായികമാരെ അഭിനയിപ്പിക്കുന്നതിനെതിരെയാണ് തർക്കം. എന്നാൽ ഏതെങ്കിലും ഒരു സിനിമാ മേഖലയിൽ മാത്രമല്ല, ബോളിവുഡിലടക്കം ഇതുതന്നെയാണ് നടക്കുന്നത്. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത വീരസിംഹ റെഡ്ഡി കഴിഞ്ഞ മാസമാണ് തിയേറ്ററുകളിൽ എത്തിയത്. ഒരു ട്വിറ്റർ ഉപയോക്താവാണ് അഭിനേതാക്കളുടെ പ്രായ വ്യത്യാസം ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് ദക്ഷിണേന്ത്യൻ ഇൻഡസ്ട്രിയിൽ നിന്നുള്ള സിനിമകളിൽ മാത്രം ഒതുങ്ങുന്ന പ്രതിഭാസമല്ലെന്ന് മറ്റു പലരും പ്രതികരിച്ചു. ഫെബ്രുവരി 23 ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം,…
Read Moreവിവാഹം ഉറപ്പിച്ച യുവതി ഭാവിവരന്റെ കൂടെ ഒളിച്ചോടി;പെൺകുട്ടിയുടെ ഓട്ടത്തിന്റെ കാരണം നാട്ടിൽ പാട്ടായി; വിവാഹം നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ ധാരണ…
സിനിമയിൽ കണ്ടിട്ടുണ്ട്, പക്ഷേ ഈ ഒളിച്ചോട്ടം നേരിട്ട് കണ്ടതിന്റെ അമ്പരപ്പിൽ നാട്ടുകാർ.അറിഞ്ഞവർ അറിഞ്ഞവർ നാട്ടിൽ പാട്ടാക്കി. തൊടുപുഴയിലെ ഒളിച്ചോട്ടക്കഥ ഇപ്പോൾ വൈറലാണ്. വിവാഹം ഉറപ്പിച്ച യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടിയത് മുട്ടം പോലീസ് സ്റ്റേഷന് പരിധിയില്‍. ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണു വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം പോയത്. സംഭവത്തില്‍ യുവതിയുടെ പിതാവ് ഇന്നലെ പോലീസില്‍ പരാതി നല്കി. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ബംഗളൂരുവിലേക്കു കടന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരു വീട്ടുകാരും തമ്മില്‍ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനു വിവാഹത്തില്‍ എതിര്‍പ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്നു കരുതിയാണ് പെണ്‍കുട്ടി യുവാവിനൊപ്പം സ്ഥലം വിട്ടത്. പോലീസ് അന്വേഷണത്തില്‍ ഇരുവരും ബംഗളൂരുവില്‍ ഉണ്ടെന്നു കണ്ടെത്തി. ഇരുവരുടെയും വിവാഹം നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു ധാരണയായതായും അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മുട്ടം എസ്എച്ച്ഒ…
Read More‘ഐ കാന്റ് ബ്രീത്ത്’..! ബ്രഹ്മപുരത്തെ പുകയിൽ മുങ്ങി കൊച്ചിക്കാർ; പ്രതികരിച്ച് നടന്മാരായ വിനയ് ഫോർട്ടും ഉണ്ണി മുകുന്ദനും
ബ്രഹ്മപുരത്തെ മാലിന്യപ്പുക ശ്വസിച്ച് കൊച്ചിക്കാർ ശ്വാസംമുട്ടുന്പോൾ ഈ വിഷയത്തിലുള്ള പ്രതികരണവുമായി സിനിമാതാരങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. നടന്മാരായ വിനയ് ഫോർട്ടും ഉണ്ണി മുകുന്ദനുമാണ് ഇപ്പോൾ തങ്ങളുടെ പ്രതികരണം ഫേസ്ബക്കിൽ പങ്കുവച്ചിരിക്കുന്നത്. ‘ഐ കാന്റ് ബ്രീത്ത്’ എന്ന് മാസ്ക് ധരിച്ചിരിക്കുന്ന മുഖത്തിന്റെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈലാക്കിയാണ് വിനയ് ഫോർട്ട് തന്റെ പ്രതിഷേധം പങ്കുവച്ചിരിക്കുന്നത്. കൂടിക്കിടക്കുന്ന മാലിന്യത്തിലിരിക്കുന്ന അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ ചിത്രം ‘ഹീറോസ്, സേവ് അസ്’ എന്ന തലക്കെട്ടോടെയും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി നിവാസികൾ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത ഫേസ്ബുക്ക് പോസ്റ്റിലൂടെ എടുത്തുപറഞ്ഞിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിർദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കാൻ ഞാൻ…
Read Moreഇന്‍സ്റ്റഗ്രാമില്‍ കെണിയില്‍ കുടുങ്ങിയ 16കാരി അച്ഛന്റെ അക്കൗണ്ട് കാലിയാക്കി ! സംഭവം ഇങ്ങനെ…
ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെക്കൂട്ടാന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. കൃത്യമായ കണ്ടന്റുകള്‍ പോസ്റ്റ് ചെയ്ത് സ്വഭാവികമായി ഫോളോവേഴ്സിനെക്കൂട്ടാനാണ് മിക്കവരും ശ്രമിക്കുന്നത്. എന്നാല്‍ പണം നല്കിയാല് ഫോളോവേഴ്സിനെക്കൂട്ടാന് സഹായിക്കാം എന്ന് ചിലര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മുംബൈയിലെ ഒരു പതിനാറുകാരി പെട്ടതും ഇങ്ങനെയൊരു തട്ടിപ്പിലാണ്. കാഷ് ഫോര്‍ ഫോളേവേഴ്സ് തട്ടിപ്പിനിരയായ പെണ്‍കുട്ടിയുടെ പക്കല്‍നിന്നും നഷ്ടപ്പെട്ടത് 55,000 രൂപയാണ്. പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് മാര്‍ച്ച് ഒന്നാംതിയതി സൊണാലി സിങ് എന്ന അക്കൗണ്ടില്‍നിന്ന് ഇന്‍സ്റ്റഗ്രാമില്‍ ഒരു പ്രണ്ട് റിക്വസ്റ്റ് വരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. പഴയ സ്കൂള്‍ സഹപാഠിയാണെന്നും ഓര്‍മയുണ്ടോയെന്നും ചോദിച്ചുകൊണ്ടായിരുന്നു സംസാരം തുടങ്ങിയത്. തുടര്‍ന്ന് ഇരുവരും ചാറ്റിങ് പതിവാക്കി. സംഭാഷണത്തിനിടെ ഒരു മണിക്കൂറിനുള്ളില്‍ ഇന്‍സ്റ്റ ഫോളേവേഴ്സിന്റെ എണ്ണം 50000ആയി വര്‍ധിപ്പിക്കാന്‍ സഹായിക്കാമെന്ന് സൊണാലി പെണ്‍കുട്ടിയോട് വാഗ്ദാനം ചെയ്തു. ഇതിനായി 2000രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഉടന്‍ തന്നെ തന്റെ കൈവശമുണ്ടായിരുന്ന 600 രൂപ പെണ്‍കുട്ടി അക്കൗണ്ടിലേക്ക് അയച്ചുനല്‍കി. എന്നാല്‍…
Read Moreഇതുതാന്‍ ഗുണ്ടാ സ്റ്റൈല്‍ ! കത്തിയും സിഗരറ്റും ഉപയോഗിച്ച് തട്ടുപൊളിപ്പന്‍ റീല്‍സ് ! തമന്നയെ പൊക്കാന്‍ പോലീസ്…
പ്രകോപനപരവും ആയുധങ്ങളും വെച്ചും ഇന്‍സ്റ്റഗ്രാം റീല്‍സ് ഇടുന്ന ഗുണ്ടാസംഘത്തിലെ പെണ്‍കുട്ടിയെ തിരയാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ കത്തിയും സിഗരറ്റുമായി പെണ്‍കുട്ടി എതിര് ഗുണ്ടാസംഘത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പോസ്റ്റിട്ടതോടെയാണ് പോലീസിന്റെ ശ്രദ്ധയില്‍പെടുന്നത്. നഴ്സിങ് വിദ്യാര്‍ഥിനിയായ തമന്ന എന്ന് അറിയപ്പെടുന്ന വിനോദിനിയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇത്തരത്തിലുള്ള റീല്‍സ് ഇട്ടത്. പെണ്‍കുട്ടി കഞ്ചാവ് കേസിലും പ്രതിയാണെന്ന് കോയമ്പത്തൂര്‍ പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം കോയമ്പത്തൂര്‍ കോടതിക്ക് സമീപം ഗോകുല്‍ എന്ന യുവാവിനെ വെട്ടി കൊന്നിരുന്നു. എതിര് സംഘത്തിലെ ‘കൊരങ്ങ് ശ്രീറാം’ എന്ന ആളെ ഗോകുല്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സംഘത്തിലെ എല്ലാവരും ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണെന്ന് മനസിലായത്. അങ്ങനെയാണ് അന്വേഷണം വിനോദിനിയില്‍ ചെന്നെത്തിയത്. സൂര്യ എന്ന യുവാവുമായി സൗഹൃദത്തിലായ പെണ്‍കുട്ടി അതുവഴിയാണ് സംഘത്തിലെ മറ്റുള്ളവരെയും പരിചയപ്പെട്ടത്. സൂര്യക്കൊപ്പം…
Read Moreക്ഷേത്രനടയിലെത്തി പ്രാര്‍ഥിച്ച ശേഷം കാണിക്ക വഞ്ചികളുമായി യുവാവും യുവതിയും മുങ്ങി !
ക്ഷേത്രത്തിലെ കാണിക്കവഞ്ചികളുമായി യുവതിയും യുവാവും കടന്നു കളഞ്ഞതായി വിവരം. തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. ബൈക്കിലെത്തിയായിരുന്നു മോഷണം. ഇന്നലെ രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ക്ഷേത്രനടയിലെത്തി പ്രാര്‍ഥിച്ചു. അതിനു ശേഷം നടയിലുണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയില്‍ കരുതിയ സഞ്ചിയിലിട്ട് അതേ ബൈക്കില്‍ കടക്കുകയായിരുന്നു. മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു. ശാന്തിക്കാരന് രാവിലെ വന്നു ശ്രീകോവിലിനു വെളിയിലെ ദീപം കത്തിച്ചപ്പോള്‍ ശ്രീകോവിലിനു മുന്നില്‍ കാണിക്ക വഞ്ചികളുണ്ടായിരുന്നു. പിന്നീടു 11നു ശാന്തിക്കാരന് എത്തിയപ്പോഴാണു കാണിക്ക വഞ്ചികള്‍ നഷ്ടമായ വിവരം മനസിലായത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്ഷേത്രത്തില്‍ മൂന്ന് മാസം മുന്‍പും കാണിക്ക വഞ്ചി മോഷണം പോയിരുന്നു. തുടര്‍ന്നാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്.
Read More