കോട്ടയം: വോട്ടുനിലയില്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കമുള്ള എ ക്ലാസ് അസംബ്ലി മണ്ഡലങ്ങളൊന്നും ജില്ലയിലില്ല. കഴിഞ്ഞ നിയമസഭയിലും ലോക്സഭയിലും ബിജെപി ഏറ്റവും കൂടുതൽ വോട്ടുകള്‍ നേടിയത് കാഞ്ഞിരപ്പള്ളിയിലാണ്. പരമാവധി 30,000 നും 35,000നും ഇടയിൽ വോട്ടുകള്‍ നേടാന്‍ ഇവിടെ ബിജെപിക്ക് സാധിക്കും. ബിജെപിക്ക് വോട്ടുബലം ഏറ്റവും കുറവുള്ളത് ചങ്ങനാശേരിയിലാണ്. പതിനയ്യായിരത്തില്‍ താഴെ വോട്ടുകളാണ് ഇവിടെ ലഭിക്കുക. 2021ല്‍ ചങ്ങനാശേരിയില്‍ ബിജെപിയിലെ ജി. രാമന്നായര് നേടിയത് 14,491 വോട്ടുകള്‍. സിപിഎം പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടാക്കി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിലെ തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് സാമുദായിക വോട്ടുകള്‍ പിടിച്ചെടുത്തത് കേരള കോണ്‍ഗ്രസ്-എമ്മിലും എല്‍ഡിഎഫിലും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഏറ്റുമാനൂരില്‍ തുഷാര്‍ 24,412, കോട്ടയത്ത് 24,214, വൈക്കത്ത് 27,515, പാലായില്‍ 22,505 വോട്ടുകള്‍ നേടിയിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പൂഞ്ഞാര്‍, വൈക്കം അസംബ്ലി സീറ്റുകളില്‍ ബിഡിജെഎസും മറ്റിടങ്ങളില്‍ ബിജെപിയുമാണു മത്സരിക്കുക. പൂഞ്ഞാറില്‍ കഴിഞ്ഞ നിയമസഭാ…
Read MoreTag: bjp
നിയമസഭ തെരഞ്ഞെടുപ്പ്; യുവാക്കളും എസ്എഎഫ് ഐക്കാരും എൽഡിഎഫിന് വോട്ട് ചെയ്യില്ല; പ്രധാന മത്സരം യുഡിഎഫും എന്‍ഡിഎയും തമ്മിലെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാന മത്സരം യുഡിഎഫും എന്‍ഡിഎയും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് അനുകുലമാകാനുള്ള സാധ്യത പൂജ്യം ശതമാനം മാത്രമാണ്. യുവാക്കള്‍ ആരും എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല. എസ്എഫ്ഐക്കാര്‍ പോലും വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു വോട്ട് പിടിക്കാനും തുടര്‍ഭരണം ആവര്‍ത്തിക്കാനും എല്‍ഡിഎഫ് എന്തൊക്കെ കസര്‍ത്തുകള്‍ നടത്തിയാലും അതു വിജയിക്കില്ലെന്നും ജനങ്ങള്‍ എല്‍ഡിഎഫിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Read Moreഅമ്പലപ്പുഴയിൽ രക്തസാക്ഷികളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സിപിഐ നേതാവ്; ഭരണ ഘടനയെ അവഹേളിച്ച അംഗത്തെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി ബിജെപി
അമ്പലപ്പുഴ: ബ്ലോക്ക് പഞ്ചായത്തംഗം രക്തസാക്ഷികളുടെ നാമധേയത്തിൽ സത്യപ്രതിജ്ഞ ചെയ്തു. അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി ബിജെപി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വാടയ്ക്കൽ ഡിവിഷനംഗം സിപിഐയിലെ കെ.എഫ്. ലാൽജിയാണ് രക്തസാക്ഷികളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ച് ചട്ടലംഘനമാണ് അംഗം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.ഭരണഘടനയെ അവഹേളിച്ചതിന് തുല്യമാണ് ഇതെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ പറഞ്ഞു. അംഗത്തെ അയോഗ്യനാക്കണമെന്നു കാട്ടി ജില്ലാ കളക്ടർ, ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർ, ബിഡിഒ എന്നിവർക്കു പരാതി നൽകിയതായി അരുൺ അനിരുദ്ധൻ പറഞ്ഞു.
Read Moreസിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് ആരോപണം; തൊടുപുഴയിലെ പാർട്ടി ഗ്രൂപ്പുകളിൽ കണക്ക് നിരത്തി വോട്ട് ചർച്ച കൊഴുക്കുന്നു
തൊടുപുഴ: നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ ബിജെപിക്ക് സിപിഎം വോട്ടു മറിച്ചതായി ആരോപണം. ഒമ്പതാം വാര്‍ഡിലും 22-ാം വാര്‍ഡിലുമാണ് സിപിഎം വോട്ടു മറിച്ചുചെയ്തതായി ആരോപണമുയര്‍ന്നത്. എല്‍ഡിഎഫിന് 250 വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള ലീഗിന്റെ സിറ്റിംഗ് വാര്‍ഡായ പെട്ടേനാട് ഇടതുസ്ഥാനാര്‍ഥിക്ക് 86 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 200ലധികം മാത്രം വോട്ടുകള്‍ ഉണ്ടായിരുന്ന ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ 366 വോട്ട് ലഭിക്കുകയും സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 301 വോട്ട് ലഭിച്ചു. ഒമ്പതാം വാര്‍ഡില്‍ ബിജെപിക്ക് വിജയിക്കാന്‍ അവസരം നല്‍കിയത് സിപിഎം ഏരിയാ കമ്മിറ്റിയുടെ അറിവോടെയാണന്ന് യുഡിഎഫ് ആരോപിച്ചു. 22-ാം വാര്‍ഡായ മുതലിയാര്മഠത്തും ഇതേ ആരോപണമാണ് ഉയര്‍ന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥിയ്ക്ക് 589 വോട്ടു ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 41 വോട്ടുകള്‍ മാത്രമാണ്. യുഡിഎഫിന് 397 വോട്ടുകളും ലഭിച്ചു. ഇവിടെയും ഏരിയാ കമ്മിറ്റിയുടെ അറിവോടെ വോട്ട്…
Read Moreലാൽ സലാം പറഞ്ഞ്… മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായ സിപിഎം നേതാവ് ബിജെപിയിൽ; വ്യക്തിയധിഷ്ടിത പാർട്ടിയായി സിപിഎം മാറിയെന്ന് ബാലഗംഗാധരൻ
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി സിപിഎം നേതാവും പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്റുമായ ബാലഗംഗാധരൻ ബിജെപിയിൽ ചേർന്നു. 20 വർഷം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ബാലഗംഗാധരൻ നിലവിൽ പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്റാണ്. പാർട്ടി വ്യക്തിയധിഷ്ടിതമായതിനാലാണ് സിപിഎം വിട്ടതെന്ന് ബാലഗംഗാധരൻ പറഞ്ഞു. പാർട്ടി തന്നെ പലപ്പോഴും മാറ്റിനിർത്തി. സത്യം പറഞ്ഞതിനാണ് മാറ്റിനിർത്തിയതെന്നും ബാലഗംഗാധരൻ പറഞ്ഞു. ബാലഗംഗാധരനെ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ബിജെപിയിലേക്ക് സ്വീകരിച്ചു. ബാലഗംഗാധരന്റെെ പാർട്ടി മാറ്റത്തെക്കുറിച്ച് സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Moreമാറാത്തത് ഇനി മാറും; സർക്കാരിന്റേത് ഭരണ പരാജയം; കോൺഗ്രസിന്റെ ജയത്തെക്കുറിച്ച് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്; വോട്ടർമാർക്ക് നന്ദി പറഞ്ഞ് ബിജെപി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു. തിരുവനന്തപുരം കോർപറേഷനിലെ വിജയം അത് തെളിയിക്കുന്നതാണ്. കേരളത്തിൽ 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള അഴിമതിയുടെ ഫലമാണിത്. കോൺഗ്രസിന് ലഭിച്ച ജയം താൽക്കാലികം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരാണ് വരാൻ പോകുന്നത് എന്ന് ജനം തീരുമാനിക്കുമെന്നും മാറാത്തത് ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പിന്തുണ നൽകിയ വോട്ടർമാർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
Read More‘ജനപക്ഷത്തില്ല, ബിജെപി പക്ഷത്ത്’… പി.സി.ജോര്‍ജ് ബിജെപിയിലേക്ക്; സംസ്ഥാന പാർട്ടിയുടെ ആ നിർദേശത്തിന് മുന്നിൽ പി.സി വഴങ്ങിയോ?
ന്യൂഡല്‍ഹി: ജനപക്ഷം പാര്‍ട്ടി പിരിച്ചുവിട്ട് പി.സി.ജോര്‍ജ് ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് സൂചന. ബിജെപി കേന്ദ്ര നേതൃത്വവുമായി ഇന്ന് ചര്‍ച്ച . ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ നടക്കുന്ന കൂടിക്കാഴ്ചയിൽ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും പി.സി.ജോര്‍ജിന് ഒപ്പമുണ്ട്. എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം നില്ക്കാന് ഏറെ നാളുകളായി പി.സി ശ്രമം നടത്തുന്നുണ്ടെങ്കിലും ഇരുമുന്നണികളും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബിജെപിയുമായി സഹകരിച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് പാര്‍ട്ടിയില്‍ ചേരാനുള്ള നീക്കം. ജനപക്ഷം പാര്‍ട്ടിയെ എന്‍ഡിഎ മുന്നണിയില്‍ എത്തിക്കുകയായിരുന്നു പി.സിയുടെ ഉദ്ദേശ്യം. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അടക്കമുള്ളവര്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഘടകകക്ഷിയായി എന്‍ഡിഎയില്‍ എത്തിയാലും പാര്‍ട്ടിക്ക് വിശ്വാസ്യത ഉണ്ടാവില്ലെന്നാണ് കേരള നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചത്. ഇതോടെ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ഒപ്പം നിര്‍ത്താമെന്ന ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശത്തിന് വഴങ്ങുകയായിരുന്നെന്നാണ് വിവരം.
Read Moreപ്രതിപക്ഷ സഖ്യത്തിന്റെ പേര് BHARAT എന്നാക്കാം ! അതോടെ ബിജെപി ഈ കളി അവസാനിപ്പിച്ചേക്കുമെന്ന് തരൂര്‍
രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ശശി തരൂര്‍ എംപി. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന്റെ പേര് BHARAT (അലൈന്‍സ് ഓഫ് ബെറ്റര്‍മെന്റ് ഹാര്‍മണി ആന്‍ഡ് റെസ്പോണ്സിബിള് അഡ്വാന്‍സ്മെന്റ് ഫോര്‍ ടുമാറോ) എന്നാക്കി മാറ്റിയാല്‍ ഈ പേരുമാറ്റല്‍ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്ന് തരൂര്‍ പരിഹസിച്ചു. സാമൂഹിക മാധ്യമമായ എക്സില്‍ (ട്വിറ്റര്‍) പങ്കുവെച്ച കുറിപ്പിലാണ് പരിഹാസം. ഇന്ത്യയെ ഭാരത് എന്ന് വിളിക്കുന്നതില്‍ ഭരണഘടനാപരമായി എതിര്‍പ്പില്ലെങ്കിലും ‘ഇന്ത്യ’യെ പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ അത്ര വിഡ്ഢികളല്ലെന്നാണ് താന്‍ കരുതുന്നതെന്ന് വിവാദത്തില്‍ തരൂര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പേരിനെ വിട്ടുകളയാതെ ഇന്ത്യയെന്നും ഭാരതമെന്നുമുള്ള പേരുകള്‍ തുടര്‍ന്നും ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് തരൂരിന്റെ പരിഹാസം. ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് അത്താഴവിരുന്നിനായുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തില്‍ ഇന്ത്യക്കു പകരം ഭാരതം എന്ന് ഉപയോഗിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍…
Read Moreചാണകസോപ്പ് ഉപയോഗിക്കുന്നതിനാല്‍ 30 വര്‍ഷമായി ചര്മരോഗമില്ല ! അവകാശവാദവുമായി ബിജെപി മന്ത്രി
30 വര്‍ഷമായി പശുവിന്റെ ചാണകം കൊണ്ട് നിര്‍മിക്കുന്ന സോപ്പാണ് ഉപയോഗിക്കുന്നതെന്നും അതിനാല്‍ ചര്‍മരോഗങ്ങളൊന്നുമില്ലെന്നും മഹാരാഷ്ട്രയിലെ ഉന്നതവിദ്യാഭ്യാസമന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍. പൂനെയില്‍ മഹാരാഷ്ട്ര ഗോസേവ കമ്മീഷന് ആസ്ഥാനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുവിന് ചാണകം പുകയ്ക്കുന്ന പരിപാടി ജര്‍മ്മനിയടക്കം പല രാജ്യങ്ങളിലുമുണ്ട്. അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനാണിത്. അര്‍ബുദ ചികിത്സയ്ക്ക് ഗോമൂത്രമുപയോഗിക്കാമെന്നുവരെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അധികമാര്‍ക്കും അതേക്കുറിച്ചറിയില്ലെന്നും പൂനെ ജില്ലയുടെ രക്ഷാധികാരി മന്ത്രികൂടിയായ അദ്ദേഹം പറഞ്ഞു. ചാണകം പുകച്ചുകൊണ്ടാണ് രാജ്യത്തെ കോടിക്കണക്കിന് വീടുകളില്‍ ആളുകള്‍ തങ്ങളുടെ പ്രവൃത്തികള്‍ ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ പശുവിന് ചാണകത്തിന് ഏറെ ആവശ്യക്കാരുണ്ട്. പശുവിന് ചാണകസോപ്പ് ഉപയോഗിച്ചാല്‍ ചര്‍മരോഗമുണ്ടാകില്ലെന്നുമാത്രമല്ല, മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാകും. കോവിഡ് സമയത്ത് സംസ്ഥാനത്തുടനീളം സഞ്ചരിക്കേണ്ടിവന്നപ്പോഴും ഒരു ചര്‍മരോഗവും പിടിപെടാതിരുന്നത് ഇതുകാരണമാണെന്നും മന്ത്രി പറഞ്ഞു. ചാണകം, മൂത്രം, പാല് തുടങ്ങി പശുവിന്റെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുകയെന്നത് ലക്ഷ്യം വച്ചാണ് ഗോസേവ കമ്മീഷന് രൂപീകരിച്ചതെന്നും…
Read Moreഐശ്വര്യ റായിയുടെ കണ്ണുകള്‍ക്ക് ഇത്ര തിളക്കം ഇതു കഴിക്കുന്നത് കൊണ്ട് ! ബിജെപി നേതാവിന്റെ പരാമര്‍ശം വൈറല്‍
ലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യറായിയുടെ കണ്ണിന്റെ തിളക്കത്തിന് കാരണം മത്സ്യം കഴിക്കുന്നതാണെന്ന് ബിജെപി മന്ത്രി വിജയ്കുമാര്‍ ഗവിത്. വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലെ നടന്ന ഒരു പൊതുപരിപാടിയിലാണ് സംസ്ഥാന ആദിവാസിക്ഷേമ വകുപ്പ് മന്ത്രി വിജയ്കുമാര്‍ ഗവിത് ഇക്കാര്യം പരാമര്‍ശിച്ചത്. ദിവസവും മത്സ്യം കഴിച്ചാല്‍ നടി ഐശ്വര്യ റായിയുടെതുപോലെ എല്ലാവരുടെയും കണ്ണുകള്‍ തിളക്കമുള്ളതായി മാറുമെന്നും മന്ത്രി പറഞ്ഞു. ഗവിതിന്റെ വാക്കുകള്‍ ഇങ്ങനെ… ദിവസവും മത്സ്യം കഴിക്കുന്നവര്‍ക്ക് മിനുസമാര്‍ന്ന ചര്‍മ്മം ഉണ്ടാകുകയും കണ്ണുകള്‍ തിളങ്ങുകയും ചെയ്യും. ആരെങ്കിലും നിങ്ങളെ നോക്കുകയാണെങ്കില്‍, ആ വ്യക്തി (നിങ്ങളിലേക്ക്) ആകര്‍ഷിക്കപ്പെടും. ഐശ്വര്യ റായിയെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നോ ? മംഗളൂരുവിലെ കടല്‍ത്തീരത്താണ് അവള് താമസിച്ചിരുന്നത്. അവള് ദിവസവും മീന്‍ കഴിക്കുമായിരുന്നു. അവളുടെ കണ്ണുകള്‍ കണ്ടിട്ടുണ്ടോ? നിങ്ങള്‍ക്കും അവളെപ്പോലെ കണ്ണുകളുണ്ടാകും’. മന്ത്രിയുടെ പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനങ്ങളുമുയര്‍ന്നു. ഇത്തരം നിസാരമായ അഭിപ്രായങ്ങള്‍…
Read More