മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പ്രതീക്ഷ പ്രദീപ്. നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരം നെഗറ്റീവ് വേഷങ്ങളിലൂടെയാണ് ആളുകളുടെ മനസ്സില്‍ ഇടം നേടിയത്. വില്ലത്തി ഗെറ്റപ്പിലാണ് എത്തുന്നതെങ്കിലും പ്രതീക്ഷയ്ക്ക് കൈനിറയെ ആരാധകരുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം, സീ കേരളത്തിലെ നീയും ഞാനും എന്നീ പരമ്പരകളില്‍ ആണ് നിലവില്‍ പ്രതീക്ഷ അഭിനയിക്കുന്നത്. മൗനരാഗത്തിലൂടെയാണ് പ്രതീക്ഷ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. സീരയിലില്‍ സരയു എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തനിക്ക് സീരിയലിലുകളിലെല്ലാം വില്ലത്തി കഥാപാത്രങ്ങളാണ് ലഭിക്കുന്നതെന്ന് പറയുകയാണ് പ്രതീക്ഷ. ഒപ്പം മൗനരാഗത്തിലെ സഹതാരമായ കല്യാണ്‍ ഖന്നയുമായുള്ള ഒരു രസകരമായ സംഭവത്തെ കുറിച്ചും പ്രതീക്ഷ സംസാരിക്കുന്നു. നെഗറ്റീവ് വേഷങ്ങള്‍ ചെയ്താല്‍ പിന്നീട് കിട്ടുന്നതെല്ലാം നെഗറ്റീവ് കഥാപാത്രങ്ങള്‍ മാത്രമായിരിക്കുമെന്നും തന്റെ ആദ്യ സീരിയലില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നുവെന്നും പിന്നീട് അത് തുടരുകയായിരുന്നുവെന്നും പ്രതീക്ഷ പറയുന്നു. ഒരിക്കല്‍ താന്‍…
Read MoreCategory: Today’S Special
പ്രഭാസിനൊപ്പം ലിവിംഗ് ടുഗദര്‍ ! പിതൃതുല്യനായി കാണുന്ന നടനെച്ചേര്ത്ത് ഗോസിപ്പുകള്‍; നമിതയുടെ തുറന്നു പറച്ചില്…
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരസുന്ദരിയാണ് നമിത. മിസ് ഇന്ത്യ മത്സരത്തില്‍ റണ്ണേഴ്സ് അപ്പ് ആയിട്ടുള്ള നമിത ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടി ചില ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ ഒപ്പം പുലിമുരുകന് എന്ന സര്‍വ്വകാല ഹിറ്റില്‍ ആയിരുന്നു നമിത എത്തിയത്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയുടെയും ഗ്ലാമറിന്റെയും ലോകത്തില്‍ നിന്നും അകന്ന് കുടുംബ ജീവിതത്തിന്റെ തിരക്കിലാണ് നമിത. സിനിമയില്‍ ഗോസിപ്പുകള്‍ ഇത്രയേറെ വേട്ടയാടിയ മറ്റൊരു നടി വേറെയുണ്ടാകില്ല തെന്നിന്ത്യയില്‍. തന്നെ കുറിച്ചുള്ള ഗോസിപ്പുകളെ കുറിച്ച് നമിത തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്ത കാലത്ത് വിവാഹവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തില്‍ നിലനിന്നിരുന്ന ഗോസിപ്പുകളെ കുറിച്ച് താരം തുറന്നു പറഞ്ഞത്. ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ താരമായ പ്രഭാസ് നായകനായ ബില്ല തെലുങ്കില്‍ ഇറങ്ങിയ സമയത്ത് നമിതയേയും…
Read Moreരണ്ട് ഭാര്യമാര്‍ ഗര്‍ഭിണികളായിരിക്കെ മൂന്നാമതൊരു പെണ്ണുമായി വീട്ടിലെത്തി അമ്രാന്‍ മാലിക് ! വീഡിയോ വൈറല്‍…
ഒരേ സമയം രണ്ടു ഭാര്യമാരും ഗര്ഭിണികളായതിനെത്തുടര്ന്നാണ് യൂട്യൂബര്‍ അമ്രാന്‍ മാലിക് വാര്‍ത്തകൡ ഇടംപിടിച്ചത്. ഇതേത്തുടര്‍ന്ന് വ്യാപക വിമര്‍ശനങ്ങളാണ് അമ്രാനു നേരിടേണ്ടി വന്നത്. എന്നാല്‍ ഇതിനു പിന്നാലെ രണ്ടു ഭാര്യമാരുടെയും ഗര്‍ഭകാല വിശേഷങ്ങളുമായി അമ്രാന്‍ സജീവമായി. ഇവരുടെ കുടുംബവിശേഷങ്ങള്‍ക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ഇപ്പോഴിതാ രണ്ടു ഭാര്യമാര്‍ക്ക് തുണയായി അമ്രാന്‍ മൂന്നാമത് കല്യാണം കഴിച്ചതോടെയാണ് കളി കാര്യമായത്. പുതിയൊരു യുവതിയെയും കൊണ്ട് വീട്ടിലെത്തിയ അമ്രാനെക്കണ്ട് ഭാര്യമാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ ഇതൊരു പ്രാങ്ക് ആയിരുന്നെന്ന് അമ്രാന്‍ പിന്നീട് വെളിപ്പെടുത്തി. ഭാര്യമാരെ പറ്റിക്കാന്‍ പോകുകയാണെന്നും എങ്ങനെയാണ് ഇതു ചെയ്യുന്നതെന്നും വീഡിയോയുടെ തുടക്കത്തില്‍ അമ്രാന്‍ പറയുന്നു. ഭാര്യമാര്‍ അറിയാതെ വീടിനകത്ത് കാമറ വെയ്ക്കുന്നു. ഇതിനുശേഷം വരണമാല്യം അണിഞ്ഞ് ഒരു യുവതിക്കൊപ്പം വീട്ടിലേക്ക് വരുന്ന അമ്രാന്‍ താന്‍ വീണ്ടും വിവാഹിതനായെന്നു പറയുന്നു. വളരെ രൂക്ഷമായാണ് ഭാര്യമാര്‍ ഇതിനോട് പ്രതികരിച്ചത്. കുറച്ചു നേരത്തിനുശേഷം ഇതൊരു പ്രാങ്ക് ആയിരുന്നെന്ന്…
Read Moreതുര്‍ക്കി-സിറിയ ഭൂകമ്പം മൂന്നു ദിവസം മുമ്പുതന്നെ ഒരാള്‍ കൃത്യമായി പ്രവചിച്ചിരുന്നു ! ഡച്ച് ഗവേഷകന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു…
തുര്‍ക്കിയിലും സിറിയയിലും വന്‍ദുരന്തം വിതച്ച ഭൂകമ്പത്തിനു പിന്നാലെ ചര്‍ച്ചയായി ഡച്ച് ഗവേഷകന്റെ പ്രവചനം. നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോളാര്‍ സിസ്റ്റം ജോമെട്രി സര്‍വേയിലെ (എസ്.എസ്.ജി.ഇ.ഒ.എസ്) ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സിന്റെ പ്രവചനമാണ് ചര്‍ച്ചയാവുന്നത്. ഉടനെയോ കുറേക്കൂടി കഴിഞ്ഞോ മധ്യ-തെക്കന്‍ തുര്‍ക്കി, ജോര്‍ദാന്‍, സിറിയ, ലെബനന് എന്നിവിടങ്ങളില്‍ റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടാവാമെന്നായിരുന്നു ഹൂഗര്‍ബീറ്റ്സിന്റെ പ്രവചനം. ഫെബ്രുവരി മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ട്വിറ്ററില്‍ തന്റെ പ്രവചനം ഹൂഗര്‍ബീറ്റ്സ് പ്രസിദ്ധപ്പെടുത്തിയെങ്കിലും കാര്യമായ ശ്രദ്ധനേടിയിരുന്നില്ല. ഈ പ്രവചനത്തിനു പിന്നാലെ ഹൂഗര്‍ബീറ്റ്സ് വ്യാജ ശാസ്ത്രജ്ഞനാണെന്ന തരത്തിലുള്ള പ്രതികരണവും പല ഭാഗത്തുനിന്നുണ്ടായി. എന്നാല്‍, പ്രവചനം പുറത്ത് വന്ന് മൂന്നാം ദിവസം തിങ്കളാഴ്ചയാണ് തുര്‍ക്കിയേയും സിറിയയേയും സാരമായി ബാധിച്ച ഭൂചലനമുണ്ടായത്. ഭൂചലനത്തെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ 5,000ത്തിലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു ആദ്യ ഭൂചലനമുണ്ടായത്. 7.8 തീവ്രതരേഖപ്പെടുത്തിയ…
Read More‘എരിഡ’ ഉദ്ദേശിച്ചതു പോലെയല്ല എടുത്തത് ! തനിക്ക് പിന്മാറാന് പറ്റുമായിരുന്നില്ലെന്ന് സംയുക്തമേനോന്‍…
നടി സംയുക്ത മേനോന്റെ കരിയറിലെ വ്യത്യസ്ഥമായ വേഷമായിരുന്നു 2021ല്‍ പുറത്തിറങ്ങിയ എരിഡ എന്ന ചിത്രം. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ എരിഡയെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് സംയുക്ത. എരിഡ സിനിമ ഉദ്ദേശിച്ചത് പോലെയല്ല എടുത്തത്. പക്ഷെ ഒരു സിനിമയിലേക്ക് വന്ന് പിന്നീട് പിന്‍വാങ്ങാന്‍ പറ്റുന്ന ഒരു പൊസിഷനില്‍ ആയിരുന്നില്ല താന്‍ എന്നാണ് സംയുക്ത പറയുന്നത്. സംയുക്ത വളരെ ഗ്ലാമറസായി അഭിനയിച്ച സിനിമ ആയിരുന്നു എരിഡ. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നതിനായി എടുക്കുന്ന തയ്യാറെടുപ്പുകളെ കുറിച്ചും സംയുക്ത സംസാരിച്ചു. ടീമിലുള്ള കോണ്‍ഫിഡന്‍സ് ആണ് ഒരു കാര്യം. ഒരു സീന്‍ എടുക്കുന്ന രീതി വച്ച് മാറ്റമുണ്ടാവും. വളരെ സൗന്ദര്യാത്മകമായി സീന്‍ ചെയ്യാം. ശേഷം ആരോടൊപ്പമാണ് നമ്മള് വര്‍ക്ക് ചെയ്യുന്നതെന്ന് അറിയണം. സത്യസന്ധമായി പറഞ്ഞാല്‍ നമ്മള് വര്‍ക്ക് ചെയ്യുന്നവര്‍ക്കൊപ്പം കംഫര്‍ട്ടബിളായിരിക്കണം എന്നാണ് സംയുക്ത പറയുന്നത്.…
Read More65കാരന് 23കാരിയെ വിവാഹം കഴിച്ചു ! ഇയാള്‍ വിവാഹിതരായ ആറു പെണ്മക്കളുടെ പിതാവ്…
ആറു പെണ്മക്കളുടെ പിതാവായ 65കാരന് 23കാരിയുടെ കഴുത്തില്‍ മിന്നുകെട്ടി. ഉത്തര്‍പ്രദേശിലെ അയോധ്യയിലെ മാവായ് ബ്ലോക്കിലെ മാം കാമ്യാഖ്യ ധാം ക്ഷേത്രത്തില്‍ വച്ചാണ് തന്നെക്കാള്‍ 42 വയസ് പ്രായം കുറവുളള 23കാരിയെ നഖേദ് വിവാഹം കഴിച്ചത്. ഞായറാഴ്ചയായിരുന്നു വിവാഹം. ഇയാളുടെ ആറ് പെണ്മക്കളും വിവാഹിതരാണ്. തന്റെ മകളുടെ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച നഖേദ് യാദവിനോട് വിവാഹത്തിന്റെ കാരണം ചോദിച്ചപ്പോള്‍, അദ്ദേഹം വളരെ വ്യത്യസ്തമായ ഒരു വാദമാണ് ഉന്നയിച്ചത്. ഭാര്യയുടെ മരണശേഷം താന്‍ ഏകാകിയായ സാഹചര്യത്തിലാണ് വീണ്ടും വിവാഹിതനായതെന്നാണ് നഖാദ് പറയുന്നത്. തന്റെ എല്ലാ പെണ്മക്കളും അവരുടെ ഭര്ത്താക്കന്മാര്ക്കൊപ്പം കുട്ടികളുമായി അവരുടെ വീട്ടില്‍ സന്തോഷകരമായി ജീവിക്കുന്നു, എല്ലാവരുടെയും അനുമതിയോടെയായിരുന്നു വിവാഹമെന്നും നഖാദ് പറഞ്ഞു. വരനുമായി ഏറെ പ്രായവ്യത്യാസം ഉണ്ടെങ്കിലും താന്‍ ഏറെ സന്തുഷ്ടയാണെന്ന് വധു നന്ദിനി പ്രതികരിച്ചു.
Read Moreആളില്ലാത്ത വീട്ടില്‍ കയറി ഫ്രിഡ്ജിലിരുന്ന അണ്ടിപ്പരിപ്പും തിന്ന് ഷേവും ചെയ്ത് കള്ളന് മടങ്ങി…
ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന് ഫ്രിഡ്ജിലിരുന്ന അണ്ടിപ്പരിപ്പ് അകത്താക്കിയ ശേഷം മടങ്ങി. പോകുന്നതിനു മുമ്പ് ഷേവ് ചെയ്ത് ഒന്നു സുന്ദരനാകുകയും ചെയ്തു. വൈക്കത്താണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീട് കുത്തിത്തുറന്നാണ് കള്ളന് അകത്ത് പ്രവേശിച്ചത്. കയ്യില്‍ കൊച്ചു മണ്‍വെട്ടിയുമായാണ് ഇയാള്‍ എത്തിയത്. വാതില്‍ കുത്തിത്തുറന്ന് വീടിനുള്ളില്‍ പ്രവേശിച്ചെങ്കിലും മോഷ്ടിക്കാന്‍ പാകത്തിന് ഒന്നും തന്നെ കള്ളന് ലഭിച്ചില്ല. ഫ്രിഡ്ജിലിരുന്ന കശുവണ്ടി കട്ടിലില്‍ കൊണ്ടു വച്ചു കഴിച്ചതിന്റെ ലക്ഷണമുണ്ട്. മുറിയിലാകെ രോമം പടര്‍ന്ന് കിടന്നതാണ് കള്ളന് ഷേവ് ചെയ്തശേഷമാണ് മടങ്ങിയതെന്ന അനുമാനത്തില്‍ പോലീസെത്താന്‍ കാരണം. മുറിയില്‍ തുണികളെല്ലാം വലിച്ചുവാരിയിട്ടിരിക്കുകയായിരുന്നു. സമീപത്തുള്ള വീടിന് ചുറ്റും കള്ളന് കറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ ഈ വീട്ടില്‍ മോഷണത്തിനായി കയറിയില്ല. എന്നാല്‍ ഈ വീടിന്റെ പുറത്തുണ്ടായിരുന്ന ചില സാധനങ്ങള്‍ കളവ് പോയിട്ടുണ്ട്.
Read Moreടെന്‍ഷനാകേണ്ട..ഇതൊക്കെ ആസ്വദിക്കുകയല്ലേ വേണ്ടത് ! ധനുഷ് പറഞ്ഞ കാര്യം വെളിപ്പെടുത്തി സംയുക്ത മേനോന്…
ഏതാനും ചിത്രങ്ങളിലൂടെത്തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ മിന്നുംതാരമായി മാറിയ നടിയാണ് സംയുക്ത മേനോന്. പോപ്കോണ്‍ എന്ന സിനിമയിലൂടെ അരങ്ങേറിയ സംയുക്ത ശ്രദ്ധേയയാകുന്നത് ടൊവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഒരു പിടി മികച്ച മലയാള സിനിമകളിലും വേഷമിട്ട സംയുക്ത ഇപ്പോള്‍ തമിഴിലും തെലുങ്കിലും എല്ലാം സജീവമാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ സംയുക്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. തമിഴില്‍ ധനുഷ് നായകനാകുന്ന വാത്തി എന്ന പുതിയ സിനിമയില്‍ നായികയായി എത്തുന്നത് സംയുക്ത മേനോന് ആണ്. ഈ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിന് ഇടയില്‍ സിനിമാ ഇന്ഡസ്ട്രീയില് സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രാധാന്യത്തെ കുറിച്ചും മറ്റു തുറന്നു പറഞ്ഞിരിക്കുകയാണ് സംയുക്ത മേനോന്. ബിഹൈന്‍ഡ് വുഡ്സ് തമിഴിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു സംയുക്തയുടെ വെളിപ്പെടുത്തല്‍. താന്‍ വളര്‍ന്ന് വരുന്ന താരമാണെന്നും നയന്‍താരയെ പോലെയാകുമ്പോള്‍ ആളുകള്‍ തന്നെ കുറിച്ചും…
Read Moreവീട്ടമ്മയുടെ ഫോട്ടോയും ഫോണ്‍നമ്പറും അശ്ലീലസൈറ്റില്‍ ! 10-ാം ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ചോര്‍ത്തിയത് പഴയ സഹപാഠി…
യുവതിയുടെ ഫോട്ടോയും ഫോണ്‍നമ്പറും അശ്ലീലസൈറ്റില്‍ അപ് ലോഡ് ചെയ്ത യുവാവിനെതിരേ കേസെടുക്കാതെ പോലീസിന്റെ തിരിഞ്ഞുകളി. പരാതി ഒത്തുതീര്‍പ്പാക്കാന്‍ സിഐ നിര്‍ബന്ധിച്ചെന്ന് യുവതി പറഞ്ഞു. പ്രതിയായ യുവാവിനെ രക്ഷിക്കാന്‍ പോലീസ് ശ്രമമെന്നാണ് പരാതി. പോലീസില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായ വീട്ടമ്മ പരാതിയുമായി റൂറല്‍ എസ്പിയെ സമീപിച്ചിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയപ്പോഴാണ്യുവതിയും വിദേശത്തുള്ള ഭര്‍ത്താവും സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്. അശ്ലീല വെബ്സൈറ്റിലും വാട്സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോണ്‍നമ്പറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പൊലീസില്‍ പരാതി നല്കി. കുടുംബം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയപ്പോഴാണ് പത്താം ക്ലാസില്‍ ഒപ്പം പഠിച്ചവരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഫോട്ടോ ചോര്‍ന്നതെന്ന് മനസ്സിലായത്. ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്സൈറ്റിലുള്ളതെന്ന് കണ്ടെത്തിയ യുവതി, സംശയം…
Read Moreപ്രായത്തിനുള്ള ബഹുമാനം പോലും തന്നില്ല ! ശാലുകുര്യനില് നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ദിനേശ് പണിക്കര്‍…
മലയാളികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവും നടനുമാണ് ദിനേശ് പണിക്കര്‍. സുരേഷ് ഗോപി നായകനായ രജപുത്രന്‍ ഉള്‍പ്പെടെ വമ്പന്‍ ഹിറ്റുകളാണ് ദിനേശ് പണിക്കര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഇപ്പോള്‍ സീരിയല്‍ രംഗത്തും ദിനേശ് പണിക്കര്‍ നിറസാന്നിധ്യമാണ്. ഓര്മ, ചന്ദനമഴ എന്നീ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അടുത്തിടെ താരം തുറന്നു പറഞ്ഞിരുന്നു. ഒരിക്കല്‍ കെകെ രാജീവ് ചേട്ടന് നാളെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വരുമോ എന്ന് ചോദിക്കുകയായിരുന്നു. അവിടെ ചെന്നപ്പോള്‍ കുറെ ഡയലോഗുകള്‍ തന്നു. ഇത് ചെയ്യണമെന്ന് പറഞ്ഞു. ഇത് മുഴുവന്‍ താന്‍ ചെയ്യണമോ എന്ന് ചോദിച്ചപ്പോള്‍ വേണ്ട പ്രോംപ്റ്റ് ചെയ്ത തരുമെന്ന് പറയുകയായിരുന്നു എന്ന് ദിനേശ് പറയുന്നു. ഇത് വരെയും ഒരു സ്റ്റേജില്‍ പോലും കയറാത്ത താന്‍ അങ്ങനെ അഭിനേതാവായി മാറുകയായിരുന്നുവെന്നും ദിനേശ് പണിക്കര്‍ പറഞ്ഞു. സീനിയര്‍ താരങ്ങള്‍ക്കൊപ്പമുള്ള അഭിനയം ആയതിനാല്‍ തന്നെയും താന്‍ ചെയ്യുന്നത്…
Read More