മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലായ ഭ്രമണത്തിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സ്വാതി നിത്യാനന്ദ്. ചിത്രത്തില്‍ സ്വാതി അവതരിപ്പിച്ച ഹരിതയെക്കുറിച്ച് പറയാന്‍ മലയാളി വീട്ടമ്മമാര്‍ക്ക് നൂറുനാവാണ്. ഇപ്പോള്‍ മഴവില്‍ മനോരമയിലെ നാമം ജപിക്കുന്ന വീട് എന്ന പരമ്പരയില്‍ ആണ് സ്വാതി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആരതി എന്ന കഥാപാത്രമായിട്ടാണ് സ്വാതി ഈ പരമ്പരയില്‍ നിറയുന്നത്. അഭിനയത്തോടൊപ്പം തന്നെ ഫോട്ടോ ഷൂട്ടുകളുടെ തിരക്കില്‍ കൂടിയാണ് സ്വാതി. കാമറമാന്‍ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്. ഭ്രമണം പരമ്പരയില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും സീരിയല്‍ സെറ്റില്‍ വെച്ച് പ്രണയബദ്ധരാകുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു. വിവാഹശേഷവും അഭിനയിക്കാനുള്ള പ്രോത്സാഹനം തന്റെ ഭര്‍ത്താവ് ആണ് നല്‍കുന്നത് എന്ന് പലപ്പോഴും സ്വാതി വ്യക്തമാക്കിയിട്ടുണ്ട്. സ്വാതിയുടെ പെട്ടെന്നുള്ള വിവാഹ വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരുന്നു. നിരവധി സൈബര്‍ ആക്രമണങ്ങള്‍ വിവാഹത്തിനുശേഷം ഇരുവര്‍ക്കും നേരിടേണ്ടി വന്നു. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച്…
Read MoreCategory: Today’S Special
ഗോവിന്ദ് വസന്തയുമായി എന്താ ബന്ധം ! ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി…
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഐശ്വര്യ ലക്ഷ്മി.അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട് മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രം താരത്തിനു ഏറെ കൈയടി നേടി കൊടുത്തിരുന്നു. മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ. മറ്റു താരങ്ങളെപ്പോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ് ഐശ്വര്യ. എശ്വര്യ നായികയായ കാണെക്കാണേ എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്കിയ ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഐശ്വര്യ ലക്ഷ്മിയോടൊപ്പം പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഐശ്വര്യയുടെ കസിന് ബ്രദര്‍ ആണ് ഗോവിന്ദ് എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ സത്യത്തില്‍ ഇവര്‍ തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോള്‍. തനിക്ക് ഒരുപാട് കാലമായി…
Read Moreഇങ്ങനെയൊരു നടന് ഇനി ഇവിടെ ജനിക്കില്ല! മറ്റൊരു നടന്മാര്ക്കും ഇല്ലാത്ത പ്രത്യേകതയും ഉണ്ട്…! മോഹൻലാലിനെക്കുറിച്ചു വാചാലനായി ഭദ്രന്
മോഹന്‍ലാല്‍ എന്ന നടനെ വ്യത്യസ്തനാക്കുന്നത് ആരെയും അകറ്റിനിര്‍ത്തി പെരുമാറാന്‍ അറിയാത്ത അയാളിലെ വ്യക്തിത്വമാണെന്ന് സംവിധായകന് ഭദ്രന്. ഒരഭിമുഖത്തിലാണ് ഭദ്രൻ മോഹൻലാലിനെക്കുറിച്ചു വാചാലനായത്. മറ്റൊരു നടന്മാര്ക്കും ഇല്ലാത്ത പ്രത്യേകത ലാലിനുണ്ട്. അതായത് ഒരാളെ അകറ്റിനിര്‍ത്തി സംസാരിക്കാന്‍ മോഹന്‍ലാലിന് അറിയില്ല. അങ്ങനെയൊരു നടന് ഇനി ഇവിടെ ജനിക്കാനും പോകുന്നില്ല!. എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കാന്‍ മാത്രമേ മോഹന്‍ലാലിന് അറിയൂ. അദ്ദേഹവുമായുള്ള സുഹൃത്ത് ബന്ധം ഒരുകാലത്ത് തീവ്രമായി ഞാന്‍ മനസില്‍ കൊണ്ടു നടന്നിട്ടുണ്ട്. ഞാന്‍ ചെയ്ത മോഹന്‍ലാല്‍ സിനിമകളിലെല്ലാം അദ്ദേഹത്തിന് കഷ്ടപ്പാട് നിറഞ്ഞ റോളുകളായിരുന്നു. ഉടയോന് സിനിമയിലെയൊക്കെ മേക്കപ്പ് അത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു. മണിക്കൂറുകളോളം ആ മേക്കപ്പില്‍ തന്നെ അങ്ങനെ നില്‍ക്കണമായിരുന്നു. അതൊക്കെ സഹിച്ചാണ് മോഹന്‍ലാല്‍ യാതൊരു തരത്തിലുമുള്ള ദേഷ്യവും കാണിക്കാതെ ടേക്കിന് തയാറെടുക്കുന്നത്. ഒരു കുട്ടി ചോദിക്കുന്ന കൗതുകത്തോടെയാണ് മോഹന്‍ലാല്‍ ഉടയോന് എന്ന സിനിമയിലെ വേറിട്ട സംഭാഷണ രീതിയെക്കുറിച്ചൊക്കെ എന്നോട് ചോദിച്ചത്. പ്രഗത്ഭരായ…
Read Moreഎല്ലാ പെൺകുട്ടികൾക്കും പരിചിതമായത്…! സിനിമ കണ്ട് കഴിയുമ്പോള്‍ മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് ചിന്തിക്കണം; സായ് പല്ലവി പറയുന്നു…
ആരാധകര്‍ ഏറെ കാത്തിരുന്ന നാഗചൈതന്യ-സായ് പല്ലവി ചിത്രം ലവ് സ്റ്റോറി ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ആയിരിക്കുകയാണ്. ഫിദ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സായ് പല്ലവിയും ശേഖര്‍ കമ്മുലയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ലവ് സ്റ്റോറിയുടെ പ്രത്യേകത. പുതിയ സിനിമയുടെ വിശേഷങ്ങളും ഒപ്പം ശേഖര്‍ കമ്മുലയുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് സായ് പല്ലവി. ഒരു നടി എന്ന രീതിയില്‍ സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ തോന്നിയത് ഈ കഥാപാത്രം ഒരിക്കലും ഒറ്റപ്പെട്ട ഒന്നല്ല, മറിച്ച് എല്ലാ പെണ്‍കുട്ടികള്‍ക്കും പരിചിതമായ ഒന്നാണ് എന്നായിരുന്നു. കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ക്ക് ഈ വിഷയത്തെ പൂര്‍ണമായും അവതരിപ്പിക്കാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ ശേഖര്‍ കമ്മുലയ്ക്ക് അത് സാധിച്ചു. സിനിമ കണ്ട് കഴിയുമ്ബോള്‍ മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് ചിന്തിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ സിനിമ കണ്ട് കഴിയുന്പോള്‍ മാതാപിതാക്കള്‍ അവരുടെ കുട്ടികളോട് ചോദിക്കണം, നിനക്ക് ഞങ്ങളോട് പറയാന്‍ പറ്റാതെ…
Read Moreഏങ്ങനെ ഉണ്ടായിരുന്നു സര് ഇന്നലെ ! സിനിമാ ഷൂട്ടിംഗിനെപ്പറ്റിയാണെന്നു കരുതി മമ്മൂട്ടി ഗംഭീരമായിരുന്നു എന്ന് മറുപടിയും കൊടുക്കും; അന്ന് നടന്ന സംഭവം വെളിപ്പെടുത്തി മുകേഷ്; വീഡിയോ കാണാം…
മുകേഷും മമ്മൂട്ടിയും അടക്കമുള്ളവര്‍ അഭിനയിച്ച ഹിറ്റ് ചിത്രമായിരുന്നു നായര്‍സാബ്. മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച പട്ടാള ചിത്രങ്ങളിലൊന്നു കൂടിയാണിത്. ഇപ്പോള്‍ ഈ സിനിമയുടെ ചിത്രീകരണ സമയത്തു നടന്ന ചില സംഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് നടന് മുകേഷ്. മുകേഷ് സ്പീക്കിംഗ് എന്ന തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെയാണ് മുകേഷിന്റെ ഈ തുറന്നു പറച്ചില്. ആ സിനിമയുടെ ചിത്രീകരണ സമയത്ത് മമ്മൂട്ടിയുടെ പേരു പറഞ്ഞ് പട്ടാള ഉദ്യോഗസ്ഥരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിയ സംഭവമാണ് മുകേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. മദ്യം ഒരു തുള്ളിപോലും കഴിക്കാത്ത മമ്മൂക്ക ഈ കഥ അറിയുന്നത് വീഡിയോ കാണുമ്പോള്‍ ആകുമെന്നും മുകേഷ് പറയുന്നു… മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെ… നായര്‍ സാബ് എന്ന സിനിമയുടെ ഷൂട്ടിങ് കാശ്മീരിലാണ് നടക്കുന്നത്. ഒരു ദിവസം കാശ്മീരിലെ ഒരു പുല്മേടയില് വച്ച് പരേഡ് എക്സര്‍സെസ് സീന്‍ അഭിനയിക്കുകയാണ്. അപ്പോള്‍ ആ റെജിമെന്റിന്റെ…
Read Moreകനത്ത മഴയില്‍ നഗരത്തിലേക്ക് എത്തിയത് വമ്പന്‍ മീനുകള്‍ ! മത്സരിച്ച് വലവീശി ആളുകള്‍; വീഡിയോ വൈറല്‍…
കൊല്‍ക്കത്ത നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെത്തുടര്‍ന്ന് വന്‍വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. റോഡുകളില്‍ വെള്ളക്കെട്ട് ദൃശ്യമായതിനെ തുടര്‍ന്ന് ഗതാഗതകുരുക്കും രൂക്ഷമായിരുന്നു. കൊല്‍ക്കത്ത നഗരത്തിലെ റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അപ്രതീക്ഷിത അതിഥികളായി മീനുകള്‍ ഒഴുകിയെത്തിയത് നഗരവാസികള്‍ക്ക് അമ്പരപ്പ് സൃഷ്ടിച്ചു. ഇപ്പോള്‍ മീനുകളെ പിടികൂടാന്‍ നഗരവാസികള്‍ വല ഇടുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കനത്തമഴയെ തുടര്‍ന്ന് മീനുകളെ വളര്‍ത്തുന്ന ഫാമുകള്‍ നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണ് മീനുകള്‍ കൊല്‍ക്കത്ത തെരുവുകളില്‍ എത്തിയത്. കൊല്‍ക്കത്ത നഗരത്തിന്റെ തൊട്ടടുത്തുള്ള ഗ്രാമങ്ങളായ ഭാനഗര്‍, രാജര്ഘട്ട് എന്നിവിടങ്ങളിലെ ഫാമുകള്‍ നിറഞ്ഞതോടെയാണ് മീനുകള്‍ പുറത്തേയ്ക്ക് ചാടിയത്. ഇതോടെ മീനുകളെ പിടികൂടാന്‍ തെരുവുകളില്‍ ആളുകള്‍ തടിച്ചുകൂടി. ഇപ്പോള്‍ വലയിട്ട് നഗരവാസികള്‍ മീന്‍ പിടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. 16 കിലോഗ്രാം വരെ തൂക്കമുള്ള മീനുകളാണ് പിടികൂടിയത്. എന്നാല്‍ ഇതുമൂലം കോടികളുടെ നഷ്ടമാണ്…
Read More22-ാം വയസില്‍ ആദ്യ ശ്രമത്തില്‍ തന്നെ നേടിയത് 10-ാം റാങ്ക് ! ബിഹാറിലെ ഗ്രാമീണന് സത്യം ഗാന്ധിയുടെ സിവില്‍ സര്‍വീസ് വിജയം ഏവര്‍ക്കും പ്രചോദനം…
ബാലികേറാമലയെന്ന് ഒട്ടുമിക്ക ആളുകളും കരുതുന്ന സിവില്‍ സര്‍വീസ് കഠിനാധ്വാനത്തിലൂടെ കൈപ്പിടിയിലൊതുക്കിയ നിരവധി ആളുകളുണ്ട്. ഇത്തവണത്തെ സിവില്‍ സര്‍വീസ് റിസല്‍റ്റ് വന്നപ്പോള്‍ അക്കൂട്ടത്തിലുണ്ടായിരുന്ന സത്യം ഗാന്ധി അത്തരത്തിലൊരാളായിരുന്നു. ബിഹാറിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഈ 22കാരന് തന്റെ ആദ്യ ശ്രമത്തില്‍ തന്നെ കരസ്ഥമാക്കാനായത് 10-ാം റാങ്ക്. ഡല്‍ഹി സര്‍വകലാശാലയില്‍ പിജിക്ക് പഠിക്കുന്ന സത്യം ഗാന്ധി കോച്ചിങ് ക്ലാസിലും മറ്റും പോകാതെ ഒറ്റയ്ക്ക് പഠിച്ചാണ് പത്താം റാങ്ക് കരസ്ഥമാക്കിയത്. ഡല്‍ഹിയില്‍ പിജിക്ക് വരുന്നതിന് മുന്‍പ് സാന്‍ഡ് വിച്ച്, മോമോസ് എന്നിവയെ കുറിച്ച് സത്യം ഗാന്ധി കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല. കരോള്‍ ബാഗിലെ ഇടുങ്ങിയ പിജി മുറിയില്‍ ഇരുന്ന് പഠിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ സത്യം ഗാന്ധി ഉന്നത വിജയം നേടിയത്. ഒരു വര്‍ഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ആരുടെയും സഹായം തേടാതെ സ്വന്തമായുള്ള പഠനമാണ് വിജയത്തിന് പിന്നിലെന്ന് സത്യം…
Read Moreവിവാഹിതനാണെന്ന കാര്യം മറച്ചുവയ്ക്കാൻ ആവശ്യപ്പെട്ടു! നടൻ മാധവൻ അടുത്ത കാലത്ത് രസകരമായ ഒരു വെളിപ്പെടുത്തൽ നടത്തി; അത് ഇങ്ങനെ…
പ്രേക്ഷകർ ഇന്നും മനസിൽ കൊണ്ടുനടക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ ക്ലാസിക് ഹിറ്റുകളിലൊന്നായ അലൈപായുതെ. മാധവൻ-ശാലിനി കോമ്പോയിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ഹിറ്റാണ് അലൈപായുതെ. എംബിബിഎസ് വിദ്യാർഥിനിയായ ശക്തിയും കാർത്തികുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന ഒരു സന്തുഷ്ട കുടുംബത്തിലെ അംഗമാണ് ശക്തി. എഞ്ചിനീയറിംഗ് ബിരുദധാരിയായ കാർത്തിക് അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിക്കുന്നത്. അന്നത്തെ യുവതലമുറയുടെ പ്രതിനിധിയായാണ് കാർത്തിക്. ഒരു വിവാഹ ചടങ്ങിൽ വച്ച് കണ്ടുമുട്ടുന്ന കാർത്തിക്കും ശക്തിയും പിന്നീട് പ്രണയത്തിലാവുന്നു. ശേഷം ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് അലൈപായുതേയുടെ പ്രമേയം. തിരക്കഥയും സംവിധാനവും പാട്ടും അഭിനേതാക്കളും എല്ലാം ഒന്നിനൊന്ന് മികച്ചുനിന്ന ചിത്രം കൂടിയായിരുന്നു അലൈപായുതെ. മാധവൻ എന്ന നടൻ ഇന്നും പ്രേക്ഷകന് പ്രിയങ്കരനാവുന്നത് കാർത്തിക്ക് എന്ന കഥാപാത്രത്തിലൂടെയാണ്. അലൈപായുതെയുമായി ബന്ധപ്പെട്ട് നടൻ മാധവൻ അടുത്ത കാലത്ത് രസകരമായ ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. അലൈപായുതെയുടെ വിജയത്തെ ബാധിക്കാതിരിക്കാൻ കുറച്ച്…
Read Moreശരീരം മറക്കണമെന്ന് പറഞ്ഞു; ഞാന്‍ എന്റെ സ്റ്റൈലില്‍ അത് ചെയ്തു! വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത വിമര്‍ശനം നേരിട്ട ഉര്‍ഫി ജാവേദ് മറുപടിയുമായി സോഷ്യല്‍മീഡിയയില്‍
വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്ന നടി ഉര്‍ഫി ജാവേദ് മറുപടിയുമായി സോഷ്യൽ മീഡിയയിൽ എത്തി. മുംബൈ വിമാനത്താവളത്തില്‍ ബട്ടനും സിപ്പും തുറന്ന തരത്തിലുള്ള ഒരു പാന്റ്സ് ധരിച്ചതിന്റെ പേരിലാണ് ഉര്‍ഫി വിമര്‍ശനങ്ങള്‍ നേരിട്ടത്. അതിന് മറുപടിയായാണ് തലമറച്ച ബാക്ക്ലെസ് വസ്ത്രം ധരിച്ച് താരം എത്തിയത്. ”എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു. ഞാന്‍ എന്റെ സ്റ്റൈലില്‍ അത് ചെയ്തു”- ഉര്‍ഫി ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ബിഗ് ബോസ് ഒടിടിയിലൂടെ ശ്രദ്ധനേടിയ താരമാണ് ഉര്‍ഫി ജാവേദ്. ടെലിവിഷന്‍ രംഗത്താണ് ഉര്‍ഫി സജീവമായി പ്രവര്‍ത്തിക്കുന്നത്. ഉര്‍ഫിയെ അനുകൂലിച്ചും ഒട്ടേറെ പേര് രംഗത്ത് വന്നു.
Read Moreക്ലബ് ഹൗസ് ആപ്പിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ മുഖംചുളുക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നു..! ക്ലബ് ഹൗസിൽ നന്മ വിതറി ന്യൂസിലന്‍ഡ് മലയാളീസ്
ക്ലബ് ഹൗസ് ആപ്പിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ മുഖംചുളുക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നു. ക്രിമിനലുകളുടെ താവളമായിട്ടാണ് പലരും ഇതിനെ കാണുന്നത്. അതിനു പ്രധാനകാരണം ആപ്പിനെക്കുറിച്ചുള്ള നെഗറ്റീവ് വാര്‍ത്തകളാണ്. പെട്ടെന്ന് പ്രശസ്തിയും കുപ്രശസ്തിയും നേടിയ ക്ലബ് ഹൗസില്‍ വളരെ വ്യത്യസ്ഥമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരുകൂട്ടം മറുനാടന്‍ മലയാളികളുണ്ട്. തിന്മയുടെ വിളനിലത്തില്‍ നന്മയുടെ വിത്തുകള്‍ എങ്ങനെ പാകാമെന്ന് കാണിച്ചുതരുന്നവര്‍. ഇവരുടെ കൂട്ടായ്മയുടെ അല്ലെങ്കില്‍ ക്ലബിന്റെ പേരാണ് ന്യൂസിലന്‍ഡ് മലയാളീസ്. പേരുപോലെ തന്നെ ന്യൂസിലന്‍ഡില്‍ താമസിക്കുന്ന മലയാളികളാണ് ഈ ക്ലബിന് പിന്നില്‍. വെറും ചര്‍ച്ചകള്‍ക്ക് മാത്രമായിട്ടുള്ള ആപ്പില്‍ എന്ത് നന്മയാണ് ഇവര്‍ ചെയ്യുന്നതെന്നല്ലെ നിങ്ങള്‍ ചിന്തിക്കുന്നത്. പറയാം.. ക്ലബിന്റെ തുടക്കം തൃശൂര്‍ സ്വദേശിയും ന്യൂസിലന്‍ഡില്‍ ഷെഫുമായ സായൂജ് സതീശനും കൊല്ലം സ്വദേശിനിയും ന്യൂസിലന്‍ഡില്‍ നേഴ്സുമായ ജോബീന(ജെനി) ജോണും ചേര്‍ന്നാണ് ന്യൂസിലന്‍ഡ് മലയാളീസ് എന്ന ക്ലബ് തുടങ്ങുന്നത്. അയല്‍ക്കാരായി മലയാളികളാരുമില്ലാത്ത സ്ഥലത്ത് താമസിച്ചിരുന്ന…
Read More