പ്ര​സ​വ​ശേ​ഷം 78 കി​ലോ​യി​ൽ നി​ന്നു 65ൽ ​എ​ത്തി​! ശ​രീ​ര​ഭാ​രം കു​റ​ച്ച് പു​ത്ത​ൻ ലു​ക്കി​ലെ​ത്തി​യ​തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച് മി​നി​സ്ക്രീ​ൻ​താ​രം ശാ​ലു കു​ര്യ​ൻ

ശ​രീ​ര​ഭാ​രം കു​റ​ച്ച് പു​ത്ത​ൻ ലു​ക്കി​ലെ​ത്തി​യ​തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച് മി​നി​സ്ക്രീ​ൻ​താ​രം ശാ​ലു കു​ര്യ​ൻ. ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലാ​ണ് പ്ര​സ​വ​ശേ​ഷം താ​ൻ 78 കി​ലോ​യി​ൽ നി​ന്നു 65 കി​ലോ​യി​ൽ എ​ത്തി​യ ക​ഥ താ​രം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ശാ​ലു കു​ര്യ​ൻ പി​ന്തു​ട​രു​ന്ന ഡ​യ​റ്റ് ഏ​താ​ണെ​ന്നാ​ണ് പ​ല​ർ​ക്കും അ​റി​യേ​ണ്ട​തെ​ന്നും ഡ​യ​റ്റീ​ഷ​ൻ ജെ​ഫ്രി​യ പ​റ​യു​ന്നു. ‘പ​ണ്ടു മു​ത​ലേ​യു​ള്ള ത​ടി​യാ​യി​രു​ന്നു. ത​ടി കു​റ​യ്ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​വും നേ​ര​ത്തെ മു​ത​ലേ​യു​ണ്ട്. പ​ല ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ടു. എ​ന്നാ​ല്‍ പ്ര​സ​വ ശേ​ഷം ത​ടി പി​ന്നെ​യും കൂ​ടി. ആ​രോ​ഗ്യ​ത്തി​നു ത​ന്നെ അ​ത് വെ​ല്ലു​വി​ളി​യാ​യി. കൃ​ത്യ​മാ​യ ഡ​യ​റ്റും വ്യാ​യാ​മ​വും ചെ​യ്തു തു​ട​ങ്ങി. കു​ട്ടി​യു​ടെ ആ​രോ​ഗ്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ഡ​യ​റ്റ്. ത​ടി കു​റ​ച്ച് കു​റ​ഞ്ഞ​തോ​ടെ ആ​ത്മ​വി​ശ്വാ​സം കൂ​ടി. പി​ന്നെ അ​തേ ഡ​യ​റ്റും വ്യാ​യാ​മ​വും തു​ട​ര്‍​ന്നു. 78 കി​ലോ​യു​ണ്ടാ​യി​രു​ന്നി​ട​ത്ത് അ​ത് 65-ലേ​ക്ക് എ​ത്തി​ച്ചു. ഡ​യ​റ്റ് തു​ട​ങ്ങി ആ​ദ്യ​ത്തെ മൂ​ന്നു ദി​വ​സം അ​സ​ഹ​നീ​യ​മാ​യ ത​ല​വേ​ദ​ന​യാ​യി​രു​ന്നെ​ന്നു സാ​ലു പ​റ​യു​ന്നു.…

Read More

മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ൽ ഇ​ത് ഒ​രു പു​തി​യ കാ​ഴ്ച​യ​ല്ല! ഉ​റ​ക്ക​വും വി​ശ​പ്പു​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ​യാ​ണ് ഈ ​ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ; ഡോ. ദിവ്യയുടെ കുറിപ്പ് വൈറലാകുന്നു

രോ​ഗി​യെ ത​റ​യി​ൽ മു​ട്ടു​കു​ത്തി​യി​രു​ന്ന് ചി​കി​ത്സി​ക്കു​ന്ന യു​വ ഡോ​ക്ട​ർ ചി​ത്ര​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ വാ​ർ​ഡി​ൽ നി​ന്നു​ള്ള ദൃ​ശ്യ​മാ​യി​രു​ന്നു. ജൂ​നി​യ​ർ ഡോ​ക്ട​റാ​യ വി​ദ്യ അ​നി​ലി​ന്‍റെ ചി​ത്ര​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ൽ ഇ​ത് ഒ​രു പു​തി​യ കാ​ഴ്ച​യ​ല്ലെ​ന്ന് ഡോ. ​ദി​വ്യ കു​റി​ക്കു​ന്നു. ത​നി​ക്ക് മു​ന്നേ ഇ​വി​ടെ ഡ്യൂ​ട്ടി എ​ടു​ത്ത​വ​രും ത​നി​ക്ക് ശേ​ഷം ഇ​വി​ടെ ഡ്യൂ​ട്ടി എ​ടു​ക്കാ​ൻ വ​രു​ന്ന​വ​രും ഇ​ങ്ങ​നെ ത​ന്നെ​യാ​ണ് രോ​ഗി​യെ പ​രി​പാ​ലി​ക്കാ​ൻ പോ​കു​ന്ന​ത്. ഡോ​ക്ട​ർ​മാ​രെ ദൈ​വ തു​ല്യ​രാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​ന്‍റെ പ്ര​ശ്ന​വും ഇ​തി​ലു​ണ്ടെ​ന്ന് ദി​വ്യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ക്കു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട എ​ന്റെ ഒ​രു ഫോ​ട്ടോ​യും അ​തി​ന്റെ ക്യാ​പ്ഷ​നും എ​ല്ലാ​വ​രും ക​ണ്ടു​കാ​ണു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ൽ ഇ​ത് ഒ​രു പു​തി​യ കാ​ഴ്ച​യ​ല്ല. (കൂ​ടെ ജോ​ലി​ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​രും ന​ഴ്‌​സു​മാ​രും അ​വ​രു​ടെ ഫോ​ട്ടോ എ​ന്തു​കൊ​ണ്ട് ഈ…

Read More

വീട്ടില്‍ നി​ര​ന്ത​ര​മാ​യി പാ​മ്പു​ക​ള്‍ ക​യ​റു​ന്നു! പാമ്പിനെ ഓ​ടി​ക്കാ​ൻ പു​ക​ച്ചു; ഒ​ടു​വി​ൽ ന​ഷ്ടം 13 കോ​ടി രൂ​പ

പാ​മ്പു​ക​ളെ ഓ​ടി​ക്കാ​നാ​യി വീ​ടി​ന് തീ​യി​ട്ട് ഉ‌​ട​മ. പ​തി​മൂ​ന്ന് കോ​ടി രൂ​പ​യു​ടെ വീ​ടി​നാ​ണ് ഉ​ട​മ​സ്ഥ​ൻ തീ​യി​ട്ട​ത്. അ​മേ​രി​ക്ക​യി​ലെ മെ​റി​ലാ​ന്‍റി​ലാ​ണ് സം​ഭ​വം. വീട്ടില്‍ നി​ര​ന്ത​ര​മാ​യി പാ​മ്പു​ക​ള്‍ ക​യ​റു​മാ​യി​രു​ന്ന​തി​നാ​ല്‍ ശ​ല്യം സ​ഹി​ക്കാ​താ​യ​പ്പോ​ള്‍ പു​ക​യി​ട്ട് പാ​മ്പു​ക​ളെ ഓ​ടി​ക്കാ​നാ​യി​രു​ന്നു ഉ​ട​മ​യു​ടെ ശ്ര​മം. എ​ന്നാ​ല്‍ കൂ​ട്ടി​യി​ട്ട ച​വ​റു​ക​ള്‍​ക്ക് സ​മീ​പ​ത്തു​വ​ച്ച് പു​ക​യി​ട്ട​പ്പോ​ള്‍ ആ​ളി വീ​ട്ടി​ലെ വ​സ്തു​ക്ക​ളി​ലേ​ക്ക് പ​ട​രു​ക​യും വീ​ട് മൊ​ത്ത​ത്തി​ല്‍ തീ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. 10,000 സ്‌​ക്വ​യ​ഫീ​റ്റു​ള്ള വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്.

Read More

2 മിനിറ്റുകൊണ്ട് ജിപ്‌സി പൊളിച്ചടുക്കി പഴയ രൂപത്തിലാക്കി; ജവാന്‍മാര്‍ക്ക് കൈയടിച്ച് കാണികള്‍

അ​ഴി​ച്ചെ​ടു​ത്ത ജി​പ്സി ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ പ​ഴ​യ രൂ​പ​ത്തി​ലാ​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. രാ​ജ​സ്ഥാ​നി​ലെ ജെ​യ്സാ​ൽ​മീ​റി​ല്‍ ന​ട​ന്ന ബി​എ​സ്എ​ഫി​ന്‍റെ 57-ാം റെ​യി​സി​ങ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ജ​വാ​ന്മാ​ർ ഈ ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. വെ​റും ര​ണ്ടു മി​നി​റ്റി​ൽ താ​ഴെ സ​മ​യ​മെ​ടു​ത്താ​ണ് വാ​ഹ​നം അ​ഴി​ച്ചു മാ​റ്റി പ്ര​തി​ബ​ന്ധം ക​ട​ത്തി വീ​ണ്ടും മു​ന്നോ​ട്ടു പോ​യ​ത്. ചി​ല​പ്പോ​ഴൊ​ക്കെ വ​ഴി​യി​ലെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ ത​ര​ണം ചെ​യ്യാ​ൻ ജ​വാ​ന്മാ​ർ വാ​ഹ​നം അ​ഴി​ച്ചെ​ടു​ത്ത് അ​പ്പു​റ​ത്ത് എ​ത്തി​ക്കാ​റു​ണ്ട്. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വാ​ഹ​നം അ​ഴി​ക്കു​ന്ന​തും തി​രി​ച്ച് ഘ​ടി​പ്പി​ക്കു​ന്ന​തും എ​പ്ര​കാ​ര​മെ​ന്നു കാ​ണി​ച്ചു ത​രി​ക​യാ​ണ് ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ. ജി​പ്സി പ​ഴ​യ​പോ​ലെ​യാ​ക്കി ജ​വ​ന്മാ​ർ ഓ​ടി​ച്ചു​പോ​കു​ന്ന​ത് ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് കാ​ണി​ക​ൾ ക​ണ്ട​ത്.

Read More

‘പുകയാത്ത’ യുവതലമുറയ്ക്കു വേണ്ടി ! സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്…

ലോകത്തെ വലിയൊരു വിഭാഗം ആളുകളുടെ ജീവിതം കാര്‍ന്നെടുക്കുന്ന ഭീകരനാണ് പുകയില. പലയിടങ്ങളിലും പുകയില നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ യുവജനതയുടെ ആരോഗ്യത്തെക്കരുതി രാജ്യത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങുകയാണ് ന്യൂസിലന്‍ഡ്. 2008ന് ശേഷം ജനിച്ച ആര്‍ക്കും തന്നെ അവരുടെ ജീവിതകാലത്തിനിടയില്‍ സിഗരറ്റോ പുകയില ഉല്‍പന്നങ്ങളോ ന്യൂസിലന്‍ഡില്‍ വാങ്ങാന്‍ സാധിക്കില്ല. നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. 2025 ഓടെ രാജ്യത്തെ പുകവലി നിരക്ക് അഞ്ച് ശതമാനമായി കുറക്കുക എന്നതാണ് ലക്ഷ്യം. ശേഷം പതിയെ പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുക എന്നതും ലക്ഷ്യമിടുന്നതായി ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഡോ. ആയിഷ വെരാള്‍ പറഞ്ഞു. നിലവില്‍ രാജ്യത്തെ 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്. മുമ്പിത് 18 ശതമാനമായിരുന്നു. എന്നാല്‍ പുകവലി മൂലമുള്ള അസുഖങ്ങളും മറ്റുമായി മരിക്കുന്ന ആളുകളുടെ നിരക്ക് 31 ശതമാനമാണ്. പ്രധാനപ്പെട്ട അര്‍ബുദരോഗങ്ങളുടെ കാരണങ്ങളിലൊന്ന്…

Read More

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ശ്ലീ​ല വീ​ഡി​യോ! സ​ന്ദേ​ശ​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ പണിപാളി; പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യി​പ്പി​ച്ച് യു​വ​തി

അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ച യു​വാ​വി​നെ പ​ര​സ്യ​മാ​യി തു​റ​ന്നു​കാ​ട്ടി പെ​ൺ​കു​ട്ടി. ഹാ​സ്യ​താ​ര​വും ക​ണ്ട​ന്റ് ക്രി​യേ​റ്റ​റു​മാ​യ ആ​ഞ്ച​ൽ അ​ഗ​ർ​വാ​ളി​നാ​ണ് അ​ശ്ലീ​ല സ​ന്ദേ​ശം ല​ഭി​ച്ച​ത്. സ്വ​യം​ഭോ​ഗം ചെ​യ്യു​ന്ന​തി​ന്റെ വീ​ഡി​യോ ആ​ഞ്ച​ലി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു ഒ​രു യു​വാ​വ്. ഒ​ട്ടും വൈ​കാ​തെ മെ​സേ​ജു​ക​ളു​ടെ സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​തം സം​ഭ​വം ആ​ഞ്ച​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. സ​ന്ദേ​ശ​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ ഒ​രു ഫോ​ളോ​വ​ർ ഇ​ത് സൈ​ബ​ർ സെ​ല്ലി​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് സൈ​ബ​ർ സെ​ൽ അ​ധി​കൃ​ത​ർ ആ​ഞ്ച​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഉ​ട​ൻ ഇ​യാ​ൾ മാ​പ്പ് അ​പേ​ക്ഷ​യു​മാ​യി എ​ത്തി. എ​ന്നാ​ൽ ഇ​യാ​ൾ വീ​ഡി​യോ​യി​ലൂ​ടെ ത​ന്നെ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​ഞ്ച​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​യാ​ൾ മാ​സ്ക് ധ​രി​ച്ച് മാ​പ്പ് അ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും ആ​ഞ്ച​ല്‍ പ​റ​ഞ്ഞു. സൈ​ബ​ർ സെ​ൽ അ​ധി​കൃ​ത​ർ യു​വാ​വു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ സ്ക്രീ​ൻ​ഷോ​ട്ടും ആ​ഞ്ച​ൽ പ​ങ്കു​വ​ച്ചു. ആ​ഞ്ച​ലി​നോ​ട് ക്ഷ​മ​ചോ​ദി​ച്ച് ക​ത്തെ​ഴു​ത​ണ​മെ​ന്നാ​ണ് സൈ​ബ​ർ സെ​ൽ യു​വാ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ന​ട​പ​ടി…

Read More

വി​വാ​ഹ​ദി​ന​ത്തി​ൽ വെ​റൈ​റ്റി പ​രീ​ക്ഷി​ച്ചു; പ​ക്ഷെ പ​ണി പാ​ളി; പു​ഞ്ചി​രി​ച്ചു കൊ​ണ്ടി​രു​ന്ന ന​വ​ദ​മ്പ​തി​ക​ൾ ദാ കിടക്കുന്നു…

വി​വാ​ഹം ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര നി​മി​ഷ​മാ​ക്കി മാ​റ്റാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്കാ​റു​ണ്ട്. വി​വാ​ഹ ദി​ന​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യി വേ​ദി​യി​ലേ​ക്ക് എ​ത്താ​ൻ ആ​ഗ്ര​ഹി​ച്ച ന​വ​ദ​മ്പ​തി​ക​ൾ​ക്ക് നേ​രി​ട്ട അ​നു​ഭ​വ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വി​വാ​ഹ​ദി​ന​ത്തി​ൽ ക്ഷ​ണി​ച്ച അ​തി​ഥി​ക​ൾ​ക്ക് മു​ൻ​പി​ലേ​ക്ക് ജെ​സി​ബി​യി​ൽ എ​ത്താ​നാ​യി​രു​ന്നു ഉ​ദേ​ശി​ച്ച​ത്. അ​ല​ങ്ക​രി​ച്ച ജെ​സി​ബി​യി​ൽ എ​ത്തി​യെ​ങ്കി​ലും ജെ​സി​ബി ഓ​പ്പ​റേ​റ്റ​ർ​ക്ക് പ​റ്റി​യ പാ​ളി​ച്ച​യി​ൽ ന​വ ദ​മ്പ​തി​ക​ൾ നി​ല​പ​തി​ച്ചു. ഈ ​വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ ചു​വ​ന്ന തി​ള​ങ്ങു​ന്ന തു​ണി കൊ​ണ്ട് ജെ​സി​ബി അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. ജെ​സി​ബി​യു​ടെ എ​ക്‌​സ്‌​ക​വേ​റ്റ​റി​ൽ പൂ​ക്ക​ൾ​കൊ​ണ്ട് ഒ​രു​ക്കി​യ ഇ​രി​പ്പി​ട​ത്തി​ൽ വ​ര​നും വ​ധു​വും ഇ​രി​ക്കു​ന്നു. വ​ധു മ​നോ​ഹ​ര​മാ​യ വെ​ളു​ത്ത ഗൗ​ൺ ധ​രി​ച്ചി​രു​ന്നു. ക​റു​ത്ത സ്യൂ​ട്ട് ധ​രി​ച്ച വ​ര​നും. ഇ​രു​വ​രും വ​ള​രെ അ​ധി​കം സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ജെ​സി​ബി​യി​ൽ ഇ​രി​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​ന് എ​ത്തി​യ അ​തി​ഥി​ക​ളെ​ല്ലാം ഇ​രു​വ​രെ​യും കൗ​തു​ക​ത്തോ​ടെ വീ​ക്ഷി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​രു​വ​രും അ​തി​ഥി​ക​ളെ കൈ​വീ​ശി കാ​ണി​ക്കു​ന്ന​തും പു​ഞ്ചി​രി​ക്കു​ന്ന​തും കാ​ണാം. എ​ന്നാ​ൽ ജെ​സി​ബി ഓ​പ്പ​റേ​റ്റ​ർ​ക്ക്…

Read More

സഹനടിമാരുടെ നഗ്ന വീഡിയോ ചിത്രീകരിച്ചു ! നടി ഖുശ്ബുവിനെതിരേ കേസ്; ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍…

സഹനടിമാരുടെ നഗ്‌നവീഡിയോ ചിത്രീകരിച്ചതിന് പാക് നടിയുടെ പേരില്‍ കേസെടുത്തു. പാകിസ്ഥാനിലെ പ്രമുഖ സിനിമ-നാടക നടി ഖുശ്ബുവിന്റെയും കൂട്ടാളിയായ കാഷിഫ് ചാനുവിന്റെയും പേരില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ.) സൈബര്‍ കുറ്റകൃത്യവിഭാഗമാണ് കേസെടുത്തത്. ലഹോറിലെ തിയേറ്ററില്‍ വസ്ത്രം മാറുന്ന മുറിയില്‍ രഹസ്യകാമറ വെച്ച് നാലുനടിമാരുടെ നഗ്ന വീഡിയോ ചിത്രീകരിച്ചെന്നാണ് 52കാരിയായ നടിയ്‌ക്കെതിരേയുള്ള കേസ്. രഹസ്യകാമറ സ്ഥാപിക്കാന്‍ തിയേറ്റര്‍ ജീവനക്കാരനായ ചാനിന് ഖുശ്ബു ലക്ഷം പാക് രൂപ (42,568 രൂപ) നല്‍കിയിരുന്നു. പിന്നീട് ഈ വീഡിയോ ഉപയോഗിച്ച് ഖുശ്ബു നടിമാരെ ഭീഷണിപ്പെടുത്തിയെന്നും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചെന്നും അന്വേഷണസംഘം പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ നാടകനിര്‍മാതാവ് നല്‍കിയ കേസിലാണ് നടപടി.

Read More

എനിക്ക് വളരെയധികം സുഖം തോന്നി ! ഓട്ടമത്സരത്തിനിടെ പാന്റില്‍ മലവിസര്‍ജ്ജനം നടത്തി 13 മൈല്‍ ഓടി റെക്കോഡിട്ട് യുവതി…

ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ തലകറങ്ങി വീഴുന്നവരുണ്ട്. എന്നാല്‍ മലവിസര്‍ജ്ജനം നടത്തണമെന്നു തോന്നിയാല്‍ എന്താവും അവസ്ഥ. സാധാരണ ഗതിയില്‍ ഓട്ടം അവസാനിപ്പിച്ച് കാര്യം സാധിക്കുകയാണ് എല്ലാവരും ചെയ്യുക. എന്നാല്‍ സമാന സാഹചര്യത്തില്‍ വ്യത്യസ്ഥമായ പ്രവൃത്തികൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഒരു യുവതി. ഓടിക്കൊണ്ടിരിക്കെ പാന്റില്‍ മലവിസര്‍ജനം നടത്തിയ യുവതി റെക്കോര്‍ഡ് ഇട്ടാണ് മത്സരം ഓടിത്തീര്‍ത്തത് തമാരാ ടോര്‍ലക്സണിന്റെ ദഹനനാളം നന്നായി എണ്ണയിട്ട യന്ത്രം പോലെയാണ്. അവര്‍ ഒരു ഓട്ടമത്സരമോ നീണ്ട ഓട്ടമോ ഉള്ള ദിവസങ്ങളിലെല്ലാം, റോഡില്‍ എത്തുന്നതിനുമുമ്പ് വയര്‍ ഒഴിഞ്ഞിരിക്കും. 26.2-മൈല്‍ ഓട്ടമത്സരത്തില്‍ ആറാമത്തെ വട്ടമായ മൗണ്ടെയ്ന്‍സ് 2 ബീച്ച് മാരത്തണിന്റെ ദിവസവും തീരെ വ്യത്യസ്തമായിരുന്നില്ല. എന്നിട്ടും, ഓട്ടം പകുതിയായപ്പോള്‍, തനിക്കു മലവിസര്‍ജനം നടത്തേണ്ടിയതുണ്ട് എന്ന് അവര്‍ തിരിച്ചറിഞ്ഞു പാന്റില്‍ മലവിസര്‍ജനം ചെയ്യുന്നതിലൂടെ അവര്‍ അത് ഭംഗിയായി കൈകാര്യം ചെയ്തു. ടോര്‍ലക്സണ്‍ തന്റെ റണ്ണിംഗ് സര്‍ക്കിളുകളില്‍ ഒരു വ്യക്തിഗത റെക്കോര്‍ഡും പദവിയും…

Read More

പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല ! 40കാരനെ അയല്‍വാസി തല്ലിക്കൊന്നു…

ഉറക്കെ പാട്ടുവെച്ചതിന് അയല്‍വാസിയായ നാല്‍പതുകാരനെ തല്ലിക്കൊന്ന് 25കാരന്‍. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ നാല്‍പ്പതുകാരന്‍ കൊല്ലപ്പെടുകയായിരുന്നു. മാല്‍വാനി പ്രദേശത്തെ അംബുജ് വാദി പ്രദേശത്തായിരുന്നു സംഭവം. സുരേന്ദ്രകുമാര്‍ ഗുന്നാര്‍ എന്നയാളാണ് മരിച്ചത്. സ്വന്തം കുടിലിനു പുറത്തിരുന്ന് പാട്ടുകേള്‍ക്കുകയായിരുന്നു സുരേന്ദ്രകുമാര്‍ എന്ന് പോലീസ് പറഞ്ഞു. അതിനിടെ അയല്‍വാസിയായ സെയ്ഫ് അലി അതിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് എത്തുകയായിരുന്നു. എന്നാല്‍ ശബ്ദം കുറയ്ക്കാന്‍ സുരേന്ദ്രകുമാര്‍ തയ്യാറായില്ല. തുടര്‍ന്ന് സെയ്ഫ് അലി ഇയാളെ ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ അദ്ദേഹത്തിന്റെ തല പല തവണ തറയില്‍ ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് സുരേന്ദ്രകുമാര്‍ ബോധരഹിതനായി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഐപിസി വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരേ കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

Read More