തമിഴ് സീരിയല്‍ രംഗത്ത് കാസ്റ്റിംഗ് കൗച്ച് സര്‍വസാധാരണമാണെന്ന് തുറന്നു പറഞ്ഞ് നടി റീഹാന. മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ വരെ തനിക്ക് അറിയാം എന്നാണ് റിഹാന പറയുന്നത്. ചില ആര്‍ട്ടിസ്റ്റുകള്‍ നിലനില്പിന് വേണ്ടി എന്തിനും തയ്യാറാവും, ചിലര്‍ മാനം മതിയെന്ന് കരുതി പിന്മാറും എന്നും റീഹാന പറയുന്നു. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് എന്ന പേരിലാണ് ഈ ചൂഷണങ്ങള്‍ അറിയപ്പെടുന്നത്. അവിടെയും വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണ്. ചില ആര്‍ട്ടിസ്റ്റുകള്‍ അവരുടെ നിലനില്‍പ്പിന് വേണ്ടി തയ്യാറാവും. ചിലര്‍ അവസരം വേണ്ട മാനം മതിയെന്ന് കരുതി പിന്മാറും. അതെല്ലാം ഓരോരുത്തരുടെ ചോയ്സ് ആണ്. സിനിമയില്‍ മാത്രമല്ല ഇത്. പണം കാണിച്ച് കൊതിപ്പിച്ചും, അവസരങ്ങള്‍ വാഗ്ദാനം ചെയ്തും പല മേഖലകളിലും നടക്കുന്നുണ്ട്. മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍…
Read MoreCategory: Today’S Special
ഞാന്‍ ഒളിച്ചോടിയതിനു ശേഷം നാണക്കേട് കാരണം അച്ഛനും അമ്മയും വീടിനു പുറത്തിറങ്ങിയിരുന്നില്ല ! അനിയത്തിയും അപമാനം നേരിട്ടു; തുറന്നു പറച്ചിലുമായി നടി ശ്രീക്കുട്ടി…
മലയാളി യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ഒരു സീരിയലായിരുന്നു ഓട്ടോഗ്രാഫ്. കൗമാരക്കാരെ ഉള്‍പ്പടെ സീരിയല്‍ പ്രേമികളാക്കാന്‍ സാധിച്ച സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ഈ സീരിയലിലൂടെ ഫൈവ് ഫിംഗേഴ്സ് എന്ന ഗ്യാംഗും ഏറെ പ്രശസ്തമായി. ഈ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നിരവധി പുതുമുഖങ്ങളില്‍ ഒരാളാണ് ശ്രീക്കുട്ടി. തന്റെ വിവാഹശേഷം അഭിനയ ലോകം ഉപേക്ഷിച്ച ശ്രീക്കുട്ടി ഇപ്പോള്‍ വീണ്ടും അഭിനയ ലോകത്ത് സജീവമാണ്. പത്ത് വര്‍ഷം മുന്‍പാണ് ശ്രീക്കുട്ടി കാമറാമാന് മനോജ് കുമാറിനെ വിവാഹം ചെയ്തത്. ഒളിച്ചോടിയായിരുന്നു ഇവരുടെ വിവാഹം. ഇതോടെ ഏറെ വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. ഇപ്പോഴിതാ മകള്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശ്രീക്കുട്ടിയും മനോജും. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് ശ്രീക്കുട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒളിച്ചോട്ട വിവാഹത്തെ കുറിച്ചായിരുന്നു താരം സംസാരിച്ചത്. തന്റെ…
Read More14 വര്‍ഷമായി എന്നെ അറിയാവുന്ന ആളായിരുന്നിട്ടും ! വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ശാലു മേനോന്…
നൃത്തരംഗത്തു നിന്ന് സിനിമാ-സീരിയല്‍ രംഗത്ത് സജീവമായ താരമാണ് ശാലു മേനോന്. നിരവധി ഹിറ്റ് സീരിയലുകളിലലെ മികച്ച വേഷങ്ങളിലൂടെ മിനി സ്ക്രീന്‍ ആരാധകരായ കുടുംബ പ്രക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് ശാലു മേനോന്. സീരിയല്‍ താരമായ നടന് സജി ജി നായര്‍ ആയിരുന്നു ശാലു മേനോനെ വിവാഹം കഴിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇരുവരും അകന്ന് കഴിയുക ആയിരുന്നു. ഇപ്പോഴിതാ താന്‍ വിവാഹമോചിതയാവാന്‍ പോവുകയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശാലു മേനോന്. 2016ലായിരുന്നു ശാലു മേനോന്റെ വിവാഹം. ആലിലത്താലി എന്ന പരമ്പരയില്‍ ശാലു മേനോനും സജി ജി നായരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. കുറേ നാളുകള്‍ ആയി ഇരുവരും പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഇതാ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ശാലു മേനോന്. വിവാഹ മോചനം തന്നെയാണ്…
Read Moreനിറപറയെ വിപ്രോ ഏറ്റെടുക്കുന്നു ! മുമ്പ് വിപ്രോ നടത്തിയ ഏറ്റെടുക്കലുകള്‍ ഇങ്ങനെ…
കേരളത്തിലെ പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്‍ഡായ ‘നിറപറ’യെ ഏറ്റെടുക്കാനുള്ള നടപടികളുമായി രാജ്യത്തെരാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ വിപ്രോ മുമ്പോട്ട്. വിപ്രോ ഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്തൃ ഉത്പന്ന കമ്പനിയായ ‘വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിങ്’ വഴിയായിരിക്കും ഏറ്റെടുക്കല്‍. ഈയാഴ്ച തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. എത്ര തുകയുടേതാണ് ഇടപാടെന്ന് അറിവായിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളം ആസ്ഥാനമായ ചന്ദ്രിക സോപ്പിനെ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ സ്വന്തമാക്കിയിരുന്നു. ചന്ദ്രിക, സന്തൂര്‍, എന്‍ചാന്റര്‍, യാര്‍ഡ്ലി എന്നീ ബ്രാന്‍ഡുകളിലൂടെ പേഴ്സണല്‍ കെയര്‍ രംഗത്ത് ശക്തമായ സാന്നിധ്യമുള്ള വിപ്രോയ്ക്ക് ഭക്ഷ്യോത്പന്ന വിപണിയിലേക്ക് ചുവടുവെയ്ക്കാനാണ് നിറപറയുടെ ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാലും ‘നിറപറ’ എന്ന ബ്രാന്‍ഡ് നിലനിര്‍ത്തുമെന്നാണ് അറിയുന്നത്. ഇടപാടിനെക്കുറിച്ച് ആരായാനായി നിറപറയുടെ സ്ഥാപകന്‍ കെ.കെ.ആര്. കര്ണന്, മാനേജിങ് ഡയറക്ടര്‍ ബിജു കര്ണന് എന്നിവരെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. അരി, കറിപ്പൊടികള്‍, അച്ചാര്‍ തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളിലൂടെയാണ്…
Read Moreസിനിമ മുസ്ലിങ്ങളെ അപമാനിക്കുന്നു ! ‘പത്താന്’ വിലക്കണമെന്ന് ആവശ്യവുമായി മധ്യപ്രദേശ് ഉലമ ബോര്‍ഡ്
ഷാരൂഖ് ഖാന്-ദീപിക പദുക്കോണ്‍ ചിത്രം പത്താനെതിരേ മധ്യപ്രദേശിലെ ഉലമ ബോര്‍ഡും രംഗത്ത്. മുമ്പ് ചില ബിജെപി നേതാക്കളും ചിത്രത്തിനെതിരേ രംഗത്തെത്തിയിരുന്നു. മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് അനസ് അലി ചിത്രം വിലക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലീങ്ങള്‍ക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താന് എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം. പത്താന് എന്ന് പേരുള്ള സിനിമയില്‍ സ്ത്രീകള്‍ അല്പ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൃത്തരംഗത്തില്‍ നടി ദീപികാ പദുകോണ്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ചിത്രത്തില്‍ ‘മോശപ്പെട്ട നിറം’ എന്ന് പറഞ്ഞ് കാവിയെ കാണിക്കുന്നത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നാണ് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നത്. ഷാരൂഖ് ഖാനെയും ദീപികയെയും പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്താന്’. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും…
Read Moreഓടടീ… തലോടാന്‍ ശ്രമിച്ച ‘ഷക്കീലയെ’ ഓടിച്ചിട്ട് തല്ലി കംഗാരു; വീഡിയോ വൈറല്‍…
തലോടാന്‍ ശ്രമിച്ച വിനോദ സഞ്ചാരിയായ യുവതിയെ ഓടിച്ചിട്ട് തല്ലുന്ന കംഗാരുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. സിഡ്നിയിലെ കംഗാരും താഴ്വരയില് വിശ്രമിച്ചിരുന്ന കംഗാരുവിനെയാണ് ഷക്കീല എന്ന യുവതി തൊടാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതി തൊടാന്‍ ശ്രമിച്ചപ്പോള്‍ കംഗാരു തിരിഞ്ഞ് നോക്കുകയും ഒട്ടും പ്രതീക്ഷിക്കാതെ യുവതിക്ക് നേരെ തിരിയുകയുമായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. പുല്മേട്ടില് തട്ടി വീണതോടെ കംഗാരു യുവതിയെ ചവിട്ടിയാണ് ദേഷ്യം തീര്‍ത്തത്. യുവതിയുടെ മുകളിലേക്ക് ചാടുന്ന കംഗാരുവിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിട്ടുണ്ട്. തലനാരിഴയ്ക്കാണ് യുവതിക്ക് ജീവന് തിരിച്ചുകിട്ടിയത്. യുവതിയുടെ ദേഹത്ത് വീണ്ടും വീണ്ടും കംഗാരു ചാടി ചവിട്ടുന്നത് ദൃശ്യത്തില്‍ കാണാം കംഗാരുവിന്റെ കാല് നഖം കൊണ്ടതടക്കമുള്ള പരുക്കുകള്‍ യുവതിയുടെ ശരീരത്തിലുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ പീറ്റര്‍ ഈഡ്സ് എന്ന 77കാരന് പശ്ചിമ ഓസ്ട്രേലിയയില്‍ കംഗാരുവിന്റെ ആക്രമണത്തില്‍…
Read Moreഅര്‍ജന്റീനയെ തോല്‍പ്പിച്ചാല്‍ എല്ലാവര്ക്കും ‘സൗജന്യ സേവനം ‘ ! ഓഫറുമായി ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികള്‍…
ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ തോല്പിച്ച് ലോകകപ്പ് കിരീടം ചൂടിയാല്തങ്ങള് അന്നേ ദിവസം സൗജന്യ സേവനം (ഫ്രീ സെക്സ്) നല്‍കുമെന്ന് ഫ്രാന്‍സിലെ ലൈംഗികത്തൊഴിലാളികളുടെ വാഗ്ദാനം. അര്ജന്റീനഫ്രാന്സ് ഫൈനല്‍ മത്സരം നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് പാരീസിലെയും മറ്റു പ്രമുഖ നഗരങ്ങളിലെയും ലൈംഗിക തൊഴിലാളികള്‍ സൗജന്യ സേവന വാഗ്ദാനവുമായി രംഗത്തെത്തിയത്. നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സ് ലോകകപ്പ് കിരീടം നിലനിര്‍ത്തിയാല്‍ ടീമംഗങ്ങള്‍ക്ക് മികച്ച ഉപഹാരം സമ്മാനിക്കുമെന്ന് നേരത്തേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വാഗ്ദാനം ചെയ്തിരുന്നു. മുന്‍പ്, ക്രൊയേഷ്യ ലോകകപ്പ് ഉയര്‍ത്തിയാല്‍ പൂര്‍ണനഗ്നയായി ആഘോഷിക്കുമെന്ന് മുന്‍ മിസ് ക്രൊയേഷ്യയും മോഡലുമായ ഇവാന നോള്‍ പ്രഖ്യാപിച്ചിരുന്നു. സെമി ഫൈനലില്‍ മൊറോക്കോയെ 2-0 ത്തിന് തോല്പിച്ചാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. ക്രൊയേഷ്യയെ 3-0 ത്തിന് തോല്പിച്ചായിരുന്നു അര്‍ജന്റീന കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
Read Moreഇതിനിടയ്ക്ക് അങ്ങനെയെയുമൊരു സാധനമിറങ്ങിയോ ? പ്രണയം കണ്ടെത്താന്‍ ‘റിലേഷന്‍ഷിപ്പ് കോച്ചി’ നെ നിയമിച്ച് 57കാരി; ഒടുവില്‍ സംഭവിച്ചതോ ?
പ്രണയത്തിന് പ്രത്യേക പ്രായമില്ലെന്ന് പറയാറുണ്ട്. മരിക്കുന്ന നാള് വരെ പ്രണയിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരുണ്ട്. പ്രണയം ഏത് പ്രായത്തിലും സംഭവിക്കാം എന്നതിന് ഉദാഹരണമാണ് ഇസബെല്ല അര്പിനോ എന്ന സ്ത്രീയുടെ ജീവിതം. 57 വയസില്‍ റിലേഷന്‍ഷിപ്പ് കോച്ചിന്റെ സഹായത്തോടെ തന്റെ പ്രണയം കണ്ടെത്തിരിക്കുകയാണ് ഇസബെല്ല. 23 വര്‍ഷത്തെ ദാമ്പത്യം അവസാനിച്ചതിന് ശേഷം ഇസബെല്ല തന്റെ പ്രണയം കണ്ടെത്താന്‍ ഒരു റിലേഷന്‍ഷിപ്പ് കോച്ചിന്റെ സഹായം തേടുകയായിരുന്നു. വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ഈസ്റ്റ്കോട്ട് നിവാസിയാണ് ഇസബെല്ല അര്പിനോ. ഡേറ്റിംഗ് ആപ്പില്‍ പ്രണയം കണ്ടെത്താന്‍ സഹായിക്കുന്നതിനായി ജേക്ക് മഡോക്ക് എന്ന ഓസ്ട്രേലിയന്‍ റിലേഷന്‍ഷിപ്പ് കോച്ചിനെ ടിക്ടോക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. ഇതിന് പ്രതിഫലമായി ഇവര്‍ കോച്ചിന് വാഗ്ദാനം ചെയ്തത് 2000 പൗണ്ട് (ഏകദേശം രണ്ട് ലക്ഷം രൂപ) ആണ്. കോച്ച് ഇവര്‍ക്കൊപ്പം നില്‍ക്കുകയും പതിയെ ഇസബെല്ലയുടെ ആത്മവിശ്വസം വളര്‍ത്തിയെടുക്കുകയും ചെയ്തു. തനിക്ക് പ്രണയിക്കാന്‍ ഒരാള്‍ ഉണ്ടെന്നുള്ള തോന്നല്‍…
Read Moreമകള്‍ക്ക് വിവാഹസമ്മാനമായി ബുള്‍ഡോസര്‍ നല്കി അച്ഛന് ! ഇതിനു പിന്നിലെ കാരണം ഇങ്ങനെ..
ഉത്തര്‍പ്രദേശില്‍ വധുവരന്മാര്ക്ക് വധുവിന്റെ അച്ഛന് നല്കിയ വിവാഹസമ്മാനം കണ്ട് ഞെട്ടുകയാണ് ഏവരും. കാരണം ഒരു ബുള്‍ഡോസര്‍ ആയിരുന്നു ആ വിവാഹസമ്മാനം. വിരമിച്ച സൈനികന് പരശുറാം പ്രജാപതിയാണ് തന്റെ മകള്‍ നേഹയ്ക്ക് വിവാഹദിനത്തില്‍ ബുള്‍ഡോസര്‍ സമ്മാനിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സൗങ്കര് സ്വദേശിയായ മരുമകന് യോഗേന്ദ്ര നേവി ഉദ്യോഗസ്ഥനാണ്. നവദമ്പതികള്‍ക്ക് ആഡംബര കാറിന് പകരം ജെസിബി നല്‍കിയതിന് പിന്നിലെ കാരണം ചോദിച്ചപ്പോള്‍, മകള്‍ യുപിഎസ്സിക്ക് തയ്യാറെടുക്കുകയാണെന്നും പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പണം സമ്പാദിക്കാമെന്നുമാണ് പിതാവ് പറയുന്നത്. മറ്റുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് അച്ഛന് ഇത് ചെയ്തതെന്ന് മരുമകന് യോഗേന്ദ്ര പറഞ്ഞു. ഡിസംബര്‍ 15ന് യുപിയിലെ ഹാമിര്‍പൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
Read Moreഇളയ സഹോദരങ്ങളെ സുരക്ഷിതരാക്കാന്‍ കുഞ്ഞുകൈകള്‍ നീട്ടി വാഹനം തടുക്കുന്ന വല്യേച്ചി; വീഡിയോ…
സഹോദര സ്നേഹത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ നാം കേട്ടിരിക്കും. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ വൈറലാകാറുമുണ്ട്. അത്തരത്തില്‍ ഹൃദയ സ്പര്‍ശിയായ ഒരു വീഡിയോ ആണ് യോഗ് എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ നിര്‍മാണം നടക്കുന്ന ഒരിടത്തായി നില്ക്കുന്ന മൂന്ന് കുരുന്നുകളെ കാണാം. പെട്ടെന്ന് ആ നിരത്തിലൂടെ ജെസിബി പോലുള്ളൊരു വാഹനം കടന്നുവരികയാണ്. ഉടനടി കുട്ടികളിലെ മൂത്ത പെണ്‍കുഞ്ഞ് മുന്നിലേക്ക് നീങ്ങി തന്റെ കുഞ്ഞുകൈകള്‍ വിടര്‍ത്തുകയാണ്. കാര്യം മനസിലായ ഡ്രൈവര്‍ വാഹനം നിറുത്തുമ്പോള്‍ ഈ കുട്ടി തന്റെ ഇളയ സഹോദരങ്ങളെ രണ്ടിനേയും ഓരോരുത്തരായി വീട്ടിലേക്ക് എത്തിക്കുകയാണ്. അവര്‍ മൂവരും മാറി കഴിയുമ്പോള്‍ ലോഡുമായി വന്ന ആ വാഹനം കടന്നു പോവുകയാണ്. വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. ഉത്തരവാദിത്തമുള്ള സഹോദരിയും നല്ലവനായ ഡ്രൈവറും എന്നാണൊരാളുടെ കമന്റ്. https://twitter.com/i/status/1602852122583867395
Read More