കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് ആള്‍ക്കൂട്ടം നടത്തുന്ന കൊലപാതകങ്ങളും തമ്മില്‍ വ്യത്യാസമില്ലെന്ന് നടി സായ് പല്ലവി. വിരാട പര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പ്രതികരണം. സായ് പല്ലവിയുടെ രാഷ്ട്രീയ നിലപാട് ചോദിക്കുകയായിരുന്നു അവതാരകന്. ആശയപരമായി ഇടതോ വലതോ അതില്‍ ഏതാണ് ശരിയെന്നോ അറിയില്ലെന്ന് സായ് പല്ലവി പറഞ്ഞു. ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ ഒരു ഒരു മുസ്ലിമിനെ ചിലര്‍ കൊലപ്പെടുത്തിയതും ഈ അടുത്ത് സംഭവിച്ചു. ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. എന്നോട് നല്ല മനുഷ്യനാകാനാണ് കുടുംബം പറഞ്ഞത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക. ആ നിലപാട് പ്രധാനമാണ്. നിങ്ങള്‍…
Read MoreCategory: All News
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കണ്ണ് അടിച്ചു തകര്‍ത്ത് പോലീസ് ! കാഴ്ചയ്ക്കു തകരാര്‍ സംഭവിക്കാന്‍ സാധ്യതയെന്ന് വിവരം…
ഇടുക്കിയില്‍ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കണ്ണു തകര്‍ന്നു. ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിനെ കാര്‍ തടഞ്ഞ് മര്‍ദിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് തൊടുപുഴയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഭവം. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്കും രണ്ടു പോലീസുകാര്‍ക്കും പരുക്കേറ്റു.പോലീസിന്റെ ലാത്തികൊണ്ടുള്ള അടിയിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല്‍ സമദിന്റെ കണ്ണു തകര്‍ന്നത്. കാഴ്ചയ്ക്ക് തകരാര്‍ സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ ബിലാല്‍ സമദിനെ വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എബി മുണ്ടയ്ക്കല്‍, ബ്ലോക്ക് സെക്രട്ടറി ഷാനു ഖാന്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എ. ഷഫീഖ് എന്നിവര്‍ക്കും പരുക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നടത്തിയ ഉന്തിലും തള്ളിലുമാണ് രണ്ടു പോലീസുകാര്‍ക്കു പരുക്കേറ്റത്. എസ്.ഐ: നസീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സക്കീര്‍ എന്നിവരെയും ആശുപത്രിയില്‍…
Read Moreഈ കറുപ്പിന് വിലക്കുണ്ടോ..! നെല്ലിയാമ്പതി ചുരം റോഡിൽ ഗതാഗത തടസം സൃഷ്ടിച്ച് അമ്മയും കുഞ്ഞും… ചിത്രം പകർത്തിയത്- ബെന്നി നെന്മാറ
Read Moreഭാര്യമാര്‍ പീഡിപ്പിക്കുന്നു ! പ്രതിഷേധവുമായി തെരുവിലിറങ്ങി ഭര്ത്താക്കന്മാര്; നിയമനിര്‍മാണം നടത്തണമെന്നാവശ്യം…
ഭാര്യമാരില്‍ നിന്ന് തങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരേ പോരാട്ടവുമായി ഒരു കൂട്ടം ഭര്ത്താക്കന്മാര് തെരുവില്‍. ഭാര്യമാരുടെ പീഡനത്തിനെതിരെ നിയമ നിര്‍മാണം ആവശ്യപ്പെട്ടാണ് ഇവര്‍ കഴിഞ്ഞ ദിവസം തെരുവില്‍ പ്രക്ഷോഭം നടത്തിയത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് വീട്ടിലെ അനീതികള്‍ക്കെതിരെ ഒരുകൂട്ടം ഭര്ത്താക്കന്മാര് രംഗത്തിറങ്ങിയത്. ഇണകളില്‍ സന്തുഷ്ടരല്ലാത്ത ചില ഭര്ത്താക്കന്മാര് തങ്ങളുടെ പരാതികള്‍ ഉന്നയിക്കുന്നതിനായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഔറംഗബാദില്‍ ഒരു ‘പത്നി പീഡിത്’ ആശ്രമം രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഈ കൂട്ടായ്മയിലെ അംഗങ്ങളാണ് നിയമ നിര്‍മാണം ആവശ്യപ്പെട്ട് ഇപ്പോള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും ഏഴ് ജന്മങ്ങളിലും ഒരേ ഭര്‍ത്താവിനെ തന്നെ ലഭിക്കുന്നതിനും വേണ്ടി ഇന്ന് ഭാര്യമാര്‍ ‘വത് പൂര്‍ണിമ’ ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ ആല്‍മരങ്ങളെ ആരാധിക്കുന്നു. ഇതിന് ബദലായി ഇന്നലെ പുരുഷന്മാര് ആല്‍മരത്തെ ആരാധിച്ചു വീണ്ടും അതേ ജീവിത പങ്കാളിയെ ലഭിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചതായി പത്നി പീഡിത് ആശ്രമത്തിന്റെ…
Read Moreനാലും മൂന്നും ഏഴാള് കേറും…അതില്‍ ഏതെങ്കിലും രണ്ട് പെണ്ണുങ്ങളും കേറും ! കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകര്‍ക്കു നേരെ അശ്ലീല പരാമര്‍ശവുമായി നെന്മാറ എംഎല്‍എ…
കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകര്‍ക്കെതിരേ അസഭ്യ പരാമര്‍ശവുമായി നെന്മാറ എംഎല്‍എ കെ ബാബു. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ വനിതാ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിയതിനെയാണ് എംഎല്‍എ അശ്ലീല രീതിയില്‍ ചിത്രീകരിച്ചത്. സ്ത്രീകള്‍ കയറിക്കഴിഞ്ഞാലുടനെ അവരാ സമരത്തിന്റെ മുമ്പില്‍ നില്ക്കും. അങ്ങനെ നിന്നാല്‍ തന്നെ അവിടെ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ടെങ്കില്‍ അതിന് മുകളിലേക്ക് ചാടിക്കയറും. ചാടിക്കയറി മുകളിലെത്തിയില്ലെങ്കില്‍………. എത്ര നാണംകെട്ട സമരങ്ങളാണിവിടെയെന്നുമായിരുന്നു പരാമര്‍ശം.ആള് വേണ്ടേ, ആളെ കൂട്ടണ്ടേ അവര്‍. നിങ്ങള്‍ കാണുന്നില്ലേ പ്രതിഷേധം. ഏഴും മൂന്നും പത്താളുണ്ടോ എവിടെയെങ്കിലും. നാലും മൂന്നും ഏഴാള് കേറും. അതില്‍ ഏതെങ്കിലും രണ്ട് പെണ്ണുങ്ങളും കേറും എന്നുമാണ് കെ ബാബു പ്രസംഗിച്ചത്. തിങ്കളാഴ്ച രാത്രി നെന്മാറ പല്ലശ്ശനയില്‍ നടന്ന പ്രതിഷേധയോഗത്തിലായിരുന്നു എംഎല്‍എയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം. പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എന്താണ് തെറ്റെന്നായിരുന്നു എംഎല്‍എയുടെ…
Read Moreസുരാജിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിക്കാര്‍ ആരും തയ്യാറായില്ല ! പൊട്ടിത്തെറിച്ച് അലന്‍സിയര്‍…
മലയാളസിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസിക്ക് എതിരെ വിമര്‍ശനവുമായി നടന് അലന്‍സിയാര്‍. ഹെവന്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അലന്‍സിയാര്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെവന്‍. ചിത്രത്തില്‍ പൊലീസ് കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ജാഫര്‍ ഇടുക്കി, ജോയ് മാത്യു, സുദേവ് നായര്‍, അലന്‍സിയാര്‍, വിനയ പ്രസാദ് എന്നിവരാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പ്രസ് മീറ്റ് നടന്നിരുന്നു. പ്രസ് മീറ്റില്‍ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ചോദ്യം ഉയര്‍ന്നു. സുരാജ് വെഞ്ഞാറമൂട് മറുപടി നല്‍കിയതിന് പിന്നാലെ അലന്‍സിയാര്‍ ആ ചോദ്യത്തിന് നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിനയ പ്രസാദിന്റെ കഥാപാത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘വിനയ പ്രസാദ് ചേച്ചിയുടെ കഥാപാത്രം എന്റെ അമ്മയായിട്ടാണ്.…
Read Moreനാല് വര്‍ഷത്തേക്ക് സൈനികരാകാം ! അഗ്നിപഥ് പദ്ധതിയില്‍ അഗ്നിവീര്‍ ആയി 45,000 പേരെ നിയമിക്കും; വിപ്ലവകരമായ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍…
സൈനിക റിക്രൂട്ട്മെന്റില്‍ ചരിത്രപരമായ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതുപ്രകാരം ഇനി യുവാക്കള്‍ക്ക് നാലുവര്‍ഷത്തേക്ക് സൈനികരാവാം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് ഇന്ന് വെളിപ്പെടുത്തി. വിരമിക്കുന്നത് വരെ അല്ലെങ്കില്‍ 20 വര്‍ഷമോ 15 വര്‍ഷമോ സേവനകാലം എന്ന നിലവിലെ വ്യവസ്ഥകള്‍ അടിമുടി പരിഷ്കരിച്ചിരിക്കുകയാണ്. ഹ്രസ്വകാലത്തേക്കും ഇനി സൈനിക സേവനത്തിനായി ചേരാം എന്നതാണ് പുതിയ പരിഷ്കാരത്തിന്റെ ഗുണം. 17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് നിയമനം. അഗ്നീപഥ് എന്ന പദ്ധതിയില്‍ നാല് വര്‍ഷത്തേക്കാണ് സൈനികരെ നിയമിക്കുക. ഇവര്‍ അഗ്നിവീര്‍ എന്നറിയപ്പെടുമെന്ന് മന്ത്രി അറിയിച്ചു. നാല് വര്‍ഷത്തിന് ശേഷം പിരിഞ്ഞുപോകാം. മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. സ്ഥിര നിയമനം നടത്തുമ്പോള്‍ ഉണ്ടാവുന്ന അധിക സാമ്പത്തിക ബാധ്യതയും പെന്ഷന് ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം ആറ് മാസ പരിശീലനത്തിന് ശേഷമാവും…
Read Moreപരിപാടി ബുക്ക് ചെയ്തു കഴിഞ്ഞാണ് ഓര്‍ത്തത് അന്നാണ് എന്റെ കല്യാണമെന്ന് ! ഒടുവില്‍ കിട്ടിയ എട്ടിന്റെ പണി വെളിപ്പെടുത്തി നാദിര്‍ഷ…
മലയാളികളുടെ പ്രിയ താരമാണ് സംവിധായകനും നടനും ഗായകനും മിമിക്രി കലാകാരനുമൊക്കെയായ നാദിര്‍ഷ. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ നാദിര്‍ഷ പിന്നീട് ഗായകന്, സംവിധായകന്, സംഗിത സംവിധായകന് അഭിനേതാവ്, ടെലിവിഷന്‍ അവതാകരകന്‍ എന്നിങ്ങനെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുക ആയിരുന്നു. അഭിനേതാവാകണം എന്ന മോഹവുമായി കലാരംഗത്തെത്തിയ നാദിര്‍ഷ പക്ഷെ ഏറെ ശോഭിച്ചത് പാരഡി ഗാനങ്ങളിലൂടെയായിരുന്നു. മലയാളത്തിലെ പാരഡി രാജാവ് എന്ന് നിസംശയം പറയാവുന്ന താരമാണ് നാദിര്‍ഷ. മിമിക്രിയില്‍ നിന്ന് സിനിമ സംവിധായകനില്‍ എത്തി നില്ക്കുന്ന ശോഭനീയമായ ജീവിതമാണ് നാദിര്ഷയുടേത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്, മേരാനാം ഷാജി, കേശു ഈ വീടിന്റെ നാഥന് എന്നീ ചിത്രങ്ങളാണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് താരം. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന കോമഡി മാസ്റ്റേഴ്സ് എന്ന ഷോയില്‍ അതിഥിയായി…
Read Moreഈ സമയത്ത് അച്ഛന് ഉണ്ടായിരുന്നെങ്കില്‍ എത്ര സന്തോഷിക്കുമായിരുന്നു ! വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി ആര്യ…
മലയാളികളുടെ പ്രിയ അവതാരകയും നടിയുമൊക്കെയാണ് ആര്യ ബാബു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മുകേഷ് രമേഷ് പിഷാരടി, ധര്മജന്, എന്നിവര്‍ക്കൊപ്പമാണ് ആര്യയും ഷോയില്‍ എത്തുന്നത്. അതേ സമയം മിനി സ്ക്രീനിലെ വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളം പതിപ്പ് സീസണ് 2 ല്‍ ആര്യ മത്സരാര്‍ഥിയായി എത്തിയിരുന്നു. എന്നാല്‍ ബഡായി ബംഗ്ലാവിലെ ആര്യയെ ആയിരുന്നില്ല ബിഗ് ബോസ് ഷോയില്‍ കണ്ടത്. ബിഗ് ബോസ് സീസണ് 2 കഴിഞ്ഞതോടെ ആര്യയുടെ ഇമേജ് തന്നെ മാറുകയായിരുന്നു. തന്റെ സുഖ-ദുഃഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതിലും താരം മടി കാട്ടാറില്ല. ഇപ്പോഴിതാ അച്ഛനെ കുറിച്ച് താരം എഴുതിയ വാക്കുകളാണ് വൈറല്‍ ആയിരിക്കുന്നത്. പിതാവിന്റെ പിറന്നാള്‍ ദിനത്തിലാണ് ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി ആര്യ എത്തിയിരിക്കുകന്നത്. ഈ സമയത്ത് അച്ഛന് കൂടെ…
Read Moreമധ്യപ്രദേശില്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി ! മുട്ടകളില്‍ കണ്ട ‘വിചിത്ര പ്രതിഭാസം’ ചരിത്രത്തില്‍ ആദ്യമെന്ന് ശാസ്ത്രജ്ഞര്‍…
മധ്യപ്രദേശില്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി ഗവേഷകര്‍. ഡല്‍ഹി സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് അപൂര്‍വ മുട്ടകളുടെ കൂട്ടം കണ്ടെത്തിയത്. ഫോസിലൈസ്ഡ് ദിനോസര്‍ മുട്ടകളാണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ദിനോസര്‍ ഫോസില്‍ ദേശീയ ഉദ്യാനത്തില്‍ നിന്നാണ് ഈ കണ്ടെത്തല്‍. മുട്ടയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒന്ന് മറ്റൊന്നിനുള്ളില്‍ കൂടുണ്ടാക്കിയ നിലയിലാണ് മുട്ടകള്‍. ദിനോസറുകളുടെ മുട്ടകള്‍ക്കുള്ളില്‍ മുട്ട എന്ന പ്രതിഭാസം ആദ്യമായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്. പക്ഷികളില്‍ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. ഉരഗങ്ങളില്‍ ഒരിക്കലും കണ്ടെത്തിയിട്ടില്ല. സൗരോപോഡ് ദിനോസറുകളുടെ വൈവിധ്യമാര്‍ന്ന ഗ്രൂപ്പായ ടൈറ്റനോസോറിഡ് ദിനോസറുകളുടേതാണ് മുട്ടകള്‍. ഈ കണ്ടുപിടിത്തം നേച്ചര്‍ ഗ്രൂപ്പ് ജേണലായ സയന്റിഫിക് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. ദിനോസറുകളും ഉരഗങ്ങളും തമ്മിലുള്ള ബന്ധം, ദിനോസറുകള്‍ക്കുള്ളിലെ വൈവിധ്യം, അവയുടെ കൂടുണ്ടാക്കുന്ന സ്വഭാവം, ദിനോസറുകളുടെ പുനരുത്പാദനം എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പുതിയ ഗവേഷണ ഫലം സഹായിക്കും. ദിനോസറുകളുടെ പ്രത്യുത്പാദന ജീവശാസ്ത്രത്തിലേക്ക് വെളിച്ചം…
Read More