ഇപ്പൊ ഈ പെണ്ണുങ്ങള്‍ കാണിക്കുന്ന കുന്തളിപ്പ് നട്ടെല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്തതിന്റെതാണ്, തലവഴി മൂടിയിട്ടിട്ടാണല്ലോ ഇവളുമാരെല്ലാം സന്നിധാനത്ത് കയറിയത്; ജഗതിയുടെ മകള്‍ പാര്‍വതി ഷോണിന്റെ പ്രതികരണം വൈറലാകുന്നു…

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ നടന്ന ഹര്‍ത്താലും സംഘര്‍ഷവുമെല്ലാം കേരളത്തെ കൊടുമ്പിരി കൊള്ളിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് സന്നിധാനത്ത് പ്രവേശിച്ച കനകദുര്‍ഗയ്ക്കും ബിന്ദുവിനുമെതിരെ വിമര്‍ശന ശരവുമായി നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും ഷോണ്‍ ജോര്‍ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍ രംഗത്തെത്തിയിരിക്കുന്നത്. ‘ശബരിമല വിഷയം വച്ച് എല്ലാ പാര്‍ട്ടികളും അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്. ഇപ്പൊ ഈ പെണ്ണുങ്ങള്‍ കാണിക്കുന്ന കുന്തളിപ്പ് നട്ടെല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്തതിന്റെതാണ്, തലവഴി മൂടിയിട്ടിട്ടാണല്ലോ ഇവളുമ്മാരെല്ലാം സന്നിധാനത്ത് കയറിയത്. വര്‍ഷങ്ങളായി നടക്കുന്ന ആചാരം അങ്ങനെ തന്നെ നടക്കട്ടെയെന്ന് ഈ പെണ്ണുങ്ങള്‍ക്ക് വിചാരിച്ചാലെന്താണെന്ന് പാര്‍വതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ചോദിക്കുന്നു. മെഡിക്കല്‍ കോളേജില്‍ പോയി നോക്കൂ… ഒരു കട്ടില്‍ നേരാവണ്ണം പോലും അവിടെ ഇല്ല, അതിനൊന്നും വാദിക്കാന്‍ ആരുമില്ലെയെന്ന് പാര്‍വതി കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ എല്ലാ രാഷ്ട്രീയക്കാരും കൂടി അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്. ഒരു കാര്യം എല്ലാവരും ആലോചിക്കണം. 41 ദിവസം…

Read More

കുടുംബത്തിനു കോണ്‍ഗ്രസ് ചായ്‌വായിരുന്നുവെങ്കിലും കോളജ് കാലത്ത് നക്‌സ്‌ലൈറ്റായി ! അന്യസമുദായക്കാരനെ വിവാഹം കഴിച്ച് വീട്ടുകാരെ ഞെട്ടിച്ചു; പൂങ്കാവുകാരി ബിന്ദു അത്ര നിസ്സാരക്കാരിയല്ല

ശബരിമല സന്നിധാനത്തെത്തി ഏവരെയും ഞെട്ടിച്ച പത്തനംതിട്ട പ്രമാടം പൂങ്കാവ് സ്വദേശി ബിന്ദു ചില്ലറക്കാരിയല്ല.കുടുംബത്തിനു കോണ്‍ഗ്രസ് ആശയങ്ങളോടായിരുന്നു ആഭിമുഖ്യമെങ്കിലും പഠനകാലത്ത് ബിന്ദുവിനു താല്‍പര്യം നക്സലൈറ്റ് ആദര്‍ശങ്ങളിലായിരുന്നു. പഠിക്കാന്‍ സമര്‍ഥയായതു കൊണ്ട് മികച്ച ജോലിയും നേടി. ഒരുവട്ടം തെരഞ്ഞെടുപ്പിലും മത്സരിച്ചു. ബിന്ദുവിന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് മാതാവ് പ്രമാടം ചാഞ്ഞപറമ്പില്‍ അമ്മിണി പറയുന്നതിങ്ങനെ… കാതോലിക്കേറ്റ് കോളജിലെ പഠനകാലത്താണു ബിന്ദു നക്സലൈറ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം കാട്ടിത്തുടങ്ങിയത്. എതിര്‍ത്തപ്പോള്‍ തന്റെ ഇഷ്ടമാണെന്നായിരുന്നു മറുപടി. തനിക്കിഷ്ടമില്ലാത്ത വിവാഹം കഴിച്ചതിനാല്‍ ഏറെ നാളായി വലിയ അടുപ്പമില്ലായിരുന്നു. ചെറുപ്പത്തില്‍ ശബരിമലയ്ക്കു പോയിട്ടുള്ള ബിന്ദുവിന്റെ ഇപ്പോഴത്തെ ശബരിമല ദര്‍ശനത്തിനു പിന്നില്‍ ആരോ ഉണ്ട്. പരപ്രേരണയാലാണെങ്കിലും അതിന്റെ ആവശ്യമില്ലായിരുന്നു അമ്മിണി പറഞ്ഞു. ക്രിസ്മസ് തലേന്ന് ശബരിമല ദര്‍ശനത്തിനെത്തി വിവാദ നായികയായി മകള്‍ മാറിയപ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി അമ്മിണിയുടെ കടയ്ക്കും വീടിനും മുന്നില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് പത്തനംതിട്ട എസ്.ഐയും സംഘവും…

Read More

തന്ത്രി നട അടച്ചു ! ഇനി ശബരിമലയില്‍ ശുദ്ധിക്രിയയ്ക്കു ശേഷം നട തുറക്കും ; എ പത്മകുമാര്‍ രാജി വയ്ക്കുമെന്ന് സൂചന; കനകദുര്‍ഗയും ബിന്ദുവും മലചവിട്ടിയതില്‍ ഭക്തരില്‍ പ്രതിഷേധം ശക്തം…

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍ രംഗത്തെത്തിയതോടെ ഏറെനാള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്. യുവതികള്‍ ശബരിമലയില്‍ കയറിയെന്നതിന് മുഖ്യമന്ത്രിയുടെ വക സ്ഥിരീകരണമുണ്ടായി. യുവതികള്‍ കയറിയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായ സാഹചര്യത്തില്‍ തന്ത്രി നട അടച്ചു. ആചാര ലംഘനമുണ്ടായതിന്റെ പേരില്‍ ശുദ്ധിക്രിയ നടത്തിയ ശേഷം മാത്രമേ നട തുറക്കൂ എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അതിനിടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പോലും ഒരു സൂചനയും നല്‍കാതെ യുവതികളെ സന്നിധാനത്ത് എത്തിച്ചതില്‍ അമര്‍ഷം ശക്തമാണ്. യുവതി പ്രവേശനമുണ്ടായ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം എ പത്മകുമാര്‍ രാജിവയ്ക്കുമെന്നാണ് സൂചന. ഇക്കാര്യം അടുത്ത സഹപ്രവര്‍ത്തകരെ പത്മകുമാര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ പ്രശ്നം കൈവിട്ടു പോകാതിരിക്കാന്‍ പത്മകുമാറിനെ അനുനയിപ്പിക്കാനാണ് നീക്കം.നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്ന കനകദുര്‍ഗയും ബിന്ദുവുമാണ് ഇപ്പോള്‍ ശബരിമലയിലെത്തിയത്. ഇവരെ ആക്ടിവിസ്റ്റുകളെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നേരത്തെ…

Read More

മ​ക​ര​വി​ള​ക്ക് കാ​ലം സു​ഗ​മ​മാ​യി ന​ട​ക്കും; ആ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തു സ​ർ​ക്കാ​ർ നി​ല​പാ​ടെന്ന് ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര ആ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ബോ​ധ​പൂ​ർ​വം സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നു​ള്ള ഒ​രു ശ്ര​മ​വും ന​ട​ക്കി​ല്ല. ക്ഷേ​ത്ര​ങ്ങ​ളി​ലെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന. ശ​ബ​രി​മ​ല​യി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ഒ​രു നി​ല​പാ​ടും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. മ​ക​ര​വി​ള​ക്ക് കാ​ലം സു​ഗ​മ​മാ​യി ന​ട​ക്കും- ക​ട​കം​പ​ള്ളി പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യാ​ണ് എ​ല്ലാ​ത്തി​നും മു​ക​ളി​ലെ​ന്നും ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ക്കു​ന്ന സ​ർ​ക്കാ​ർ കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

കോടതി നിയോഗിച്ച മൂന്നംഗ സമിതി ശബരിമലയുടെ സമ്പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെ കാഴ്ച്ചകാരായി സര്‍ക്കാര്‍ ! പണിപാളുമെന്ന് മനസ്സിലായതോടെ ഭക്തരെ വിരട്ടുന്നതു നിര്‍ത്തി പോലീസ്; കോടതിയ്ക്കു മുമ്പില്‍ സര്‍ക്കാര്‍ പത്തി മടക്കിയതിങ്ങനെ…

പത്തനംതിട്ട:കഴിഞ്ഞ കുറേനാളുകളായി ശബരിമലയില്‍ കണ്ടത് പോലീസ്‌രാജായിരുന്നു. ഭക്തരുടെ ശരണംവിളി പോലും വിലക്കിയ നടപടികള്‍ ഏറെ പ്രതിഷേധത്തിനാണ് വഴിവെച്ചത്. യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കിയിയില്ലെങ്കിലും എല്ലാ നിയന്ത്രണങ്ങളും പൊലീസ് ഏറ്റെടുത്തത് സര്‍ക്കാരിന് കാര്യങ്ങളില്‍ മേല്‍കോയ്മ കിട്ടാനായിരുന്നു. എന്നാല്‍ യുവതി പ്രവേശം നടന്നതുമില്ല സ്ഥിതിയാകെ വഷളാവുകയും ചെയ്തു. ഭക്തരുടെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ വന്നു. ശബരിമലയുടെ നിയന്ത്രണം സുപ്രീംകോടതി ഏറ്റെടുത്തു. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഹൈക്കോടതി നിയോഗിച്ച മൂന്നംഗ മേല്‍നോട്ട സമിതിക്കാണ് ഇനി. ഇത് വ്യക്തമാകുന്ന ഉത്തരവ് പുറത്തുവന്നു.സമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ശബരിമലയുടെ പൂര്‍ണനിയന്ത്രണം മൂന്നംഗ മേല്‍നോട്ട സമിതിയില്‍ നിക്ഷിപ്തമാവുന്ന വിധത്തിലാണ് സമിതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും സമിതിക്ക് ഇടപെടാന്‍ അധികാരമുണ്ടായിരിക്കും. എന്ത് തീരുമാനമെടുക്കാനും നടപ്പാക്കാനും സമിതിക്ക് അവകാശമുണ്ടായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ജസ്റ്റിസ്…

Read More

ചിറകൊടിഞ്ഞ കിനാവുകള്‍ ! മണ്ഡലകാലം കെഎസ്ആര്‍ടിസിയ്ക്കു ചാകരയാവുമെന്ന് തച്ചങ്കരി സ്വപ്‌നം കണ്ടത് വെറുതെയായി; പോലീസിന്റെ കടുത്ത നിയന്ത്രണം മൂലം തച്ചങ്കരിയ്ക്കു പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം…

പത്തനംതിട്ട:മണ്ഡലകാലത്ത് കെഎസ്ആര്‍ടിയെ ഒന്നു പുഷ്ടിപ്പെടുത്താം എന്നു കരുതിയ തച്ചങ്കരിയുടെ മോഹങ്ങള്‍ പൊലിഞ്ഞു.ഭക്തരുടെ വന്‍ തിരക്കും നിലയ്ക്കല്‍-പമ്പാ യാത്രയുടെ കുത്തകാവകാശവുമെല്ലാം പ്രതീക്ഷയാക്കിയാണ് ഡിജിപി റാങ്കിലുള്ള എംഡി ടോമിന്‍ തച്ചങ്കരി പദ്ധതികള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ പൊലീസ് നിയന്ത്രണം തച്ചങ്കരിയുടെ സ്വപ്‌നങ്ങള്‍ എല്ലാം തകര്‍ത്തു. സംഘപരിവാര്‍ പ്രതിഷേധവും യുവതി പ്രവേശന വിവാദവും ഏറ്റവുമധികം നഷ്ടമുണ്ടാക്കിയതും കെഎസ്ആര്‍ടിസിയ്ക്കു തന്നെ. ശബരിമലയിലേക്കു തീര്‍ത്ഥാടകരുടെ വരവു കുറഞ്ഞതോടെ കനത്തനഷ്ടമാണ് കെഎസ്ആര്‍ടിസി നേരിടുന്നത്. പല സര്‍വീസുകള്‍ക്കും മതിയായ ആളുകളില്ല. ഒഴിഞ്ഞ ബസുകളാണ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകുന്നത്. ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ക്കും ആളില്ല. ഇതരസംസ്ഥാന തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞതോടെ നെടുമ്പാശേരിയില്‍ നിന്നും ചെങ്ങന്നൂരില്‍ നിന്നുമുള്ള സുഖ ദര്‍ശന പാക്കേജ് യാത്രയും പൊളിഞ്ഞു. ഇതോടെ ബസുകളേയും ജീവനക്കാരേയും നിലയ്ക്കലില്‍ നിന്ന് തിരിച്ചയച്ചു തുടങ്ങി. അവധിദിനങ്ങളില്‍ പോലും ആളില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള 50…

Read More

ശബരിമല ശ്രീകോവിലിനു മുന്നില്‍ തിരുമുറ്റത്ത് തുണിയുണക്കുന്നത് കണ്ടില്ലെന്ന് നടിച്ച് ഐജി വിജയ് സാക്കറെയും ദേവസ്വം ബോര്‍ഡും ? പോലീസ് മഴക്കോട്ട് ഉണക്കുന്നത് വ്രതം നോറ്റെത്തുന്ന തീര്‍ഥാടകരെ അവഹേളിക്കുന്ന വിധത്തില്‍…

ശബരിമല: രാഷ്ട്രീയ നേതാക്കള്‍ ആചാരം ലംഘിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സജീവമാകുന്നതിനിടയില്‍ സന്നിധാനത്ത് പോലീസ് നടത്തുന്നത് നഗ്നമായ ആചാരലംഘനം. ശ്രീകോവിലിനു സമീപത്തിട്ട് പോലീസുകാര്‍ മഴക്കോട്ട് ഉണക്കുന്നത് കണ്ടില്ലെന്നു നടിക്കുകയാണ് ദേവസ്വം ബോര്‍ഡ്. സന്നിധാനത്തുള്ള ഐ.ജി. വിജയ് സാക്കറെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഇടപെട്ട് നടപടി സ്വീകരിച്ചില്ല. ഭക്തരെ സംബന്ധിച്ചിടത്തോളം ഏറെ പരിപാവനമായി കരുതുന്ന ഇടമാണ് തിരുമുറ്റം. നീണ്ട ഏറെ ദിവസത്തെ വ്രതം നോറ്റെത്തുന്ന തീര്‍ഥാടകരെ അവഹേളിക്കുന്ന വിധത്തിലായിരുന്നു ഓവര്‍ കോട്ടുകള്‍ നിരത്തിയിട്ട് ഉണക്കാനിട്ട നടപടി. പോലീസിനെ സംബന്ധിച്ചിടത്തോളം ഇവര്‍ക്ക് വിശ്രമിക്കാനും സാധന സാമഗ്രികള്‍ സൂക്ഷിക്കാനും മതിയായ സ്ഥലം സന്നിധാനത്തുണ്ട്. ഇതൊക്കെ ഉണ്ടായിരിക്കെയാണ് ശ്രീകോവിലിന് സമീപം ബാരിക്കേഡില്‍ ഓവര്‍ കോട്ടുകള്‍ ഉണക്കാനിട്ടത്. എന്തും വിവാദമാകുകയും പ്രശ്നങ്ങളാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എരിതീയില്‍ എണ്ണയൊഴിക്കും പോലെയുള്ള പോലീസിന്റെ ഈ നടപടി.

Read More

വഴിയേ പോയ വയ്യാവേലിയെ വിളിച്ചു വരുത്തി ! അറസ്റ്റുണ്ടായാല്‍ ജോലിയെ ബാധിക്കും; ഹൈക്കോടതി കൈവിട്ടതോടെ രഹ്നാ ഫാത്തിമ സുപ്രീംകോടതിയിലേക്ക്

കൊച്ചി: വേലിയേല്‍ ഇരുന്ന പാമ്പിനെയെടുത്ത് തോളേല്‍ ഇട്ട അവസ്ഥയിലാണ് അക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. സോഷ്യല്‍ മീഡിയയില്‍ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങളും പരാമര്‍ശങ്ങളും പ്രചരിപ്പിച്ച കേസില്‍ രഹ്നാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളി. ഇതേത്തുടര്‍ന്ന് അവര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. തന്നെ പോലീസ് അറസ്റ്റ് ചെയ്താല്‍ ബിഎസ്എന്‍എല്ലിലെ ജോലിയെത്തന്നെ ബാധിച്ചേക്കുമെന്നതിനാലാണ് അടിയന്തരമായി സുപ്രീം കോടതിയെ സമീപിക്കാന്‍ രഹ്ന തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിമല യാത്രയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ചിത്രങ്ങളാണ് കേസിനു ആസ്പദമായിരിക്കുന്നത്. തുലാമാസ പൂജയ്ക്ക് ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പ്രതിേഷധക്കാര്‍ നടപ്പന്തലില്‍ തടയുകയായിരുന്നു. തുടര്‍ന്നായിരുന്നു കോടതി നടപടി. ബിജെപി നേതാവ് അഡ്വ. ബി രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് രഹനക്കെതിരേ കേസെടുത്തത്. ശബരിമല ഹിന്ദുക്കളുടെ മാത്രം ആരാധനാലയമല്ലെന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്നും മറ്റുമുള്ള പരാമര്‍ശങ്ങളാണു രഹ്ന നടത്തിയത്. ഇതു ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നാണു പരാതിയിലാണ്…

Read More

യാതൊരു തിരക്കുമില്ലാതെ പതിനെട്ടാംപടി; മാളികപ്പുറത്ത് ബൂട്ടിട്ടു കയറി പോലീസ്; അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞ് തീര്‍ഥാടകര്‍; ശബരിമലയില്‍ ഇപ്പോള്‍ കാണാനാവുന്നത് അസാധാരണ കാഴ്ചകള്‍…

ശബരിമല: മുന്‍ വര്‍ഷങ്ങളില്‍ പത്തും പന്ത്രണ്ടും മണിക്കൂര്‍ ക്യൂ നിന്നാല്‍ മാത്രമേ മണ്ഡലകാലത്തിന്റെ തുടക്ക ദിവസങ്ങളില്‍ പതിനെട്ടാംപടി ചവിട്ടാന്‍ കഴിയുകയുള്ളായിരുന്നു. എന്നാല്‍ ഇന്ന് ശബരിമലയിലെ കാഴ്ച മറ്റൊരു തരത്തിലാണ്. പതിനെട്ടാം പടിയില്‍ യാതൊരു തിക്കിത്തിരക്കുമില്ല. പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഇതിന് കാരണം. സന്നിധാനത്തേക്ക് തിരിക്കുന്ന ഭക്തരെ സംശയം തോന്നിയാല്‍ പൊലീസ് അറസ്റ്റ് ചെയ്യും. മല കയറ്റാതെ തിരിച്ചയക്കുകയും ചെയ്യും. ഇതിനൊപ്പം തന്നെ നെയ്യഭിഷേകം നടത്തുന്നതില്‍ ഏറെ പ്രശ്നമുള്ളതും തീര്‍ത്ഥാടനത്തെ ബാധിക്കുന്നുണ്ട്. രാവിലെ എത്തിയാലും ശബരിമലയിലേക്ക് എത്തി നെയ്യഭിഷേകം നടത്താനാകില്ല. ഇതും ഭക്തരുടെ വരവിനെ ബാധിച്ചിട്ടുണ്ട്. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ പോലും ആളൊഴിഞ്ഞ അവസ്ഥയാണ് ഉള്ളത്. ശബരിമല തീര്‍ത്ഥാടനകാലത്തെ ഏറ്റവും മോശം അവസ്ഥയാണ് ഇത്. അതിനിടെ മാളികപ്പുറത്തു ബൂട്ടിട്ടു പൊലീസ് കയറി ആചാരവും വിശ്വാസവും ലംഘിച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസര്‍ ആരോപിച്ചു. ശ്രീകോവിലും തിരുമുറ്റവും ഒഴികെ എല്ലായിടത്തും ലാത്തിയും…

Read More

തീര്‍ത്ഥാടനകാലത്ത് നാലുമണിക്കൂറില്‍ 15000 ഭക്തരെ കെഎസ്ആര്‍ടിസി പമ്പയിലെത്തിക്കും; നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഓരോ മിനിറ്റിലും രണ്ട് എസി ബസുകള്‍; തീര്‍ത്ഥാടകര്‍ക്കായി എന്തു നഷ്ടവും നഷ്ടവും സഹിക്കാന്‍ തയ്യാറെന്ന് തച്ചങ്കരി…

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി കെഎസ്ആര്‍ടിസി. ഭക്തരുടെ സൗകര്യാര്‍ത്ഥം നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഓരോ മിനിട്ടിലും രണ്ട് ബസുകള്‍ വീതം സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസി തീരുമാനിച്ചിരിക്കുന്നത്. മിനിട്ടില്‍ രണ്ട് ബസ് സര്‍വീസിലൂടെ നാലു മണിക്കൂറില്‍ 15000 തീര്‍ത്ഥാടകരെ വീതം പമ്പയിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ സര്‍വീസുകള്‍ക്ക് 40 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് രണ്ട് മിനിട്ട് ഇടവിട്ടുള്ള എസി ബസുകളും സര്‍വീസ് നടത്തും. ഇതിന് 75 രൂപയാണ് ഈടാക്കുക. ഈ സര്‍വീസിന് ക്യൂ ആര്‍ കോഡ് പതിച്ച കാര്‍ഡാണ് നല്‍കുന്നതെന്നും പ്രത്യേകതയുണ്ട്. ഭക്തര്‍ക്ക് ഒറ്റ കാര്‍ഡ് വച്ച് പമ്പയിലേക്കും തിരികേ നിലയ്ക്കലിലേക്കും യാത്ര ചെയ്യാനും സാധിക്കും. കാര്‍ഡ് വിതരണം ചെയ്യുന്നതിനായി നിലയ്ക്കലില്‍ കൗണ്ടറും സ്വയം ടിക്കറ്റ് എടുക്കാന്‍ സഹായിക്കുന്ന കിയോസ്‌കുകളും സജ്ജീകരിക്കും. ഇതിനു പുറമെ ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യവും ഏര്‍പ്പാടാക്കും. എത്ര…

Read More