72കാരിയെ കെട്ടിയിട്ട് വീട് കൊള്ളയടിക്കുകയും നഗ്നദൃശ്യം പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ചെന്നൈ അരുംപാക്കം സ്വദേശി പി മണികണ്ഠന് (38),പല്ലാവരം സ്വദേശി എം മണികണ്ഠന് (38), നന്മംഗലം സ്വദേശി പി രമേശ്(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു. പ്രതികളായ ആറുപേരും വയോധികയുടെ മകന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. ഇവര്‍ക്ക് ശമ്പളം കൃത്യമായി നല്‍കാത്തതിനാലാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പോലീസ് അറിയിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ആറംഗസംഘം വീട്ടിലെത്തിയത്. സംഭവസമയത്ത് അവിടെ വയോധിക മാത്രമാണ് ഉണ്ടായിരുന്നത്. വാടകയ്ക്ക് വീട് നോക്കാന്‍ വന്നവരാണെന്നും കുടിക്കാന്‍ കുറച്ച് വെള്ളം തരാമോ എന്നും ഇവര്‍ ചോദിച്ചു. തുടര്‍ന്ന് വയോധിക വാതില്‍ തുറന്നപ്പോള്‍ ആറംഗസംഘം വീടിനകത്തേയ്ക്ക് കയറുകയായിരുന്നു. വീട്ടില്‍ കയറിയ പ്രതികള്‍ 72കാരിയുടെ കൈകള്‍ കെട്ടിയിടുകയും വായില്‍ തുണി തിരുകുകയും…
Read MoreCategory: Loud Speaker
നാലു ദിവസം പ്രായമായ കുഞ്ഞിനെ പോലീസുകാരന് ചവിട്ടിക്കൊന്നു !
നാല് ദിവസം പ്രായമുള്ള നവജാത ശിശുവിനെ ചവിട്ടിക്കൊന്ന് പോലീസുകാരന്റെ ക്രൂരത. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ജില്ലയിലെ കൊസോഗൊന്ഡോഡിഗി ഗ്രാമത്തില്‍ കുട്ടിയുടെ മുത്തച്ഛനായ ഭൂഷണ് പാണ്ഡെയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന്, ദിയോരി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സംഗം പഥക്കും സംഘവും പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തി. പോലീസിനെ കണ്ട് ഭയന്നതോടെ ഭൂഷന്റെ കുടുംബാംഗങ്ങളെല്ലാം നവജാതശിശുവിനെ വീട്ടില്‍ തനിച്ചാക്കി ഇറങ്ങിപോകുകയായിരുന്നു. പോലീസുകാര്‍ വീടിന്റെ മുക്കിലും മൂലയിലും തിരച്ചില്‍ നടത്തുമ്പോള്‍ നാല് ദിവസം പ്രായമുള്ള തന്റെ കുട്ടി അകത്ത് ഉറങ്ങുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ നേഹ ദേവി പറഞ്ഞു. മുറിയില്‍ ഉറങ്ങിക്കിടന്ന നവജാതശിശുവിനെ പോലീസുകാരന് ചവിട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടിയെ പോലീസുകാരന് ചവിട്ടിക്കൊന്നതായി മരിച്ച നവജാതശിശുവിന്റെ…
Read Moreലോക്കറ്റ് കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം ! ആലപ്പുഴ സിപിഎമ്മില്‍ 14 പേര് കൂടി പാര്‍ട്ടി വിട്ടു…
ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെ ചൊല്ലി ആലപ്പുഴ സിപിഎമ്മില്‍ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു. ചെങ്ങന്നൂര്‍ ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെത്തുടര്‍ന്ന് പുതുതായി 14 സി പിഎം അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. ചെറുമിക്കാട്, ഓട്ടാഫീസ്, ആഞ്ഞിലിച്ചുവട് ബ്രാഞ്ചുകളിലെ മുഴുവന്‍ അംഗങ്ങളും രാജി നല്കി. രാജി നല്കിയവരില് വര്‍ഗ ബഹുജന സംഘടനകളുടെ ഭാരവാഹികളും മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടുന്നു. ഫെബ്രുവരി ഒന്നിന് 38 പേര് പാര്‍ട്ടി വിട്ടിരുന്നു. ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദിന് എസ്ഡിപിഐ നേതാവുമായി ബിസ്നസ് പങ്കാളിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് കൂടുതല്‍ പ്രവര്‍ത്തകരുടെ രാജി എന്നത് ശ്രദ്ധേയം. സിപിഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസ് നടത്താനും ലോക്കല്‍ സെക്രട്ടറി തയാറായില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ലോക്കല്‍ സെക്രട്ടറി പകല്‍ സിപിഎമ്മും…
Read More“മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ പ്രചാരണവുമായി ആപ്പ്; ഡൽഹിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൂടെയെന്ന് ബിജെപി
ന്യൂഡൽഹി: “മോദി ഹഠാവോ, ദേശ് ബച്ചാവോ’ (മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ) പ്രചാരണത്തിന് ആംആദ്മി. രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിക്കെതിരേ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് നൂറു പേർക്കെതിരേ കേസ് എടുത്ത് അന്വേഷണം നടക്കുന്നതിനു പിന്നാലെയാണ് മോദി വിരുദ്ധ ക്യാംപെയ്നുമായി ആംആദ്മി രംഗത്തെത്തുന്നത്. ഡൽഹിയിൽ ഇന്നു വൈകിട്ട് ആരംഭിക്കുന്ന പരിപാടിയിൽ അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആംആദ്മി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണ വിഷയമാക്കാനാണു തീരുമാനം. അതേസമയം, ഡൽഹിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുത്തു കൂടേയെന്നാണ് ആംആദ്മി പാർട്ടിയോടുള്ള ബിജെപിയുടെ ചോദ്യം. മോദിക്കെതിരെയുള്ള പോസ്റ്റർ ഡൽഹിയിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം പോസ്റ്ററിൽ മുദ്രാവാക്യം ഉയര്‍ത്തുന്നത് ആരെന്നോ, അച്ചടിച്ചത് എവിടെയെന്നോ വ്യക്തമാക്കിയിരുന്നില്ല. ഇതോടെയാണ് ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചത്.
Read Moreഐസിയുവിലെ പീഡനം; കേസ് പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദമെന്ന് യുവതിയുടെ ഭര്‍ത്താവ്; ആരോപണം വനിതാജീവനക്കാർക്കതിരെ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിന്‍വലിപ്പിക്കാന്‍ അതിജീവിതയ്ക്കുമേല്‍ സമ്മര്‍ദം. കേസില്‍ പ്രതിയായ ആശുപത്രി ജീവനക്കാരന്റെ സഹപ്രവര്‍ത്തകരായ വനിതാ ജീവനക്കാരാണ് സമ്മര്‍ദം ചെലുത്തുന്നതെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നു. യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമവും നടക്കുന്നതായും ആക്ഷേപമുണ്ട്. ഇപ്പോള്‍ സസ്പെഷനിലുള്ള പ്രതി ഗ്രേഡ് 1 അറ്റന്‍ഡര്‍ വടകര മയ്യന്നൂര്‍ സ്വദേശി എം.എം. ശശീന്ദ്രനുമായി അടുപ്പമുള്ളവരാണ് ‘ഒത്തുതീര്‍പ്പ്’ ചര്‍ച്ചകളുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണവുമായി പോലീസ് മുന്നോട്ടുപോകുകയാണ്. ആശുപത്രിയിലെ 16 നഴ്സുമാരില്‍നിന്ന് പോലീസ് മൊഴിയെടുത്തു. അതിജീവിതയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. സ്ത്രീയുടെ വസ്ത്രങ്ങള്‍ സ്ഥലം മാറിക്കിടക്കുന്നത് കണ്ടപ്പോള്‍ എന്താണ് അങ്ങനെ സംഭവിച്ചതെന്ന് ചോദിച്ചതായി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പോലീസിനോട് വ്യക്തമാക്കി. എന്നാല്‍, രോഗിക്ക് യൂറിന്‍ ബാഗ് ഉണ്ടോയെന്ന് പരിശോധിച്ചതാണെന്ന് അറ്റന്‍ഡര്‍ പറഞ്ഞുവെന്നും നഴ്സ് പറഞ്ഞു. നേരത്തെ ആശുപത്രിയിലെ ഒരു…
Read Moreമാനനഷ്ടക്കേസിൽ രാഹുല്‍ ഗാന്ധിക്ക് 2 വർഷം തടവ്; ശിക്ഷ വിധിച്ച കോടതി, രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു
സൂറത്ത്: മോദി സമുദായത്തെ അപമാനിച്ചെന്ന മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടുവർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. സൂറത്തിലെ സിജെഎം കോടതിയുടേതാണ് നിർണായക വിധി. 2019ൽ കർണാടകയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലെ പരാമർശമാണ് കേസിനാധാരം. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പമാണ് മോദിയെന്ന പേര് എന്ന പരാമർശമാണ് രാഹുൽ നടത്തിയത്. ഇതിനെതിരേ ഗുജറാത്ത് മുൻമന്ത്രി പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു. വിധി ന്യായം കേൾക്കാൻ സൂറത്തിലെ കോടതിയിൽ രാഹുൽ എത്തിയിരുന്നു. ശിക്ഷ വിധിച്ച കോടതി, രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.
Read Moreസിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഫ്ളാറ്റിലെത്തിച്ച് ജ്യൂസ് നല്കി മയക്കി പീഡിപ്പിച്ച സംഭവം ! രണ്ടു പേര് പിടിയില്‍…
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറം പരപ്പനങ്ങാടി, തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. ലഹരി കലര്‍ന്ന ജ്യൂസ് നല്കി പീഡനത്തിനിരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. കോഴിക്കോട് എത്തിച്ചത് സീരിയില്‍ നടിയാണെന്നും യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. കസ്റ്റഡിയിലുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. തങ്ങളെ കെണിയില്‍പ്പെടുത്തിയതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം പോലീസ് നടത്തിവരികയാണ്. ഈ മാസം നാലിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. കോട്ടയം സ്വദേശിനിയായ യുവതിയെ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി കാരപ്പറമ്പിലെ ഫ്ളാറ്റിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോട് സ്വദേശിനിയായ നടിയാണ് യുവതിയെ സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞ് സമീപിക്കുന്നത്. പിന്നീട് സിനിമയുടെ സ്ക്രീനിംഗ് ഉണ്ടെന്ന് പറഞ്ഞ് കാരപ്പറമ്പിലെ ഫ്ളാറ്റിലെത്തിച്ചു. ഫ്ളാറ്റു വരെ സീരിയല്‍ നടി തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. ഫ്ളാറ്റിലുണ്ടായിരുന്ന…
Read Moreവീട്ടിൽ പരിശോധനയ്ക്ക് വന്ന പോലീസുകാർ നവജാത ശിശുവിനെ ചവിട്ടിക്കൊന്നതായി പരാതി! ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
റാഞ്ചി: ജാര്‍ഖണ്ഡില്‍ വീട്ടില്‍ പരിശോധനയ്ക്ക് വന്ന പോലീസുകാർ നവജാത ശിശുവിനെ ചവിട്ടിക്കൊന്നതായി പരാതി. ഗിരിദിഹ് ജില്ലയിലെ കൊസോഗൊന്ഡോഡിഗി ഗ്രാമത്തിലാണ് സംഭവം. കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് കുഞ്ഞിന്റെ മുത്തച്ഛൻ ഭൂഷൺ പാണ്ഡെയെ തേടിയാണ് ദിയോരി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സംഗം പഥക്കിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസുകാർ വീട്ടിൽ എത്തിയത്. ഈ സമയം നാല് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ വീട്ടിൽ തനിച്ചാക്കി ഭൂഷന്റെ കുടുംബാംഗങ്ങളെല്ലാം സ്ഥലത്ത് നിന്നും മുങ്ങി. പോലീസുകാർ വീടിന്റെ മുക്കിലും മൂലയിലും തിരച്ചിൽ നടത്തുമ്പോൾ കുഞ്ഞ് അകത്ത് ഉറങ്ങുകയായിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മ നേഹ ദേവി പറഞ്ഞു. പോലീസ് സംഘം പോയി കഴിഞ്ഞപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. കുട്ടിയെ പോലീസുകാർ ചവിട്ടിക്കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു. ജാർഖണ്ഡ്…
Read Moreതത്തകള്‍ മയക്കുമരുന്നിന് അടിമകള്‍! കറുപ്പ് കൃഷി പ്രതിസന്ധിയില്‍…
മധ്യപ്രദേശിലെ മന്ദ്സൗര്‍, നീമുച്ച്, രത്ലം എന്നിവിടങ്ങളില്‍ കറുപ്പ് കൃഷി വ്യാപകമാണ്. കേന്ദ്ര നാര്‍ക്കോട്ടിക് വകുപ്പിന്റെ ലൈസന്‍സ് എടുത്ത ശേഷമാണ് കൃഷി. വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മാത്രമേ കര്‍ഷകര്‍ക്ക് കറുപ്പ് കൃഷി ചെയ്യാന്‍ അനുമതിയുള്ളൂ. എന്നാല്‍ കടുത്ത പ്രതിസന്ധിയിലാണ് ഈ കര്‍ഷകര്‍ ഇപ്പോള്‍. തത്തകള്‍ വിള തിന്നാന്‍ കൂട്ടത്തോടെ എത്തുന്നതാണ് കര്‍ഷകര്‍ക്ക് തലവേദനയാകുന്നത്. ഇതോടെ വിളനാശം ഉണ്ടാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍. കറുപ്പ് കൃഷി ചെയ്യുന്ന കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന് നല്‍കണമെന്നാണ് ഉപാധി. അല്ലാത്തപക്ഷം കറുപ്പ് കൃഷി ചെയ്യുന്നതിനുള്ള കരാര്‍ സര്‍ക്കാര്‍ അവസാനിപ്പിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ തത്തകളില്‍ നിന്ന് കറുപ്പിനെ രക്ഷിക്കാന്‍ ചില കര്‍ഷകര്‍ ഇപ്പോള്‍ പ്ലാസ്റ്റിക് വലകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിട്ടുണ്ട് പ്ലാസ്റ്റിക് വലയുടെ ഉപയോഗം മൂലം കറുപ്പ് ഒരു പരിധി വരെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നുണ്ട്. മുമ്പ് തത്തകള്‍ വന്‍തോതില്‍ കറുപ്പ് മൊട്ടുകള്‍ കൊത്തിയെടുത്ത് പറന്നു പോയിരുന്നു. ഇപ്പോള്‍…
Read Moreപീഡിപ്പിക്കുന്ന സമയം വീഡിയോ പകര്‍ത്തുന്നത് പതിവ്! മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ദന്തഡോക്ടര്‍ പിടിയില്‍; സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മെഡിക്കൽ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ദന്ത ഡോക്ടർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡെൻ്റൽ കോഴ്സ് പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് ഗർഭം അലസിപ്പിച്ച് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് പെൺകുട്ടി പരാതിയുമായി രംഗത്തെത്തിയതും പ്രതി അറസ്റ്റിലാകുന്നതും. ആറ്റിങ്ങൽ ഗവ. സ്കൂളിനു സമീപം താമസിക്കുന്ന സുധി എസ്.നായരെ(32) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. പരാതി നൽകിയത് വിഴിഞ്ഞം സ്വദേശിനിയാണ്. വർക്കലയിൽ സുബീസ് ഡെൻ്റൽ ക്ലിനിക്ക് എന്ന പേരിൽ ഡെൻ്റൽ ക്ലിനിക് നടത്തുന്ന വ്യക്തിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വിവാഹവാഗദാനം നൽകി പീഡിപ്പിച്ചുവെന്നും ഗർഭിണിയായശേഷം അബോർഷൻ ചെയ്യിപ്പിച്ചുവെന്നും കാട്ടി യുവതി നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. പ്രതി നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തുടർന്ന് വിവാഹമോചനം നേടുകയായിരുന്നു. വിവാഹമോചിതനായ ശേഷമാണ് ഇയാൾ സമുഹമാധ്യമങ്ങളിൽ സജീവമായത്.…
Read More