ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ള്‍ ! മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച​തി​ന് ര​ണ്ടു യു​വ​തി​ക​ള്‍​ക്കും എ​തി​രേ കേ​സ്…

ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നൊ​പ്പം ഒ​രേ സ​മ​യം ഒ​ളി​ച്ചോ​ടി​യ ര​ണ്ടു സ്ത്രീ​ക​ള്‍ പി​ടി​യി​ല്‍. ര​ണ്ടു​പേ​രും വി​വാ​ഹി​ത​രും കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​രു​മാ​ണ്. മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് പോ​യ​തി​ന് വി​ഴി​ഞ്ഞം ചൊ​വ്വ​ര സ്വ​ദേ​ശി മൃ​ദു​ല(25), മു​ക്കോ​ല സ്വ​ദേ​ശി ദി​വ്യ(25) എ​ന്നി​വ​ര്‍​ക്കെ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​വ​രു​ടെ ആ​ണ്‍​സു​ഹൃ​ത്താ​യ പൊ​ഴി​യൂ​ര്‍ സ്വ​ദേ​ശി ടി​റ്റോ(25)​യെ​യും പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​ട്ടു​ണ്ട്. മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് പോ​യ​തി​ന് ബാ​ല​നീ​തി ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് വി​ഴി​ഞ്ഞം എ​സ് ഐ ​കെ എ​ല്‍ സ​മ്പ​ത്ത് പ​റ​ഞ്ഞു. മൂ​ന്ന് ദി​വ​സം മു​ന്‍​പാ​ണ് മൃ​ദു​ല​യും ദി​വ്യ​യും സ്വ​ന്തം കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ടി​റ്റോ​യ്ക്കൊ​പ്പം നാ​ടു വി​ട്ട​ത്. യു​വ​തി​ക​ളെ കാ​ണാ​താ​യ​തോ​ടെ ഇ​രു​വ​രു​ടെ​യും ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ വി​ഴി​ഞ്ഞം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി​ക​ളെ യു​വാ​വി​നൊ​പ്പം ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ടെ​ക്‌​സ്‌​റ്റൈ​ല്‍​സി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ദി​വ്യ. ഇ​വ​ര്‍​ക്ക് നാ​ലു​വ​യ​സു​ള്ള മ​ക​നും ര​ണ്ട​ര വ​യ​സു​ള്ള മ​ക​ളു​മു​ണ്ട്. പൂ​ജ​പ്പു​ര​യി​ലെ സ്വ​കാ​ര്യ…

Read More

കോളജ് വിദ്യാര്‍ഥിയ്‌ക്കൊപ്പം ഒളിച്ചോടിയ നാല്‍പ്പത്തിമൂന്നുകാരി പിടിയില്‍ ! രണ്ടു കുട്ടികളുടെ മാതാവായ യുവതിയെയും കുട്ടികാമുകനെയും പിടികൂടിയത് തൃശൂരില്‍ നിന്നും…

കോളജ് വിദ്യാര്‍ഥിയായ 21കാരനൊപ്പം നാടുവിട്ട 43കാരി പിടിയില്‍. വിവിധയിടങ്ങളില്‍ കറങ്ങിയ ഇരുവരെയും തൃശൂരില്‍ നിന്ന് തൊടുപുഴ പോലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ എട്ടിനാണ് തൊടുപുഴയ്ക്കു സമീപം നെടിയശാലയില്‍നിന്ന് ഭര്‍ത്തൃമതിയും രണ്ടു പെണ്‍മക്കളുടെ മാതാവുമായ യുവതി ഒളിച്ചോടിയത്. അയല്‍വാസികളാണ് കോളജ് വിദ്യാര്‍ഥിയും യുവതിയും. നാടുവിട്ടശേഷം ലോഡ്ജില്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിയുകയായിരുന്നു. തൊടുപുഴ എസ്.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്തത്. ഇന്നു കോടതിയില്‍ ഹാജരാക്കും.

Read More

വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ കൈകാര്യം ചെയ്യാന്‍ ‘ക്വട്ടേഷന്‍’ നല്‍കി വീട്ടമ്മ ! യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍…

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനായി യുവാവിനെതിരേ ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ പിടിയില്‍. ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേരും ഇവര്‍ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. ക്വട്ടേഷന്‍ സംഘം യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയും ഇവരില്‍ നിന്ന് മൊബൈലും സ്വര്‍ണവും കവരുകയുമായിരുന്നു. മയ്യനാട് സങ്കീര്‍ത്തനത്തില്‍ ലിന്‍സി ലോറന്‍സ് (ചിഞ്ചു റാണി-30), ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ വര്‍ക്കല അയിരൂര്‍ അഞ്ചുമുക്ക് ക്ഷേത്രത്തിനു സമീപം തുണ്ടില്‍ വീട്ടില്‍ അമ്പു (33), നെടുങ്ങോലം പറക്കുളത്ത് നിന്നു വര്‍ക്കല കണ്ണമ്പ പുല്ലാനികോട് മാനസസരസില്‍ താമസിക്കുന്ന അനന്ദു പ്രസാദ് (21) എന്നിവരെയാണ് ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25), സുഹൃത്ത് വര്‍ക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശരാക്കി വഴിയില്‍ ഉപേക്ഷിച്ചത്. മര്‍ദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷന്‍…

Read More

കടിച്ചതുമില്ല പിടിച്ചതുമില്ല ! സോഷ്യല്‍ മീഡിയയിലെ കാമുകനെ തേടി വീട്ടമ്മ പാലക്കാട്ട് നിന്ന് വണ്ടിപിടിച്ച് കൊല്ലത്തെത്തി; കാമുകന്റെ വീട്ടില്‍ കയറ്റാതെ വീട്ടുകാര്‍ വാതിലടച്ചു; തിരിച്ചു ചെന്നപ്പോള്‍ വേണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും…

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടിയിറങ്ങിയ ഭര്‍ത്തൃമതിയായ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. പാലക്കാട് നെന്മാറയില്‍ നിന്നും കാമുകന്റെ കല്ലു വാതുക്കലെ വീട്ടിലെത്തിയപ്പോള്‍ യുവാവിന്റെ വീട്ടുകാര്‍ യുവതിയെ വീട്ടില്‍ കയറ്റിയില്ല. ഒടുവില്‍ കമിതാക്കള്‍ പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. ഒടുവില്‍ പോലീസ് യുവതിയെ മടക്കി അയക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ കയ്യൊഴിഞ്ഞു. കോണ്‍ക്രീറ്റ് ജോലികള്‍ക്ക് പോകുന്ന യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭാര്യയും കുട്ടിയും പിണങ്ങി കഴിയുകയാണ്. കൊല്ലം സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പം രണ്ട് വര്‍ഷമായ പാലക്കാട് നെന്മാറയില്‍ ആണ് താമസം. ഒന്നര വര്‍ഷം മുമ്പ് പരിചയപ്പെട്ട ഇരുവരും ആദ്യമായി കണ്ടത് ചൊവ്വാഴ്ച രാത്രി ആയിരുന്നു. ഇതിനിടയ്ക്ക് കാമുകന്‍ കാമുകിയ്ക്ക് പണം അയയ്ക്കുന്നതും പതിവായിരുന്നു. ആയിടയ്ക്ക് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് കാട്ടി യുവതി പാലക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ചു സഹോദരന്റെ സമീപത്തേയ്ക്ക് പോകുന്നെന്നു…

Read More

ശുചിമുറിയിലെത്തിയ വീട്ടമ്മയെ കീഴ്‌പ്പെടുത്താന്‍ കിണഞ്ഞു ശ്രമിച്ച് പെരുമ്പാമ്പ് ! ചുറ്റികയെടുത്ത് പെരുമ്പാമ്പിനെ അടിച്ച് വീട്ടമ്മ; ഒടുവില്‍ സംഭവിച്ചത്…

ശുചിമുറിയിലെത്തിയ വീട്ടമ്മയെ അവിടെ കാത്തിരുന്നത് കൂറ്റന്‍ പെരുമ്പാമ്പായിരുന്നു. ഒടുവില്‍ ഒരുവിധത്തിലാണ് വീട്ടമ്മ പാമ്പിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടത്. തായ്‌ലന്‍ഡിലായിരുന്നു സംഭവം. ശുചിമുറിയിലേക്കു കയറിയ വീട്ടമ്മയുടെ നേരെ അവിടെ പതുങ്ങിയിരുന്ന പെരുമ്പാമ്പ് ചാടിവീഴുകയായിരുന്നു. ആദ്യം വീട്ടമ്മയെ കടിച്ച പാമ്പ് പിന്നീട് അവരെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങി. ഭയന്നുവിറച്ച വീട്ടമ്മ ധൈര്യം വീണ്ടെടുത്ത് പാമ്പിനെ അവിടെയുണ്ടായിരുന്ന സാധനങ്ങളെടുത്ത് തിരിച്ചാക്രമിച്ചു. ഒരുവിധത്തില്‍ പാമ്പിന്റെ തലയില്‍ പിടുത്തമിട്ട വീട്ടമ്മ സഹായത്തിനായി മകനെ വിളിച്ചു. പാമ്പിന്റെ തല തറയില്‍ അമര്‍ത്തിപ്പിടിച്ച ശേഷമാണ് വീട്ടമ്മ അലറിവിളിച്ചത്. അപ്പോഴും വീട്ടമ്മയെ പാമ്പ് വരിഞ്ഞുമുറുക്കുന്നുണ്ടായിരുന്നു. നിലവിളി കേട്ടെത്തിയ മകനോട് ചുറ്റികയും കത്തിയും ആവശ്യപ്പെട്ടു. ചുറ്റിക ഉപയോഗിച്ച് പാമ്പിന്റെ തലയിലും ശരീരത്തിലുമെല്ലാം ആഞ്ഞിടിച്ചു. കത്തിവച്ച് പാമ്പിനെ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇതോടെ വീട്ടമ്മയുടെ ശരീരത്തിലുണ്ടായിരുന്ന പാമ്പിന്റെ പിടി അയഞ്ഞു. പാമ്പിന്റെ കടിയില്‍ വീട്ടമ്മയുടെ ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പാമ്പിന്റെ പിടി അയഞ്ഞതും വീട്ടമ്മയെ…

Read More

മക്കളെ വെയ്റ്റിംഗ് ഷെഡില്‍ തള്ളി കാമുകനൊപ്പം ഒളിച്ചോടിയ അമ്മ ! കമിതാക്കള്‍ക്ക് ഉചിതമായ ശിക്ഷ വിധിച്ച് കോടതി; തിരുവനന്തപുരത്തെ ഒളിച്ചോട്ടക്കേസിന്റെ പരിസമാപ്തി ഇങ്ങനെ…

പിഞ്ചു മക്കളെ വെയ്റ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ചിട്ടിട്ട് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയ്ക്കും അവരുടെ കാമുകനും ഉചിതമായ ശിക്ഷ വിധിച്ച് കോടതി. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിപ്രകാരം ഇരുവരെയും പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തിരുവനന്തപുരം, വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (24), കോട്ടയം കൂരോപ്പട വട്ടുകുളം കാരുവള്ളിയില്‍ അരുണ്‍കുമാര്‍ (23) എന്നിവരാണു ജയിലിലായത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റാണു വിവാഹേതരബന്ധം സംബന്ധിച്ച കേസില്‍ അപൂര്‍വ ഉത്തരവ് പുറപ്പെടുവിച്ചത്. ലിജിമോളെ കാണാതായതോടെ, ഭര്‍ത്താവ് കാവുങ്ങല്‍ പുത്തന്‍വീട്ടില്‍ ഗിരീഷ്‌കുമാര്‍ കഴിഞ്ഞ 21-ന് നേമം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആറു വയസ്സുള്ള മകനെയും നാലര വയസുള്ള മകളെയും വെയ്റ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ച ശേഷം കുട്ടികളെ വിളിച്ചു കൊണ്ടു പോകാന്‍ സഹോദരനോടു പറയണമെന്ന് അമ്മയെ ഫോണ്‍വിളിച്ചു പറയുകയായിരുന്നു. കുട്ടികളെ വെയ്റ്റിംഗ് ഷെഡില്‍ നിര്‍ത്തിയ ശേഷം അരുണ്‍കുമാറിനൊപ്പം കോട്ടയത്തേക്ക് പോയ ലിജി അയാളുടെ വീട്ടില്‍…

Read More

എജ്ജാതി തള്ളാ മക്കളേ ഒരു മയത്തിലൊക്കെ തള്ള്…വീട്ടമ്മയെ പുളിച്ച തെറിവിളിച്ച അധ്യാപകരെ ന്യായീകരിച്ച് ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറലാവുന്നു…

കുട്ടിയുടെ പഠനനിലവാരം അറിയാന്‍ സ്‌കൂളിലെത്തിയ അമ്മയോടു അധ്യാപകര്‍ മോശമായി പെരുമാറുകയും പുളിച്ചതെറി വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി ആളുകളാണ് അധ്യാപകരുടെ മോശം പ്രവൃത്തിക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇതേ സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ അധ്യാപകരെ ന്യായീകരിച്ചു കൊണ്ടു സംസാരിക്കുന്നതാണ് പുതിയ വീഡിയോയിലുള്ളത്. തെറ്റു മുഴുവന്‍ വീട്ടമ്മയുടെ ഭാഗത്തായിരുന്നുവെന്നും അധ്യാപകര്‍ ആക്രോശിക്കുന്നതു മാത്രം ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തു വിട്ടതെന്നുമാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്. മാത്രമല്ല നിങ്ങള്‍ക്കൊന്നും അറിയില്ലെന്നു പറഞ്ഞ് സംഭവം കാണാതെ വെറുതെ ഷയറും ലൈക്കും ചെയ്യുകയാണെന്നും പെണ്‍കുട്ടികള്‍ വീഡിയോയില്‍ പറയുന്നുണ്ട്. വീട്ടമ്മയെ വീഡിയോയില്‍ ഉള്ള അധ്യാപകന്‍ അഞ്ചാംക്ലാസ് വരെ പഠിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ അവകാശപ്പെടുന്നു.അധ്യാപകര്‍ കശുവണ്ടി പെറുക്കാന്‍ പോകണമെന്നു വീട്ടമ്മ ആക്രോശിച്ചതായും പെണ്‍കുട്ടികള്‍ പറയുന്നു. തങ്ങള്‍ മികച്ച രീതിയില്‍ പഠിക്കുന്നതിനു കാരണക്കാര്‍ സാറും…

Read More

പ്രളയത്തില്‍ തകര്‍ന്ന വീടിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും കാര്യം നടക്കാഞ്ഞതിനാല്‍ വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു; വൈകുന്നേരത്തോടെ നാലു ലക്ഷം അനുവദിച്ച് അറിയിപ്പെത്തി…

അകെയുണ്ടായിരുന്ന വീട് പ്രളയത്തില്‍ തകര്‍ന്നപ്പോള്‍ വീട് പുതുക്കിപ്പണിയുന്നതിനായി വീട്ടമ്മ നിരന്തരം ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും എല്ലായിടത്തു നിന്നും നേരിട്ടത് അവഗണന മാത്രം. ഒടുവില്‍ സഹികെട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച അതേ ദിവസം അധികൃതര്‍ നാലു ലക്ഷം രൂപയുടെ സഹായവുമായി എത്തുകയും ചെയ്തു. മാവടി ചീനിപ്പാറ വെള്ളാപ്പള്ളില്‍ രഘുവിന്റെ ഭാര്യ ബിന്ദുവാണ് (42) ഇത്തരം അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോയത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആയതിനെത്തുടര്‍ന്നാണ് ബിന്ദുവിനെ തൂക്കുപാലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അതേ ദിവസം തന്നെ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇവര്‍ക്കായി തുക അനുവദിച്ച് നല്‍കാന്‍ തീരുമാനമാകുകയായിരുന്നു. തുടര്‍ന്ന് ഇത് അധികൃതരെ അറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അതിശക്തമായ മഴയ്ക്ക് പിന്നാലെയുണ്ടായ മലവെള്ളപാച്ചിലില്‍ ബിന്ദുവിന്റെ വീട് തകര്‍ന്നത്. ഇതിനും ശേഷം ഈ ദമ്പതികളും മാതാവ് ഭവാനിയും രണ്ടു വിദ്യാര്‍ത്ഥികളും അടങ്ങുന്ന കുടുംബത്തിന് ആശ്രമായത്…

Read More

രണ്ടു പ്രാവശ്യം വിവാഹിതനായ യുവാവിന്റെ വാക്കു വിശ്വസിച്ച 53കാരിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി;സ്ഥലംവിറ്റു കിട്ടിയ പണവുമായി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാന്‍ പോയ മധ്യവയസ്‌കയുടെ അനുഭവം ഇങ്ങനെ…

തിരുവനന്തപുരം: വിവാഹം കഴിക്കാമെന്നു പറഞ്ഞ യുവാവിന്റെ മധുര വാഗ്ദാനങ്ങളില്‍ മയങ്ങി അയാള്‍ക്കൊപ്പം വീടുവിട്ടിറങ്ങിയ 53കാരിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. സ്ഥലം വിറ്റു കിട്ടിയ പണവുമായാണ് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാന്‍ 53കാരി ഇറങ്ങിപുറപ്പെട്ടത്. എന്നാല്‍ പണം തട്ടിയെടുത്ത് സ്ത്രീയെ വകവരുത്തുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. പണവുമായി എത്തിയ വീട്ടമ്മയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പണം കൈക്കലാക്കിയ ശേഷം നദിയില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ വീട്ടമ്മയുടെ കാമുകന്‍ മാന്നാര്‍ സ്വദേശി പ്രവീണ്‍ (36), രണ്ടാം ഭാര്യ മഞ്ജു (32), ആദ്യഭാര്യയിലെ മകന്‍ (17)എന്നിവരെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. പുഞ്ചക്കരിയിലെ വാടകവീട്ടില്‍ താമസിച്ചു വരികയെയായിരുന്നു 53കാരി വീട്ടമ്മയെ ഇയാള്‍ പ്രണയം നടിച്ചു വീഴ്ത്തിയത്. താന്‍ രണ്ട് വട്ടം വിവാഹം കഴിച്ചിട്ടുണ്ടെന്ന കാര്യം മറച്ചുവെച്ചായാരുന്നു പ്രവീണ്‍ വീട്ടമ്മയ്ക്ക് വിവാഹ വാഗ്ദാനം നല്‍കിയത്. തുടര്‍ന്ന് വീട്ടമ്മയുടെ പക്കല്‍ നിന്നും പണം…

Read More

ഇവനാണ് ഞങ്ങ പറഞ്ഞ നടന്‍ ! അയല്‍വാസിയായ വീട്ടമ്മയെ മര്‍ദ്ദിച്ച നടന്‍ പിടിയില്‍

വീട്ടമ്മയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സീരിയല്‍ നടന്‍ പിടിയിലായി. തിരുവല്ല മതില്‍ഭാഗം അത്തിമുറ്റത്ത് സുരേഷ്(45) ആണ് അറസ്റ്റിലായത്. സമീപവാസിയായ വീട്ടമ്മയാണ് പരാതിക്കാരി. സംഭവത്തില്‍ ഇയാളുടെ ഭാര്യയും പ്രതിയാണ്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന വീട്ടമ്മയെ കാറിലെത്തിയ സുരേഷും ഭാര്യയും ചേര്‍ന്ന് വഴിതടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാല്‍ വീട്ടമ്മ തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് സുരേഷിന്റെ ഭാര്യയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഇരുകുടുംബങ്ങളും തമ്മില്‍ വഴിത്തര്‍ക്കം ഉണ്ടായിരുന്നതായും പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സന്തോഷ് പറഞ്ഞു.സുരേഷിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Read More