ലക്നോ: ഉത്തർപ്രദേശിലെ സീതാപൂരിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി തന്റെ സ്കൂളിലെ പ്രധാനാധ്യാപകനെ വെടിവച്ചു വീഴ്ത്തി. പരിക്കേറ്റ അധ്യാപകന്റെ ആരോഗ്യനില തൃപ്തികരമാണ്. ശനിയാഴ്ച സ്കൂൾ പരിസരത്ത് വച്ചാണ് ആക്രമണം നടന്നത്. മറ്റൊരു വിദ്യാർഥിയുമായി പ്രതി കഴിഞ്ഞ ദിവസം തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിൽ പ്രധാനാധ്യാപകൻ ഇടപെട്ടതും വഴക്ക് പറഞ്ഞതുമാണ് പന്ത്രണ്ടാം ക്ലാസുകാരനെ പ്രകോപിപ്പിച്ചത്. സ്കൂളിൽ നാടൻ തോക്കുമായി എത്തിയ പ്രതി അധ്യാപകനെ ഭീഷണിപ്പെടുത്തുന്നതും ഭയന്ന് ഓടാൻ ശ്രമിച്ച ഇയാളുടെ അടുത്തുചെന്ന് വെടിയുതിർക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വെടിയുതിർത്ത ഉടനെ പ്രതിയെ സമീപത്തുള്ളവർ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. അധ്യാപകനെ ലക്നോവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.
Read MoreCategory: Today’S Special
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു ! 20 സംസ്ഥാനങ്ങളില്‍ സിബിഐ പരിശോധന…
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെത്തുടര്ന്ന് രാജ്യവ്യാപക പരിശോധനയുമായി സിബിഐ. 20 സംസ്ഥാനങ്ങളിലെ 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഇന്റര്‍പോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ‘ഓപറേഷന് മേഘചക്ര’ എന്ന പേരിലാണ് റെയ്ഡ്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പരിശോധന നടന്നത്. കുട്ടികളുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ചവരെ പിടികൂടുന്നതിനാണിത്. സിംഗപ്പൂരില്‍ നിന്നുള്ള ഇന്‍ര്‍പോള്‍ റിപ്പോര്‍ട്ടും കഴിഞ്ഞ വര്‍ഷം നടന്ന ‘ഓപറേഷന് കാര്‍ബണ്‍’ അടിസ്ഥാനത്തിലുമാണ് പരിശോധന. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്ക്കുന്നവരെ പിടികൂടാന്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഓപറേഷന് കാര്‍ബണ്‍ നടന്നത്. ഇന്ത്യക്കാര്‍ക്ക് പുറമേ പാകിസ്താന് (36), കാനഡ (35), അമേരിക്ക (35), ബംഗ്ലാദേശ് (31), ശ്രീലങ്ക (30), നൈജീരി (28), അസെര്‍ബെയ്ജാന്‍ (27), യെമന്‍ (24), മലേഷ്യ…
Read Moreസാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു ! ഇതിനായി സാമന്തയെ പ്രേരിപ്പിച്ചത് ആരെന്നറിയാമോ ?
ഈ വരുന്ന ഒക്ടോബര്‍ രണ്ടിന് സാമന്ത നാഗചൈതന്യ വിവാഹമോചനത്തിന് ഒരു വര്‍ഷം തികയാനിരിരിക്കെ സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നടി രണ്ടാം വിവാഹത്തിന് സമ്മതം മൂളിയെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. സാമന്ത ഗുരുവായി കാണുന്ന വ്യക്തിയാണ് സദ്ഗുരു. അദ്ദേഹം താരത്തെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തയിടെ കോഫി വിത്ത് കരണില്‍ എത്തിയപ്പോള്‍ താന്‍ ഇപ്പോള്‍ പ്രണയത്തിലേക്കോ വിവാഹത്തിലേക്കോ ഇല്ലെന്ന് സാമന്ത വ്യക്തമാക്കിയിരുന്നു. തന്റെ ഹൃദയത്തിലേക്കുള്ള വാതില്‍ അടഞ്ഞു തന്നെ കിടക്കുകയാണെന്നാണ് താരം വ്യക്തമാക്കിയത്. എന്നാല്‍ സദ്ഗുരു സാമന്തയുടെ മനസ് മാറ്റിയെന്നാണ് പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല. എപ്പോഴും വിശദീകരണവുമായി എത്തുന്ന സാമന്തയുടെ മാനേജര്‍ ഈ പുതിയ വാര്‍ത്തയിലും ഉടന്‍ വിശദീകരണവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികയായ സാമന്ത…
Read Moreനിശാസുന്ദരികള്‍ നിങ്ങളെ മാടി വിളിക്കും ! പ്രലോഭനത്തില്‍ പെട്ടുപോയാല്‍ ശരിക്കും പെടും…
രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നവരാണോ നിങ്ങള്‍ … എന്നാല്‍ വഴിയരികില്‍ ഇവരെ കണ്ടിട്ടുണ്ടാകും. മിന്നുന്ന സാരിയുടത്ത് മദാലസകളായി വഴിയരികില്‍ പെണ് വേഷം കെട്ടിനില്ക്കുന്നവര്…സെക്സ് വര്‍ക്കിനായി മാടി വിളിക്കുന്നവര്‍ … വഴിയരികില്‍ വച്ചുതന്നെ റേറ്റ് ഫിക്സ് ചെയ്യുന്നവര്‍…ഇതില്‍ ട്രാന്‍സ്ജെന്‍ഡറുകളുണ്ട്, അല്ലാത്തവരുമുണ്ട്. പോലീസ് കണ്ടാലും കണ്ടില്ലെന്നു നടിക്കും. ഇടപെട്ടാല്‍ പൊല്ലാപ്പായി…കേസായി. പക്ഷെ ഇടപെട്ടില്ലെങ്കിലോ ഇത് നയിക്കുന്നത് വലിയ സുരക്ഷാ പ്രശ്നങ്ങളിലേക്കും. സെക്സ് വര്‍ക്കിനായി എത്തുന്നവര്‍ പണം തട്ടിയെടുത്തു, മാല പറിച്ചുകൊണ്ടുപോയി, മാന്തി, പിച്ചി… പരാതിയുടെ പ്രളയം. കോഴിക്കോടു നിന്നുമാത്രം രണ്ടാഴ്ചയ്ക്കിടെ രണ്ടു പരാതികളാണ് ഉണ്ടായത്. മാനം ഭയന്ന് പുറത്തുപറയാത്തവരും ഏറെ. സത്യം പറഞ്ഞാല്‍ രാത്രികാലങ്ങളില്‍ കുടുംബസമേതം പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇത്തരക്കാരെ കൊണ്ടെന്ന പരാതിവേറെ. തൊട്ടാല്‍ പെട്ടു, തൊട്ടില്ലെങ്കിലോ ട്രാന്‍സ് ജെന്ഡര്മാരെല്ലാവരും സെക്സ് വര്ക്കര്മാരാണെന്നല്ല പറഞ്ഞു വരുന്നത്. കോഴിക്കോട്ടെ കാര്യം തന്നെ എടുക്കാം..സ്മശാനം റോഡ് പരിസരത്ത് രാത്രി ഇവരുടെ സ്ഥിരം താവളമാണ്.…
Read Moreമണിയന്തടം, വടകോട് പ്രദേശങ്ങളിലെ അജ്ഞാതജീവി ആക്രമണം ! നാട്ടുകാര്‍ അതീവ ഭീതിയില്‍…
വാഴക്കുളം: മണിയന്തടം, വടകോട് പ്രദേശങ്ങളില്‍ രണ്ടാഴ്ചയിലേറെയായി തുടരുന്ന അജ്ഞാത ജീവിയുടെ ആക്രമണ ഭീഷണിയില്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അജ്ഞാത ജീവിയെ തിരിച്ചറിയാനോ നിത്യേന ഉണ്ടാകാവുന്ന ആക്രമണ ഭീഷണി ഒഴിവാക്കാനോ ഉള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ പത്തിനാണ് മേഖലയില്‍ അജ്ഞാത ജീവിയുടെ സാന്നിധ്യം ആദ്യം അറിഞ്ഞത്. 13ന് രാത്രി സമീപത്തുള്ള ആട് കൊല്ലപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ കല്ലൂര്‍ക്കാട്ടെ തടി വ്യാപാരി പുലിയെന്നു സംശയിക്കുന്ന അജ്ഞാത ജീവിയെ അടുത്തു കണ്ടിരുന്നു. സമീപത്തു തന്നെയുള്ള മറ്റൊരു റബര്‍ തോട്ടത്തിനു സമീപം വ്യാഴാഴ്ച രാവിലെ മുള്ളന്‍ പന്നിയുടെ കൊല്ലപ്പെട്ട നിലയിലുള്ള ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ എംഎല്‍എയും എംപിയും ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നിസംഗത തുടരുകയാണ്. പ്രദേശത്ത് കൂടുതല്‍ കാമറ സ്ഥാപിക്കാനും വന്യജീവികള്‍ക്കായി കെണികള്‍ ഒരുക്കാന്‍ വനം വകുപ്പ്…
Read Moreആരെയും ചീത്ത വിളിച്ചിട്ടില്ലെന്ന് ശ്രീനാഥ് ഭാസി ! പരാതിയുമായി മുന്നോട്ടു പോകാനുറച്ച് അവതാരക; നടനെ ചോദ്യം ചെയ്യും…
കൊച്ചി: അഭിമുഖത്തിനിടെ യുട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടന് ശ്രീനാഥ് ഭാസിയെ പോലീസ് ചോദ്യം ചെയ്യും. അതേസമയം താന്‍ ആരെയും ചീത്ത വിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസിയുടെ വാദം. എന്നാല്‍ പരാതിയുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് അവതാരക. നടന് ക്ഷമ പറയുമെന്നാണ് കരുതിയത്. ഇതുണ്ടാകാത്ത സാഹചര്യത്തിലാണിത്. പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശേഷം വൈകാതെ നടനെ ചോദ്യം ചെയ്യുമെന്ന് മരട് പോലീസ് വ്യക്തമാക്കി. ചട്ടമ്പി എന്ന സിനിമയുടെ പ്രചരണാര്‍ഥം നടന്ന അഭിമുഖത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവതാരക ഇമെയില്‍ വഴി പോലീസില്‍ പരാതി നല്‍കിയത്. യാതൊരു പ്രകോപനമില്ലാതെ തന്നോടും കാമറ ക്രൂവിനോടും പെരുമാറിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം പരാതിയുമായി മുന്നോട്ട് പോകരുതെന്ന് അറിയിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നതായും അവതാരക ആരോപിക്കുന്നുണ്ട്.
Read Moreകൊക്കൂണ്‍ പതിനഞ്ചാം എഡിഷന് ഇന്ന് തിരശീല വീഴും
കൊച്ചി: നാല് ദിവസം നീണ്ടുനിന്ന കേരള പോലീസിന്റെ സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സായ കൊക്കൂണ്‍ പതിനഞ്ചാം എഡിഷന് ഇന്ന് തിരശീല വീഴും. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ വര്‍ക്ക്ഷോപ്പുകളും ആഗോള തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിവിധ സൈബര്‍ വിഷയങ്ങളിലെ വിദഗ്ധരുടെ ചര്‍ച്ചകളുമാണ് നടന്നുവരുന്നത്. ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. നടന് മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും. മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ഈഗിള്‍ ഐ പുറത്തിറക്കി ഡ്രോണുകളെ നിര്‍വീര്യമാക്കാനും തകര്‍ക്കാനും ശേഷിയുള്ള കേരള പോലീസിന്റെ ആന്റി ഡ്രോണ്‍ മൊബൈല്‍ വെഹിക്കിളായ ഈഗിള്‍ ഐ ഇന്നലെ നടന്ന ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറക്കി. പോലീസിന്റെ ഡ്രോണ്‍ ഫോറക്സിക് വിഭാഗമാണ് ഇതിന്റെ നിര്‍മാണം.ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്തുള്‍പ്പെടെ വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പില്‍ ഘടിപ്പിച്ചിരിക്കുന്ന…
Read Moreനന്ദി പ്രിന്‍സീ ഒരായിരം നന്ദി ! ഹര്‍ത്താലിനോടു സഹകരിച്ച പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും പോലീസിനും നന്ദി പറഞ്ഞ് പോപ്പുലര്‍ ഫ്രണ്ട്…
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലിനോടു സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിച്ച് സംഘടന. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നന്ദി അറിയിച്ചത്. ‘ഹര്‍ത്താല്‍ വന്‍ വിജയമാക്കിയ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്ക്കും നന്ദി’ യെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയും ഭീകരനിയമം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വാദം. ‘ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയും ഭീകരനിയമം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വന്‍ വിജയമാക്കിയ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും പോലീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്ക്കും നന്ദി’, പിഎഫ്എ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ നേതാക്കള്‍ അടക്കമുള്ളവരെ എന്‍ഐഎ അറസ്റ്റ്…
Read Moreഅവസരത്തിനു വേണ്ടി വഴങ്ങിക്കൊടുത്തിട്ട് അത് പറഞ്ഞു നടക്കുന്നതില്‍ എന്ത് മര്യാദയാണുള്ളത് ! തുറന്നു ചോദിച്ച് മീര വാസുദേവ്…
മലയാളം മിനിസ്ക്രീന്‍ പ്രേമികളുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. പ്രശസ്ത നടി മീര വാസുദേവാണ് ഈ സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്ലസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെ മലയാളത്തിലെത്തിയ മീര വാസുദേവ് ഇപ്പോള്‍ കുടുംബവിളക്കിലെ സുമിത്രയായി തിളങ്ങുകയാണ്. മീര ഒരു പഴയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു മീരാ വാസുദേവിന്റെ വെളിപ്പെടുത്തല്‍. അഭിമുഖത്തില്‍ മീ ടു ആരോപണങ്ങളെ കുറിച്ച് ആയിരുന്നു മീരാ വാസുദേവ് തുറന്ന പറഞ്ഞത്. അവസരം കിട്ടുന്നത് വരെ മാത്രം സിനിമ രംഗത്തുള്ള പലര്‍ക്കും എല്ലാ തരത്തിലും വഴങ്ങി കൊടുത്ത ശേഷം പിന്നീട് അത് ഒരാളുടെ മാത്രം തെറ്റായി പറഞ്ഞു നടക്കുന്നത് ശരിയല്ല എന്നായിരുന്നു മീരാ വാസുദേവിന്റെ തുറന്നു പറച്ചില്. അതേ സമയം എന്തൊക്കെ വന്നാലും സ്വന്തം നിലപാടില്‍ ഉറച്ചു നില്ക്കാന്…
Read Moreരണ്ട് കാലിൽ ഉയർന്ന് നിന്ന് പോരടിക്കുന്ന മാനുകൾ; ശാന്തസ്വരൂപരായ മാനുകളുടെ പോരാട്ടത്തിന്റെ വീഡിയോ വൈറാകുന്നു
ശാന്ത സ്വരൂപരായ മാനിനോട് ചിലമനുഷ്യരെ ഉപമിക്കാറുണ്ട്. അവന് അല്ലെങ്കിൽ അവൾക്ക് മാനിന്റെ മനസാണെന്ന്. എന്നാൽ രണ്ട് മാനുകൾ തമ്മിലുള്ള ഈ പോരാട്ടം കണ്ടാൽ നിങ്ങൾക്ക് ചിലപ്പോൾ ഇത് മാറ്റി പറയേണ്ടി വരും. ചിലർക്ക് ഇത് ചിരി പടർത്തുന്ന ഒരു സംഭവമായിരിക്കും. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ച രണ്ടു മാനുകളുടെ വീഡിയോയാണ് വൈറലാകുന്നത്. രണ്ടുപേരും പിന്കാലില് നിന്നുകൊണ്ടാണ് പോരാടുന്നത്. Deer boxing pic.twitter.com/15pzsmGPGd — Susanta Nanda IFS (Retd) (@susantananda3) September 19, 2022
Read More