മലയാള സിനിമയിലെ പ്രിയനായികമാരില്‍ ഒരാളാണ് നവ്യാ നായര്‍.ജനപ്രിയ നായകന് ദിലീപിന്റെ നായിക ആയി ഇഷ്ടം എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്ത് എത്തുന്നത്. സിനിമയ്ക്ക് വേണ്ടിയാണ് താരം തന്റെ ധന്യ വീണ എന്ന പേര് നവ്യാ നായര്‍ എന്നാക്കി മാറ്റിയത്. പിന്നീടെത്തിയ നന്ദനം എന്ന സിനിമയിവൂടെ നവ്യ നായര്‍ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. തുടര്‍ന്ന് താരത്തിന് കൈ നിറയെ അവസരങ്ങള്‍ ആയിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം താരം നായികാ വേഷത്തില്‍ തിളങ്ങി. ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടേയും യുവ നായകന്മാരുടേയും എല്ലാം നായികയായി നവ്യാ നായര്‍ എത്തി. സിനിമയില്‍ തിളങ്ങി നില്ക്കുമ്പോള് വിവാഹിതയായി നടി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തന്നെ മടങ്ങിയെത്തുക ആയിരുന്നു. ഇപ്പോള്‍ സെലക്ടീവായി സിനിമകള്‍ ചെയ്യുന്നതിന് ഒപ്പം മിനി സ്ക്രീന്‍ പ്രോഗ്രാമുകിലും നൃത്ത പരിപാടികളിലും എല്ലാം…
Read MoreCategory: Today’S Special
ഇനി മുമ്പോട്ടു പോകാന്‍ കഴിയില്ല ! തങ്ങള്‍ വേര്‍പിരിയുകയാണെന്നും ആരും മാനസികമായി വേദനിപ്പിക്കരുതെന്നും പ്രവീണും ഐഷുവും…
സോഷ്യല്‍മീഡിയയില്‍ സജീവമായ ട്രാന്‍സ് ദമ്പതികളായിരുന്നു പ്രവീണ്‍ നാഥും റിഷാന ഐഷുവും പ്രണയ ദിനമായ ഫെബ്രുവരി 14നായിരുന്നു വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പ്രവീണ്‍ നാഥാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. രണ്ടര മാസത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയാനൊരുങ്ങുന്നത്. ഇനി മുന്നോട്ട് ഒരുമിച്ച് പോവേണ്ടതില്ലെന്നും വേര്‍പിരിയുകയാണ് നല്ലതെന്നും ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് പ്രവീണ്‍ നാഥ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. തങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത് ചില വ്യക്തിപരമായ കാരണം കൊണ്ടാണ്. ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്ന ചോദ്യങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നുവെന്നും പ്രവീണ്‍ പറയുന്നു. ഇപ്പോള്‍ തങ്ങള്‍ ഒന്നിച്ചല്ല കഴിയുന്നതെന്നും തങ്ങളുടെ രണ്ടാളുടെയും ജീവിതം നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുകയാണെന്നും ഇത്രയും കാലം തങ്ങളെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദിയെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. പ്രവീണിന്റെ കുറിപ്പില്‍…
Read Moreഭര്‍ത്താവ് ഒരു പ്രശ്നമേയല്ല ! ഭര്‍ത്താവിനൊപ്പമുള്ള ചിത്രം വലിച്ചു കീറി ‘വിവാഹമോചനം’ ആഘോഷിച്ച് നടി…
ഫോട്ടോഷൂട്ടുകളുടെ കാലമാണിത്. എന്തിനും ഏതിനും ഫോട്ടോഷൂട്ടുകള്‍, പിറന്നാള്‍,വിവാഹനിശ്ചയം,വിവാഹം, ഗര്‍ഭകാലം എന്നിങ്ങനെ ഒന്നു തുമ്മിയാല്‍ പോലും ചറപറാ ഫോട്ടോഷൂട്ടാണ്. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടാണ് ട്രെന്‍ഡിങ്ങാവുന്നത്. വിവാഹമോചനമാണ് ഇപ്പോള്‍ ആളുകള്‍ ആഘോഷമാക്കുന്നത്. കഴിഞ്ഞ മാസം ലോറെന് ബ്രൂക്ക് എന്ന യുവതി തന്റെ വിവാഹമോചനം ഇത്തരത്തില്‍ ആഘോഷമാക്കിയിരുന്നു. ഇതിന് പിന്നാലെ തമിഴ് സീരിയല്‍ നടി ശാലിനിയും ഡിവോഴ്സ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്. ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വലിച്ചുകീറിയും ചെരുപ്പ് കൊണ്ട് ചവിട്ടി പൊട്ടിച്ചും ശാലിനി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. ‘ജീവിതത്തില്‍ 99 പ്രശ്നങ്ങളുണ്ടാകും, അതില്‍ ഒന്നല്ല ഭര്‍ത്താവ്’ എന്നെഴുതിയ ബോര്‍ഡും ഇവര്‍ കൈയില്‍ പിടിച്ചിരുന്നു. ചുവന്ന ഗൗണ്‍ അണിഞ്ഞാണ് നടി ഫോട്ടോഷൂട്ടിന് എത്തിയത്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി വിവാഹമോചനം നേടിയ ഒരു സ്ത്രീയുടെ സന്ദേശമാണ് ഇതെന്നും മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതില്‍ ഒരു കുഴപ്പമില്ലെന്നും ശാലിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നിങ്ങള്‍ സന്തോഷവതിയായിരിക്കാന്‍…
Read Moreറോബോട്ടിനെ ഉപയോഗിച്ച് ബീജസങ്കലനം ! ആരോഗ്യമുള്ള രണ്ടു കുട്ടികള്‍ പിറന്നെന്ന് റിപ്പോര്‍ട്ടുകള്‍…
പ്ലേസ്റ്റേഷന്‍ കണ്ട്രോളര് ഉപയോഗിച്ച് നിയന്ത്രിച്ച റോബോട്ടിലൂടെ നടത്തിയ കൃത്രിമ ബീജസങ്കലനം വഴിയുള്ള ആദ്യത്തെ കുട്ടികള്‍ ലോകത്ത് പിറന്നെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് സ്റ്റാര്‍ട്ട്അപ്പ് ആയ ഓവര്‍ച്ച്യൂര്‍ ലൈഫ് വികസിപ്പിച്ച റോബോട്ടാണ് കൃത്രിമ ബീജസങ്കലനത്തിന് ചുക്കാന്‍ പിടിച്ചത്. കൃത്രിമ ബീജസങ്കലം വഴി ആരോഗ്യമുള്ള രണ്ട് കുട്ടികളാണ് പിറന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീജസങ്കലനത്തിനായി ഉപയോഗപ്പെടുത്താവുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടിനെ വികസിപ്പിച്ചതില്‍ പങ്കാളിയായ പ്രധാന എഞ്ചിനീയര്‍മാരില്‍ ഒരാള്‍ക്ക് ഫെര്‍ട്ടിലിറ്റി മെഡിസിന് മേഖലയില്‍ വളരെ കുറഞ്ഞ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, സോണി പ്ലേ സ്റ്റേഷന് 5 കണ്ട്രോളര് ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിയന്ത്രിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ബീജം അടങ്ങിയ ഐവിഎഫ് സൂചി റോബോട്ടിനെ ഉപയോഗിച്ച് അണ്ഡത്തില് കുത്തിവെയ്ക്കുകയായിരുന്നു. ഈ സാങ്കേതിക വിദ്യയിലൂടെ ബീജകോശങ്ങള്‍ പല തവണ അണ്ഡത്തിലേക്ക് നിക്ഷേപിച്ചു. ആരോഗ്യകരമായ ഭ്രൂണങ്ങള്‍ ഉണ്ടാകുന്ന തരത്തിലുള്ള നടപടിക്രമങ്ങളാണ് ഇവിടെ സ്വീകരിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.…
Read Moreഭാര്യയായി കൂടെ കഴിഞ്ഞാല്‍ എല്ലാ മാസവും 25 ലക്ഷം അക്കൗണ്ടിലെത്തും ! വ്യവസായിയുടെ വാഗ്ദാനത്തെക്കുറിച്ച് വെളിപ്പെടുത്തി നടി നീതു…
2005ല്‍ പുറത്തിറങ്ങിയ ഗരം മസാല എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നടിയാണ് നീതു ചന്ദ്ര. പിന്നാലെ ഓയ് ലക്കി ലക്കി ഓയ് എന്ന സിനിമയിലൂടെ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടി അടുത്തകാലത്ത് സിനിമയില്‍ നടി അത്ര സജീവം അല്ല. 2011ല്‍ പുറത്തിറങ്ങിയ കുഛ് ലവ് ജൈസാ എന്ന ചിത്രമാണ് അവരഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയത്. എന്നാല്‍ ഇപ്പോഴിതാ നടി നടത്തിയ ഒരു വെളിപ്പെടുത്തല്‍ സിനിമാലോകത്തെ ആകെ ഞെട്ടിക്കുകയാണ്. മാസം തോറും ശമ്പളം തന്നാല്‍ ഭാര്യയായി കൂടെ കഴിയാമോ എന്ന് തന്നോട് ഒരു പ്രമുഖ വ്യവസായി ചോദിച്ചു എന്നാണ് നീതു ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നീതു വെളിപ്പെടുത്തല്‍ നടത്തിയത്. വിവാഹ അഭ്യര്‍ത്ഥനയുമായി തന്നെ സമീപിച്ചത് ഒരു വലിയ വ്യവസായിയാണ് എന്ന് നീതു പറഞ്ഞു. അയാളുടെ പേര് പറയാന്‍ താന്‍ തയ്യാറല്ല എന്നും തന്നെ…
Read Moreചുംബനരംഗവും ഇഴുകിചേര്ന്നുള്ള രംഗങ്ങളും റിഹേഴ്സല്‍ ചെയ്യണം ! പിന്നീട് ശാരീരിക ബന്ധവും വേണം; സംവിധായകനെതിരേ നടി സറീന് ഖാന്…
ഏറെ ആരാധകരുള്ള ബോളിവുഡ് താരങ്ങളിലൊരാളാണ് സറീന് ഖാന്. വീര്‍, ഹൗസ്ഫുള് 2, 1921 തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. കത്രീന കൈഫുമായുള്ള മുഖ സാദൃശ്യവും താരത്തിന് ശ്രദ്ധ നേടിക്കൊടുത്തു.സിനിമയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് മുമ്പ് ഒരിക്കല്‍ സറീന് ഖാന് രംഗത്ത് എത്തിയിരുന്നു. ലൈംഗിക താത്പര്യങ്ങള്‍ക്ക് വിധേയയാകാനുള്ള ആവശ്യവുമായി പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ആണ് നടി പറഞ്ഞത്. ഒരിക്കല്‍ ഒരു സംവിധായകന് നടിയോട് ഒരു ചുംബന രംഗവും ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളും റിഹേഴ്സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം പറത്തിക്കളയണമെന്ന് അയാള്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടേയിരുന്നു. കൂടാതെ അയാളുമായി ശാരീരിക ബന്ധത്തിനും നിര്‍ബന്ധിച്ചു ഞാനന്ന് ഇന്‍ഡസ്ട്രിയില്‍ എത്തിയിട്ടേയുള്ളൂ. അപ്പോഴാണ് അയാള്‍ ഈ ആവശ്യവുമായി വരുന്നത്. ഞാനതപ്പോഴേ നിഷേധിച്ചു.…
Read More32,000 എന്ന കണക്കില്‍ ഉറച്ചു നില്ക്കുന്നു ! സിനിമ കാണുമ്പോള്‍ എല്ലാം വ്യക്തമാകുമെന്ന് ‘കേരള സ്റ്റോറി’ സംവിധായകന്
കേരളത്തില്‍ ഇതിനോടകം വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമ കേരളത്തിനെതിരല്ലെന്ന് സിനിമയുടെ സംവിധായകന് സുദീപ്തോ സെന്‍. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമര്‍ശം പോലും സിനിമയില്‍ ഇല്ലെന്നും ഒരു മതത്തിനും എതിരല്ലെന്നും സെന്‍ പറഞ്ഞു. ഭീകരതയ്ക്കെതിരെ മാത്രമാണ് പരാമര്‍ശം. സിനിമയ്ക്കായി ബിജെപിയുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഫണ്ട് സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടിയല്ല സിനിമ തയാറാക്കിയതെന്നും സുദീപ്തോ സെന്‍ പറഞ്ഞു.സിനിമയില്‍ ലൗ ജിഹാദ് എന്ന പരാമര്‍ശമില്ലെന്നും സുദീപ്തോ സെന്‍ പറഞ്ഞു. പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നത് മാത്രമാണ് പരാമര്‍ശിക്കുന്നത്. മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ക്കുന്നു. 32,000 പേരെക്കുറിച്ചുള്ള പരാമര്‍ശം സിനിമ കണ്ടാല്‍ ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയ്ക്കായി ഏഴു വര്‍ഷം ഗവേഷണം നടത്തി. സെന്‍സര്‍ ബോര്‍ഡ് രണ്ടു മാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സിനിമയ്ക്ക്…
Read Moreകടല്‍പ്പക്ഷികളെ തുരത്തിയോടിക്കാനുള്ള ജോലിയ്ക്കായി ഇംഗ്ലണ്ടിലേക്ക് പറക്കാം ! ജോലിയുടെ രീതികള്‍ ഇങ്ങനെ…
ഇംഗ്ലണ്ടിലേക്ക് ജോലിയ്ക്കായി ഒഴുകുന്ന മലയാളികളുടെ എണ്ണം അനുദിനം കൂടുകയാണ്. ഇപ്പോഴിതാ ഇംഗ്ലണ്ടില്‍ ജോലി കാംക്ഷിക്കുന്നവര്‍ക്ക് പുതിയൊരു അവസരം കൂടി വന്നു ചേര്‍ന്നിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ലങ്കാഷെയറിലുള്ള ബ്ലാക്ക്പൂള്‍ സൂവില്‍ വളരെ വ്യത്യസ്ത്യമായ ഒരു ജോലിയ്ക്കായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മൃഗശാലയില്‍ ശല്യമുണ്ടാക്കുന്ന കടല്‍പ്പക്ഷികളെ തുരത്തിയോടിക്കുക എന്നതാണ് ജോലി. വെറുതെ കൈ കൊട്ടി ഓടിക്കുന്ന പരിപാടിയല്ല, മറിച്ച് പക്ഷിയെന്ന് തോന്നിക്കുന്ന തരത്തിലുള്ള കോസ്റ്റ്യും അണിഞ്ഞ് ഭയപ്പെടുത്തി വേണം പക്ഷികളെ ഓടിക്കാന്‍. ഈ ജോലിയുടെ എക്സൈറ്റിങ് ഫാക്ടറും അതുതന്നെയാണ്.
Read More23-ാം വയസ്സില്‍ ചേച്ചിയായി ! കുഞ്ഞനുജത്തിയുടെ പേരിടലിന്റെയും കാതുകുത്തലിന്റെയും വിശേഷങ്ങള്‍ പങ്കുവെച്ച് ആര്യ പാര്‍വതി…
23-ാം വയസ്സില്‍ ചേച്ചിയമ്മയായ സന്തോഷത്തിലാണ് നടിയും നര്‍ത്തകിയുമായ ആര്യ പാര്‍വതി. അമ്മയുടെ 47-ാം വയസ്സില്‍ തനിക്കൊരു കുഞ്ഞനുജത്തിയോ അനുജനോ പിറക്കാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത മറ്റാരും പറയാതെ ആര്യ തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ലോകത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആര്യയ്ക്ക് കിട്ടിയതാകട്ടെ, തങ്കക്കുടം പോലൊരു കുഞ്ഞനുജത്തിയെയും. ഏറ്റവും പുതിയ വിശേഷം കുഞ്ഞുവാവയുടെ പേരിടീല്‍ ചടങ്ങും കാതുകുത്തലുമാണ്. സുന്ദരിയായി അണിഞ്ഞൊരുങ്ങി ആര്യയും കുഞ്ഞുവാവയ്ക്കൊപ്പം കൂടി. പാലു വാവ എന്നാണ് ആര്യ അനിയത്തിക്കുട്ടിയെ വിളിക്കുന്നത്. കുഞ്ഞുവാവയുടെ കാതുകുത്തലിന് ആര്യയാണ് അവളെ മടിയിലിരുത്തിയത്. അമ്മയ്ക്കെന്ന പോലെ വിഷമം തോന്നിയ നിമിഷം എന്നാണ് പാലുവിന്റെ കാതുകുത്തലിനെ ചേച്ചി വിശേഷിപ്പിച്ചത് പാലുവിന്റെ യഥാര്‍ത്ഥ പേര് ‘ആദ്യ പാര്‍വതി’ എന്നാണ്. വാവയെ പരിചയപ്പെടുത്തുന്ന ഒട്ടേറെ ചിത്രങ്ങളുമായി ആര്യ ഇന്‍സ്റ്റഗ്രാമില്‍ എത്തിച്ചേര്‍ന്നു അമ്മ എട്ടുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് താന്‍ അക്കാര്യം മനസിലാക്കിയത് എന്നും ആര്യ പറയുന്നു. ഗര്‍ഭിണിയെന്ന്…
Read Moreസ്ത്രീ ശരീരം മൂടി വെക്കുന്നതാണ് നല്ലത് ! തന്റെ സെറ്റിലെ സ്ത്രീകളെ തെറ്റായ ഉദ്ദേശത്തോടെ പുരുഷന്മാര് നോക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് സല്മാന് ഖാന്
സല്മാന് ഖാന്റെ സിനിമകളുടെ ഷൂട്ടിങ് സെറ്റുകളില്‍ സ്ത്രീകള്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് നടന് നിര്‍ദേശിച്ചിരുന്നതായി യുവനടി പലക് തിവാരി അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. നടിയുടെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സല്മാന് ഖാന്. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയായിരുന്നു നടന്റെ പ്രതികരണം. സല്മാന് ഖാന് തന്റെ ചിത്രങ്ങളില്‍ ഷര്‍ട്ട് അഴിച്ചുമാറ്റി അഭിനയിക്കുകയും സ്ത്രീകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ വെക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് അല്ലേയെന്ന് അവതാരക നടനോട് ചോദിച്ചു. ഇതിന് മറുപടിയായി ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് ഇല്ലെന്ന് താരം പറഞ്ഞു. സ്ത്രീ ശരീരം അമൂല്യമാണെന്നും അത് മൂടി വെക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നുന്നുവെന്നും സല്മാന് ഖാന് പറഞ്ഞു. തന്റെ സെറ്റിലെ സ്ത്രീകളെ തെറ്റായ ഉദ്ദേശത്തോടെ പുരുഷന്മാര് നോക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും സല്മാന് ഖാന് വ്യക്തമാക്കി. 17-ാം വയസ്സില്‍ സല്മാന് ഖാന് അടിവസ്ത്രം മാത്രം ധരിച്ച്…
Read More