പ്രകതിയുടെ വികൃതിയിൽ സംഭവിക്കുന്ന പ്രതിഭാസങ്ങൾ അത്ഭുതവും അതിശയവും ഉളവാക്കുന്നതാണ്. അങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ ബ്രസീലില്‍ നിന്നും കേള്‍ക്കുന്നത്. ബ്രസീലിലുള്ള മകാബസ് നഗരത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച രണ്ടു തലകളുമായി ഒരു പശുക്കിടാവ് ജനിച്ചു. ഇലിഡാന്‍ ഒലിവെറ സൗസാ എന്നയാളുടെ കന്നുകാലി ശാലയിലാണ് ഇത്തരത്തിലൊരു വേറിട്ട ജനനം ഉണ്ടായത്. വാര്‍ത്തയറിഞ്ഞെത്തിയ ആളുകള്‍ക്കൊക്കെ ആകെ അമ്പരപ്പാണ് ഈ പശുക്കുട്ടി സമ്മാനിച്ചത്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ പശുക്കിടാവ് നാലു ദിവസത്തിന് ശേഷം ചത്തു. ജനിതകപരമായ വൈകല്യമാണ് ഇത്തരത്തിലൊരു ജനനത്തിന് കാരണമെന്നാണ് അവിടുത്തെ മൃഗ ഡോക്ടറായ ജെഫേഴ്സണ്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ച തായ്ലന്ഡില് സമാനമായ രീതിയില്‍ ഇരുതലയുമായി ഒരു പൂച്ചക്കുട്ടി ജനിച്ചത് വലിയ വാര്‍ത്തയായിരുന്നു. ടംഗ് ഗേര്‍ണ്‍, ടംഗ് ടോണ്‍ എന്നിങ്ങനെ പേരിട്ടിരുന്ന ആ പൂച്ചക്കുഞ്ഞും നാലു ദിവസത്തിന് ശേഷം ചത്തു പോയിരുന്നു.
Read MoreCategory: Today’S Special
മല്ലികയ്ക്കും മക്കള്ക്കുമറിയാത്ത പല ഇടപാടുകളും സുകുമാരന്‍ ഉണ്ടായിരുന്നു ! വെളിപ്പെടുത്തലുമായി പ്രമുഖ നിര്‍മാതാവ്…
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു സുകുമാരന്‍. വേറിട്ട അഭിനയവും ശക്തമായ സംഭാഷണ ശൈലിയും സുകുമാരനെ വ്യത്യസ്ഥനാക്കി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സുകുമാരന്റെ തുടക്കം കോളജ് അധ്യാപകന് ആയിട്ടായിരുന്നു. എംടിയുടെ നിര്മാല്യത്തില് അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സുകുമാരന്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ സുകുമാരന്റെ സ്ഥാനം സിനിമയില്‍ ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ ശംഖുപുഷ്പം എന്ന ചിത്രത്തിലെ വേഷമാണ്. വളര്‍ത്തുമൃഗങ്ങള്‍, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ശാലിനി എന്റെ കൂട്ടുകാരി ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഇരുന്നൂറ്റി അമ്പതോതോളം ചിത്രങ്ങളില്‍ സുകുമാരന്‍ വേഷമിട്ടു. കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍, മമ്മൂട്ടി നായകനായ പടയണി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവുമായിരുന്നു സുകുമാരന്‍. 1997 ജൂണ്‍ പതിനാറിനാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് സുകുമാരന്‍ വിടവാങ്ങിയത്. ഇപ്പോള്‍ സുകുമാരനെപ്പോലെ തന്നെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുകയാണ്.…
Read Moreയൂണിഫോമില്‍ വിദ്യാര്‍ഥികള്‍ സ്വകാര്യഫ്ളാറ്റില് ചുംബിക്കുന്ന വീഡിയോ വൈറലായി ! സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍…
മംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥികള്‍ സ്വകാര്യ ഫ്ളാറ്റില്‍ വച്ച് ചുംബിക്കുന്നതിന്റെ വീഡിയോ വൈറലായ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. കര്‍ണാടകയിലെ പ്രമുഖ കോളജിലെ വിദ്യാര്‍ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചുംബിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. രണ്ടു വിദ്യാര്‍ഥികളും യൂണിഫോമിലാണ്. വിദ്യാര്‍ഥികള്‍ ചുംബന മത്സരം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ തയാറാക്കിയ വിദ്യാര്‍ഥിയെയാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആറുമാസം മുന്‍പ് സ്വകാര്യ ഫ്ളാറ്റിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥികളിലൊരാള്‍ ഒരാഴ്ച മുന്‍പ് വാട്സാപ്പില്‍ വീഡിയോ ഇട്ടതോടെ വൈറലാവുകയായിരുന്നു. സംഭവത്തിനു പിന്നാലെ, കോളജ് അധികൃതര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. കോളജ് അധികൃതരോ രക്ഷിതാക്കളോ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു. ചുംബന മത്സരത്തിനിടെ വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.
Read Moreമഹാദ്ഭുതം എന്നു മാത്രമേ പറയാനുള്ളു ! ബൈക്ക് യാത്രികന് തെറിച്ചു വീണത് ബസിന്റെ ടയറുകള്‍ക്കിടയിലേക്ക്; വീഡിയോ വൈറല്‍…
പോലീസ് പിടിക്കാതിരിക്കാന്‍ വേണ്ടി മാത്രം ഹെല്‍മറ്റ് വയ്ക്കുന്നവരെ ഒന്നിരുത്തി ചിന്തിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബംഗളൂരു പോലീസാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുന്ന ആള് ബസിന്റെ ടയറുകള്‍ക്കിടയിലേക്ക് തെറിച്ചു വീഴുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതുമാണ് വീഡിയോ. ‘നല്ല നിലവാരമുള്ള ഐഎസ്ഐ മാര്‍ക്ക് ഹെല്‍മറ്റ് ജീവന് രക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണര്‍ ബി.ആര്.രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സിസിടിവി വീഡിയോ ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്. വീഡിയോയില്‍ അപകടത്തില്‍പ്പെടുന്ന ബൈക്ക് യാത്രികന് 19കാരനായ അലക്സ് സില്‍വ പെരസ് ആണെന്ന് തിരിച്ചറിഞ്ഞു. ഒരു വളവില്‍ എതിര്‍വശത്ത് നിന്ന് വരുന്ന ബസിനടയിലേക്ക് അലക്സും ബൈക്കും തെറിച്ച് വീഴുന്നതാണ് ദൃശ്യം. ബസിന്റെ ടയറുകള്‍ക്കടയില്‍ അലക്സിന്റെ തല അകപ്പെടുന്നത് കാണാം. എന്നാല്‍ ഹെല്‍മറ്റ് തലയിലുള്ളത് കാരണം അത്ഭുതകരമായി രക്ഷപ്പെട്ടു. ഹെല്‍മറ്റ് ചക്രത്തിനടിയില്‍പ്പെട്ടിരുന്നു. ഹെല്‍മറ്റിന്റെ പ്രധാന്യം സംബന്ധിച്ച് ബോധവത്കരണത്തിന് ബംഗളൂരു…
Read Moreനിന്നെ അങ്ങനെ മരണത്തിനു വിട്ടു കൊടുക്കാന്‍ പറ്റുമോ മുത്തേ ! അണലിയെ കൊന്ന് വീട്ടുകാരെ രക്ഷിച്ച നായ്ക്കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഡോക്ടര്‍മാര്‍…
വീട്ടുമുറ്റത്തു വന്ന അണലിയെ കൊന്ന് വീട്ടുകാരെ രക്ഷിച്ച നായ്ക്കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് ഡോക്ടര്‍മാര്‍. ആക്രമണത്തിനിടെ മുഖത്ത് കടിയേറ്റ നായ്ക്കുട്ടിയെ ആറു ഡോസ് ആന്റിസീറം കുത്തിവച്ചാണ് ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയത്. മൂന്നു വയസുള്ള സ്പിറ്റ്സ് ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയാണ് സിനിമയിലെ ഹീറോകളെപ്പോലെ ജീവിതത്തിലേക്ക് തിരികെയെത്തിയത്. രാവിലെ ബഹളം കേട്ട് ഉടമയെത്തിയപ്പോള്‍ കണ്ടത് വീട്ടുമുറ്റത്ത് നായ അണലിയെ കൊന്നിട്ടിരിക്കുന്ന കാഴ്ചയായിരുന്നു. പിന്നീട് ഛര്‍ദ്ദിക്കാന്‍ തുടങ്ങിയ പത്തുമണിയോടെ ഉടമ ആറ്റിങ്ങല്‍ വെറ്ററിനറി ഹോസ്പിറ്റലില്‍ എത്തിച്ചു. അണലിയുടെ കടിയേറ്റാല്‍ രക്തം കട്ടപിടിക്കില്ല. അതുകൊണ്ടുതന്നെ മുഖത്തെ മുറിവില്‍നിന്ന് രക്തം പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. മനുഷ്യരില്‍ ഉപയോഗിക്കുന്ന ആന്റിവെനം ഉടന്‍തന്നെ നല്കി. രണ്ടു വയല്‍ ആന്റിവെനം ഒറ്റത്തവണ നല്കുന്ന രീതിയില്‍ ഒരു മണിക്കൂര്‍ ഇടവിട്ട് മൂന്നു തവണ ആന്റിവെനം നല്കി. ഓരോ തവണ മരുന്നു നല്കുമ്പോഴും രക്തം കട്ടയാകാനെടുക്കുന്ന സമയം പരിശോധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പാമ്പിന്റെ കടിയേറ്റാല്‍ സാധാരണ സ്വീകരിക്കുന്ന ചികിത്സാ പ്രോട്ടോകോളില്‍…
Read Moreപട്ടാപ്പകല്‍ വഴിയില്‍ വെച്ച് സ്ത്രീയെ കയറിപ്പിടിച്ച് യുവാവ് ! വീഡിയോ ചര്‍ച്ചയാകുന്നു…
പട്ടാപ്പകല്‍ പൊതുവഴിയില്‍ സ്ത്രീയെ ഒരു യുവാവ് കയറിപ്പിടിക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പാക്കിസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബുര്‍ഖ ധരിച്ച് നടന്ന് നീങ്ങുന്ന സ്ത്രീയെ പിന്നില്‍ നിന്ന് ഓടിയെത്തിയ ഒരാള്‍ ആക്രമിക്കുകയാണ്. ഇയാള്‍ സ്ത്രീയെ പിന്നില്‍ നിന്ന് കെട്ടിപ്പിടിക്കുകയാണ് ചെയ്യുന്നത്. അമ്പരന്ന സ്ത്രീ ഇയാളെ തന്നില്‍ നിന്ന് അകറ്റാന്‍ പാടുപെടുന്നതും കാണാം. പെട്ടെന്ന് തന്നെ ഇയാള്‍ ഓടിപ്പോകുന്നുമുണ്ട്. അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തില്‍ സ്ത്രീ പേടിച്ചരണ്ടു നില്ക്കുന്നതും വീഡിയോയില്‍ കാണാം. പാക്കിസ്ഥാന് തലസ്ഥാനമായ ഇസ്ളാമബാദിലാണ് ഈ സംഭവമുണ്ടായതെന്ന് പാക്കിസ്താന് ടി വി ചാനലായ ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു. സെക്ടര്‍ 1-10 ലാണ് ഈ സംഭവം നടന്നതെന്നാണ് ജിയോ ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റവാളിയെ കണ്ടെത്താനും ശിക്ഷിക്കാനും മറ്റുള്ളവര്‍ക്ക് പാഠമാക്കാനും ഈ സംഭവം എല്ലാ പുരുഷന്മാര്ക്കും വെല്ലുവിളിയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഹമീദ്…
Read Moreയൂണിഫോമിനുള്ളില്‍ ഇടംപിടിച്ച് മൂര്‍ഖന്‍ ! വനിതാ പോലീസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…
യൂണിഫോമിനുള്ളില്‍ നുഴഞ്ഞു കയറിയ മൂര്‍ഖന്‍ പാമ്പില്‍ നിന്ന് പോലീസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബിഹാറിലെ സരണ്‍ ജില്ലയിലുള്ള പഹല്ജാ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരിയാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. പോലീസ് സ്റ്റേഷനിലെ ഭിത്തിയില്‍ ഹാങ്ങറില്‍ തൂക്കിയിട്ടിരുന്ന പോലീസ് യൂണിഫോമിനുള്ളിലാണ് മൂര്‍ഖന്‍ പാമ്പ് കയറിയിരുന്നത്. കഴിഞ്ഞയാഴ്ച കനത്ത മഴയായിരുന്നു ഇവിടെ. ഇതിനു പിന്നാലെയാണ് പാമ്പ് പോലീസ് സ്റ്റേഷനുള്ളിലെത്തിയത്. യൂണിഫോം എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പാമ്പ് പത്തിവിരിച്ച് കൊത്താനാഞ്ഞത്. അതോടെ പോലീസുകാരി ഭയന്നു പിന്നോട്ട് മാറുകയായിരുന്നു. പോലീസുകാരി തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഉടന്‍ തന്നെ ഇവര്‍ സഹപ്രവര്‍ത്തകരെ വിവരമറിയിച്ചു. ഇവരെത്തുമ്പോള്‍ യൂണിഫോമിനു മുകളിലായി പത്തിവിരിച്ചു നില്ക്കുന്ന പാമ്പിനെ കണ്ടു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറക്കിയത്. മഴയെ തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ വീടുകളിലും മറ്റും പാമ്പുകളെ കണ്ടെത്തുന്നത് പതിവായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Read Moreട്രാന്സ്വുമണ് ഗര്‍ഭിണിയാക്കിയത് രണ്ട് സഹതടവുകാരികളെ ! പരാതിയെത്തുടര്‍ന്ന് ഇവരെ ആണ്‍തടവറയിലേക്ക് മാറ്റി…
സ്ത്രീകളുടെ തടവറയില്‍ വെച്ച് സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെ പുരുഷന്മാരുടെ സെല്ലിലേക്ക് മാറ്റി. 18 മുതല്‍ 30 വരെ വയസ്സ് പ്രായമുള്ള സ്ത്രീ തടവുകാര്‍ മാത്രമുള്ള സെല്ലില്‍ താമസിപ്പിച്ച 27 വയസ്സുള്ള ട്രാന്‍സ് വുമണിനെയാണ് ഇപ്പോള്‍ പുരുഷ തടവറയിലേക്ക് മാറ്റിയത്. ഈ സെല്ലിലെ രണ്ട് സ്ത്രീ തടവുകാര്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്നായിരുന്നു ഇവര്‍ക്കെതിരായ നടപടി. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ഈ ട്രാന്‍സ് വുമണ്‍ രണ്ട് സ്ത്രീ തടവുകാരുമായി സെല്ലില്‍ വെച്ച് ലൈംഗിക ബന്ധം പുലര്‍ത്തിയെന്നാണ് പരാതി. ഇതിനെ തുടര്‍ന്നാണ് സെല്‍ മാറ്റം. അമേരിക്കയിലെ ന്യൂജഴ്സിയിലുള്ള ജയിലിലാണ് ഈ സംഭവം. ഇവിടെയുള്ള ഗാര്ഡന് സ്റ്റേറ്റ് യൂത്ത് കറക്ഷന് ഫെസിലിറ്റിയിലേക്കാണ് ഈ ട്രാന്‍സ് വുമണിനെ മാറ്റിയത്. പുരുഷ തടുവകാര്‍ മാത്രമാണ് ഇവിടെയുള്ളത്. ഡെമി മൈനര്‍ എന്ന 27 വയസ്സുള്ള ഈ ട്രാന്‍സ് ജെന്‍ഡര്‍ ഇതുവരെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടില്ല. ട്രാന്‍സ് തടവുകാരെ…
Read Moreകട്ടിലിലൊക്കെ തലയിടിപ്പിക്കും ! എനിക്കെന്തെങ്കിലും ആയിപ്പോയാ എന്താ ചെയ്യാ ? റിഫ മെഹ്നുവിന്റെ ഓഡിയോ പുറത്ത്…
ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഓഡിയോ പുറത്ത്. ഭര്‍ത്താവ് മെഹ്നാസ് നിരന്തരം മര്‍ദിച്ചിരുന്നുവെന്നാണ് ഓഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ‘എന്റെ തലയ്ക്കൊക്കെ അടിയേറ്റിട്ട് എനിക്കെന്തെങ്കിലും ആയിപ്പോയാ എന്താ ചെയ്യാ? കട്ടിലിലൊക്കെ തലയിടിപ്പിക്കും’ എന്നാണ് റിഫ ഓഡിയോയില്‍ പറയുന്നത്. സുഹൃത്തിനോട് റിഫ സംസാരിക്കുന്നതിന്റെ ഓഡിയോയാണെന്നാണ് വിവരം. മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഭര്‍ത്താവ് മെഹ്നാസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. റിഫയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവന്നാണു സംസ്കരിച്ചത്. പിന്നീട് അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും മൂന്നു വര്‍ഷം മുന്‍പായിരുന്നു വിവാഹിതരായത്. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്…
Read Moreഅന്ന് കാമുകന് ഇടിക്കുകയും തൊഴിക്കുകയും ചെയ്തിട്ടുണ്ട് ! തന്റെ കാമുകന്മാരെയും ബ്രേക്കപ്പിനെയും പറ്റി തുറന്നു പറഞ്ഞ് അനാര്‍ക്കലി മരയ്ക്കാര്‍…
ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍.പിന്നീട് ഒരുപിടി സിനിമകളിലെ മികച്ച് വേഷങ്ങളിലൂടെ അനാര്‍ക്കലി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി. ആനനന്ദത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ നടി ശ്രദ്ധേയയായി. സോഷ്യല്‍ മീഡിയില്‍ വളരെ സജീവമായ താരങ്ങളിലൊരാളാണ് അനാര്‍ക്കലി. താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധയാര്ജ്ജിക്കാറുമുണ്ട്. കൃത്യമായ നിലപാടുകളുള്ള അനാര്‍ക്കലി വ്യക്തി ജീവിതത്തിലും ഏറെ ബോള്‍ഡായ വ്യക്തിയാണ്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും യാതൊരു മടിയും കൂടാതെ തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്ന വ്യക്തിയാണ് അനാര്‍ക്കലി. ഇപ്പോളിതാ ബ്രേക്കപ്പിനെ അനാര്‍ക്കലി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ വൈറലായി മാറുന്നത്. ഒരു സ്ത്രീ ഒരു ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നതിനെ തേപ്പ് വിശേഷിപ്പിക്കാന്‍ ഇഷ്ടമില്ലെന്നാണ് അനാര്‍ക്കലി പറഞ്ഞത്. സ്വാഭാവികമായും ആണിനായാലും പെണ്ണിനാലായും ദേഷ്യം വരും. ചില ആണ്‍കുട്ടികള്‍ അക്രമാസക്തര്‍ ആകുമെന്നും താന്‍ അത്തരത്തിലൊരു…
Read More