ദിലീപ് തെറ്റുകാരനെങ്കില്‍ അക്കാര്യം കോടതി തീരുമാനിക്കട്ടെയെന്നും മാധ്യമങ്ങള്‍ വിചാരണ നടത്തേണ്ട കാര്യമില്ലെന്നും നടന്‍ സിദ്ദിഖ്. തെറ്റുകാരനാണെന്നു തെളിഞ്ഞാല്‍ കോടതി ശിക്ഷ വിധിക്കട്ടെയെന്നും സിദ്ധിക്ക് പറയുന്നു. മുമ്പ് ബോബി ചെമ്മണ്ണൂരിനെതിരേ വീഡിയോ അടക്കമുള്ള തെളിവുകള്‍ പുറത്തു വന്നിട്ടും ഒരു ചെറുവിരലനക്കാന്‍ പോലും ഇപ്പറഞ്ഞ മാധ്യമങ്ങള്‍ക്കു കഴിഞ്ഞില്ല. ദിലീപ് കുറ്റക്കാരനാണെന്ന് തെളിയും മുമ്പുളള മാധ്യമവിചാരണ അല്‍പ്പത്തരമാണെന്നും കോടതി ശിക്ഷ വിധിക്കുന്നത് വരെ ഒരാള്‍ പ്രതിയല്ലെന്നും കുറ്റാരോപിതന്‍ മാത്രമാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സിദ്ദിഖ് വ്യക്തമാക്കുന്നു. സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റുകാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണം എന്ന് എല്ലാ മലയാളികളുടെയും കൂട്ട് ഞാനും ആഗ്രഹിക്കുന്നതിനോടൊപ്പം ഒരു ചെറിയ ചോദ്യം. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തന്റെ മുടി മുതല്‍ നഖം വരെ പിച്ചിച്ചീന്തി ഭീക്ഷണിപ്പെടുത്തി ക്രൂരമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച്ച വയ്ക്കുകയും ചെയ്തു എന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്ത് വരുകയും തെളിവായി…
Read MoreTag: dileep
കാവ്യ മുങ്ങിയോ ? ആലുവയിലെ വീട്ടിലുള്ളത് മീനാക്ഷിയും ബന്ധുക്കളും മാത്രം; വെണ്ണലയിലെ വീടും അടച്ചിട്ടിരിക്കുന്നു; അമ്മ ശ്യാമളയ്‌ക്കൊപ്പം വിദേശത്തേക്കു കടക്കാന്‍ കാവ്യയുടെ ശ്രമമെന്നു സൂചന; വിമാനത്താവളങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ സംഭവത്തില്‍ ഭാര്യ കാവ്യാ മാധവന്റെ പങ്കിനെക്കുറിച്ചും സംശയമുയരുകയാണ്. എന്നാല്‍ കാവ്യ എവിടെയാണെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ കാവ്യയില്ല. വെണ്ണലയിലെ വീട്ടിലുള്ളത് മകള്‍ മീനാക്ഷി മാത്രം. കാവ്യ ദുബായില്‍ പോയെന്ന പ്രചരണം ഇതോടെ കൊച്ചിയില്‍ സജീവമായിരിക്കുകയാണ്.എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിക്കാന്‍ പൊലീസും തയ്യാറാകുന്നില്ല. എന്നാല്‍ വിദേശത്തേക്ക് കാവ്യ കടക്കാനുള്ള സാധ്യത പൊലീസ് കാണുന്നുണ്ട്. ഇതോടെ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. ഫെയ്സ് ബുക്ക് പോസ്റ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത കാവ്യ ആരുമായും ദിലീപിന്റെ അറസ്റ്റില്‍ പ്രതികരിക്കാനും തയ്യാറായിട്ടില്ല. ഇതും കാവ്യയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സജീവമാക്കുകയാണ്. കാവ്യയുടെ അമ്മ ശ്യാമളാ മാധവനേയും കേസില്‍ പൊലീസ് സംശയിക്കുന്നുണ്ട്. ദിലീപിന്റെ അറസ്റ്റിനു ശേഷം കാവ്യ ആലുവയിലെ വീട്ടിലെത്തിയിട്ടില്ലെന്നാണ് വിവരം. വിവാദം ഉണ്ടായതിനു ശേഷം ദിലീപ്-കാവ്യ ദമ്പതികള്‍ കൊടുങ്ങല്ലൂരിലെ…
Read Moreആ പറഞ്ഞ മാഡം ആരാണ്; അങ്ങനെയൊരാള്‍ ഉണ്ടോ ? മാഡത്തെ രക്ഷിക്കാനാണോ ദിലീപ് കീഴടങ്ങിയത് ? ചോദ്യങ്ങള്‍ ബാക്കി…
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്‌തെങ്കിലും ഒരു പിടി ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. നടിയെ ആക്രമിച്ച പള്‍സര്‍ സുനിയും ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്ത നടന്‍ ദിലീപും റിമാന്‍ഡ് പ്രതികളായി ജയിലിലെത്തിക്കഴിഞ്ഞു. എന്നാല്‍ അതിവിദഗ്ദ്ധമായി മെനഞ്ഞ ഈ തിരക്കഥയില്‍ സജീവമായ റോള്‍ ഉണ്ടായിരുന്ന മറ്റ് പലരും ഇപ്പോഴും തിരശ്ശീലയ്ക്ക് പിറികിലാണെന്നൊരു അഭ്യൂഹം സജീവമാണ്. പള്‍സര്‍ സുനി പറഞ്ഞ വമ്പന്‍ സ്രാവുകള്‍ ഇവരാണെന്നും പറയപ്പെടുന്നു. അഡ്വ. ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയ മാഡം എന്ന കഥാപാത്രമാണ് ഇതിലൊരാള്‍ എന്ന് ശക്തമായ സൂചനകളുണ്ട്. എന്നാല്‍, ഈ മാഡം ആരാണെന്ന് ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ, മറ്റൊരു നടി എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ കഥകള്‍ ഏറെയും പ്രചരിക്കുന്നത്. ഇവരില്‍ ആരെങ്കിലും ഉടന്‍ അറസ്റ്റിലായേക്കുമെന്ന മട്ടിലും കഥകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യങ്ങളൊന്നും തന്നെ അന്വേഷണോദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുമില്ല. കാവ്യയുടെ…
Read Moreമകളുടെ സംരക്ഷണ ചുമതല ആവശ്യപ്പെട്ട് മഞ്ജു കോടതിയിലേയ്ക്ക് ?
മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മഞ്ജു വാരിയര്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സൂചന. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതോടെ ദിലീപിന് മഞ്ജു വാര്യരില്‍ പിറന്ന മകളായ മീനാക്ഷിയുടെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഏവര്‍ക്കും ആശങ്കയുണ്ടായിരുന്നു. എന്നാ്ല്‍ ഈ ചോദ്യങ്ങള്‍ക്കുത്തരവുമായാണ് മഞ്ജു ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും. അച്ഛന്‍ ജയിലിലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു നീക്കമെന്നും പറയുന്നു.നടി ആക്രമിക്കപ്പെട്ട സംഭവം കേരളീയ സമൂഹത്തില്‍ മഞ്ജു നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അക്രമത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. എന്തായാലും ദിലീപ് ജയിലിലായ സാഹചര്യത്തില്‍ മകളെ തന്റെ കൂടെ അയയ്ക്കാന്‍ കോടതി സമ്മതിക്കുമെന്നാണ് മഞ്ജുവിന്റെ പ്രതീക്ഷ.
Read Moreദിലീപിന് പാരയായത് മഹാനടന്‍ തിലകന്റെ ശാപമോ; ദിലീപ് വിഷമാണെന്ന് അന്നേ തിലകന്‍ പറഞ്ഞിരുന്നു; അമ്മ പ്രവര്‍ത്തിക്കുന്നത് മാഫിയാസംഘത്തേപ്പോലെ; തിലകന്‍ അന്നു പറഞ്ഞതിങ്ങനെ…
മഹാനടന്‍ തിലകന്റെ ശാപമോ ഇത് ? നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമാപ്രേമികളുടെ മനസില്‍ ഉയരുന്ന ചോദ്യമിതാണ്. ഇപ്പോള്‍ ദിലീപ് കുറ്റക്കാരനാണെന്നു സംശയാതീതമായി തെളിഞ്ഞപ്പോള്‍ സിനിമാ സംഘടനയായ അമ്മ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഇത്രയധികം ആരോപണങ്ങള്‍ ദിലീപിനെതിരെ ഉയര്‍ന്നപ്പോഴും താരത്തിനെ പിന്തുണച്ച അമ്മ അന്തരിച്ച മഹാനടന്‍ തിലകനോടു ചെയ്തത് നീതീകരിക്കാനാവില്ലയെന്ന പൊതു അഭിപ്രായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മുമ്പ് താരസംഘടന വിലക്ക് കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയപ്പോള്‍ തിലകന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ അമ്മയ്ക്കും ഭാരവാഹികള്‍ക്കുമെതിരേ ആഞ്ഞടിച്ചിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. അന്ന് തിലകന്‍ പറഞ്ഞ വാക്കുകള്‍ ഇന്ന് വൈറലാണ്… ദിലീപ് വിഷമാണെന്നായിരുന്നു തിലകന്‍ അന്നു പറഞ്ഞത്. തന്റെ അനുഭവത്തില്‍ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകന്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തിലകന്‍ ദിലീപിനെതിരേ തുറന്നടിച്ചത്.അമ്മ എന്ന സംഘടനയോട് എനിക്ക്…
Read Moreഅന്തസുണ്ടോടാ… ദിലീപിനെ കണ്ടത് സഹോദരനെപ്പോലെ; പള്‍സര്‍ സുനിയെ ഡ്രൈവര്‍ സ്ഥാനത്തു നിന്നു നീക്കിയത് അമിത വേഗം കാരണം; ദിലീപ് ഇത്തരക്കാരനാണെന്ന് ഒരിക്കലും കരുതിയില്ലെന്ന് മുകേഷ്
കൊല്ലം: ഒരു സഹോദനെപ്പോലെയാണ് താന്‍ ദിലീപിനെ കണ്ടതെന്നും ഇത്തരക്കാരനാണെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും മുകേഷ് എംഎല്‍എ. ഈ വിവരം തനിക്ക് വലിയൊരു ഷോക്കാണെന്നും മുകേഷ് പറയുന്നു. പള്‍സര്‍ സുനി തന്റെ ഡ്രൈവറായി കൂടെയുണ്ടായിരുന്നത് ഒരു വര്‍ഷം മാത്രമാണെന്നും ഓവര്‍ സ്പീഡു കാരണമാണ് സുനിയെ പറഞ്ഞു വിട്ടതെന്നും മുകേഷ് വ്യക്തമാക്കി. അന്നൊന്നും ഇയാള്‍ ക്രിമിനല്‍ സ്വഭാവമുള്ളയാളാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും മുകേഷ് മാധ്യമങ്ങളോടു പറഞ്ഞു. തന്റെ സഹപ്രവര്‍ത്തക കൂടിയായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ താന്‍ നേരിട്ട് ഫോണില്‍ വിളിച്ചിരുന്നുവെന്നും മുകേഷ് പറഞ്ഞു. അന്വേഷണത്തില്‍ തൃപ്തിയുണ്ടോ എന്ന് അന്ന് കൃത്യമായി ആരായുകയും ചെയ്തു.പൊലീസ് അന്വേഷണം നേര്‍വഴിയിലാണ് പോകുന്നതെന്നും പറഞ്ഞു. ഇതിനിടെ മറ്റൊരു നടി ചാനല്‍ ചര്‍ച്ചയില്‍ ഇതേക്കുറിച്ച് പറയുകയുണ്ടായി. കുട്ടിയുടെ അമ്മ നിറകണ്ണുകളോടെ കരഞ്ഞു പറഞ്ഞു എന്നു പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് നടിയോട് അന്വേഷിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടിയെന്നും മുകേഷ് വ്യക്തമാക്കി. ദിലീപ് കുറ്റക്കാരനാണെന്ന് അറിഞ്ഞപ്പോള്‍…
Read Moreപണിപാളുമെന്നു മനസിലായപ്പോള്‍ ദിലീപ് ദുബായിലേക്കു കടക്കാന്‍ ശ്രമിച്ചു; താരത്തിന്റെ തന്ത്രം പൊളിച്ചടുക്കിയത് ഐജി ദിനേന്ദ്ര കശ്യപ്; മൊഴിയെടുക്കാനെന്ന വ്യാജേന വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ്
കൊച്ചി: കാര്യങ്ങള്‍ പ്രതികൂലമാകുമെന്ന് ഉറപ്പായതോടെ ദിലീപ് ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്ന് വിവരം. രഹസ്യകേന്ദ്രത്തില്‍ വിളിച്ചു വരുത്തി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റു ചെയ്തത്.മുമ്പ് ചോദ്യം ചെയ്തപ്പോള്‍ നടനോട് അഞ്ച് ദിവസത്തേക്ക് കൊച്ചി വിടരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞതോടെ ദിലീപ് ദുബായിലേക്ക് മുങ്ങാന്‍ ശ്രമം തുടങ്ങിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. നടന്‍ ഇന്ത്യവിട്ടാല്‍ പിന്നെ അറസ്റ്റ് നടക്കാതെ പോകും. ദിലീപിനെ രക്ഷിക്കാന്‍ പൊലീസും സര്‍ക്കാരും കൂട്ടുനിന്നുവെന്ന പ്രചരണവും ശക്തമാകും. ഈ സാഹചര്യം മുമ്പില്‍ കണ്ട് കളിച്ച അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് അക്ഷരാര്‍ഥത്തില്‍ ദിലീപിനെ അടപടലം കുരുക്കുകയായിരുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് യഥാര്‍ഥത്തില്‍ ദിലീപിന് വിനയായത്. പള്‍സറുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടായിരുന്നെന്നത് ആര്‍ക്കും അറിയാമെന്നിരിക്കെയും ദിലീപ് കള്ളം പറഞ്ഞു. ഇത് അപ്പാടെ പൊളിയുകയും ചെയ്തു. ദിലീപിനെ കുടുക്കാന്‍ നിര്‍ണായകമായത് ദിലീപ് ലോക്‌നാഥ് ബെഹ്‌റയ്ക്കു നല്‍കിയ പരാതിയായിരുന്നു.പള്‍സര്‍…
Read Moreകസ്റ്റഡിയിലെ ‘സെല്‍ഫി’ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ് !
അറസ്റ്റിലായെങ്കിലും പൊലീസുകാരുടെ താരാധനക്ക് ഒരു കുറവുമില്ലന്ന് ചൂണ്ടിക്കാട്ടുന്ന സെല്‍ഫി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പൊലീസ് കസ്റ്റഡിയിലെ ‘സെല്‍ഫി’ എന്ന അടിക്കുറുപ്പോടെയാണ് രണ്ട് പൊലീസുകാരുടെ ഇടയില്‍ നില്‍ക്കുന്ന ദിലീപിന്റെ ചിത്രം പ്രചരിക്കുന്നത്. ദിലീപിന്റെ മുഖഭാവം കണ്ടാല്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് തോന്നുകയെങ്കിലും ഈ പടം എവിടെ നിന്ന് എടുത്തതാണെന്ന് വ്യക്തമല്ല. മലയാളത്തിലെ ജനപ്രിയ താരത്തിന്റെ അറസ്റ്റ് ആഘോഷമാക്കുന്ന സോഷ്യല്‍ മീഡിയക്ക് വീണ് കിട്ടിയ ഈ ഫോട്ടോയും ഇപ്പോള്‍ ആയുധമായിരിക്കുകയാണ്.
Read Moreഅന്ന് ഓര്‍ക്കിഡ് ഹോട്ടലില്‍വച്ച് ആ നടി വസ്ത്രം മാറുന്നത് ഒളിച്ചുകണ്ട നിന്നെ രക്ഷിച്ച എന്നെ അനാഥപ്രേതമാക്കി, ദിലീപിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പടനായകന്‍ സിനിമയുടെ തിരക്കഥാകൃത്ത്
ദിലീപ് അറസ്റ്റിലായതോടെ നടന്റെ മുന്‍കാല ചെയ്തികള്‍ വെളിപ്പെടുത്തി സിനിമക്കാര്‍ രംഗത്തെത്തുന്നു. താരസംഘടനയായ അമ്മയും ഫെഫ്കയും നടനെ തള്ളിയതോടെ പലരും ദിലീപിനെതിരേ തുറന്നടിക്കുകയാണ്. നിര്‍മാതാവും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറിനു പിന്നാലെ ഗുരുതര ആരോപണവുമായി വന്നത് റഫീഖ് സീലാട്ട് എന്ന തിരക്കഥാകൃത്താണ്. ദിലീപിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ പടനായകന്റെ തിരക്കഥാകൃത്താണ് റഫീഖ്. റഫീഖിന്റെ വാക്കുകളിലൂടെ- പ്രിയപ്പെട്ട ദിലീപ്, നിന്നെ 1996 സെപ്‌ററംബര്‍ 3 വരെ ഞാന്‍ ഗോപാലക്യഷ്ണന്‍ എന്നാണ് വിളിച്ചിരുന്നത്. പ്രകൃതിയേയും മനുഷ്യനേയും ഒരു പോലെ സ്‌നേഹിച്ചിരുന്നതും മനുഷ്യന്റെ നന്മ മാത്രം ആശിച്ചിരുന്ന ക്യഷ്ണ ഭഗവാന്റെ പേരിന് നീ ഒരിക്കലും അര്‍ഹനല്ലെന്ന് ആ രാത്രിയിലെ നിന്നില് ഉറങ്ങിക്കിടക്കുന്ന ചെകുത്താന്റെ ക്രൂരമായ തനി സ്വരൂപം എന്നെ ബോദ്ധ്യപ്പെടുത്തി. ഓര്‍മ്മയുണ്ടോ നിനക്ക് എറണാകുളം എലൈറ്റ് ഹോട്ടലില്‍ നീയും നിന്റെ കൂട്ടുകാരും മദ്യത്തിന്റെ ലഹരിയില് അര്‍മാതിച്ചിരുന്നപ്പപ്പോള്‍ മണിക്കൂറുകളോളം നിന്റെ മുന്നില് എന്നെ ദ്രോഹിക്കരുതെന്ന് പറഞ്ഞ്…
Read Moreനാലു തടവുകാര്‍ക്കൊപ്പം ദിലീപ്; രാവിലെ ഉപ്പുമാവും പഴവും, പുറത്ത് സൗമ്യനെങ്കിലും പലപ്പോഴും നിയന്ത്രണം വിട്ടു നടന്‍ കരഞ്ഞു, ഒപ്പമുള്ളത് പീഡനക്കേസ് പ്രതി, ദിലീപിന്റെ ജയിലിലെ ആദ്യ മണിക്കൂറുകള്‍ ഇങ്ങനെ
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗുഢാലോചന കേസില്‍ റിമാന്‍ഡിനായ നടന്‍ ദിലീപിനു ജയിലില്‍ പ്രത്യേക പരിഗണനയില്ല. കവര്‍ച്ച അടക്കമുള്ള കേസുകളില്‍ പ്രതികളായ നാലു പേര്‍ക്കൊപ്പമാണു ദിലീപ് കഴിയുന്നത്. ഇന്നലെ പോലീസ് നല്‍കിയ ഭക്ഷണം നിഷേധിച്ച ദിലീപ് ഇന്നു രാവിലെ ജയിലില്‍ എത്തിയപ്പോള്‍ പ്രഭാതഭക്ഷണത്തിനു നല്‍കിയ ഉപ്പുമാവും പഴവും കഴിച്ചു. സഹതടവുകാരരോടും പോലീസിനോടും ദിലീപ് സഹകരണത്തോടെയാണ് പെരുമാറുന്നതെങ്കിലും നിരാശയിലാണ് താരമെന്നാണ് ജയിലില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍. അതേസമയം ആലുവയില്‍ ദിലീപിനെതിരേ നാട്ടുകാര്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നത്. പുറത്ത് കൂക്കിവിളിയും പരിഹാസപ്പെരുമഴയും. കയ്യടിച്ച് വരവേറ്റിരുന്ന തന്‍റെ സ്വന്തം നാട്ടുകാരുടെ മുന്നില്‍ തലകുനിച്ച് താരം നീങ്ങിയപ്പോള്‍ പരിഹാസശരങ്ങളില്‍ തീര്‍ത്ത മുദ്രാവാക്യംവിളികള്‍. പോലീസ് തീര്‍ത്ത കനത്ത സുരക്ഷാവലയത്തിലൂടെ ആദ്യമായി സിനിമാഭിനയത്തിനല്ലാതെ മലയാള സിനിമയിലെ ഒരു പ്രമുഖതാരം ജയിലിനകത്താകുന്ന അപൂര്‍വ നിമിഷത്തിലാണ് ഇന്ന് ആലുവ സാക്ഷിയായത്. ഫെബ്രുവരി 17നു തുടങ്ങിയതാണ് നടിയെ ആക്രമിച്ച കേസിനെച്ചൊല്ലിയുണ്ടായ ഊഹാപോഹങ്ങള്‍. അപൂര്‍വങ്ങളായ…
Read More