കോഴിക്കോട്: ”ആ മൃതദേഹം കെട്ടിയൊരുക്കി ഇങ്ങോട്ട് അയയ്ക്കേണ്ട, ഞങ്ങൾക്കു വേണ്ട’ -വിദേശത്ത് മരിച്ചയാളുടെ ഭാര്യയുടെയും രണ്ടു മക്കളുടെയും ഈ മറുപടി കേട്ട് പകച്ചുപോയെന്ന് സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശേരി ഫേസ് ബുക്കിൽ കുറിക്കുന്നു. ഗൾഫിൽ മരണമടഞ്ഞ മധ്യവയസ്കനായ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായാണ് അദ്ദേഹത്തിന്റെ ബന്ധുക്കളെ ബന്ധപ്പെട്ടതെന്നും അവരുടെ പ്രതികരണം ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നുവെന്നും അഷറഫ് പറയുന്നു. പോസ്റ്റിൽനിന്ന്; ഭർത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടിവരുന്നത്. ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ നിർജീവമായ ദേഹത്തെ ഭൂമിയിൽ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്. കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു. അയാൾ വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടിവയ്ക്കുകയായിരുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്ത് കിട്ടുന്നതിൽനിന്നു സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാൾ പണം അയച്ചുകൊണ്ടിരുന്നു. മനോഹരമായ വീട് നിർമിച്ചത് അയാളെ വീണ്ടും…
Read MoreCategory: Today’S Special
സെക്സി കഥാപാത്രങ്ങൾ വെല്ലുവിളി;പൊന്നിയന്‍ സെല്‍വനിലെ കഥാപാത്രത്തേക്കുറിച്ചും ചെയ്യാന്‍ തീരുമാനിച്ചതിനെക്കുറിച്ചും ഐശ്വര്യ ലക്ഷ്മി തുറന്നു പറയുന്നു
മലയാളത്തിലൂടെയെത്തി തെന്നിന്ത്യയിലാകെ തരംഗമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഏറ്റവുമൊടുവില്‍ മണിരത്നത്തിന്റെ പൊന്നിയന്‍ സെല്വന് എന്ന ചിത്രത്തില്‍ അഭിനയിച്ച് തരംഗമായിരിക്കുകയാണ്.സൂപ്പര്‍താരങ്ങളെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്ത സിനിമയില്‍ വളരെ പ്രധാന്യമുള്ള വേഷമായിരുന്നു ഐശ്വര്യ അവതരിപ്പിച്ചത്. ആ കഥാപാത്രം കുറച്ച് സെക്സി ആയിരിക്കുമെന്ന് സംവിധായകന് ആദ്യമേ തന്നോട് പറഞ്ഞിരുന്നതായിട്ടാണ് നടി പറയുന്നത്. അത് ചെയ്യാന്‍ തീരുമാനിച്ചതിനെക്കുറിച്ചും ശേഷമുണ്ടായ കഥകളുമൊക്കെ ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് ഐശ്വര്യലക്ഷ്മി. പൂങ്കുഴലി സെക്സിയായ കഥാപാത്രമാണ്. ആ രീതിയിലെ ചിത്രീകരിക്കാന്‍ സാധിക്കൂ, ഐശ്വര്യ കംഫര്‍ട്ടബിള്‍ ആയിരിക്കില്ലേ എന്ന് മണി സാര്‍ ചോദിച്ചിരുന്നു. അദ്ദേഹം അത്തരമൊരു കഥാപാത്രത്തന്റെ എല്ലാ സൗന്ദര്യത്തോടെയും ഷൂട്ട് ചെയ്യും എന്ന് ഉറപ്പുണ്ടായിരുന്നു. സെക്സി കഥാപാത്രത്തെ അവതരിപ്പിക്കുക വെല്ലുവിളിയാണ്. അത് വിജയിച്ചു എന്നതിന് തെളിവാണ് പ്രേക്ഷകര്‍ നല്കുന്ന സ്നേഹം.…
Read Moreപോലീസ് ടെസ്റ്റില്‍ വിജയിക്കുന്നതിനായി തലമുടിയ്ക്കുള്ളില്‍ എം-സീല്‍ ഒട്ടിച്ച് യുവതി ! ഒടുവില്‍ പണിപാളിയതിങ്ങനെ…
പോലീസ് കായികക്ഷമത പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന് ഉയരം കൂട്ടാന്‍ തലമുടിയില്‍ എം-സീല്‍ വാക്സ് ഒട്ടിച്ച് യുവതി. തെലങ്കാനയിലെ മെഹ്ബൂബ്നഗറില്‍ നടന്ന പോലീസ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കുള്ള യോഗ്യതാ പരീക്ഷയ്ക്കിടെയാണ് സംഭവം. ഓട്ടോമാറ്റിക്കായി ഉയരം അളക്കുന്ന ഇലക്ട്രോണിക് ഉപകരണം ഉദ്യോഗാര്‍ത്ഥിയുടെ ഉയരം രേഖപ്പെടുത്താതെ വന്നതോടെയാണ് യുവതി പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുടിക്ക് താഴെ എം-സീല്‍ ഒട്ടിച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയെ അയോഗ്യയാക്കി. ”ഉദ്യോഗാര്‍ത്ഥിയുടെ ഉയരം അളക്കുന്നതിന് ഇലക്ട്രോണിക് ഉപകരണത്തിന് മുന്നില്‍ നിര്‍ത്തിയെങ്കിലും ഉപകരണം റീഡിംഗ് ഒന്നും കാണിച്ചില്ല. ഈ സമയം അവിടെ ഉണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ ഉദ്യോഗാര്‍ത്ഥിയുടെ തല പരിശോധിക്കുമ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. കൂടുതല്‍ ഉയരം കിട്ടാന്‍ മുടിയിഴകള്‍ക്കുള്ളില്‍ എം സീല്‍ വാക്സ് തേച്ച് പിടിപ്പിക്കുകയായിരുന്നു”മെഹ്ബൂബ് നഗര്‍ എസ്പി വെങ്കടേശ്വരലു പറഞ്ഞു. ഉയരം അളക്കുന്ന ഇലക്ട്രോണിക് ഉപകരണത്തില്‍ ഉദ്യോഗാര്‍ത്ഥി നില്ക്കുമ്പോള്, സെന്‍സറുകള്‍ പ്രതികരിക്കുകയും ഉയരവും ഭാരവും ഓട്ടോമാറ്റിക്കായി…
Read Moreനാലുകാലുമായി പെണ്‍കുഞ്ഞിന്റെ ജനനം ! ഈ അപൂര്‍വ സംഭവത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ…
നാലു കാലുമായി ജനിച്ച പെണ്‍കുഞ്ഞ് ശ്രദ്ധാകേന്ദ്രമാകുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നാലു കാലുമായി പെണ്‍കുഞ്ഞ് ജനിച്ചത്. ആരോഗ്യത്തോടെയിരിക്കുന്ന കുട്ടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഗ്വാളിയോര്‍ കമല രാജ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. നവജാത ശിശുവിന് 2.3 കിലോഗ്രാം തൂക്കമുണ്ടെന്നും ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭ്രൂണം രണ്ടായി പിരിഞ്ഞു കുഞ്ഞു രൂപപ്പെടുന്ന അവസ്ഥയാണിത്. സര്‍ജറിയിലൂടെ രണ്ടു കാലുകള്‍ നീക്കം ചെയ്താല്‍ കുഞ്ഞിനു സാധാരണ ജീവിതം സാധ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍കെസ് ധക്കഡ് പറഞ്ഞു. മറ്റേതെങ്കിലും അവയവങ്ങള്‍ ശരീരത്തില്‍ അധികമായുണ്ടോയെന്നു പരിശോധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനു ശേഷമായിരിക്കൂം സര്‍ജറിയില്‍ തീരുമാനമെടുക്കുകയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Read Moreനടുറോഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ പൊരിഞ്ഞ അടി ! വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് പോലീസ്…
ആലപ്പുഴയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. അറവുകാട് സ്കൂളിലെയും ഐടിസിയിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് അറവുകാട് സ്കൂളിലെ വിദ്യാര്‍ഥികള്‍ ഐടിസി കോമ്പൗണ്ടില്‍ കയറി അവിടത്തെ വിദ്യാര്‍ഥികളുമായി ഏറ്റുമുട്ടുകയായിരുന്നു. പത്തോളം വിദ്യാര്‍ഥികളാണ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ദേശീയ പാതയ്ക്കരികിലുള്ള സ്ഥാപനങ്ങളാണ് രണ്ടും. രണ്ടു സ്ഥാപനങ്ങളും ഒരു മാനേജ്മെന്റിന്റെ കീഴിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഐടിസിയിലെ ഒരു വിദ്യാര്‍ഥി സ്കൂളില്‍ എത്തി ഒരു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട പത്തോളം വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും വൈകീട്ട് അഞ്ചുമണിക്ക് പുന്നപ്ര സ്റ്റേഷനില്‍ എത്താനാണ് നിര്‍ദേശം. കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്കി വിടാനാണ് പോലീസിന്റെ തീരുമാനം. കുട്ടികളുടെ ഭാവിയെ കരുതി…
Read Moreഅമ്മ കാണാന്‍ വരുമ്പോള്‍ എന്റെ മുഖം മനസ്സിലാക്കാന്‍ പറ്റാത്ത വിധമായി മാറിയിരുന്നു ! ജയില്‍ ജീവിതം വിവരിച്ച് ശാലു മേനോന്…
നൃത്തരംഗത്തും മലയാള സിനിമ-സീരിയല്‍ രംഗത്തും നിറഞ്ഞു നില്ക്കുന്ന താരമാണ് നടി ശാലു മേനോന് ഒരു കാലത്ത് മല്‍സരാര്‍ത്ഥിയായി കലോല്‍സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോന് ഇപ്പോള്‍ നൃത്താധ്യാപികയുടെ റോളിലാണ് തിളങ്ങുന്നത്. നിരവധി ഇടങ്ങളില്‍ ജയകേരള നൃത്ത വിദ്യാലയം എന്ന പേരില്‍ നൃത്തസ്കൂളുകളും നടത്തുന്ന താരത്തിന്റെ ശിഷ്യ ഗണങ്ങള്‍ എല്ലാം കലോല്‍സവ വേദികളില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നുണ്ട്. അതേ സമയം മലയാള സിനിമാ-സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാനും നടിയ്ക്കു കഴിഞ്ഞു. സിനിമയേക്കാള്‍ കൂടൂതല്‍ മിനി സ്ക്രീനില്‍ ആയിരുന്നു താരം ശ്രദ്ധേയയായത്. സോഷ്യല്‍ മീഡിയില്‍ ഏറെ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള താരം അതിലും സജീവമാണ്. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ ഒക്കെ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. അതേ സമയം ശാലു മേനോന് മുമ്പ് നല്കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍…
Read Moreഇന്ത്യക്കാര്‍ക്ക് കാനഡയും യുകെയും മതി ! ഈ വര്‍ഷം ഈ രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണം ഞെട്ടിക്കുന്നത്…
സ്റ്റുഡന്റ് വീസയില്‍ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം വിദേശത്തേക്ക് പോയത് 6.5 ലക്ഷം ആളുകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. കോവിഡ് മഹാമാരിക്കു മുന്‍പ് ഉണ്ടായിരുന്നതില്‍ കൂടുതല്‍ ആളുകളാണ് വിദേശത്തേക്ക് പോകാന്‍ ഇപ്പോള്‍ തിരക്കുകൂട്ടുന്നതെന്ന് ബ്യുറോ ഓഫ് ഇന്‍ഫര്‍മേഷന്‍ (ബിഒഐ) ഡാറ്റ പ്രകാരം ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബിഒഐ. വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത് ഇവിടെയാണ്. നവംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം 6,48,678 പേര് സ്റ്റുഡന്റ് വീസയില്‍ വിദേശത്തേക്ക് പോയതായി ബിഒഐ വ്യക്തമാക്കുന്നു. അതേസമയം, ബിസിനസ്, തൊഴില്‍, മെഡിക്കല്‍, തീര്‍ഥാടനം, തുടങ്ങിയ മറ്റ് ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തുന്നവരുടെ എണ്ണം കോവിഡിന് മുന്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് കുറഞ്ഞതായും ബിഒഐ പറയുന്നു. എന്നാല്‍ വിസിറ്റിംഗ് വീസയില്‍ പോകുന്നവരുടെ എണ്ണവും നേരിയ തോതില്‍ കൂടിയിട്ടുണ്ട്. ഈ…
Read Moreലഹരിവിരുദ്ധ ദിനത്തില്‍ മദ്യപിച്ച് സ്കൂളിലെത്തിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു ! പിന്നാലെ പ്രധാന അധ്യാപകന് വിഷം കഴിച്ച് മെഡിക്കല്‍ കോളജില്‍…
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ നടന്ന പരിപാടിയില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. വാഗമണ്‍ കോട്ടമല എല്‍പി സ്കൂളിലെ അധ്യാപകന് ടി ജി വിനോദിനെ (39) ആണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയാണ് വിനോദ്. ഇതിനു പിന്നാലെ അന്വേഷണവും സമ്മര്‍ദ്ദങ്ങളും താങ്ങാനാകാതെ സ്കൂള്‍ പ്രഥമാധ്യാപകന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഏലപ്പാറ സ്വദേശി പി രാമകൃഷ്ണന് (54) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നവംബര്‍ 14 ന് സര്‍ക്കാര്‍ നടത്തിയ ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്കിടെയാണ് അധ്യാപകന് മദ്യപിച്ചെത്തിയത്. ഇത് വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും ശ്രദ്ധയില്‍പ്പെട്ടു. ചോദ്യംചെയ്ത പിടിഎ പ്രസിഡന്റുമായി വാക്കേറ്റമുണ്ടാകുകയുംചെയ്തു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. പൊലീസ് നടത്തിയ വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിയുകയും ചെയ്തു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പോലീസിന്റെ എഫ്ഐആറും നല്‍കിയിട്ടും അധ്യാപകനെതിരേ അധികാരികള്‍ നടപടി…
Read Moreഭാര്യയുമായുള്ള സ്വകാര്യസംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ ! മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു…
ഭാര്യയുമായി നടത്തിയ സ്വകാര്യ സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ കോണ്‍ഗ്രസിലെ ചൂരപ്പിലാന്‍ ഷൗക്കത്ത് മലപ്പുറം ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഗ്രാമപ്പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കമ്മീഷന് കിട്ടുന്നുണ്ടെന്നാണ് ഭാര്യയുമായുള്ള സംഭാഷണത്തില്‍ ഇയാള്‍ പറയുന്നത്. ശബ്ദസന്ദേശം വിവാദമായതിനെത്തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയ് രാജിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ധാരണപ്രകാരം പ്രസിഡന്റ് പദവി ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസിനും അടുത്ത രണ്ടരവര്‍ഷം ലീഗിനുമാണ്. ഷൗക്കത്തിന് ആറുമാസംകൂടി കാലാവധിയുണ്ട്. ”പ്രസിഡന്റ് പദവി ഒഴിഞ്ഞാല്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന കമ്മീഷന് നഷ്ടമാകും. വരുമാനം നിലനിര്‍ത്തണമെങ്കില്‍ കാലുമാറണം, അത് മോശവുമാണ്”എന്ന് ഭാര്യയോട് ഫോണില്‍ ഷൗക്കത്ത് പറഞ്ഞതായാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഈ സംഭാഷണം ഷൗക്കത്ത് കൂടി ഉള്‍പ്പെട്ട പൂര്‍വവിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പില്‍ എത്തുകയും അത് നിമിഷനേരംകൊണ്ട് വൈറലാകുകയുംചെയ്തു. അബദ്ധം മനസ്സിലാക്കി ഗ്രൂപ്പില്‍നിന്ന് ഇത് പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും ഇത് നിരവധി പേരില്‍ എത്തിയിരുന്നു.…
Read Moreമാനസിക വെല്ലുവിളി നേരിടുന്ന 17കാരിയുടെ 26 ആഴ്ചയായ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുക്കാന്‍ അനുമതി…
മാനസിക വെല്ലുവിളി നേരിടുന്ന 17കാരിയുടെ ആറര മാസമായ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി. 26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതി ഉത്തരവിലൂടെയാണ് അനുമതി നല്‍കിയത്. പതിനേഴുകാരി ലൈംഗിക പീഡനത്തിന് ഇരയായി ഗര്‍ഭം ധരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ സംഘമാവണം പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ നടത്തേണ്ടത്. കുഞ്ഞിന് ജീവനുണ്ടെങ്കില്‍ മതിയായ ചികിത്സ നല്‍കണം. കുഞ്ഞിനെ പെണ്‍കുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ജസ്റ്റിസ് വി ജി അരുണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാനസിക നില പരിഗണിച്ചാണ് കോടതി നടപടി. ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി തേടി പെണ്‍കുട്ടിയുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അയല്‍വാസിയില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. നിലവില്‍ 24 ആഴ്ച വളര്‍ച്ച എത്തിയാല്‍ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ പാടില്ലെന്നാണ് പ്രഗ്നന്‍സി ആക്ട് നിഷ്കര്‍ഷിക്കുന്നത്.…
Read More