റിട്ട.അധ്യാപകന് ക്ലാസ്മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കഥ പറഞ്ഞും കവിത ചൊല്ലിയും സ്കൂള്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടെയാണ് മരണം. മലപ്പുറം കാളികാവ് ചോലശ്ശേരി ഫസലുദ്ദീന്‍ (63)ആണ് മരിച്ചത്. വീടിനു സമീപത്തുള്ള ആമപ്പൊയില്‍ ഗവ.എല്‍പി സ്കൂളില്‍ വച്ചാണ് സംഭവം. വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കഥോത്സവ’ത്തിന്റെ ഭാഗമായി ക്ലാസെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ക്ലാസെടുക്കുന്നതിനിടെ കസേരയിലേക്ക് ഇരിക്കുകയും തുടര്‍ന്ന് നിലത്തേക്ക് വീഴുകയുമായിരുന്നു. അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 30 വര്‍ഷം അധ്യാപകനായിരുന്നു ഫസലുദ്ദീന്‍. അഞ്ചു വര്‍ഷം മുന്‍പാണ് അദ്ദേഹം വിരമിച്ചെങ്കിലും പ്രദേശത്തെ സ്കൂളുകളിലും കോളജുകളിലും ക്ലാസെടുത്തും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കിയും സജീവമായിരുന്നു.
Read MoreCategory: Today’S Special
സിംഹങ്ങള്‍ വരി വരി വരിയായ് ! നദിയില്‍ നിന്ന് ദാഹമകറ്റുന്ന സിംഹക്കൂട്ടം കൗതുകക്കാഴ്ചയാകുന്നു;വീഡിയോ വൈറല്‍
പ്രകൃതിയിലെ ജീവിത കാഴ്ചകള്‍ നമുക്ക് എപ്പോഴും ആനന്ദം പകരുന്നവയാണ്. അത്തരമൊരു വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിലിടം നേടുകയാണ്. ദക്ഷിണാഫ്രിക്കയിലെ സാന്‍ഡ് നദിയില്‍ ദാഹമകറ്റുന്ന സിംഹങ്ങളാണ് വീഡിയോ ദൃശ്യത്തിലുള്ളത്. മാലമാലാ ഗെയിം റിസര്‍വ്വില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ലേറ്റസ്റ്റ് സൈറ്റിങ്സിന്റെ സി.ഇ.ഒ ആയ നദാവ് ഒസ്സെന്ഡ്രൈവറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതും പങ്കുവെച്ചതും. വീഡിയോയുടെ തുടക്കത്തില്‍ നദിയിലേക്ക് നടന്നടുക്കുന്ന വിരലിലെണ്ണാവുന്ന സിംഹങ്ങളെ കാണാം. മെല്ലെ ഏതാനും സിംഹങ്ങള്‍ കൂടി നദിയുടെ അടുത്തേക്ക് വരികയാണ്. പെണ്‍സിംഹങ്ങളാണ് നദിയില്‍ എത്തിയവയില്‍ അധികവും. പുള്ളിപ്പുലിയെ അന്വേഷിച്ചാണ് സവാരിക്കായി രാവിലെ ഇറങ്ങിയതെങ്കിലും നിരാശയായിരുന്നു ഫലമെന്ന് നദാവ് പറയുന്നു. പിന്നീട് ക്യാംപിലേക്ക് മടങ്ങി പോകും വഴി സാന്‍ഡ് നദിക്കരയില്‍ ഏതാനും കാട്ടാനകളെ കണ്ടുവണ്ടി നിര്‍ത്തിയപ്പോഴാണ് സിംഹങ്ങള്‍ നദിക്കരയിലേക്ക് എത്തുന്നത് സംഘം കണ്ടത്. അത്യപൂര്‍വ്വമായി മാത്രാണ് സിംഹങ്ങള്‍ കൂട്ടത്തോടെ ദാഹമകറ്റാനായി നദിക്കരയിലേക്ക് എത്തുകയെന്ന് വന്യജീവികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നു.
Read Moreപൊതുനിരത്തില്‍ വിദേശവനിതയെ കടന്നു പിടിച്ചു ! വീഡിയോ വൈറലായതിനു പിന്നാലെ പ്രതി പിടിയില്‍…
വിദേശവനിതയെ പൊതുനിരത്തില്‍ വെച്ച് കടന്നു പിടിച്ച കേസിലെ പ്രതി പിടിയില്‍. രാജസ്ഥാനിലെ ബാരന് സ്വദേശിയായ കുല്‍ദീപ് സിങ് സിസോദിയ(40)യെയാണ് ബിക്കാനേര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ബിക്കാനേറിലെ നോഖാ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നും ഇയാളെ ജയ്പൂര്‍ പോലീസിന് കൈമാറുമെന്നും ബിക്കാനേര്‍ എസ്.പി. തേജസ്വിനി ഗൗതം അറിയിച്ചു. കഴിഞ്ഞദിവസം ജയ്പുരില്വെച്ചാണ് വിനോദസഞ്ചാരിയായ ബ്രിട്ടീഷ് യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. നടന്നുപോവുകയായിരുന്ന യുവതിയെ മോശമായരീതിയില്‍ സ്പര്‍ശിക്കുകയും ഒപ്പം നടന്ന് ശല്യപ്പെടുത്തുകയുമായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ അടക്കമുള്ളവരും അതിക്രമത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇത് നാണക്കേടുണ്ടാക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നുമായിരുന്നു സ്വാതി മാലിവാളിന്റെ പ്രതികരണം. സിന്ധി ക്യാമ്പിന് സമീപത്തുള്ള ഹോട്ടലിന് മുന്നില്‍വെച്ചാണ് യുവതിക്ക് നേരേ അതിക്രമം നേരിട്ടതെന്നാണ് പോലീസ്…
Read Moreക്വയറ്റ് റൂമുകളില്‍ സെക്സ് പാടില്ല ! മുന്നറിയിപ്പുമായി വിംബിള്‍ഡണ്‍
വിശ്രമത്തിനും പ്രാര്‍ഥനയ്ക്കുമായി നീക്കിവെച്ചിട്ടുള്ള ക്വയറ്റ് റൂമുകള്‍ സെക്സിനായി ഉപയോഗിക്കരുതെന്ന് ടെന്നീസ് ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്കി വിംബിള്‍ഡണ്‍ അധികൃതര്‍. കഴിഞ്ഞ വര്‍ഷം കോര്‍ട്ട് 12ന് സമീപമുള്ള ഇത്തരത്തിലുള്ള മുറികള്‍ ലൈംഗിക ബന്ധത്തിനായി ചിലര്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വിംബിള്‍ഡണ്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. ‘ക്വയറ്റ് റൂമുകള്‍ വളരെ വിലപ്പെട്ട സൗകര്യമാണ്. അതിന്റെ പവിത്രത പങ്കാളികള്‍ കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. ആളുകള്‍ അത് ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും’ ഓള് ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ്ബ് ചീഫ് എക്സിക്യൂട്ടീവ് സാലി ബോള്ട്ടന് പറഞ്ഞു. ആളുകള്‍ക്ക് പ്രാര്‍ഥിക്കാനും വിശ്രമിക്കാനും കുട്ടികള്‍ക്ക് മുലയൂട്ടുന്നതിനുമടക്കമുള്ള ശാന്തമായ ഇടമാണ് ക്വയറ്റ് റൂമുകളെന്നും അവര്‍ വ്യക്തമാക്കി. രണ്ട് ചാരുകസേരകളും മടക്കിവെക്കാനുള്ള മേശയും ചാര്‍ജിംഗ് സൗകര്യവുമടങ്ങുന്നതാണ് ഇത്തരത്തിലുള്ള റൂമുകള്‍.
Read Moreസോഷ്യല്‍മീഡിയയിലൂടെ പ്രണയിക്കുമ്പോള്‍ നടിയാണെന്ന് അറിഞ്ഞിരുന്നില്ല ! ഇപ്പോള്‍ മറ്റൊരു പ്ലാനിംഗില്‍ ആണെന്ന് നടി രഞ്ജിനി
ഒരുകാലത്ത് മലയാള സിനിമയില്‍ നായികയായി നിറഞ്ഞാടിയ നടിയാണ് രഞ്ജിനി. ചിത്രം എന്ന ഒറ്റ സിനിമയിലൂടെത്തന്നെ മലയാളികളുടെ മനസ്സില്‍ ചിരകാല പ്രതിഷ്ഠ നേടാന്‍ താരത്തിനായി. ഈ സിനിമ രഞ്ജിനിക്ക് കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു. തമിഴ് സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. സ്വാതി തിരുനാള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് എത്തിയത്. ഇതിന് ശേഷം നിരവധി സിനിമയകളില് അഭിനയിച്ചു. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. പിയര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും സംസാരിക്കുകയാണ് രഞ്ജിനി. തങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടതെന്നും ഒരിക്കല്‍ അദ്ദേഹം തന്നെ പ്രൊപ്പോസ് ചെയ്തുവെന്നും അപ്പോഴും താനൊരു സിനിമാനടിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും രഞ്ജിനി പറയുന്നു. തങ്ങളുടെ വിവാഹത്തിന് അമ്മ എതിര്‍പ്പൊന്നുമില്ലായിരുന്നു. വളരെ പക്വതയോടെയായിരുന്നു താന്‍ ആ തീരുമാനമെടുത്തതെന്നും അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ക്ക് മറ്റൊരു അഭിപ്രായമില്ലായിരുന്നുവെന്നും വളരെ ലേറ്റ് വിവാഹമായിരുന്നു തന്റേതെന്നും പിയറിന്റെ വീട്ടില്‍ അച്ഛനും അമ്മയും…
Read Moreആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചയാള്‍ പിടിയില്‍ ! നടപടി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ
ആദിവാസി യുവാവിന്റെ ശരീരത്ത് മൂത്രമൊഴിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലായിരുന്നു ഈ സംഭവം നടന്നത്. പ്രവേഷ് ശുക്ല എന്നയാളാണ് മധ്യപ്രദേശ് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഇയാളുടെ അറസ്റ്റ്. നിലത്തിരിക്കുന്ന ആദിവാസി യുവാവിന്റെ ദേഹത്തേക്ക് പ്രവീണ്‍ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആവശ്യപ്പെടുകയായിരുന്നു. ദേശീയ സുരക്ഷാ നിയമം, എസ്.സി, എസ്.ടി ആക്ട് എന്നിവ ചുമത്തിയാണ് ശുക്ലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ നിലവില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കേസിന്റെ ഭാഗമായി ഇയാളുടെ ഭാര്യയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തിരുന്നു. 36-കാരനായ ദസ്മത് രാവതിന് നേരെയായിരുന്നു പ്രതിയുടെ അക്രമം. ചോദ്യം ചെയ്യലിനിടെ നിലവില്‍ പുറത്ത് വന്നിരിക്കുന്ന വീഡിയോ വ്യാജമാണെന്ന് രാവത്ത് ചൂണ്ടിക്കാട്ടി. ശുക്ലയെ കുടുക്കുന്നതിനായി ആരോ നിര്‍മിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വാദം.…
Read Moreഡെഡ്ലിയസ്റ്റ് കോംബോ ! ചിക്കന്‍ കറിയില്‍ നിന്ന് കിട്ടിയത് ചത്ത എലിയെ; വീഡിയോ വൈറല്‍
ചിക്കന്‍ കറിയില്‍ നിന്ന് ചത്ത എലിയെ കിട്ടിയെന്ന പരാതിയുമായി ഉപഭോക്താവ്. ട്വിറ്ററിലാണ് ചിത്രം ഉള്‍പ്പടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബസമേതം ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ലുധിയാനയിലെ പ്രകാശ് ദാബയില്‍ നിന്നുമാണ് വൃത്തിഹീനമായ ഭക്ഷണം ലഭിച്ചതെന്നും ഇയാള്‍ കുറിച്ചു. റസ്റ്ററന്റിന്റെ ഉടമ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയാവും പ്രവര്‍ത്തിക്കുന്നതെന്നും സൂക്ഷിക്കണമെന്നുമുള്ള കുറിപ്പോടെയാണ് ഇയാള്‍ വീഡിയോ ഉള്‍പ്പടെ പങ്കുവച്ചിരിക്കുന്നത്. അതേസമയം കറിയില്‍ നിന്നും ചത്ത എലിയെ കിട്ടിയെന്ന വാര്‍ത്ത ഭക്ഷണശാല അധികൃതര്‍ നിഷേധിച്ചു. ഇതേച്ചൊല്ലി ഭക്ഷണം കഴിക്കാനെത്തിയയാളും കടയുടമയും തമ്മിലുള്ള വാഗ്വാദത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 31 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ട്വിറ്റര്‍ വീഡിയോയില്‍ സ്പൂണ്‍ കൊണ്ട് എലിയെ കോരിയെടുക്കുന്നതും കാണാം. അങ്ങേയറ്റം വൃത്തിഹീനമാണ് റസ്റ്ററന്റിലെ അടുക്കളയെന്നും ഇവര്‍ ട്വീറ്റില്‍ കുറിച്ചു. ആശങ്കപ്പെടുത്തുന്നതാണ് പുറത്തുവന്ന വാര്‍ത്തയെന്നും കൃത്യമായി പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ട്വിറ്ററില്‍ പലരും കുറിച്ചത്.
Read Moreഹോം വര്‍ക്ക് ചെയ്തില്ലെന്ന കാര്യം ടീച്ചറിനോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി ! രണ്ട് എട്ടാംക്ലാസ് വിദ്യാര്ഥികള്ക്കെതിരേ കേസ്
ഹോം വര്‍ക്ക് ചെയ്തിട്ടില്ലെന്ന കാര്യം ടീച്ചറോട് പറഞ്ഞതിന് ക്ലാസ് ലീഡറിന്റെ വെള്ളത്തില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ രണ്ട് എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ്. തമിഴ്നാട്ടിലെ സേലത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ ക്ലാസ് ലീഡറുടെ വാട്ടര്‍ ബോട്ടിലില്‍ വിഷം കലര്‍ത്തുകയായിരുന്നു. ഹോം വര്‍ക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞതിനെ തുടര്‍ന്നാണ് സഹപാഠികള്‍ വാട്ടര്‍ ബോട്ടിലില്‍ വിഷം കലര്‍ത്തിയതെന്നാണ് പോലീസ് പറയുന്നത്. വിഷം കലര്‍ത്തിയ വെള്ളം കുടിച്ച വിദ്യാര്‍ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച ശങ്കഗിരി സര്‍ക്കാര്‍ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക അടുത്ത ദിവസത്തേക്കുള്ള ഹോം വര്‍ക്ക് നല്‍കുകയും രണ്ട് വിദ്യാര്‍ഥികള്‍ക്ക് അത് ചെയ്യാന്‍ കഴിയാതെ വരികയും ചെയ്തിരുന്നു. ക്ലാസ് ലീഡര്‍ ഇക്കാര്യം അധ്യാപികയെ അറിയിക്കുകയായിരുന്നു. ഇതോടെ ഹോംവര്‍ക്ക്…
Read Moreപബ്ജി പ്രണയം ! 22കാരനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് നാലു കുട്ടികളുമായി പാക്കിസ്ഥാനി യുവതി ഇന്ത്യയില്‍; യുവതിയുടെ വരവ് വീടും സ്ഥലവും വിറ്റശേഷം…
പബ്ജി കളിയിലൂടെ പ്രണയത്തിലായ കാമുകനെ വിവാഹം കഴിക്കാനായി പാക്കിസ്ഥാനി യുവതി ഇന്ത്യയില്‍. മെയ് മാസം 15നും 20നും ഇടയിലാണ് യുവതി ഇന്ത്യയില്‍ അനധികൃതമായി പ്രവേശിച്ചതെന്നു ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും എ.സി.പി. സുരേഷ് റാവു കുല്‍ക്കര്‍ണി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെ കേസില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും യുവതിയെ പിടികൂടിയ വിവരം പാക്കിസ്ഥാന് എംബസിയെ അറിയിച്ചിട്ടുണ്ടെന്നും എ.സി.പി. വ്യക്തമാക്കി. അനധികൃതമായി ഇന്ത്യയിലെത്തിയ പാകിസ്താന് സ്വദേശി സീമ ഹൈദറിനെയും ഇവരുടെ നാലുകുട്ടികളെയും കഴിഞ്ഞദിവസമാണ് യു.പി. പോലീസ് കസ്റ്റഡിയിലെടുത്തത്. കാമുകനായ ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിനൊപ്പം(22) താമസിക്കാനായാണ് സീമ ഹൈദര്‍ നാലുകുട്ടികളുമായി നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് സച്ചിനെ വിവാഹം കഴിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനായി യുവതി ഒരു അഭിഭാഷകനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഈ അഭിഭാഷകനാണ് പാകിസ്താനി യുവതി അനധികൃതമായി താമസിക്കുന്നവിവരം പോലീസില്‍ അറിയിച്ചത്. ഇതോടെ പോലീസ് സംഘം സച്ചിന്റെ…
Read Moreഓണ്‍ലൈനില്‍ മദ്യം ഓര്‍ഡര്‍ ചെയ്ത മുംബൈ സ്വദേശിയ്ക്ക് നഷ്ടമായത് 1.2 ലക്ഷം രൂപ ! പുതിയ തട്ടിപ്പില്‍ ജാഗ്രത
ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ ഇഷ്ടയിടമാണ് ഇന്ത്യ. ഓരോ തട്ടിപ്പ് പിടികൂടുമ്പോള്‍ പുതിയ പുതിയ തട്ടിപ്പു രീതികള്‍ കണ്ടെത്താന്‍ തട്ടിപ്പുകാര്‍ ഉത്സാഹിക്കുന്നുമുണ്ട്. ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി. ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ ശ്രമിച്ച മുംബൈ മലബാര്‍ ഹില്‍സ് സ്വദേശിക്ക് 1.2 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. മദ്യം വാങ്ങുന്നതിനായി മദ്യ ഷോപ്പുകളുടെ ഫോണ്‍ നമ്പറുകള്‍ തിരയുകയായിരുന്നു 49 കാരനായ മുംബൈ സ്വദേശി. അപ്പോഴാണ് ദക്ഷിണ മുംബൈ ആസ്ഥാനമായുള്ള പീകേ വൈന്‍സ് എന്ന ഷോപ്പിന്റെ ഫോണ്‍ നമ്പര്‍ കണ്ടത്. മദ്യം വാങ്ങാനുള്ള തിരക്കില്‍ ആ നമ്പറില്‍ തന്നെ അയാള്‍ ഫോണ്‍ ചെയ്യുകയും ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. ഈ ഓര്‍ഡറിന്റെ ബില്‍ അയക്കുന്നുണ്ടെന്നും ഫോണില്‍ ലഭിക്കുന്ന ഒടിപി നല്‍കണമെന്നും തട്ടിപ്പുകാരന് നിര്‍ദേശം നല്കി. ഒടിപി നല്‍കിയതോടെ മുംബൈ സ്വദേശിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 1.2 ലക്ഷം നഷ്ടമായി. ഇക്കാര്യം അറിഞ്ഞതോടെ, ഇയാള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.…
Read More