വിവാഹം ലൈംഗികസുഖത്തിനു വേണ്ടി മാത്രമുള്ളതല്ലെന്നും അതിന്റെ മുഖ്യലക്ഷ്യം പ്രത്യുത്പാദനമാണെന്നും ദമ്പതികള്‍ ഓര്‍ക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഒന്‍പതും ആറും വയസ്സുള്ള മക്കളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഭര്‍ത്താവിനെതിരേ വനിതാ അഭിഭാഷക നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ വ്യത്യസ്ഥമായ നിരീക്ഷണം. കുട്ടികളുടെ കസ്റ്റഡിക്കു വേണ്ടി നിയമപോരാട്ടം നടത്തുന്ന ദമ്പതികള്‍ ഓര്‍ക്കേണ്ടത്, അതിന്റെ ദുരിതം അനുഭവിക്കുന്നത് കുട്ടികള്‍ തന്നെയാണെന്ന വസ്തുതയാണെന്ന് ജസ്റ്റിസ് കൃഷ്്ണന് രാമസ്വാമി ചൂണ്ടിക്കാട്ടി. വിവാഹം കേവല ലൈംഗിക സുഖത്തിനല്ല, അതിന്റെ മുഖ്യ ലക്ഷ്യം പ്രത്യുത്പാദനവും അതുവഴി കുടുംബത്തിന്റെ തുടര്ച്ചയുമാണെന്നും വിവാഹത്തിലൂടെ ഒന്നായ രണ്ടു പേരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകമാണ് കുട്ടിയെന്നും കോടതി വ്യക്തമാക്കി. 2009ല്‍ വിവാഹിതരായ ദമ്പതികള്‍ 2021 മുതല്‍ പിരിഞ്ഞാണ് കഴിയുന്നത്. ഭാര്യ തൊട്ടപ്പുറത്തെ ഫ്ളാറ്റിലേക്കു താമസം മാറിയപ്പോള്‍ മക്കള്‍ അച്ഛനൊപ്പം തുടര്‍ന്നു. യുവതിയുടെ മാതാപിതാക്കളും ഭര്‍ത്താവിന്റെ അതേ കെട്ടിടത്തില്‍ മറ്റൊരു ഫ്ളാറ്റിലാണ് താമസം. ഭര്‍ത്താവ് ജോലിക്കു പോവുമ്പോള്‍…
Read MoreTag: sex
89 വയസ്സുള്ള ഭര്‍ത്താവ് പതിവായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു ! പരാതിയുമായി കിടപ്പുരോഗിയായ 87കാരി
89കാരനായ ഭര്‍ത്താവ് പതിവായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നെന്ന പരാതിയുമായി 87കാരിയായ ഭാര്യ രംഗത്ത്. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം. ഭര്‍ത്താവിന്റെ ശല്യം സഹിക്കാന്‍ വയ്യാതായതോടെയാണ് വയോധികയും കുടുംബവും അഭയം ഹെല്പ് ലൈനില്‍ വിളിച്ച് പരാതിപ്പെട്ടത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ’89 വയസുള്ള ‘ഹൈപ്പര്‍സെക്ഷ്വല്‍’ ഭര്‍ത്താവ് നിരന്തരം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു. സുഖമില്ലാതെ കിടപ്പിലായ ഭാര്യക്ക് അയാളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല. പക്ഷേ അയാള്‍ നിര്‍ബന്ധിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന് വിസമ്മതിക്കുമ്പോള്‍ ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നാണ് ഹെല്പ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നത്. സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാനും അവരെ സഹായിക്കാനും പരിശീലനം ലഭിച്ച ആളുകളാണ് അഭയത്തില് വര്‍ക്ക് ചെയ്യുന്നത്. ദമ്പതിമാര്‍ തമ്മില്‍ ആരോഗ്യകരമായ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് അഭയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സുഖമില്ലാതെ ആയതോടെ 87കാരി കിടപ്പിലായി. നിലവില്‍ മകന്റെയോ, മരുമകളുടെയോ സഹായം ഇല്ലാതെ കിടക്കയില്‍ നിന്ന് എഴുനേല്ക്കാനോ, നടക്കാനോ ഇവര്‍ക്ക്…
Read Moreഎത്ര തവണ സെക്സ് ചെയ്തിട്ടുണ്ട് ? ഞരമ്പന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി എസ്തര്; കണ്ണുതള്ളി ആരാധകര്‍…
മലയാള സിനിമയിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയാണ് എസ്തേര്‍ അനില്‍. 2010ല്‍ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തേര്‍ സിനിമയിലെത്തുന്നത്. മലയാളത്തിലെ സര്‍വ്വകാല ഹിറ്റായ, താരരാജാവ് മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്ന ചിത്രത്തിലും ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2ലും എസ്തര് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ഷാജി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെ നടി നായികയാവുകയും ചെയ്തു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തര് അഭിനയിച്ചു. ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറില്‍ വഴിത്തിരിവായി. ഒരു നാള് വരും, സകുടുംബം ശ്യാമള, കോക്ക് ടെയില്‍, ദ മെട്രോ, വയലിന്, ഡോക്ടര്‍ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവന് കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികള്‍, ഒരു യാത്രയില്‍, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ…
Read Moreഉയിഗര്‍ മുസ്ലിങ്ങള്‍ക്കെതിരേ വ്യാപകമായ ലൈംഗികാതിക്രമം ! പുറത്തുവന്ന യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
ചൈനയിലെ ഷിന്‍ജിയാങ് മേഖലയില്‍ ഉയിഗര്‍ മുസ്ലിങ്ങള്‍ക്കെതിരേ ചൈന നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഐക്യരാഷ്ട്രസഭ .ഏറെ നാളത്തെ തയ്യാറെടുപ്പിനു ശേഷമാണ് യുഎന്‍ ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. പടിഞ്ഞാറന്‍ മേഖലയില്‍ ഉയിഗര്‍ മുസ്ലീങ്ങളും മറ്റ് വിഭാഗക്കാരും നേരിടുന്ന അവകാശലംഘനങ്ങളുടെ വിശദമായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ അമേരിക്കയും മറ്റ് വിമര്‍ശകരും പ്രധാനമായി ഉന്നയിച്ച വംശഹത്യയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഉയ്ഗര്, മറ്റ് മുസ്ലീം വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കെതിരായ വിവേചനങ്ങളുടെ തീവ്രത, അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെല്ലാം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഷിന്‍ജിയാങില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലേയ്ക്ക് ലോകത്തിന്റെ അടിയന്തര ശ്രദ്ധ വേണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അവകാശ സംരക്ഷണ ഗ്രൂപ്പുകളും. പാശ്ചാത്യ രാജ്യങ്ങളും ഉയ്ഗര് വിഭാഗവും വളരെക്കാലമായി ചൈനയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഷിന്‍ജിയാങിലെ ഉയ്ഗര് സ്വയംഭരണ പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് വിലയിരുത്തല്‍ ആവശ്യമാണെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാഷെലെറ്റ്…
Read More22 വയസുള്ള അധ്യാപികയെ പീഡനത്തിനിരയാക്കി പ്രിന്‍സിപ്പല്‍ ! പരാതി നല്‍കിയതിനു തൊട്ടുപിന്നാലെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു…
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ 22 വയസ്സുകാരിയായ അധ്യാപികയെ ലൈംഗികപീഡനത്തിനിരയാക്കിയ പ്രിന്‍സിപ്പല്‍. യുവതിയുടെ കുടുംബം നല്കിയ പരാതിയില്‍ ഇയാള്‍ക്കെതിരേ കേസെടുത്തു. എന്നാല്‍ പരാതി നല്‍കിയതിനു തൊട്ടുപിന്നാലെ പീഡനദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതായും യുവതിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോയതായും അതിജീവിതയുടെ കുടുംബം പറയുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. രണ്ട് മാസം മുന്‍പ് സ്കൂളിലെ ജോലികളുമായി ബന്ധപ്പെട്ട് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതിയുടെ പിതാവ് നല്കിയ പരാതിയില്‍ പറയുന്നു. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയതിനു ശേഷം അബോധാവസ്ഥയില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നും വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഈ കാര്യം പറഞ്ഞ് പലതവണ ഭീഷണിപ്പെടുത്തി ഹോട്ടല്മുറികളിലും മറ്റു സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു. ജൂലൈ…
Read Moreഒളിച്ചോടാന്‍ 17കാരി രാത്രിയില്‍ പാര്‍ക്കിലെത്തി ! എന്നാല്‍ കാമുകന് വന്നില്ല;പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി പോലീസുകാരന്…
നഗരത്തിലെ പാര്‍ക്കില്‍ രാത്രിയില്‍ തനിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പോലീസുകാരന് അറസ്റ്റില്‍. ഗോവിന്ദരാജനഗര്‍ പോലീസ് സ്റ്റേഷനിലെ പ്രൊബേഷനറി കോണ്‍സ്റ്റബിള്‍ പവന് ദ്യാവണ്ണനവര്‍(25) ആണ് പിടിയിലായത്. കര്‍ണാടകയിലെ ചിക്കോഡി സ്വദേശിയാണ് പവന്. ജൂലൈ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചാമരാജനഗര്‍ സ്വദേശിയായ പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തെ കുറിച്ച് പോലീസിന്റെ ഭാഷ്യം ഇങ്ങനെ…ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗര്‍ സ്വദേശിയായ ആണ്‍കുട്ടിയുമായി ഒളിച്ചോടാനാണ് പെണ്‍കുട്ടി ജൂലൈ 27ന് ബംഗളൂരുവിലെ വിജയ്നഗറിലുള്ള പാര്‍ക്കിലെത്തിയത്. പെണ്‍കുട്ടിയുടെ കയ്യില്‍ പണം ഉണ്ടായിരുന്നില്ല. എന്നാല്‍ പാര്‍ക്കില്‍ കാമുകനെത്തിയില്ല. പെണ്‍കുട്ടിയുടെ സന്ദേശങ്ങള്‍ക്കോ, ഫോണ്‍ വിളികള്‍ക്കോ മറുപടിയുണ്ടായില്ല. പിന്നാലെ കാമുകന്റെ ഫോണ്‍ സിച്ച് ഓഫ് ആകുകയും ചെയ്തു. എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ പെണ്‍കുട്ടി പാര്‍ക്കില്‍ ഒറ്റപ്പെട്ടു പോവുകയായിരുന്നു. ഈ സമയത്ത് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പവന് പാര്‍ക്കില്‍ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ കാണുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും…
Read Moreമ്യൂസിക് വീഡിയോ ചിത്രീകരണത്തിനെത്തിയ എട്ടു മോഡലുകളെ കൂട്ടബലാല്‍സംഗം ചെയ്തു ! പിടിയിലായത് 65 പേര്…
മ്യൂസിക് വീഡിയോ ചിത്രീകരണത്തിനെത്തിയ മോഡലുകളെ ക്രൂരമായ കൂട്ടബലാല്‍സംഗത്തിനു വിധേയമാക്കി ആള്‍ക്കൂട്ടം. ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബര്‍ഗിലെ ചെറുപട്ടണമായ ക്രുഗെര്‍സ്ഡോര്‍പ്പിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. മ്യൂസിക് വിഡിയോ ചിത്രീകരണത്തിനിടെ തോക്കുധാരികളായ സംഘം എട്ടു യുവതികളെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ക്രുഗെര്‍സ്ഡോര്‍പ്പിലെ ഉപയോഗശൂന്യമായ ഖനിയിലായിരുന്നു മ്യൂസിക് വീഡിയോ ചിത്രീകരണം. സംഭവത്തില്‍ 65 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബലാത്സംഗത്തിനു ശേഷം യുവതികള്‍ അടക്കം ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും ആഭരണങ്ങളും പണവും മൊബൈല്‍ ഫോണും വസ്ത്രങ്ങളും സംഘം കവര്‍ന്നു. ക്രുഗെര്‍സ്ഡോര്‍പ്പില്‍ അനധികൃതമായി ധാരാളം ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലയില്‍ മാഫിയ സംഘം സജീവമാണെന്നു പോലീസ് പറയുന്നു. പാസ്പോര്‍ട്ടും കാമറയും വരെ സംഘം കവര്‍ന്നതായും വാച്ചുകളും ആഭരണങ്ങളും വസ്ത്രങ്ങളും അഴിച്ചെടുത്തതായും ഇരയാക്കപ്പെട്ട യുവതിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടക്കുമ്പോള്‍ 12 സ്ത്രീകളും 10 പുരുഷന്മാരും സെറ്റിലുണ്ടായിരുന്നു. ആയുധധാരികളായ സംഘം…
Read Moreഹോട്ടലില്‍ മുറിയെടുത്ത് എംഡിഎംഎ കച്ചവടം ! റെയ്ഡില്‍ പിടിച്ചെടുത്തത് ലൈംഗിക ഉപകരണങ്ങളും; യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍…
പന്തളത്ത് ഹോട്ടലില്‍ മുറിയെടുത്ത് ലഹരിമരുന്നായ എംഡിഎംഎ കച്ചവടം ചെയ്ത സംഘം അറസ്റ്റില്‍. യുവതി അടക്കമുള്ള അഞ്ചംഗ സംഘമാണ് പിടിയിലായത്. കൊല്ലം സ്വദേശിനി ഷാഹിന പള്ളിക്കല്‍, അടൂര്‍ പറക്കോട് സ്വദേശി രാഹുല്‍ (മോനായി), പെരിങ്ങനാട് സ്വദേശി ആര്യന്, പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്, കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍ എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ‘ഡാന്‍സാഫ്’ സംഘമാണ് പ്രതികളെ പിടികൂടിയത്. ഹോട്ടല്‍ മുറിയില്‍നിന്ന് 154 ഗ്രാം എംഡിഎംഎയും ലൈംഗിക ഉപകരണങ്ങളും കണ്ടെടുത്തു. പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപം റിവര്‍ വോക്ക് ഹോട്ടലില്‍നിന്നും ശനിയാഴ്ച ഉച്ചയോടെയാണ് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തില്‍ എംഡിഎംഎ പിടികൂടിയത്. തെക്കന്‍ കേരളത്തില്‍ ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം പരിശോധന നടത്തിയത്. വെള്ളിയാഴ്ച…
Read Moreനിര്‍മാതാവിന് വേണ്ടത് ഭക്തിഗാനം കേട്ടുകൊണ്ട് ലൈംഗിക ബന്ധം ! ആരോപണവുമായി നടി ശിവ്യ പതാനിയ…
കാസ്റ്റിംഗ് കൗച്ച്,മീടു ആരോപണങ്ങള്‍ക്ക് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ പഞ്ഞമില്ല. ഇപ്പോഴിതാഅവസരങ്ങള്ക്ക് വേണ്ടി നിര്‍മാതാവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടി ശിവ്യ പതാനിയ. ബാല്‍ ശിവ് എന്ന സീരിയലിലെ പാര്‍വതിയായി അഭിനയിക്കുന്ന ശിവ്യ പതാനിയ മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. നിരവധി ടിവി ഷോകളിലൂടെയും പ്രശസ്തയാണ് ശിവ്യ. ഹംസഫര്‍ എന്ന ഷോയുടെ സംപ്രേക്ഷണം മുടങ്ങിയതോടെ ശിവ്യയ്ക്ക് എട്ട് മാസത്തോളം ജോലിയില്ലായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു ഇതെന്ന് ശിവ്യ പറയുന്നു. ഇതിനിടയിലാണ് മുംബൈയിലെ സാന്താക്രൂസില്‍ ഒരു ഓഡിഷന് വിളിക്കുന്നത്. വളരെ ചെറിയ മുറിയിലേക്ക് നിര്‍മാതാവെന്നു പറഞ്ഞയാള്‍ എന്നെ വിളിപ്പിച്ചു. വളരെ പോപ്പുലര്‍ ആയ ഒരു നടനുമായി പരസ്യം ചെയ്യണമെങ്കില്‍ വിട്ടു വീഴ്ച്ച ചെയ്യേണ്ടിവരുമെന്ന് പറഞ്ഞു. എന്നാല്‍ ഇക്കാര്യം പറയുമ്പോള്‍ അയാള്‍ ലാപ്ടോപ്പില്‍ ഹനുമാന് ചാലിസ ഇട്ടിരിക്കുകയായിരുന്നു. എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത രസകരമായ ഭാഗമാണ്…
Read Moreസൗഹൃദം ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാകില്ല ! യുവതി ഗര്‍ഭിണിയായ കേസില്‍ ബോംബെ ഹൈക്കോടതി…
ഒരു യുവതിയും യുവാവും സൗഹൃദത്തിലാണെന്നു കരുതി അത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ആശിഷ് ചക്കോര് എന്നയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ഭാരതി ഡാംഗ്റെ തള്ളിയത്. താന്‍ ആശിഷുമായി സൗഹൃദത്തിലായിരുന്നുവെന്നും വിവാഹം കഴിയ്ക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് യുവതിയുടെ പരാതി. ഗര്‍ഭിണിയായതോടെ ഇയാള്‍ പിന്മാറിയെന്നും ഇവര്‍ പറയുന്നു. എന്നാല്‍ യുവതിയുടെ സമ്മതപ്രകാരമായിരുന്നു ലൈംഗികബന്ധം എന്നാണ് പ്രതിയുടെ വാദം. ഒരു പെണ്‍കുട്ടിയുടെ സൗഹൃദം പുരുഷന് ലൈംഗിക ബന്ധം സ്ഥാപിക്കാനുള്ള ലൈസന്‍സല്ലെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി ശാരീരിക ബന്ധത്തിന് സമ്മതം നല്കാന് യുവതി നിര്‍ബന്ധിതയായോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്കി.
Read More