പതിവായി പ്രാ​ര്‍​ഥി​ച്ചി​ട്ടും ഭാ​ര്യ​യു​ടെ​യും കു​ഞ്ഞി​ന്റെ​യും അ​സു​ഖം മാ​റി​യി​ല്ല ! വി​ഗ്ര​ഹ​ങ്ങ​ള്‍ ത​ക​ര്‍​ത്ത യു​വാ​വ് പി​ടി​യി​ല്‍…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ങ്ങ​ള്‍ ത​ക​ര്‍​ത്ത യു​വാ​വ് പി​ടി​യി​ല്‍. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ് ഇ​യാ​ളെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. 27 വ​യ​സ്സു​ള്ള ദി​വ​സ​ക്കൂ​ലി​ക്ക് പ​ണി​യെ​ടു​ക്കു​ന്ന വി​നോ​ദ് കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​ലെ മൂ​ന്ന് വി​ഗ്ര​ഹ​ങ്ങ​ള്‍ ത​ക​ര്‍​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് വി​നോ​ദ് കു​മാ​റി​ല്‍ എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. വി​ഗ്ര​ഹ​ങ്ങ​ള്‍ ത​ക​ര്‍​ക്കാ​ന്‍ വി​നോ​ദ് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ മൂ​ന്നു​നാ​ലു വ​ര്‍​ഷ​മാ​യി ത​ന്റെ ഭാ​ര്യ​യും അ​ഞ്ചു​വ​യ​സ്സു​ള്ള കു​ഞ്ഞും അ​സു​ഖ​ബാ​ധി​ത​രാ​ണെ​ന്ന് വി​നോ​ദ് മൊ​ഴി ന​ല്‍​കി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ദൈ​വ​ത്തോ​ട് നി​ര​ന്ത​രം പ്രാ​ര്‍​ഥി​ച്ചി​ട്ടും അ​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യി​ല്ല. അ​ടു​ത്തി​ടെ അ​മ്മാ​യി​യും മ​രി​ച്ചു. നി​രാ​ശ​യി​ലാ​ണ് വി​ഗ്ര​ഹ​ങ്ങ​ള്‍ ത​ക​ര്‍​ത്ത​തെ​ന്ന് യു​വാ​വ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

Read More

മെ​ക്കാ​നി​ക്കി​ന്റെ വേ​ഷ​ത്തി​ലെ​ത്തി കെ​എ​സ്ആ​ര്‍​ടി​സി ബ​സു​മാ​യി ക​ട​ന്നു ! പോ​കു​ന്ന​തി​നി​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചു…

ആ​ലു​വ ഡി​പ്പോ​യി​ല്‍ നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​യി.​വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. എ​ന്നാ​ല്‍ മോ​ഷ​ണം പോ​യ ബ​സ് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ് ക​ലൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബ​സ് മോ​ഷ്ടി​ച്ച് ക​ട​ത്തി​യ പ്ര​തി​യെ നോ​ര്‍​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ള്‍​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ​യാ​ണ് ആ​ലു​വ ഡി​പ്പോ​യി​ല്‍ നി​ന്ന് ബ​സ് മോ​ഷ​ണം പോ​യ​ത്. മെ​ക്കാ​നി​ക്കി​ന്റെ വേ​ഷം ധ​രി​ച്ചെ​ത്തി​യ ആ​ള്‍ ബ​സു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ആ​ലു​വ ഭാ​ഗ​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​രു​ന്ന വ​ഴി​യി​ല്‍ ബ​സ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ല്‍ ത​ട്ടി​യ​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. അ​മി​ത വേ​ഗ​ത​യി​ല്‍ ബ​സ് പോ​കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ഉ​ട​ന്‍​ത​ന്നെ ഡി​പ്പോ​യി​ല്‍ വി​വ​രം അ​റി​യി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​സ് ക​ലൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു ഉ​ച്ച​യ്ക്ക് കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ട ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സാ​യി​രു​ന്നു ഇ​ത്.

Read More

അ​ധ്യാ​പ​ക​ന്റെ​യും വി​ദ്യാ​ര്‍​ഥി​നി​യു​ടെ​യും കോ​ക്പി​റ്റി​ല്‍ നി​ന്നു​ള്ള ലൈം​ഗി​ക​ബ​ന്ധ വീ​ഡി​യോ വൈ​റ​ലാ​യി ! ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി…

കോ​ക്ക്പി​റ്റി​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​തി​ന് പൈ​ല​റ്റ് പ​രി​ശീ​ല​ക​നെ ജോ​ലി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി. അ​ധ്യാ​പ​ക​നും വി​ദ്യാ​ര്‍​ഥി​നി​യും ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​ന്റെ വീ​ഡി​യോ ഇ​ന്റ​ര്‍​നെ​റ്റി​ല്‍ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ഫ്‌​ളൈ​റ്റ് സ്‌​കൂ​ള്‍ സം​ഭ​വം അ​റി​യു​ന്ന​ത്. ഇ​തി​നെ തു​ട​ര്‍​ന്ന്, പൈ​ല​റ്റി​നെ​യും, വ​നി​താ കേ​ഡ​റ്റി​നെ​യും സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. റ​ഷ്യ​യി​ലെ റി​യാ​സാ​ന്‍ മേ​ഖ​ല​യി​ലെ റ​ഷ്യ​ന്‍ ഫെ​ഡ​റ​ല്‍ സ​ബ്ജ​ക്ടി​ലാ​യി​രു​ന്നു സം​ഭ​വം. റ​ഷ്യ​യി​ലെ സാ​സോ​വോ ഫ്‌​ലൈ​റ്റ് സ്‌​കൂ​ള്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​നി​ലെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു ഇ​ത്ത​ര​മൊ​രു കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത്. അ​ധ്യാ​പ​ക​നാ​യ യു​വാ​വി​ന് 28ഉം, ​വി​ദ്യാ​ര്‍​ത്ഥി​നി​യ്ക്ക് 21ഉം ​ആ​ണ് പ്രാ​യം. വി​വാ​ഹി​ത​നാ​യ അ​യാ​ള്‍ വി​ദ്യാ​ര്‍​ത്ഥി​നി​യോ​ടൊ​പ്പം സെ​സ്ന 172 വി​മാ​ന​ത്തി​ല്‍ ക​യ​റി. താ​നു​മാ​യി സെ​ക്‌​സി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ത്ഥി​നി​യെ നി​ര്‍​ബ​ന്ധി​ച്ചു. അ​യാ​ള്‍ വി​വാ​ഹി​ത​നാ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി അ​തി​ന് ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, ത​നി​ക്ക് സെ​ക്‌​സ് അ​നു​വ​ദി​ച്ചാ​ല്‍ കൂ​ടു​ത​ല്‍ സ​മ​യം പ​റ​ക്കാ​ന്‍ വി​ടാ​മെ​ന്ന് പി​ന്നീ​ട് അ​യാ​ള്‍ വി​ദ്യാ​ര്‍​ത്ഥി​നി​യോ​ട് പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ ക്ലാ​സ് അ​നു​വ​ദി​ക്കു​മെ​ന്ന് കേ​ട്ട പെ​ണ്‍​കു​ട്ടി അ​ധ്യാ​പ​ക​ന്റെ നി​ര്‍​ദ്ദേ​ശം…

Read More

ജോ​ണി ഈ ​കു​ട്ടി നി​ങ്ങ​ളു​ട​താ​ണ്…​എ​പ്പോ​ഴാ​ണ് കു​ഞ്ഞി​ന്റെ പി​താ​വ് ആ​ണെ​ന്ന് അം​ഗീ​ക​രി​ക്കു​ന്ന​ത് ! കോ​ട​തി മു​റി​യി​ല്‍ എ​ത്തി​യ യു​വ​തി പ​റ​ഞ്ഞ​ത്…

ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ജോ​ണി ഡെ​പ്പി​ന്റെ​യും ആം​ബ​ര്‍ ഹേ​ഡി​ന്റെ​യും കേ​സ് വി​സ്താ​ര​ത്തി​നി​ടെ കോ​ട​തി​യി​ല്‍ അ​ര​ങ്ങേ​റി​യ​ത് നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. കോ​ട​തി​മു​റി​യി​ല്‍ വ​ച്ച് ഒ​രു ആ​രാ​ധി​ക ത​ന്റെ കു​ഞ്ഞി​ന്റെ പി​താ​വ് ഡെ​പ്പ് ആ​ണെ​ന്ന് ഉ​റ​ക്കെ വി​ളി​ച്ചു പ​റ​യു​ക​യാ​യി​രു​ന്നു. കോ​ട​തി ഇ​ട​വേ​ള​യെ​ടു​ക്കു​ന്ന​തി​നി​ടെ ഗാ​ല​റി​യി​ലി​രു​ന്ന യു​വ​തി ”ജോ​ണി, എ​നി​ക്ക് നി​ങ്ങ​ളെ ഇ​ഷ്ട​മാ​ണ്. ന​മ്മു​ടെ ആ​ത്മാ​ക്ക​ള്‍ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു” എ​ന്ന് അ​ല​റി. ഇ​തു​കേ​ട്ട ഡെ​പ്പ് യു​വ​തി​ക്ക് നേ​രെ തി​രി​ഞ്ഞ് കൈ​വീ​ശി​ക്കാ​ണി​ച്ചു. ”ഈ ​കു​ഞ്ഞ് നി​ങ്ങ​ളു​ടേ​താ​ണ്. എ​പ്പോ​ഴാ​ണ് കു​ഞ്ഞി​ന്റെ പി​താ​വ് ആ​ണെ​ന്ന് അം​ഗീ​ക​രി​ക്കു​ന്ന​ത്?”​ത​ന്റെ ക​യ്യി​ലി​രു​ന്ന കു​ഞ്ഞി​നെ ഉ​യ​ര്‍​ത്തി​ക്കാ​ണി​ച്ച് യു​വ​തി വീ​ണ്ടും വി​ളി​ച്ചു​പ​റ​ഞ്ഞു. ഉ​ട​ന്‍ ത​ന്നെ ഇ​വ​രെ കോ​ട​തി​മു​റി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. 2015 ലാ​ണ് ജോ​ണി ഡെ​പ്പും ആം​ബ​ര്‍ ഹെ​ഡും വി​വാ​ഹി​ത​രാ​വു​ന്ന​ത്. എ​ന്നാ​ല്‍ 2017ല്‍ ​ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​കു​ക​യാ​യി​രു​ന്നു. ആം​ബ​ര്‍ ഹെ​ഡ് വാ​ഷി​ങ്ട​ണ്‍ പോ​സ്റ്റി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​മാ​ണ് ഇ​പ്പോ​ഴ​ത്തെ കേ​സി​ന് ആ​സ്പ​ദ​മാ​യ​ത്. താ​ന്‍ ഗാ​ര്‍​ഹി​ക പീ​ഡ​നം നേ​രി​ടു​ന്ന വ്യ​ക്തി​യാ​ണ് എ​ന്നാ​ണ്…

Read More

17 വ​ര്‍​ഷം ഒ​രു​മി​ച്ച് ജീ​വി​ച്ച ശേ​ഷം അ​വ​ര്‍ വി​വാ​ഹി​ത​രാ​യി ! സാ​ക്ഷി​ക​ളാ​യി ര​ണ്ടു കു​ട്ടി​ക​ളും…

17 വ​ര്‍​ഷ​ത്തെ ലി​വിം​ഗ് ടു​ഗെ​ദ​റി​നു ശേ​ഷം സം​വി​ധാ​യ​ക​ന്‍ ഹ​ന്‍​സ​ല്‍ മേ​ത്ത​യും പ​ങ്കാ​ളി​യും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​യു​മാ​യ സ​ഫീ​ന ഹു​സൈ​നും വി​വാ​ഹി​ത​രാ​യി. ഈ ​ബ​ന്ധ​ത്തി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ല്‍ വ​ച്ച് അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. വി​വാ​ഹ​ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം മ​നോ​ഹ​ര​മാ​യ ഒ​രു കു​റി​പ്പും ഹ​ന്‍​സ​ല്‍ മേ​ത്ത പ​ങ്കു​വ​ച്ചു. ‘പ​തി​നേ​ഴ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം, ര​ണ്ട് കു​ട്ടി​ക​ള്‍. ഞ​ങ്ങ​ളു​ടെ ര​ണ്ട് ആ​ണ്‍​മ​ക്ക​ളും വ​ള​ര്‍​ന്ന് അ​വ​രു​ടേ​താ​യ സ്വ​പ്ന​ങ്ങ​ള്‍​ക്ക് പി​റ​കെ യാ​ത്ര​ചെ​യ്യു​ന്ന ഈ ​അ​വ​സ​ര​ത്തി​ല്‍ ഞ​ങ്ങ​ള്‍ വി​വാ​ഹി​ത​രാ​കു​ന്നു. സ്നേ​ഹം എ​ന്നെ​ന്നും നി​ല​നി​ല്‍​ക്കു​ന്നു”.​ഹ​ന്‍​സ​ല്‍ മേ​ത്ത കു​റി​ച്ചു.

Read More

ജോ​ഗിം​ഗ് വി​ത്ത് ‘അ​ണ്ണാ​ന്‍​സ്’ ! യു​വാ​വി​നൊ​പ്പം ജോ​ഗിം​ഗ് ന​ട​ത്തു​ന്ന അ​ണ്ണാ​ന്മാ​ര്‍; വീ​ഡി​യോ വൈ​റ​ല്‍…

യു​വാ​വി​നൊ​പ്പം ജോ​ഗിം​ഗ് ന​ട​ത്തു​ന്ന ഒ​രു​കൂ​ട്ടം അ​ണ്ണാ​ന്മാ​ര്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യു​ടെ മ​നം​ക​വ​രു​ക​യാ​ണ്. നാ​യ​ക​ളും പൂ​ച്ച​ക​ളും മ​റ്റും ജോ​ഗി​ങ്ങി​നി​ട​യി​ല്‍ ആ​ളു​ക​ളെ പി​ന്തു​ട​രു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് അ​ണ്ണാ​ന്മാ​ര്‍ ജോ​ഗിം​ഗ് ന​ട​ത്തു​ന്ന​യാ​ളെ പി​ന്തു​ട​രു​ന്ന കാ​ഴ്ച ലോ​കം ക​ണ്ട​ത്. പാ​ര്‍​ക്കി​ലൂ​ടെ ജോ​ഗിം​ഗ് ന​ട​ത്തി​യ യു​വാ​വി​ന്റെ പി​ന്നാ​ലെ​യാ​ണ് അ​ണ്ണാ​ന്‍​മാ​രെ​ത്തി​യ​ത്. അ​ലി​സ​ണ്‍ ക്യാ​മ​റോ​ണ്‍ ആ​ണ് ട്വി​റ്റ​റി​ലൂ​ടെ മ​നോ​ഹ​ര​മാ​യ ഈ ​ദൃ​ശ്യം പ​ങ്കു​വ​ച്ച​ത്. യു​വാ​വി​ന്റെ പി​ന്നാ​ലെ അ​ണ്ണാ​ന്‍​മാ​ര്‍ എ​ത്തു​ന്ന​തി​ന്റെ പി​ന്നി​ലെ ര​ഹ​സ്യ​വും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി. പോ​ക്ക​റ്റി​ല്‍ ക​രു​തി​യി​രി​ക്കു​ന്ന ന​ട്‌​സ് ജോ​ഗി​ങ്ങി​നി​ട​യി​ല്‍ യു​വാ​വ് അ​ണ്ണാ​ന്മാ​ര്‍​ക്ക് ന​ല്‍​കു​ന്നു​ണ്ട്. ഭ​ക്ഷ​ണം കി​ട്ടാ​നാ​ണ് അ​ണ്ണാ​ന്‍​മാ​ര്‍ കൂ​ട്ട​ത്തോ​ടെ യു​വാ​വി​ന് പി​ന്നാ​ലെ പാ​യു​ന്ന​ത്. യു​വാ​വും അ​ണ്ണാ​ന്‍​മാ​രും പാ​ര്‍​ക്കി​ലെ പ​തി​വു കാ​ഴ്ച​യാ​കാ​മെ​ന്നും ഇ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം വീ​ഡി​യോ ക​ണ്ട​ത്.

Read More

പൊന്നമ്മചേച്ചിയുടെ മുന്നിൽവെച്ച്  മമ്മൂക്ക  തന്നോട് ചെയ്തത്; കു​ട്ട​നാ​ട​ന്‍ ബ്ലോ​ഗ് സി​നി​മ​യു​ടെ പി​ന്നാ​മ്പു​റ ക​ഥ​കൾ തുറന്ന് പറഞ്ഞ് അനുസിതാര

അ​നു സി​ത്താ​ര എ​പ്പോ​ഴും പ​റ​യാ​റു​ള്ള പേ​രാ​ണ് മ​മ്മൂ​ട്ടി​യു​ടേ​ത്. താ​ര​രാ​ജാ​വി​നോ​ട് വ​ലി​യ ആ​രാ​ധ​ന കൊ​ണ്ട് ന​ട​ക്കു​ന്ന​യാ​ളാ​ണ് അ​നു. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പ​ല സി​നി​മ​ക​ളി​ലും താ​ര​സു​ന്ദ​രി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ൽ മോ​ഹ​ന്‍​ലാ​ലി​ന്‍റെ ട്വ​ല്‍​ത്ത് മാ​ന്‍ എ​ന്ന സി​നി​മ​യി​ലും പ്ര​ധാ​ന​പ്പെ​ട്ട ഒരു ക​ഥാ​പാ​ത്രം അ​നു സി​ത്താ​ര അ​വ​ത​രി​പ്പി​ച്ചു. സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. കൂ​ടെ അ​ഭി​ന​യി​ച്ച താ​ര​ങ്ങ​ളെ ക്കുറി​ച്ചും അ​വ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യ, എ​ന്നാ​ല്‍ അ​ധി​ക​മാ​ര്‍​ക്കും അ​റി​യാ​ത്ത ഒ​രു സം​ഭ​വ​ത്തെ കു​റി​ച്ചു​മെ​ല്ലാം അ​നു സി​ത്താ​ര വെ​ളി​പ്പെ​ടു​ത്തി. മ​മ്മൂ​ക്ക​യെക്കുറി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ ചെ​ന്നൈ​യി​ല്‍ വ​ച്ച് പേ​ര​ന്‍​പ് എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ നി​ന്നാ​ണ് ആ​ദ്യ​മാ​യി മ​മ്മൂ​ക്ക​യെ ക​ണ്ട​തെ​ന്ന് അ​നു പ​റ​യു​ന്നു. കു​ട്ട​നാ​ട​ന്‍ ബ്ലോ​ഗ് എ​ന്ന സി​നി​മ​യു​ടെ പി​ന്നാ​മ്പു​റ ക​ഥ​യാ​ണ് അ​നു വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചി​ത്ര​ത്തി​ല്‍ മ​മ്മൂ​ക്ക​യു​ടെ കൂ​ടെ അ​ഭി​ന​യി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ ​സീ​നി​ലു​ള്ള എ​ല്ലാ​വ​രെ​യും വി​ളി​ച്ച് ന​മു​ക്ക് പ്രാ​ക്ടീ​സ് ചെ​യ്യാ​മെ​ന്ന് മ​മ്മൂ​ക്ക പ​റ​ഞ്ഞു. എ​നി​ക്ക​ത്…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് ദു​രു​പ​യോ​ഗം ചെ​യ്തു ! യു​പി​യി​ല്‍ 15കാ​ര​ന് ശി​ക്ഷ​യാ​യി വി​ധി​ച്ച​ത് ഗോ​ശാ​ല വൃ​ത്തി​യാ​ക്ക​ല്‍…

ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്റെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​പ്പി​ച്ച 15 വ​യ​സ്സു​കാ​ര​ന് കൗ​തു​ക​ക​ര​മാ​യ ശി​ക്ഷ വി​ധി​ച്ച് ജു​വ​നൈ​ല്‍​ജ​സ്റ്റി​സ് ബോ​ര്‍​ഡ്. 15 ദി​വ​സം ഗോ​ശാ​ല​യി​ല്‍ ജോ​ലി​ചെ​യ്യാ​നും 15 ദി​വ​സം പൊ​തു​സ്ഥ​ലം വൃ​ത്തി​യാ​ക്കാ​നു​മാ​ണ് ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡ് ശി​ക്ഷ​യാ​യി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ 10,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ബോ​ര്‍​ഡ് ഉ​ത്ത​ര​വി​ട്ടു. മൊ​റാ​ദാ​ബാ​ദി​ലെ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡാ​ണ് 15 വ​യ​സ്സു​കാ​ര​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്റെ മോ​ര്‍​ഫ് ചെ​യ്ത ചി​ത്രം പ്ര​കോ​പ​ന​പ​ര​മാ​യ സ​ന്ദേ​ശ​ത്തോ​ടു​കൂ​ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റ് അ​ഞ്ജ​ല്‍ അ​ദാ​ന, അം​ഗ​ങ്ങ​ളാ​യ പ്ര​മീ​ള ഗു​പ്ത, അ​ര​വി​ന്ദ് കു​മാ​ര്‍ ഗു​പ്ത എ​ന്നി​വ​രാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച് ശി​ക്ഷ വി​ധി​ച്ച​ത്. കു​ട്ടി​യു​ടെ പ്രാ​യ​വും ആ​ദ്യ കേ​സാ​ണെ​ന്ന പ​രി​ഗ​ണ​ന​യും വെ​ച്ചാ​ണ് ചെ​റി​യ ശി​ക്ഷ ന​ല്‍​കി​യ​തെ​ന്ന് ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡ് അ​റി​യി​ച്ചു. കു​ട്ടി​ക്കെ​തി​രെ ഐ​പി​സി സെ​ക്ഷ​ന്‍ 505 ഐ​ടി ആ​ക്ട് സെ​ക്ഷ​ന്‍…

Read More

ന​ടി അ​ര്‍​ച്ച​ന ക​വി​യോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല ! ആ​രോ​പ​ണം നി​ഷേ​ധി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍…

പോ​ലീ​സു​കാ​ര​ന്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന ന​ടി അ​ര്‍​ച്ച​ന ക​വി​യു​ടെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍. അ​ര്‍​ച്ച​ന​യോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്നു പോ​ലീ​സു​കാ​ര​ന്‍ പ​റ​ഞ്ഞു. പ​ട്രോ​ളി​ങ്ങി​ന്റെ ഭാ​ഗ​മാ​യി വി​വ​രം ശേ​ഖ​രി​ച്ച​താ​ണെ​ന്നു​മാ​ണ് ഇ​യാ​ളു​ടെ ന്യാ​യീ​ക​ര​ണം. അ​തേ​സ​മ​യം, പൊ​ലീ​സു​കാ​ര​നെ​തി​രേ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സു​കാ​ര​ന്റെ ചോ​ദ്യം പ​രു​ഷ​മാ​യി​രു​ന്നു​വെ​ന്നും ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ച രീ​തി ശ​രി​യ​ല്ലെ​ന്നും അ​ര്‍​ച്ച​ന ക​വി പ​റ​ഞ്ഞു. ഓ​ട്ടോ​യി​ല്‍ സ്ത്രീ​ക​ള്‍ മാ​ത്ര​മാ​യി രാ​ത്രി യാ​ത്ര ന​ട​ത്തു​ന്ന​തി​നി​ടെ കൊ​ച്ചി​യി​ല്‍ പോ​ലീ​സു​കാ​രി​ല്‍​നി​ന്ന് ദു​ര​നു​ഭ​വം ഉ​ണ്ടാ​യെ​ന്ന് ന​ടി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു. സു​ഹൃ​ത്തി​നും കു​ടും​ബ​ത്തി​നും ഒ​പ്പം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ള്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി​യ പോ​ലീ​സ് വ​ള​രെ മോ​ശ​മാ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്നും വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍, എ​ന്തി​നാ​ണു വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​ത് എ​ന്നാ​യി​രു​ന്നു പോ​ലീ​സു​കാ​ര്‍ ചോ​ദി​ച്ച​തെ​ന്നും കേ​ര​ള പോ​ലീ​സ്, ഫോ​ര്‍​ട്ട് കൊ​ച്ചി എ​ന്നീ ഹാ​ഷ് ടാ​ഗു​ക​ളി​ല്‍ പ​ങ്കു​വ​ച്ച പോ​സ്റ്റി​ല്‍ അ​ര്‍​ച്ച​ന പ​റ​യു​ന്നു.

Read More

വി​വാ​ഹ​വേ​ദി​യി​ല്‍ വീ​ണ​പ്പോ​ള്‍ വ​ര​ന്റെ വി​ഗ് ഊ​രി​പ്പോ​യി ! വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്മാ​റി​യ വ​ധു​വി​ന് വ​ര​ന്‍ കൊ​ടു​ത്ത​ത് 5.66 ല​ക്ഷം രൂ​പ…

വി​വാ​ഹ​വേ​ദി​യി​ല്‍ വ​ര​ന്റെ ക​ഷ​ണ്ടി തെ​ളി​ഞ്ഞ​തോ​ടെ വ​ധു വി​വാ​ഹ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ലാ​ണ് സി​നി​മ​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. വി​വാ​ഹ വേ​ദി​യി​ല്‍ വ​ര​ന്‍ കാ​ല്‍​വ​ഴു​തി വീ​ണ​പ്പോ​ള്‍ ത​ല​യി​ലി​രു​ന്ന വി​ഗ് ഊ​രി വീ​ണ​തോ​ടെ​യാ​ണ് വ​ധു വ​ര​ന്‍ ക​ഷ​ണ്ടി​യാ​ണെ​ന്ന കാ​ര്യം അ​റി​ഞ്ഞ​ത്. വ​ര​ന് ക​ഷ​ണ്ടി​യു​ണ്ടെ​ന്ന് വ​ധു​വി​നോ വീ​ട്ടു​കാ​ര്‍​ക്കോ മു​മ്പ് അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്ന​താ​ണ് പ്ര​ശ്നം വ​ഷ​ളാ​ക്കി​യ​ത്. ഇ​ത് മ​റ​ച്ചു​വ​ച്ചാ​ണ് വ​ര​നും വീ​ട്ടു​കാ​രും വി​വാ​ഹം ഉ​റ​പ്പി​ച്ച​ത്. ബ​ന്ധു​ക്ക​ള്‍ ഇ​ട​പെ​ട്ട് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സം​സാ​രി​ച്ചെ​ങ്കി​ലും വി​വാ​ഹ​ത്തി​ന് ത​യ്യാ​റ​ല്ലെ​ന്ന് വ​ധു ഉ​റ​പ്പി​ച്ച് പ​റ​യു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച 5.66 ല​ക്ഷം രൂ​പ തി​രി​കെ ന​ല്‍​കാ​മെ​ന്ന് വ​ര​ന്റെ വീ​ട്ടു​കാ​ര്‍ ഉ​റ​പ്പ് ന​ല്‍​കി​യ​തോ​ടെ​യാ​ണ് രം​ഗം ശാ​ന്ത​മാ​യ​ത്. ക​ഷ​ണ്ടി​യു​ടെ കാ​ര്യം മു​ന്‍​പേ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു എ​ന്നാ​ണ് വ​ധു​വി​ന്റെ ബ​ന്ധു​ക്ക​ളു​ടെ നി​ല​പാ​ട്.

Read More