ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തേടി തമിഴ്‌നാട്ടില്‍ നിന്നു കാമുകനെത്തി ! വനപ്രദേശത്ത് കമിതാക്കളെ സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടതോടെ പണിപാളി

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തേടി എത്തിയ തമിഴ്‌നാട് സ്വദേശിയായ കാമുകന്‍ കുടുങ്ങി. കരിമ്പിന്‍തോട് വനപാതയോരത്ത് കമിതാക്കളെ സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിനു വഴിമാറുകയായിരുന്നു. വെച്ചൂച്ചിറ സ്വദേശിനിയായ പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് തിരുപ്പൂരില്‍ തുണിമില്‍ ഫാക്ടറി ജീവനക്കാരനായ യുവാവ് എരുമേലിയിലെത്തിയത്. പിന്നീട് ഇരുവരും കരിമ്പിന്‍തോട് വനപ്രദേശത്തേക്ക് പോവുകയായിരുന്നു. വനപാതയോരത്ത് സംശയകരമായി ഇവരെ കണ്ടപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. പിന്നീട് വീട്ടുകാരെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. മുന്നറിയിപ്പ് നല്‍കിയ ശേഷം പോലീസ് യുവാവിനെ നാട്ടിലേക്ക് തിരിച്ചയച്ചു.

Read More

എല്ലാത്തിനും കാരണം മോണാലിസ ! കണ്ടുമുട്ടി ഒരാഴ്ചയ്ക്കകം മൊബൈല്‍ നമ്പര്‍ കൈമാറി; കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ബസ് കണ്ടക്ടറുടെ കൂടെ 23കാരി ഒളിച്ചോടി…

കൈക്കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ബസ് കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. കാമുകനെയും പോലീസ് പിടികൂടി. വഴിക്കടവ് വള്ളിക്കാട് വെട്ടിപ്പറമ്പില്‍ ലിസ എന്ന 23 കാരിയെയും കാമുകനായ കണ്ണൂര്‍ ഇരിട്ടി അയ്യംകുന്ന് ചേലക്കുന്നേല്‍ ജിനീഷ് എന്ന 31കാരനെയുമാണ് പോലീസ് പിടികൂടിയത്. വഴിക്കടവ്-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസായ മൊണാലിസയിലെ കണ്ടക്ടറായിരുന്നു ജിനീഷ്. മമ്പാട് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു ലിസ. മോണാലിസയിലെ സ്ഥിരം യാത്രക്കാരിയായിരുന്നു ലിസ. ഒരാഴ്ചത്തെ പരിചയമുള്ള ഇരുവരും തങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറിയിരുന്നു. പ്രണയം കടുത്തതോടെ പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ലിസ ജിനീഷിനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ലിസയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ വഴിക്കടവ് പോലീസ് ഇരട്ടിയില്‍ നിന്നും ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റര്‍…

Read More

കല്യാണത്തിന്റെ പത്താംനാള്‍ പുയ്യാപ്ല ഗള്‍ഫിലേക്ക് മടങ്ങി ! തൊട്ടു പിന്നാലെ ഭാര്യ കഞ്ചാവ് കേസിലെ പ്രതിയായ കാമുകനൊപ്പം സ്ഥലം വിട്ടു; കോട്ടയത്ത് നടന്നത്…

കല്യാണം കഴിഞ്ഞ് പത്താം നാള്‍ പുതുമണവാളന്‍ ഗള്‍ഫിലേക്ക് പറന്നു. തൊട്ടു പിന്നാലെ ഭാര്യ പഴയ കാമുകനെ പാതിരാത്രിയില്‍ വിളിച്ചു വരുത്താന്‍ തുടങ്ങി. ഒടുവില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നിയെന്നു മനസ്സിലായതോടെ 19കാരിയായ യുവതി കാമുകനൊപ്പം സ്ഥലം കാലിയാക്കി. പോകുമ്പോള്‍ 10 പവന്റെ ആഭരണങ്ങളും എടുക്കാന്‍ മറന്നില്ല. കഞ്ചാവ് കേസിലെ പ്രതിയാണ് കാമുകന്‍ എന്ന പ്രത്യേകതയുമുണ്ട്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ഓഫാണ്. എന്തായാലും തൃക്കൊടിത്താനം പൊലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. ആറു മാസം മുന്‍പാണ് 19കാരിയും 21കാരനായ പ്രവാസിയുമായി കല്യാണം നടന്നത്. ആര്‍ഭാടമായിട്ടായിരുന്നു വിവാഹം. പത്താം ദിവസം യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങി. ഇതോടെ യുവതി ആകെ വിഷമത്തിലായി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ വിമാനത്താവളം വരെ ഒപ്പംപോയി. കരഞ്ഞുകലങ്ങിയ കണ്ണുമായി നിന്ന മരുമകളെ സാന്ത്വന വാക്കുകളോടെ അമ്മായിയമ്മ ആശ്വസിപ്പിച്ചു. അവളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി. മരുമകളും അമ്മായിയമ്മയും മാത്രമേ…

Read More

മുന്‍ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് നീറിജീവിക്കുകയാണെന്ന് അറിഞ്ഞതോടെ തകര്‍ന്ന യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബക്കോടതിയില്‍ ! ഒടുവില്‍ കാമുകന് ഭാര്യയെ വിട്ടുകൊടുത്ത് വിശാല മനസ്‌കനായ ഭര്‍ത്താവ്…

അസാധാരണ സംഭവം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. വിവാഹമോചനം തേടി ഭാര്യ കുടുംബക്കോടതിയില്‍ എത്തിയതോടെ കാമുകന് ഭാര്യയെ വിട്ടുകൊടുത്ത ഭര്‍ത്താവ് അദ്ഭുതമായി.സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം ഫാഷന്‍ ഡിസൈനറായ ഭാര്യ രണ്ടുമക്കള്‍ക്കൊപ്പം ഭോപ്പാലിലാണ് താമസം. ഇതിനിടയിലാണ് പഴയ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് നീറി ജീവിക്കുകയാണെന്ന് യുവതി അറിഞ്ഞത്. ഇതോടെ മാനസ്സികമായി തകര്‍ന്ന യുവതി വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുവതിയുടെ അച്ഛന്‍ എതിര്‍ത്തതോടെയാണ് കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നത്. കാമുകനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഭാര്യയുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടത് കണ്ടതോടെ യുവാവ് പല തവണ സംസാരിച്ചു നോക്കി. ഫലമില്ലെന്നായതോടെ പിരിയാമെന്ന തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു. കുടുംബക്കോടതിയില്‍ കൗണ്‍സിലിങിനിടെ കാമുകനൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്ന് യുവതി അറിയിക്കുകയും ചെയ്തു. രണ്ട് മക്കളുടെയും ചുമതല യുവാവിന് കോടതി നല്‍കി. മക്കളെ എപ്പോള്‍ വേണമെങ്കില്‍ വന്ന് കണ്ട് മടങ്ങാമെന്നും യുവാവ് മുന്‍ഭാര്യയ്ക്ക് ഉറപ്പ് നല്‍കുകയും…

Read More

താലികെട്ടാന്‍ സമയമായപ്പോള്‍ അതാ കാമുകി വിവാഹ മണ്ഡപത്തില്‍ ! സമയം കളയാതെ ഉടന്‍ മിന്നുകെട്ടി വധുവിനെയും കൊണ്ട് കാറില്‍ കയറി സ്ഥലം കാലിയാക്കി വരന്‍;നെയ്യാറ്റിന്‍കരയില്‍ നടന്ന വിചിത്രമായ സംഭവം ഇങ്ങനെ…

വിവാഹ മുഹൂര്‍ത്ത സമയം അടുത്തപ്പോള്‍ അതാ മണ്ഡപത്തില്‍ വരന്റെ ആദ്യ കാമുകി. ഇതു കണ്ട ഉടന്‍തന്നെ വരന്‍ വധുവിനെ താലി ചാര്‍ത്തി കാറില്‍ കയറി സ്ഥലം കാലിയാക്കി. നെയ്യാറ്റിന്‍കരയില്‍ ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടാകുന്നത്. പുന്നുളം സ്വദേശിയായ യുവാവും ആയയില്‍ സ്വദേശിയായ യുവതിയും തമ്മിലുള്ളതായിരുന്നു വിവാഹം. വധുവിന് താലി ചാര്‍ത്തുന്നതിനിടെയാണ് മുന്‍ കാമുകിയുടെ രംഗപ്രവേശനം. വരന്‍ തന്നെ വിവാഹം ചെയ്തതാണെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ പരിചയമേ ഉള്ളൂ എന്നും വിവാഹം കഴിച്ചിട്ടില്ലെന്നും യുവാവ് വ്യക്തമാക്കി. ഇതിനിടെ വിവാഹ മണ്ഡപത്തില്‍ നേരിയ തോതില്‍ വാക്കു തര്‍ക്കങ്ങളുണ്ടായി. പെണ്‍വീട്ടുകാരില്‍ ചിലര്‍ പ്രതിഷേധിച്ച് വിവാഹ വേദി വിട്ടു. ഇതിനിടെ വരന്റെ വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. എന്നാല്‍ വിവാഹം കഴിച്ചതിന് മതിയായ രേഖകളൊന്നും പെണ്‍കുട്ടിയുടെ കൈവശമില്ലായിരുന്നു. പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ കാര്യങ്ങള്‍ ഒത്തു തീര്‍പ്പിലാക്കി. സംഗതി പന്തിയല്ലെന്ന് മനസിലാക്കിയ വരന്‍ പെട്ടെന്ന് തന്നെ…

Read More

ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം പോയ വീട്ടമ്മയ്ക്ക് പറ്റിയത് ഒന്നൊന്നര അക്കിടി ! പോലീസുകാരനെന്നു പരിചയപ്പെടുത്തി പ്രണയത്തിലായ കാമുകന്‍ കടന്നത് യുവതിയുടെ അഞ്ചുലക്ഷം വിലവരുന്ന ആഭരണങ്ങളുമായി…

ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. യുവതിയുടെ അഞ്ചുലക്ഷം വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി കാമുകന്‍ മുങ്ങുകയായിരുന്നു. കൊല്‍ക്കത്തയിലാണ് സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആളുടെയൊപ്പം ജീവിക്കുന്നതിനായാണ് യുവതിയായ വീട്ടമ്മ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചിറങ്ങിയത്. പൊലീസുകാരനെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് യുവാവ് യുവതിയെ പറ്റിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. ഓഗസ്റ്റില്‍ ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴിയാണ് യുവാവ് വിവാഹിതയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ യുവതിയെ പരിചയപ്പെടുന്നത്. യുവതിയുമായി പ്രണയത്തിലായതിനെത്തുടര്‍ന്ന് ഒരുമിച്ച് ജീവിക്കണമെന്നും ഭര്‍ത്താവിനെ ഉപേക്ഷിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതുപ്രകാരം കഴിഞ്ഞയാഴ്ച ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച്, ആഭരണങ്ങളെടുത്ത് യുവതി കാമുകനൊപ്പം മുങ്ങുകയായിരുന്നു. യുവതിക്കൊപ്പം യുവാവ് നഗരത്തിലെ നിരവധി സ്ഥലങ്ങളില്‍ ഇരുചക്രവാഹനത്തില്‍ കറങ്ങി നടന്നു. യുവതി വീടുവിട്ടത് ഭര്‍ത്താവ് അറിഞ്ഞെന്നും വീട്ടില്‍ ആകെ പ്രശ്നമാണെന്നും യുവാവ് യുവതിയെ ധരിപ്പിച്ചു. അനന്തപൂരിനടുത്തുള്ള ബസ്സ്റ്റാന്‍ഡില്‍ യുവതിയെ ഇറക്കിയ ശേഷം ആഭരണങ്ങളും മൊബൈല്‍…

Read More

ഭര്‍ത്താവ് കഴിക്കാന്‍ മുട്ട നല്‍കിയില്ലെന്നു പറഞ്ഞ് യുവതി കാമുകനൊപ്പം ഒളിച്ചോടി ! ചോദിക്കാതെ തന്നെ മുട്ട വാങ്ങി നല്‍കുന്ന കാമുകനൊപ്പം യുവതി പോകുന്നത് ഇത് രണ്ടാം തവണ

ഭര്‍ത്താവ് കഴിക്കാന്‍ മുട്ട വാങ്ങി നല്‍കുന്നില്ലെന്നു പറഞ്ഞ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഗോരക്പൂരിലാണ് വിചിത്രമായ സംഭവം നടന്നത്. കാംപിയാര്‍ഗംഗിലാണ് യുവതി താമസിക്കുന്നത്. കാമുകനൊപ്പം നേരത്തേ ഒളിച്ചോടിയ യുവതി നാല് മാസം മുന്‍പാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ കഴിക്കാന്‍ മുട്ട നല്‍കുന്നില്ലെന്ന് പറഞ്ഞ് ഇവര്‍ ദിവസവും പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. എന്നാല്‍ ശനിയാഴ്ച ഭര്‍ത്താവ് മുട്ട നല്‍കാത്തതിനെ തുടര്‍ന്ന് ഇവര്‍ വഴക്കിട്ടു. ഇതേ തുടര്‍ന്നാണ് ഭാര്യ വീട് വിട്ടിറങ്ങിയത്. ഈ സമയത്ത് കാമുകനും അയാളുടെ വീട്ടിലുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് കാമുകന്റെ കൂടെയാണ് പോയതെന്നുമാണ് ഭര്‍ത്താവ് പറയുന്നത്. ദിവസക്കൂലിക്ക് ജോലിക്ക് പോകുന്ന തനിക്ക് ദിവസവും ഭാര്യക്ക് മുട്ടവാങ്ങാനായി പണം ചെലവഴിക്കാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് പറയുന്നു. ദിവസവും നേരം വെളുക്കുമ്പോള്‍ മുട്ട കഴിക്കുന്നത് യുവതിയുടെ ശീലമായിരുന്നുവെന്നും ഇയാള്‍ പറയുന്നു. പക്ഷേ ദിവസവും കഴിക്കാന്‍ കാമുകന്‍ മുട്ടവാങ്ങി നല്‍കാറുണ്ടായിരുന്നെന്നും ഭര്‍ത്താവ് പറയുന്നു. എന്തായാലും…

Read More

രണ്ടു മക്കളെയും ഉപേക്ഷിച്ച് എല്ലാ സെറ്റപ്പുമായി കാമുകനൊപ്പം ഒളിച്ചോടി കോഴിക്കോട്ടെ വീട്ടമ്മ; പോയപ്പോള്‍ കൂടെക്കൂട്ടിയത് ഭര്‍തൃവീട്ടിലെ കട്ടിലും ഗ്യാസ് സിലിണ്ടറും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍; ഒടുവില്‍ സംഭവിച്ചത്…

ഭര്‍ത്തൃവീട്ടിലെ സകല സാധനങ്ങളും എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയില്‍. യുവതിയെയും കാമുകനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂക്കരയിലെ പിലാക്കണ്ടി ഷീബ(40) കാമുകന്‍ കോടിയേരി മാങ്ങോട്ട് താഴക്കുനി സുജിത്ത്(40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിലാക്കണ്ടി പ്രകാശന്റെ ഭാര്യയാണ് ഷീബ. 17, 13 വയസുള്ള രണ്ട് കുട്ടികളെ വീട്ടില്‍ ഉപേക്ഷിച്ചാണ് ഷീബ കാമുകനൊപ്പം ഒളിച്ചോടിയത് പോകുമ്പോള്‍ ഭര്‍തൃവീട്ടിലെ ഗ്യാസ് സിലിണ്ടര്‍, കട്ടില്‍, കിടക്ക എന്നിവ ഉള്‍പ്പെടെ സകല സെറ്റപ്പും ഇവര്‍ കൂടെക്കൂട്ടിയിരുന്നു. സുജിത്തിനും രണ്ട് മക്കളുണ്ട്. ആംബുലന്‍സ് ഡ്രൈവറാണ് ഇയാള്‍. ഇന്‍ഷുറന്‍സ് കമ്പനി ഏജന്റാണ് ഷീബ. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിന് ജുവനൈല്‍ ജസ്റ്റ്ിസ് ആക്ട് പ്രകാരം ഷീബയ്ക്കെതിരെ പോലീസ് കേസെടുത്തു. വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഷീബയെയും സുജിത്തിനെയും റിമാന്‍ഡ് ചെയ്തു. ഷീബയെ…

Read More

പ്രവാസിയുടെ ഭാര്യയുമായുള്ള ബന്ധം നിലനില്‍ക്കാന്‍ കാറു വാങ്ങി നല്‍കി ! കാമുകിയുടെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടിട്ടും പിന്മാറിയില്ല; കോടീശ്വരനായ മുജീബ് മോഷണത്തിനിറങ്ങിയത് കാമുകിയ്ക്കു വേണ്ടി…

ഇപ്പോള്‍ പണക്കാരും മോഷ്ടിക്കാനിറങ്ങുമെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.ദേശീയപാതയോരത്ത് നഗരമധ്യത്തിലായി കൂറ്റന്‍ ഷോപ്പിങ് മാള്‍, നിടുവാലൂരില്‍ ഏക്കര്‍ കണക്കിന് എസ്റ്റേറ്റ്, ഐസ് ക്രീം കമ്പനിയുടെ പാര്‍ട്ണര്‍ഷിപ്പ്. ഇത്രയൊക്കെ സെറ്റപ്പുണ്ടായിട്ടും മോഷ്ടിക്കാനിറങ്ങുകയെന്നു പറഞ്ഞാല്‍. സമ്പന്നകുടുംബത്തിലെ അംഗമായ മുജീബിനെ മോഷണത്തിലേക്ക് തിരിച്ചുവിട്ടത് വഴിവിട്ട ബന്ധങ്ങള്‍ തന്നെയായിരുന്നു. ഏഴാംമൈലിലെ ഒരു പ്രവാസിയുടെ ഭാര്യയുമായി ഉണ്ടായ അവിഹിതബന്ധമാണ് തന്നെ ആര്‍ഭാട ജീവിതത്തിലേക്ക് തള്ളിവിട്ടതെന്നു കാര്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുജീബ് പറയുന്നു. നഗരത്തില്‍ ദേശീയ പാതയോരത്ത് പടുകൂറ്റന്‍ ഷോപ്പിംഗ് മാളും നിടുവാലൂരില്‍ ഏക്കര്‍ കണക്കിന് തോട്ടങ്ങളും കൃഷിഭൂമിയുമുള്ള മുജീബ് ഏഴാംമൈലിലെ യുവതിക്ക് പുതുതായി കാര്‍ ഉള്‍പ്പെടെ വാങ്ങി നല്‍കിയിരുന്നു. യുവതിയുമായുള്ള ബന്ധം ദൃഢമായതോടെ ചെലവ് കൈയ്യില്‍ നില്‍ക്കാതെയായി. ഇതോടെ മുന്നില്‍ തെളിഞ്ഞ വഴിയായിരുന്നു മോഷണം. പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കളില്‍ ബന്ധുക്കളുടെ നോട്ടവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതില്‍ നിന്ന് കൈയിട്ട്…

Read More

ഒരു കാമുകന്റെ പ്രതികാരം ! തന്നെ ചതിച്ച കാമുകിയുടെ കൂറ്റന്‍ ഫ് ളക്‌സ്‌ ബോര്‍ഡ് വച്ച് കാമുകന്‍; ഫ് ളക്‌സില്‍ കാമുകന്‍ എഴുതിവച്ചത് ഇങ്ങനെ…

കാമുകി കാമുകനെയും കാമുകന്‍ കാമുകിയെയും വഞ്ചിക്കുന്നത് സമൂഹത്തില്‍ നാം ഒരുപാടു കാണുന്നതാണ്. ഇതില്‍ ചിലരെങ്കിലും തന്റെ കമിതാവിനോട് പ്രതികാരത്തിനൊരുങ്ങുകയും ചെയ്യാറുണ്ട്. തന്നെ വഞ്ചിച്ച കാമുകിയുടെ കൂറ്റന്‍ ഫ്ളക്‌സ്‌ ബോര്‍ഡ് പൊതുസ്ഥലത്തു വച്ചായിരുന്നു ഇവിടെ കാമുകന്‍ പ്രതികാരം ചെയ്തത്. ഇന്തോനേഷ്യയിലാണു സംഭവം. കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ യുവതിയുടെ ചിത്രത്തിനൊപ്പമാണു പിരിയണമെന്ന ആവശ്യം യുവാവ് ഉന്നയിച്ചത്. ‘നീ എന്റെ ഹൃദയം തകര്‍ത്തു, എന്നെ വഞ്ചിച്ചു. എനിക്ക് ബ്രേക്ക് അപ്പ് വേണം’ എന്ന കുറിപ്പിനൊപ്പമായിരുന്നു കാമുകിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതുകൊണ്ടും തൃപ്തി വരാതെ മെഗാഫോണുമെടുത്ത് കാമുകിക്കെതിരെ റോഡിലിറങ്ങുകയും ചെയ്തു. ഫ്‌ളക്‌സ് ബോര്‍ഡിനു സമീപത്തുനിന്ന് ഇരുവരും വഴക്കിടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരാള്‍ ഇവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. വിഡിയോ വൈറലായതിനു പിന്നാലെ യുവാവിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളും ശക്തമായി. വഞ്ചിച്ചെന്ന പേരും പറഞ്ഞ് ഒരാളുടെ ചിത്രം പ്രദര്‍ശിപ്പിച്ച് അപമാനിക്കുന്നത് ഒരിക്കലും…

Read More