കേരള ബജറ്റില്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ വര്‍ധിപ്പിച്ചത് വന്‍ പ്രതിഷേധത്തിടയാക്കിയിരുന്നു.സാമൂഹ്യ സുരക്ഷാ സെസ് രണ്ട് രൂപ വര്‍ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധനയ്ക്ക് കളമൊരുങ്ങിയത്. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ ഇന്ധനവില കേരളത്തേക്കാള്‍ കുറവാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ബോര്‍ഡുകളാണ് മലയാളി വാഹനങ്ങളെ ഇപ്പോള്‍ അതിര്‍ത്തികളില്‍ വരവേല്‍ക്കുന്നത്. ഇത്തരത്തിലുള്ള ഒരു ഫ്ലക്സ് ബോര്‍ഡാണ് ഇപ്പോള്‍ വീണ്ടുംം സമൂഹമാധ്യങ്ങളില്‍ വൈറലായിരിക്കുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡാണ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ‘വെല്‍ക്കം ടു കര്‍ണാടക’ എന്നെഴുതിയ ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ ബോര്‍ഡാണ് വൈറലായ ചിത്രം. അക്ഷരപ്പിശകുകള്‍ നിറഞ്ഞ മലയാളത്തിലും കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഫ്ളക്സ് ബോര്‍ഡ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.60 രൂപയാണ് നിരക്ക് വരുന്നത്. കേരളത്തില്‍ 95.52 രൂപയാണ് ഡീസലിന്റെ വില. എന്നാല്‍ കര്‍ണാടകയിലെത്തുമ്പോള്‍ പെട്രോളിന് 102 രൂപയും ഡീസലിന് 87.36 രൂപയുമാണ് നിരക്ക്. നേരത്തെ…
Read MoreCategory: Today’S Special
100 രൂപ കൈക്കൂലി വാങ്ങിയത് 30 വര്‍ഷങ്ങള്‍ക്കു മുമ്പ് ! 82കാരനായ റിട്ട.ഗവണ്മെന്റ് ഉദ്യോഗസ്ഥന് തടവുശിക്ഷ വിധിച്ച് കോടതി…
30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 100 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ വയോധികന് ശിക്ഷ വിധിച്ച് കോടതി. റിട്ട. റെയില്‍വെ ജീവനക്കാരനായ രാം നാരായണ്‍ വര്‍മ എന്ന 82കാരനാണ് ശിക്ഷിക്കപ്പെട്ടത്. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവു വേണമെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് ലഖ്നൗ സ്പെഷ്യല്‍ കോടതിയുടെ വിധി. ശിക്ഷയിളവ് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹര്‍ജി പരിഗണിച്ച ജഡ്ജ് അജയ് വിക്രം സിങ് പറഞ്ഞു. കേസില്‍ പ്രതി നേരത്തെ രണ്ട് ദിവസം ജയിലില്‍ കിടന്നിട്ടുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. മെഡിക്കല്‍ പരിശോധന നടത്താന്‍ നോര്‍ത്തേണ്‍ റെയില്‍വെയില്‍ ലോക്കോ പൈലറ്റായിരുന്ന രാം കുമാര്‍ തിവാരി എന്ന വ്യക്തിയില്‍ നിന്നും 150 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു കേസ്. 100 രൂപ നല്കിയ ശേഷം തിവാരി കേസ് നല്‍കിയിരുന്നു. 1992ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read Moreദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്നില്ല ! ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കില്‍ നടിയ്ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചേനെ എന്ന് ഇന്ദ്രന്‍സ്…
നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയ്ക്ക് പിന്തുണ കുറയാന്‍ കാരണം വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയാണെന്ന് നടന് ഇന്ദ്രന്‍സ്. ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കില്‍ നടിയ്ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമായിരുന്നുവെന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പ്രതികരണത്തിലാണ് ഇന്ദ്രന്‍സ് ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്. സംഘടന രൂപപ്പെട്ടില്ലെങ്കിലും നിയമ പോരാട്ടംനടക്കുമായിരുന്നു എന്നും ഇന്ദ്രന്‍സ് പറഞ്ഞു. പ്രശ്നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല എന്നും ഇന്ദ്രന്‍സ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡബ്ല്യൂസിസിയുടെ പ്രധാന്യത്തെ എങ്ങനെയാണ് നോക്കി കാണുന്നത് എന്ന ചോദ്യത്തിനാണ് ഇന്ദ്രന്‍സ് മറുപടി നല്‍കുന്നത്. സ്ത്രീസമത്വത്തിനായി വാദിക്കുന്നത് തെറ്റാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് ഇന്ദ്രന്‍സ്…
Read Moreമദ്യപിച്ച് വാഹനമോടിച്ചതിന് കൊച്ചിയില്‍ ഒറ്റരാത്രിയില്‍ പിടികൂടിയത് 280 പേരെ ! എല്ലാവരുടെയും ലൈസന്‍സ് റദ്ദാക്കും…
മദ്യപിച്ച് വാഹനമോടിച്ചതിന് കൊച്ചിയില്‍ കൂട്ട അറസ്റ്റ്. ഒറ്റ രാത്രിയില്‍ പിടിച്ചത് 280 പേരെയാണ്. ശനിയാഴ്ച രാത്രി നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കുമെന്ന് പോലീസ് അറിയിച്ചു. തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് പോലീസ് ഇത്തരത്തില്‍ പരിശോധന നടത്തുന്നത്. ജനുവരി 21 ന് രാത്രി മുതല്‍ നടത്തിയ ആദ്യ പരിശോധനയില്‍ 310 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞയാഴ്ച 242 പേരെയും മദ്യപിച്ച് വാഹനമോടിച്ചതിന് പിടിലായി. വാരാന്ത്യങ്ങളില്‍ ഡിജെ പാര്‍ട്ടികള്‍ കഴിഞ്ഞ് മടങ്ങുന്നവരടക്കം പോലീസിന്റെ പരിശോധനയില്പിടിക്കപ്പെട്ടിരുന്നു. അതേസമയം പോലീസ് ശക്തമായ വാഹന പരിശോധന തുടരുമ്പോഴും മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ കുറവൊന്നും ഉണ്ടാകുന്നില്ല. എന്നത് പോലീസിനെ ഞെട്ടിക്കുന്നതാണന്ന് കൊച്ചി സിറ്റി പോലീസ് പരിധിയിലാണ് പോലീസ് പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്ച പരിശോധനക്കിടെ എസ്ഐയ്ക്ക് വാഹനമിടിച്ച് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Read Moreടോപ് ലെസായി താരത്തിന്റെ ‘ഹോട്ട്’ വര്‍ക്ക് ഔട്ട് ! തലയില്‍ കൈവച്ച് ആരാധകര്‍…
സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റി സ്റ്റാറ്റസുള്ളവരെ പൊതുവെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്നാണ് പറയുന്നത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായി മാറിയ നിരവധിപേരാണ് പിന്നീട് പരസ്യത്തിലും മോഡലിംഗിലും എന്തിന് സിനിമയില്‍ പോലും മിന്നും താരങ്ങളായി മാറിയത്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് വസ്ത്രങ്ങളിലുള്ള ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ പലര്‍ക്കും ഐഡന്റിറ്റി നല്കി. കേരളത്തില്‍ പോലും ഇതുപോലെ താരങ്ങളായി മാറിയ നിരവധി പേരുണ്ട്. എവിടെയും വ്യത്യസ്തത തന്നെയാണ് വില്ലന്‍. എന്തായാലും വര്‍ത്തമാന കാല സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്ക് കൂടി ഉപകാരപ്രദമാണ്. സോഷ്യല്‍ മീഡിയയില്‍ ഇടം കണ്ടെത്തുന്ന മറ്റൊരു കൂട്ടം ഫിറ്റ്നസ് ഫ്രീക്കുകളാണ്. ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സര്‍ എന്നറിയപ്പെടുന്ന അവര്‍ ഫിറ്റ്നസുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിരന്തരം പങ്കിടുന്നതിലൂടെ വലിയ ആരാധകരെയാണ് നേടി എടുക്കുന്നത്. ഇതുപോലെ ലക്ഷക്കണക്കിന് ആരാധകരുള്ള ഫിറ്റ്നസ് താരങ്ങള്‍ വരെയുണ്ട്. സോഷ്യല്‍ മീഡിയയിലെ അറിയപ്പെടുന്ന ഫിറ്റ്നസ് താരമാണ് എല്ലി മൂര്‍ .…
Read Moreപൂര്‍ണനഗ്നയായി ഇരുചക്രവാഹനമോടിച്ച യുവതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന് കിട്ടിയത് ഉഗ്രന്‍ പണി…
പൊതുവഴിയില്‍ പ്രശ്നമുണ്ടാക്കി മറ്റുള്ള യാത്രികര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ചില ആളുകളുണ്ട്. ചിലര്‍ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയും തരികിട നമ്പറുമായി റോഡിലിറങ്ങാറുണ്ട്. വിവസ്ത്രയായി പൊതുനിരത്തില്‍ വണ്ടിയോടിച്ച യുവതിയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസിനെ ഇവര്‍ തൊഴിക്കുന്നുമുണ്ട്. ട്രാഫിക് നിറഞ്ഞ പൊതുനിരത്തില്‍ ഒരു സ്കൂട്ടിയിലായിരുന്നു ഇവരുടെ യാത്ര. ചുറ്റുമുള്ള മറ്റുവണ്ടികളെ കൂസാതെയായിരുന്നു യുവതി ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചത്. വസ്ത്രമില്ലെങ്കിലും, ഹെല്‍മെറ്റും സണ്‍ ഗ്ലാസും വച്ചിരുന്നു. ഒരു ബിക്കിനി ബോട്ടമാണ് വസ്ത്രമെന്ന നിലയില്‍ ഇവര്‍ക്കുണ്ടായിരുന്ന ഏക വസ്ത്രം. ടോള്‍ ബൂത്തില്‍ വാഹനം നിര്‍ത്തി ഒരു പ്ലാസ്റ്റിക് ബാഗും കയ്യിലേന്തി വിവസ്ത്രയായി ഇവര്‍ നടന്നു നീങ്ങിയിരുന്നു. ഉടന്‍ തന്നെ രണ്ടു പോലീസുകാര്‍ ഇവരെ തടയാനെത്തി. പോലീസ് പിടിച്ചതും യുവതി അവരെ തൊഴിക്കാന്‍ തുടങ്ങി. ഈ സമയം പോലീസ് ജാക്കറ്റ് കൊണ്ട് ഇവരെ പുതപ്പിച്ചു. ടോള്‍ ബൂത്തിലെ ജീവനക്കാരാണ്…
Read Moreഉലക്ക കൊണ്ടുള്ള അടിയേറ്റ് യുവാവ് മരിച്ചു ! അമ്മാവന് കസ്റ്റഡിയില്‍…
അടിപിടിയ്ക്കിടെ ഉലക്ക കൊണ്ടുള്ള അടിയേറ്റ് യുവാവിന് മരണം. കൊല്ലത്താണ് സംഭവം. തൃക്കരുവ മണലിക്കട വാര്‍ഡിലെ വാടക വീട്ടില്‍ താമസിക്കുന്ന ബിനു (38) ആണ് മരിച്ചത്. സംഭവത്തില്‍ ബിനുവിന്റെ അമ്മാവന് കരുവ സ്വദേശി വിജയകുമാറിനെ (48) കൊല്ലം അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു, പെയിന്റിങ് തൊഴിലാളികളായ ബിനുവിനും അമ്മാവന് വിജയകുമാറും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഇരുവരും ദിവസവും മദ്യപിച്ച ശേഷം രാത്രി വഴക്കുണ്ടാക്കാറുള്ളതായി പ്രദേശവാസികള്‍ പറയുന്നു. ശനിയാഴ്ച രാത്രി എട്ടരയോടെ ജോലികഴിഞ്ഞെത്തിയ ബിനുവും വിജയകുമാറും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിച്ചു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന ഉലക്കയെടുത്ത് വിജയകുമാര്‍ ബിനുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Moreവിസാ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാതിരുന്ന ശ്രീലങ്കന്‍ യുവതി അറസ്റ്റില്‍ ! പിടികൂടിയത് മൂന്നാറില്‍ നിന്നും…
വിസാ കാലാവധി കഴിഞ്ഞിട്ടും കേരളത്തില്‍ തുടര്‍ന്ന് ശ്രീലങ്കന്‍ യുവതി പിടിയില്‍. ദീപിക പെരേര വാഹല തന്‍സീര്‍ എന്ന യുവതിയെ മൂന്നാറില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2020 ജനുവരിയില്‍ തമിഴ്നാട് തിരുച്ചിലപ്പള്ളിയില്‍ എത്തിയ ദീപിക പിന്നീട് മൂന്നാറില്‍ താമസിക്കുകയായിരുന്നു. വിസാ കാലാവധി കഴിഞ്ഞതിന് ശേഷം മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തിലാണ് അറസ്റ്റ്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട മൂന്നാര്‍ സ്വദേശിയായ വിവേക് ഇവരെ വിവാഹം കഴിച്ചിരുന്നു. ഒരു അടിപിടി കേസില്‍ വിവേകിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. 2022 മെയ് 11നാണ് ഇവരുടെ വിസാ കാലാവധി കഴിഞ്ഞത്. എന്നാല്‍ പിന്നീട് രഹസ്യമായി മൂന്നാറില്‍ കഴിയുകയായിരുന്നു. മൂന്നാറിലും തമിഴ്നാട്ടിലുമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ആവശ്യമായ പണമില്ലാത്തിനാലാണ് വിസ പുതുക്കാതിരുന്നതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ ദീപികയെ റിമാന്‍ഡ് ചെയ്തു
Read Moreസണ്ണി ലിയോണി പങ്കെടുക്കേണ്ടിയിരുന്ന വേദിയ്ക്കു സമീപം സ്ഫോടനം ! പൊട്ടിത്തെറി ഫാഷന്‍ ഷോ വേദിയ്ക്കു സമീപം…
ബോളിവുഡ് നടി സണ്ണി ലിയോണി പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്കു സമീപം സ്ഫോടനം. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്ജെയിബുങ്ങില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ഫാഷന്‍ ഷോ നടക്കേണ്ടിയിരുന്ന വേദിയില്‍നിന്നു വെറും നൂറു മീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം. ഞായറാഴ്ചയാണ് ഫാഷന്‍ ഷോ നിശ്ചയിച്ചിരുന്നത്. സ്ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) അല്ലെങ്കില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമെന്നാണ് നിഗമനം. എന്നാല്‍ ഇതു സംബന്ധിച്ചു സ്ഥിരീകരണമില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Read Moreസംസ്ഥാനത്തിന് പ്രായം കൂടുന്നു ! യുവജനങ്ങളുടെ എണ്ണം കുറയുന്നതിനൊപ്പം നിരക്കും കുറയുന്നു…
ഭയപ്പെട്ടിരുന്ന അവസ്ഥയിലേക്ക് കേരളവുമെത്തുന്നു. സംസ്ഥാനത്ത് യുവജനങ്ങളുടെ എണ്ണം കുറയുകയും 60നു മുകളില്‍ പ്രായമുള്ളവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥയാണെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. ബജറ്റ് പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. വിദ്യാഭ്യാസത്തിനും തൊഴിലിനും വിദേശത്തേക്കു പോകുന്ന ചെറുപ്പക്കാര്‍ അവിടെ സ്ഥിരതാമസമാക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 2021ലെ കണക്ക് അനുസരിച്ച് ജനസംഖ്യയുടെ 16.5% പേര് 60 വയസ്സ് പിന്നിട്ടവരാണ്. 2031 ആകുമ്പോള്‍ ഇത് 20% ആകും. ജനന നിരക്ക് കുറയുകയാണ്. 80കളിലും 90കളിലും ശരാശരി 6.5 ലക്ഷവും 5.3 ലക്ഷവും കുട്ടികള്‍ ജനിച്ചിരുന്ന സ്ഥാനത്ത് 2021 ല്‍ 4.6 ലക്ഷം ആയി കുറഞ്ഞു. 2031 ആകുമ്പോള്‍ ജനന നിരക്ക് 3.6 ലക്ഷത്തിലേക്കു താഴും. ആശ്രിത ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയേക്കാം. ഇതെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു സ്കൂള്‍ വിദ്യാര്‍ഥിക്കു വേണ്ടി പ്രതിവര്‍ഷം സര്‍ക്കാര്‍…
Read More