ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടുംതൊട്ട്. മലയാളത്തിന്റെ മഹാനടന് തിലകന്, ബിജു മേനോന്, തമിഴ് നടന് അബ്ബാസ്, കലാഭവന്‍ മണി എന്നിവര്‍ക്ക് ഒപ്പം മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി മഞ്ജു വാര്യര്‍ തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇത്. മാതാപിതാക്കളെ ഇല്ലാതാക്കിയ അച്ഛനെയും മകനെയും വശീകരിച്ച് വക വരുത്തി ഇല്ലാതാക്കുന്ന മകളുടെ റോള്‍ മഞ്ജു ഗംഭീരമാക്കി. ആരാധകര്‍ ഇരുകൈയ്യും നീട്ട് സ്വീകരിച്ച ചിത്രം അന്ന് ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍ എന്നിവരായിരുന്നു ചിത്രം നിര്‍മിച്ചത്. അതേ സമയം ടികെ രാജീവിന്റെ ഒരു അഭിമുഖത്തില്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയ തിലകന് നടി മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥതകള്‍ നിറയെ ഉണ്ടായിരുന്നു. എങ്കിലും അദ്ദേഹം…
Read MoreCategory: Today’S Special
എന്നെ അവര്‍ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ടു ! അവസാനം ബഹളം വച്ചു ഗെയ്റ്റൊക്കെ ചവിട്ടി തുറന്നു; സിനിമ സെറ്റില്‍ വച്ചുണ്ടായ ഞെട്ടിക്കുന്ന അനുഭവം തുറന്നു പറഞ്ഞ് വരദ…
മലയാളം സിനിമാ-സീരിയല്‍ പ്രേമികളുടെ ഇഷ്ടതാരമാണ് വരദ. ഒരു പിടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളിലൂടെയാണ് വരദ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. സീരിയല്‍ താരമായ ജിഷിന് മോഹന്‍ ആയിരുന്നു വരദയെ വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. ഇരുവരും ഒന്നിച്ചഭിനയിച്ച അമല എന്ന സീരിയലിനിടെയാണ് രണ്ടു പേരും പ്രണയത്തിലായതും പിന്നീട് വിവാഹിതര്‍ ആയതും. എന്നാല്‍ അടുത്തിടെ ഇവര്‍ പിരിഞ്ഞെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് വരദ പറഞ്ഞ കാര്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. തന്നെ ഒരു ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട അനുഭവം വരദ തുറന്നു പറയുന്നതിന്റെ പ്രൊമോ വീഡിയോണ് ഇത്തരത്തില്‍ വൈറലാകുന്നത്. എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത സംഭവങ്ങളില്‍ ഒന്നാണ് എന്നാണ് സംഭവത്തെ കുറിച്ച് വരദ പറയുന്നത്. നായിക ആയിട്ടുള്ള ആദ്യത്തെ സിനിമയാണ്. ഇന്‍ഡസ്ട്രിയില്‍ എക്സ്പീരിയന്‍സ്…
Read Moreപാക്കിസ്ഥാനില്‍ ‘ശവരതി’ കേസുകള്‍ പെരുകുന്നു ! പെണ്മക്കളുടെ കുഴിമാടം താഴിട്ടുപൂട്ടി മാതാപിതാക്കള്‍…
പാക്കിസ്ഥാനില്‍ മരണപ്പെടുന്ന പെണ്‍കുട്ടികളുടെ കുഴിമാടങ്ങള്‍ മാതാപിതാക്കള്‍ താഴിട്ടു പൂട്ടുന്നതായി റിപ്പോര്‍ട്ട്. മൃതദേഹ രതി( നെക്രോഫീലിയ) രാജ്യത്ത് കൂടുന്നതിനെത്തുടര്‍ന്നാണ് കുഴിമാടങ്ങള്‍ക്ക് മുകളില്‍ ഇരുമ്പുകവാടങ്ങള്‍ സ്ഥാപിച്ച് താഴിട്ട് ഭദ്രമാക്കുന്നതെന്ന് ഡെയ്ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബാധിഷ്ഠിത മൂല്യങ്ങള്‍ക്ക് ഏറെ വില കല്പിക്കുന്ന രാജ്യത്ത് രണ്ട് മണിക്കൂറിലൊരിക്കല്‍ ഒരു സ്ത്രീ ബലാല്‍സംഗത്തിനിരയാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സമൂഹമനസ്സാക്ഷിയെ കുത്തിനോവിക്കുന്നതാണ്. എന്നാല്‍ സ്ത്രീകളുടെ കുഴിമാടങ്ങള്‍ക്ക് മുകളില്‍ കാണുന്ന താഴുകള്‍ മൊത്തം സമൂഹത്തേയും ലജ്ജയാല്‍ തലകുനിക്കാനിടയാക്കുന്നതാണെന്ന് ഡെയ്ലി ടൈംസിന്റെ പത്രാധിപക്കുറിപ്പില്‍ പറയുന്നു. കാമാസക്തിയും ലൈംഗിക ദാരിദ്ര്യവുമുള്ള ഒരു സമൂഹത്തെയാണ് പാകിസ്താന് സൃഷ്ടിച്ചിരിക്കുന്നതെന്നും അക്കാരണത്താലാണ് തങ്ങളുടെ പെണ്മക്കളുടെ മൃതശരീരത്തെ ബലാത്സംഗത്തില്‍നിന്ന് സംരക്ഷിക്കാന്‍ പാകിസ്താനിലെ ജനങ്ങള്‍ക്ക് കുഴിമാടങ്ങള്‍ താഴിട്ട് പൂട്ടേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നതെന്നും സാമൂഹിക പ്രവര്‍ത്തകനും ‘ദ കഴ്സ് ഓഫ് ഗോഡ്, വൈ ഐ ലെഫ്റ്റ് ഇസ്ലാം’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഹാരിസ് സുല്‍ത്താന്‍ ട്വീറ്റ് ചെയ്തു. ലൈംഗികവൈകൃതത്തിനടിമയായ ആളുകള്‍…
Read Moreബ്യൂട്ടിപാര്‍ലറില്‍ പോകുന്നത് ഭര്‍ത്താവ് വിലക്കി ! മനംനൊന്ത് യുവതി തൂങ്ങി മരിച്ചു
ബ്യൂട്ടിപാര്‍ലറില്‍ പോകുന്നത് ഭര്‍ത്താവ് വിലക്കിയതിതെ തുടര്‍ന്ന് ഭാര്യ തൂങ്ങി മരിച്ചു. മധ്യപ്രദേശിലാണ് സംഭവം. ഇന്‍ഡോര്‍ സ്വദേശിനിയായ റീന യാദവ് (34) ആണ് മരിച്ചത്. യുവതിയെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവ് ബല്‍റാം ആണ് പോലീസില്‍ വിവരമറിയിച്ചത്. ബ്യൂട്ടി പാര്‍ലറില്‍ പോകാന്‍ താന്‍ ഭാര്യയെ വിലക്കിയിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്നാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. അതേസമയം 15 വര്‍ഷമായി വിവാഹിതരായ ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഅമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ‘തന്ത്രിഭം വക്രിഭം ദുഷ്കരം ‘
അമേരിക്കയിലെ മലയാളി കലാകാരന്മാരെ അണിനിരത്തി അടൂര്‍ അജി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ തന്ത്രിഭം വക്രിഭം ദുഷ്കരം ‘. കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റ് വിജോയ് പട്ടാമഡി ട്രെന്റിംഗ് ട്രെന്റസ് സിനിമാസിന്റെ ബാനറില്‍ അജ്മല്‍ ശ്രീകണ്ഠാപുരം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെല്‍വരാജ് അറുമുഖന് നിര്‍വ്വഹിക്കുന്നു. സന്തോഷ് കോടനാട് എഴുതിയ വരികള്‍ക്ക് അജിത് സുകുമാരന്‍ സംഗീതം പകരുന്നു. മധു ബാലകൃഷ്ണന്,ഫ്രാങ്കോ,ശോഭാ ശിവാനി എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-അബു ഹാഷിം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോയി കൂടാലി, ബിനോയ് അഗസ്തി,ജോസ് പറനിലം.പ്രൊഡക്ഷന്‍ കണ്ട്രോളര്-ജോണി ചെറുശ്ശേരി, പ്രൊഡക്ഷന്‍ ഡിസൈനര്‍-മനു ശ്രീകണ്ഠപുരംകല-കൃഷ്ണകുമാര്‍,മേക്കപ്പ്-രാജന് മാസ്ക്. വസ്ത്രലാങ്കരം-അസീസ് പാലക്കാട്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുധന് ശ്രീധര്‍,സ്റ്റില്‍സ്- കിഷോര്‍ ഗ്രാവിറ്റി,പരസ്യക്കല-ഷാജി ഗ്രാവിറ്റി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിപിന്‍ രാജ്. പി ആര് ഒ എ എസ് ദിനേശ്. മെയ് അഞ്ചിന് അമേരിക്കയിലെ മേരിലാന്‍ഡ് സ്റ്റേറ്റില്‍ ബാള്‍ട്ടി മോര്,ഹോട്ടല്‍ പാരഡൈസ് ഇന്ത്യന്‍ കുസിനിയില് വെച്ച്…
Read Moreബസില്‍ വച്ചു കയറിപ്പിടിച്ച യുവാവിനെ ശരിയാക്കി യുവതി ! ധൈര്യം കണ്ട് അമ്പരന്ന് സഹയാത്രികര്‍…
ഓടുന്ന ബസില്‍ വച്ച് തന്നെ കയറിപ്പിടിച്ച യുവാവിനെ വലിച്ചിഴച്ച് പൊലീസിന് മുന്നിലെത്തിച്ച് യുവതി. ബസില്‍ തനിക്ക് നേരെ നടന്ന അതിക്രമത്തില്‍ ആരും പ്രതികരിക്കാതെ വന്നതോടെ, യുവതി ധൈര്യം സംഭരിച്ച് ശക്തമായി പ്രതികരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊല്‍ക്കത്തയിലാണ് സംഭവം. കൊല്‍ക്കത്ത വിമാനത്താവളത്തിലെ ജീവനക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. വീട്ടിലേക്ക് ബസില്‍ പോകുമ്പോഴാണ് യുവാവ് കയറിപ്പിടിച്ചതെന്ന് പരാതിയില്‍ പറയുന്നു. സീറ്റില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ നിന്ന് തനിക്ക് നേരെ കമന്റുകള്‍ പറഞ്ഞായിരുന്നു തുടക്കം. ഇതിനെതിരെ താന്‍ പ്രതിഷേധിച്ചതായി യുവതി പറയുന്നു. മറ്റു യാത്രക്കാരോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. കണ്ടക്ടറോട് പോലും സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ ആരും തന്നെ സഹായിക്കാന്‍ തയ്യാറായില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവാവിന്റെ മോശം പെരുമാറ്റം വീഡിയോയില്‍ പകര്‍ത്താന്‍ തുടങ്ങി. ഇതില്‍ കുപിതനായ 30കാരന് തന്നെ ആക്രമിച്ചതായും ദേഹത്ത്…
Read Moreവിവാഹം മുടക്കാന്‍ അധ്യാപികയുടെ ഫോട്ടോ അശ്ലീലമാക്കി പ്രതിശ്രുത വരന് അയച്ചു ! സഹപ്രവര്‍ത്തകനായ അധ്യാപകന് അറസ്റ്റില്‍…
വിവാഹം മുടക്കാനായി യുവതിയുടെ അശ്ലീലഫോട്ടോ വ്യാജമായി നിര്‍മിച്ച സഹപ്രവര്‍ത്തകനായ അധ്യാപകന് അറസ്റ്റില്‍. കണ്ണൂര്‍ പള്ളിക്കുന്ന് വിഗ്നേശ്വര ഹൗസില്‍ പ്രശാന്തിനെ(40) ആണ് അറസ്റ്റ് ചെയ്തത്. ഇരുവുരം ഒരേ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയുന്നവരാണ്. വിവാഹം മുടക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. യുവതി ഉപയോഗിച്ച കമ്പ്യൂട്ടറില്‍ കയറി സുഹൃത്തുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും മറ്റും പ്രതി എഡിറ്റ് ചെയ്ത് ഫോട്ടോകള്‍ അശ്ലീലമായി നിര്‍മിക്കുകയായിരുന്നു. യുവതിയുടെ വിവാഹം അടുത്തമാസം നിശ്ചയിച്ചിരിക്കെ ഇയാള്‍ പ്രതിശ്രുത വരന് എഡിറ്റ് ചെയ്ത ഫോട്ടോകളും മറ്റും കൊറിയറില്‍ അയച്ചതോടെയാണ് സംഭവം വിവാദമായത്. ഫോട്ടോകളും മറ്റും ലഭിച്ചതോടെ വരനും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാരും സംഭവം അറിഞ്ഞത്. തുടര്‍ന്ന് എടച്ചേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊറിയര്‍ സര്‍വീസ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊറിയര്‍ സ്ഥാപനത്തിലെ കാമറ പരിശോധിച്ച പോലീസ് ആളെ തിരിച്ചറിയാന്‍ യുവതിയെ…
Read More1.29 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണക്കട്ടികളുമായി യുവതി പിടിയില്‍ ! കടത്തു കൂലി വെറും 2000 രൂപയെന്ന് മൊഴി…
ബംഗ്ലാദേശില്‍ നിന്നും രണ്ട് കിലോയിലധികം ഭാരം വരുന്ന 27 സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിച്ച സ്ത്രീ ബിഎസ്എഫിന്റെ പിടിയില്‍. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ബംഗ്ലാദേശ് സ്വദേശിനിയായ മണികാ ധറിനെയാണ് 1.29 കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണവുമായി അതിര്‍ത്തി രക്ഷാ സേന പിടികൂടിയത്. സ്വര്‍ണക്കട്ടികള്‍ തുണിയില്‍ ഒളിപ്പിച്ച് ഇവരുടെ അരയില്‍ കെട്ടിയ നിലയിലായിരുന്നു. ബംഗ്ലാദേശില്‍ നിന്നും സ്വര്‍ണം കടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ചെക്ക് പോസ്റ്റില്‍ വിന്യസിച്ചിരുന്ന ബി.എസ്.എഫിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണികാ ധര് പിടിയിലായത്. ബംഗാളിലെ ഒരാള്‍ക്ക് സ്വര്‍ണം കൈമാറാനാണ് തനിക്ക് ലഭിച്ച നിര്‍ദേശമെന്ന് മണികാ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. താന്‍ സ്വര്‍ണം കടത്തുന്നത് ആദ്യമായിട്ടാണ്. സ്വര്‍ണം കടത്തുന്നതിന് തനിക്ക് 2000 രൂപ പ്രതിഫലം ലഭിക്കുമെന്നും അവര്‍ സമ്മതിച്ചു. പിടിയിലായ സ്ത്രീയെയും…
Read Moreകാഴ്ച കിട്ടിയെന്ന വാര്‍ത്ത അറിഞ്ഞ് എന്നെ പരീക്ഷിക്കാന്‍ കുറേപ്പേര് എത്തി ! അവരോട് തോന്നിയത് കടുത്ത ദേഷ്യമെന്ന് വൈക്കം വിജയലക്ഷ്മി…
മലയാളികളുടെ സ്വന്തം പാട്ടുകാരിയാണ് വൈക്കം വിജയലക്ഷ്മി. ഒരുപാട് പരിമിതികളെ മറികടന്നാണ് വിജയലക്ഷ്മി പിന്നണി ഗാനരംഗത്തേക്ക് കടന്ന് വരുന്നത്. വൈക്കം വിജയലക്ഷ്മി എന്നത് ചുരുക്കി വിജി എന്നാണ് താരത്തെ സംഗീത സംവിധായകരും ആരാധകരും വിളിക്കുന്നത്. ഒരിക്കല്‍ വിവാഹിതയായ താരം ഈയടുത്താണ് വിവാഹ മോചിതയായത്. അനൂപ് എന്നയാളാണ് വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്. വിവാഹ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്നത് സഹിക്കാന്‍ കഴിയാത്തതാണെന്ന് ഒരിക്കല്‍ വിജയലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിജയലക്ഷ്മിയുടെ ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് കാഴ്ചകിട്ടിയെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നുവെന്നും എന്നാല്‍ അത് സത്യമല്ലെന്നും കാഴ്ച കിട്ടാന്‍ വേണ്ടിയുള്ള ട്രീറ്റ്മെന്റിലാണ് താനെന്നും വിജയലക്ഷ്മി പറയുന്നു. തനിക്ക് ചെറിയൊരു വെളിച്ചം മാത്രമാണ് ഇപ്പോള്‍ കാണുന്നത്. കാഴ്ച കിട്ടിയെന്ന വാര്‍ത്ത കണ്ട് ചിലര്‍ മുന്നില്‍ വന്നുനിന്ന് ഞാനാരാ പറയൂ എന്നൊക്കെ പറയാറുണ്ടെന്നും ഇതൊക്കെ കാണുമ്പോള്‍ തനിക്ക് ദേഷ്യം വരാറുണ്ടെന്നും വിജയലക്ഷ്മി…
Read Moreവാഴപ്പഴം കാട്ടി കബളിപ്പിക്കാന്‍ യുവതിയുടെ ശ്രമം ! കലിമൂത്ത് യുവതിയെ കുത്തിമറിച്ച് കൊമ്പന്; നടുക്കുന്ന വീഡിയോ…
വന്യമൃഗങ്ങളോട് ഇടപെടുന്നത് സൂക്ഷിച്ചല്ലെങ്കില്‍ അത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നത് നിശ്ചയമാണ്. പ്രത്യേകിച്ച് ആന പോലൊരു ജീവിയുമായി അടുത്തിടപഴകുമ്പോള്‍ വളരെയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ പരിശീലനം ലഭിച്ച ആനകളാണെങ്കില്‍ പോലും അപരിചിതരോട് എങ്ങനെ പെരുമാറുമെന്ന കാര്യം പ്രവചിക്കാനാവില്ല. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വാഴപ്പഴം കാണിച്ച് കൊമ്പനാനയെ മുന്നോട്ടു നയിച്ച യുവതിക്കാണ് ആനയുടെ അപ്രതീക്ഷിത ആക്രമണം നേരിടേണ്ടി വന്നത്. ജലാശയത്തിനു സമീപമുള്ള കുറ്റിച്ചെടികള്‍ക്കിടയിലൂടെ യുവതിയുടെ കൈയിലുണ്ടായിരുന്ന പഴക്കുല ലക്ഷ്യമാക്കിയെത്തുന്ന കൊമ്പനാനയെ ദൃശ്യത്തില്‍ കാണാം. ഒരു കൈയില്‍ വാഴപ്പഴവും മറുകൈയില്‍ വാഴക്കുലയുമായി നിന്ന യുവതിയെ മുന്നോട്ടെത്തിയ ആന തുമ്പിക്കൈകൊണ്ട് തട്ടിയെറിയുകയായിരുന്നു. യുവതി പഴം നീട്ടിയിട്ടും നല്‍കാതിരുന്നതാണ് ആനയെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം. ആനയുടെ ആക്രമണത്തില്‍ യുവതിക്ക് സാരമായ പരുക്കേറ്റിട്ടുണ്ടാകുമെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ ദൃശ്യം പങ്കുവച്ചത്.
Read More