കോസ്റ്റാറിക്ക: പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ കണ്ടെത്തി. മഷി സഞ്ചികളില്ലാത്ത ഇടത്തരമായ നീരാളികളുടെ ജനുസായ മ്യൂസോക്ടോപ്പസിന്റെ പുതിയൊരു ഇനത്തെയാണ് ഷ്മിഡ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തിയത്. പസഫിക് സമുദ്രത്തിനടിയിൽ റിമോട്ടിൽ പ്രവര്‍ത്തിക്കുന്ന ജലാന്തരവാഹനം ഉപയോഗിച്ചായിരുന്നു ഗവേഷണം. സമുദ്രത്തിനടിയിലെ പര്‍വതങ്ങളെക്കുറിച്ചുള്ള പഠനത്തിനിടെ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ കണ്ടെത്തുകയായിരുന്നു. ഇവയുടെ കുഞ്ഞുങ്ങൾ മുട്ടവിരിഞ്ഞു പുറത്തുവരുന്ന ദൃശ്യങ്ങളും ലഭിച്ചു.ആഴക്കടലില്‍ നീരാളിക്കുഞ്ഞുങ്ങള്‍ വിരിയുന്നതു ദൈര്‍ഘ്യമേറിയ പ്രക്രിയയാണ്. മാസങ്ങളോളം പെണ്‍നീരാളികള്‍ അതിന്റെ മുട്ടകള്‍ ശത്രുക്കളില്‍നിന്നു സംരക്ഷിക്കാറുണ്ട്. ഈ സമയത്ത് പെണ്‍നീരാളികള്‍ വളരെ കുറച്ചു മാത്രമേ ഭക്ഷണം കഴിക്കൂ. ആഴക്കടലുമായി ചേര്ന്നുനില്ക്കുന്നവയാണ് നീരാളികള്‍. കോസ്റ്റാറിക്കയിലെ ആഴക്കടല്‍ നീരാളികളുടെ കൂടിച്ചേരലുകളുടെ സജീവ മേഖലയാണെന്നു ഗവേഷണ സംഘം സ്ഥിരീകരിച്ചു. ഇതിനു മുമ്പ് കാലിഫോര്‍ണിയ തീരമേഖലയിലെ ആഴക്കടലിലുള്ള നീരാളിക്കൂട്ടത്തെക്കുറിച്ചു മാത്രമാണു ഗവേഷകരുടെ അറിവിലുണ്ടായിരുന്നത്.
Read MoreCategory: Today’S Special
വിവാഹത്തിന് വെള്ള വസ്ത്രം ധരിക്കാന്‍ വധുവിനെ അനുവദിക്കരുതെന്ന് വരന് ! കാരണം കേട്ട് കണ്ണുതള്ളി ആളുകള്‍…
വിവാഹച്ചടങ്ങുകള്‍ സംബന്ധിച്ച് നിരവധി രസകരമായ സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. അത്തരം സംഭവങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുക പതിവാണ്. ഇപ്പോഴിതാ വിവാഹത്തെ സംബന്ധിച്ച് ഒരു അപൂര്‍വ്വ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിലാണ് കഴിഞ്ഞദിവസം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതി വിവാഹവുമായി ബന്ധപ്പെട്ട ഏറെ വിഷമകരമായ ഒരു കാര്യം പങ്കുവെച്ചത്. വിവാഹത്തിന് വെള്ള വസ്ത്രം ധരിക്കാന്‍ വധുവിനെ വരന് അനുവദിക്കില്ലത്രേ. വെള്ളം വസ്ത്രം ധരിക്കാന്‍ അനുവദിക്കാത്തതിന്റെ കാരണവും യുവതി ഇതിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. വെള്ളവസ്ത്രം ധരിച്ചാല്‍ വധു ഒരു പരിശുദ്ധയായ സ്ത്രീയാണെന്ന് എല്ലാവരും തെറ്റിദ്ധരിക്കുമെന്നും അങ്ങനെയല്ലെന്ന് വിവാഹത്തില്‍ പങ്കെടുക്കുന്ന എല്ലാവരും അറിയണമെന്ന വാശിയിലാണത്രേ വരന് അത്തരം ഒരു തീരുമാനമെടുത്തത്. ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. കൂടാതെ എട്ടു മാസങ്ങള്‍ക്ക് മുമ്പ് ഇരുവരുടെയും വിവാഹ നിശ്ചയവും നടത്തിയിരുന്നു. ഇത്രയും കാലത്തെ പരിചയമുണ്ടായിരുന്നിട്ടും…
Read Moreഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഭാര്യയ്ക്കൊപ്പം ശയിക്കുന്ന കാമുകനെ ! ബാറ്റു കൊണ്ട് അടിച്ചുകൊല്ലാന്‍ ശ്രമം; ഒടുവില്‍ അറസ്റ്റ്…
കിടപ്പുമുറിയില്‍ ഭാര്യയെയും കാമുകനെയും കണ്ടതിനെത്തുടര്‍ന്ന് ഇരുവരെയും ബാറ്റു കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ചയുവാവ് പിടിയില്‍. 33കാരനായ ജോണ്‍ ഡിമ്മിഗ് ആണ് ഭാര്യയുടെ കാമുകനെ ബാറ്റു കൊണ്ട് തലയ്ക്കടിച്ചത്. മുറിയിലെത്തിയ ഡിമ്മിഗ് പുറകില്‍ വാതില്‍ അടച്ച് അകത്ത് കടന്ന് കാമുകനായ യുവാവിനെ അടിച്ചത്. ലോഹവസ്തുകൊണ്ട് ഡിമ്മിഗ് മൂന്ന് തവണയെങ്കിലും ഭാര്യയുടെ കാമുകനെ അടിച്ചതായും പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച്, ഡിമ്മിഗ് ബാറ്റുമായി എയര്ബിഎന്ബിയിലേക്ക് പ്രവേശിക്കുന്നത് വ്യക്തമാണ്. പിന്നീട്, സംഭവം നടന്നതിന് ശേഷം,ഡിമ്മിഗ് ആ യുവാവിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതിനുശേഷം രാത്രി 10 മണിയോടെ സ്ഥലം വിടുകയും ചെയ്തു. ഡിമ്മിഗിന്റെ ഭാര്യ ബാര്‍ബറ്റോ പോലീസിനെ വിളിച്ചു. തുടര്‍ന്ന് മുറിവേറ്റ യുവാവിനെ പോലീസ് ആശുപത്രിയിലെത്തിച്ചു. ക്രൂരമായ ആക്രമണം നടത്തിയത് തന്റെ ഭര്‍ത്താവാണെന്ന് യുവതി അവകാശപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ഡിമ്മിഗിനെ ചോദ്യം ചെയ്തു. പിന്നിട് ഡിമ്മിഗ് ബാറ്റ് സ്വന്തമാക്കിയതായി സമ്മതിച്ചു. എന്നാല്‍…
Read Moreരാത്രിയില്‍ ഭാര്യ കാമുകന്റെ വീട്ടില്‍ പോകും ! ഒടുവില്‍ വിവാഹം കഴിപ്പിച്ചു നല്കി ഭര്‍ത്താവ്; കാമുകന് ഭാര്യയും മൂന്നു കുട്ടികളും…
ഭാര്യയ്ക്ക് കാമുകനുമായുള്ള അടുപ്പം മനസ്സിലാക്കി ഒടുവില്‍ ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ചു കൊടുക്കുന്ന വിശാല മനസ്കരായ ഭര്‍ത്താക്കന്മാരെക്കുറിച്ചുള്ള കഥകള്‍ പലപ്പോഴായി പുറത്തു വരാറുണ്ട്. 1999ല്‍ പുറത്തിറങ്ങിയ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന ചിത്രത്തിന്റെ ഇതിവൃത്തവും ഏതാണ്ട് സമാനമായിരുന്നു. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഇത്തരത്തില്‍ വിശാലമനസ്കനായ ഒരു ഭര്‍ത്താവിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.ബിഹാറിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവിന്റെ സാന്നിധ്യത്തിലാണ് യുവതിയും കാമുകനും വിവാഹിതരാകുന്നത്. കാമുകന് ശിവക്ഷ്രേതത്തില് വച്ച് യുവതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും കൂടി നിന്നവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുന്നതും കാണാം. കാമുകന് സിന്ദൂരം തൊടുമ്പോള്‍ യുവതി പൊട്ടിക്കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഭര്‍ത്താവ് പുറത്ത് ജോലിക്ക് പോയ സമയം രാത്രി വൈകി യുവതി കാമുകനെ കാണാന്‍ പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാമുകന്റെ വീട്ടിലെത്തിയ യുവതിയെ ബന്ധുക്കള്‍ കൈയോടെ പിടികൂടി. അവര്‍…
Read More‘അവിവാഹിതരായ’ യുവതീയുവാക്കള്‍ക്ക് പെന്ഷന് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍; മാസം 2750 രൂപ;പദ്ധതി ഇങ്ങനെ…
അവിവാഹിതര്‍ക്ക് പെന്ഷന് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. യുവതീയുവാക്കള്‍ക്കും പെന്ഷന് അപേക്ഷിക്കാന്‍ കഴിയുന്ന വിധമാണ് പെന്ഷന് പദ്ധതി പ്രഖ്യാപിച്ചത്. 45നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാസം 2750 രൂപ വീതം പെന്ഷന് ലഭിക്കുന്ന പദ്ധതിയാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രഖ്യാപിച്ചത്. ’45നും 60നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും മാസം 2750 രൂപ വീതം പെന്ഷന് നല്‍കുന്നതാണ് പദ്ധതി. 1.80 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്’ ഹരിയാന മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പുറമേ, 40നും 60നും ഇടയില്‍ പ്രായമുള്ള, ഭാര്യ മരിച്ചിട്ടും പുനര്‍വിവാഹം കഴിക്കാത്ത പുരുഷന്മാര്ക്കും സമാനമായ പെന്ഷന് അനുവദിക്കും. മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഭാര്യ മരിച്ചിട്ടും പുനര്‍വിവാഹം കഴിക്കാത്ത പുരുഷന്മാര്ക്കും പെന്‍ഷനായി അപേക്ഷിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. ഈ അനുകൂല്യം നേടുന്നവര്‍ക്ക് 60 വയസായാല്‍ സ്വാഭാവികമായി വാര്‍ധക്യകാല…
Read Moreഒരു ലക്ഷം രൂപ അടങ്ങിയ ബാഗുമായി കുരങ്ങന് മരത്തിനു മുകളിലേക്ക് ! ഒടുവില്‍ സംഭവിച്ചത്…
ഉത്തര്‍പ്രദേശില്‍ പണം തട്ടിയെടുത്ത് പരിഭ്രാന്തി സൃഷ്ടിച്ച് കുരങ്ങന്. ബൈക്കില്‍ വച്ചിരുന്ന പണമാണ് കുരങ്ങന് തട്ടിയെടുത്ത് മരത്തിനു മുകളിലേക്ക് കയറിയത്. ഏറെ പരിശ്രമത്തിന് ശേഷമാണ് ഒരു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്ന ബാഗ് വീണ്ടെടുത്തത്. നോട്ടുകെട്ടിന് കേടുപാട് ഒന്നും സംഭവിക്കാതിരുന്നതിന്റെ ആശ്വാസത്തിലാണ് ബൈക്ക് യാത്രക്കാരന്. രാംപൂരിലെ ഷാഹാബാദിലാണ് സംഭവം. തീറാധാരത്തിന് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയ ഷറാഫത്ത് ഹുസൈന്റെ പണം അടങ്ങിയ ബാഗാണ് കുരങ്ങന് കൊണ്ടുപോയത്. ബാഗില്‍ ഒരു ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ബൈക്ക് പാര്‍ക്ക് ചെയ്ത് കണക്കുകള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം. തൊട്ടടുത്തെ ബെഞ്ചില്‍ ഇരുന്ന് കണക്കുകള്‍ പരിശോധിക്കുന്നതിനിടെ, ബൈക്കില്‍ വച്ചിരുന്ന ബാഗുമായി കുരങ്ങന് മരത്തിന്റെ മുകളിലേക്ക് പോകുകയായിരുന്നു. ബാഗില്‍ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാവുമെന്ന് കരുതി കുരങ്ങന് ബാഗുമായി മരത്തിന്റെ മുകളിലേക്ക് കയറി അപ്രത്യക്ഷമാവുകയായിരുന്നു. ഈസമയത്താണ് ബൈക്കില്‍ ബാഗ് ഉള്ള കാര്യം ഹുസൈന് ഓര്‍മ്മിച്ചത്. ഉടന്‍ തന്നെ ബാഗ് എടുക്കാന്‍ പോയപ്പോഴാണ്…
Read Moreനീണ്ട പ്രണയത്തിനൊടുവില്‍ കല്യാണം കഴിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ ! ‘ഭര്‍ത്താവ്’ ഉപേക്ഷിച്ചതായി പരാതിപ്പെട്ട് യുവാവ്…
കല്യാണം കഴിക്കുന്നതിനായി നിര്‍ബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ശേഷം ഉപേക്ഷിച്ചുവെന്ന് യുവാവിന്റെ പരാതി. സ്ത്രീയാവാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്ന് കാണിച്ച് 22കാരനാണ് ‘ഭര്‍ത്താവിനെതിരെ’ പോലീസില്‍ പരാതി നല്‍കിയത്. കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷം ഒരുമിച്ച് കഴിഞ്ഞ ശേഷം തന്നെ ‘ഭര്‍ത്താവ്’ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു. പ്രയാഗ് രാജിലെ കൗസംബിയിലാണ് വ്യത്യസ്ത സംഭവം. ‘ഭര്‍ത്താവിനും’ ‘ഭര്‍തൃവീട്ടുകാര്‍’ക്കുമെതിരെയാണ് യുവാവ് പരാതി നല്‍കിയത്. വിശ്വാസ വഞ്ചന, ഭീഷണി അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ പണം തട്ടിയെടുത്തതായും ജാതീയ പരാമര്‍ശങ്ങള്‍ നടത്തിയതായും മര്‍ദ്ദിച്ചതായും 22കാരന്റെ പരാതിയില്‍ പറയുന്നു. 2016ലാണ് താന്‍ സുഹൃത്തുമായി പ്രണയത്തിലാവുന്നതെന്നും കല്യാണം കഴിക്കുന്നതിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ സുഹൃത്ത് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് രണ്ടുവര്‍ഷം മുന്‍പ് തങ്ങള്‍ ഇരുവരും വിവാഹിതരായി. കല്യാണത്തിന് ശേഷം ഇരുവരും ഭാര്യയും ഭര്‍ത്താവും എന്ന നിലയിലാണ് ജീവിച്ചിരുന്നതെന്ന്…
Read Moreനന്മയുടെ വെളിച്ചം വിതറി കെഎസ്ഇബി ! പോസ്റ്റിനു മുകളില്‍ കുടുങ്ങിയ പൂച്ചക്കുട്ടിയെ രക്ഷിച്ചു
കാലവര്‍ഷം അതിശക്തമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്. മരം വീണും പോസ്റ്റ് ഒടിഞ്ഞുവീണും സംസ്ഥാനത്തിന്റെ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായതോടെ, പ്രശ്നം പരിഹരിക്കാന്‍ രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ നെട്ടോട്ടത്തിലാണ് കെഎസ്ഇബി ജീവനക്കാര്‍. ഈ തിരക്കിനിടയിലും സഹജീവികളോടു കെഎസ്ഇബിയുടെ കരുതലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൂച്ചയോട് കാരുണ്യം കാണിച്ച ജീവനക്കാരുടെ ചിത്രങ്ങള്‍ കെഎസ്ഇബിയാണ് പങ്കുവെച്ചത്. തിരുവനന്തപുരം വെള്ളയമ്പലം സെക്ഷനില്‍ തകരാര്‍ പരിഹരിക്കാന്‍ എത്തിയ ജീവനക്കാരാണ് മാതൃകയായത്. ജോലിക്കിടെ, പോസ്റ്റിന് മുകളില്‍ പൂച്ചക്കുട്ടി കുടുങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തിരക്കിനിടയിലും പൂച്ചക്കുട്ടിയെ രക്ഷിക്കാനും ജീവനക്കാര്‍ സമയം കണ്ടെത്തി. കുറച്ചു ബുദ്ധിമുട്ടിയാണ് പൂച്ചക്കുട്ടിയെ രക്ഷിച്ചത് എന്ന് കെഎസ്ഇബിയുടെ കുറിപ്പില്‍ പറയുന്നു. ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന സന്ദേശത്തോടെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
Read Moreഞാന്‍ മാപ്പ് ചോദിക്കുന്നു ! മുഖത്ത് മൂത്രമൊഴിക്കപ്പെട്ട ആദിവാസി യുവാവിന്റെ കാല് കഴുകി പൊന്നാടയണിച്ച് മുഖ്യമന്ത്രി; വീഡിയോ വൈറല്‍
മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ഇരയായ യുവാവിനോട് മാപ്പു പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്. ആക്രമണത്തിന് ഇരയായ ദശ്മത് റാവത്തിനെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ച് വരുത്തിയാണ് യുവാവ് ചെയ്ത തെറ്റിന് മുഖ്യമന്ത്രി മാപ്പുപറഞ്ഞത്. വസതിയില്‍ കാല് കഴുകിയും പൊന്നാട അണിയിച്ചും ദശ്മത്ത് റാവത്തിന് ഗംഭീര സ്വീകരണമാണ് മുഖ്യമന്ത്രി നല്‍കിയത്. കസേരയില്‍ ഇരുത്തിയ ശേഷം മുഖ്യമന്ത്രി തന്നെയാണ് കാല് കഴുകലിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് പൊന്നാട അണിയിക്കുകയും മധുരപലഹാരവും സമ്മാനങ്ങളും നല്‍കുകയും ചെയ്തു. ദശ്മത്ത് റാവത്തിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും കേള്‍ക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തി. ‘ആ വീഡിയോ കണ്ട് ഞാന്‍ വേദനിച്ചുപോയി. ഞാന്‍ മാപ്പുപറയുന്നു. ജനങ്ങള്‍ എനിക്ക് ദൈവത്തെ പോലെയാണ്’മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസമാണ് ദശ്മത്ത് റാവത്തിന്റെ മുഖത്ത് യുവാവ് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സിഗരറ്റ് വലിച്ച് കൊണ്ട് ദശ്മത്ത് റാവത്തിന്റെ മുഖത്ത് പ്രവേശ്്…
Read Moreകുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ റിട്ട.അധ്യാപകന് കുഴഞ്ഞു വീണ് മരിച്ചു
റിട്ട.അധ്യാപകന് ക്ലാസ്മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കഥ പറഞ്ഞും കവിത ചൊല്ലിയും സ്കൂള്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെയാണ് മരണം. മലപ്പുറം കാളികാവ് ചോലശ്ശേരി ഫസലുദ്ദീന്‍ (63)ആണ് മരിച്ചത്. വീടിനു സമീപത്തുള്ള ആമപ്പൊയില്‍ ഗവ.എല്‍പി സ്കൂളില്‍ വച്ചാണ് സംഭവം. വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കഥോത്സവ’ത്തിന്റെ ഭാഗമായി ക്ലാസെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ക്ലാസെടുക്കുന്നതിനിടെ കസേരയിലേക്ക് ഇരിക്കുകയും തുടര്‍ന്ന് നിലത്തേക്ക് വീഴുകയുമായിരുന്നു. അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 30 വര്‍ഷം അധ്യാപകനായിരുന്നു ഫസലുദ്ദീന്‍. അഞ്ചു വര്‍ഷം മുന്‍പാണ് അദ്ദേഹം വിരമിച്ചെങ്കിലും പ്രദേശത്തെ സ്കൂളുകളിലും കോളജുകളിലും ക്ലാസെടുത്തും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കിയും സജീവമായിരുന്നു.
Read More