നാണമില്ലേടോ ഇങ്ങനെ പ്രേമിച്ച് നടക്കാന്‍ ! നടുറോഡില്‍ അച്ഛനെയും കാമുകിയെയും തടഞ്ഞു നിര്‍ത്തി ‘ഇഷ്ടംപോലെ ഇടി കൊടുത്ത്’ പെണ്‍മക്കള്‍;വീഡിയോ വൈറല്‍…

അമ്മയുള്ളപ്പോള്‍ തന്നെ അച്ഛന്‍ മറ്റു സ്ത്രീകളെ തേടിപ്പോയാല്‍ ഇവരുടെ പെണ്‍മക്കളുടെ ഗതി എന്താവും. ഇത്തരത്തില്‍ കാമുകിയുമായി കറങ്ങാനിറങ്ങിയ അച്ഛനെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച പെണ്‍മക്കളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പിതാവ് കാറില്‍ കാമുകിയുമായി വരുമ്പോള്‍ പെണ്‍മക്കള്‍ കാര്‍ തടയുകയും പുറത്തിറക്കി മര്‍ദ്ദിക്കുകയുമായിരുന്നു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. അച്ഛന്റെ പ്രണയം കാരണം വീട്ടില്‍ വഴക്ക് പതിവാണെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഇതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. ആദ്യം കാര്‍ തടഞ്ഞെങ്കിലും പിതാവ് കാര്‍ നിര്‍ത്തിയില്ല. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് കാര്‍ നിര്‍ത്തിച്ചു. പുറത്തിറങ്ങിയ അച്ഛനെയും യുവതിയെയും ഇവര്‍ മര്‍ദിക്കുകയും െചയ്തു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായിട്ടും നാണമില്ലേ ഇങ്ങനെ പ്രണയിച്ച് നടക്കാന്‍ എന്ന് ചോദിച്ചായിരുന്നു പെണ്‍മക്കള്‍ അച്ഛനെ മര്‍ദിച്ചത്. തല്ല് കൊണ്ട യുവതി നാട്ടുകാര്‍ കൂടിയതോടെ സംഭവസ്ഥലത്ത് നിന്നും ഓടി പോവുകയും ചെയ്തു. അമ്മയുടെ സങ്കടം കണ്ട് മടുത്താണ് അച്ഛനെ നടുറോഡില്‍…

Read More

ഇഷ്ടമില്ലാത്ത കല്യാണത്തിന് നിര്‍ബന്ധിച്ച് മര്‍ദ്ദിക്കുന്നു ! അച്ഛനില്‍ നിന്ന് സംരക്ഷണം തേടി പോലീസിനെ സമീപിച്ച് കൗമാര സീരിയല്‍ താരം…

ഇഷ്ടമില്ലാത്ത കല്യാണത്തിന് അച്ഛന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇതു പറഞ്ഞ് നിരന്തരം മര്‍ദ്ദിക്കുന്നുവെന്നും പരാതിപ്പെട്ട് സീരിയല്‍ താരം തൃപ്തി ശംഘ്ധര്‍ രംഗത്ത്. കുംകും ഭാഗ്യ എന്ന പരമ്പരയിലെ താരമായ തൃപ്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വീഡിയോ പോസ്റ്റ് ചെയ്താണ് അച്ഛന്‍ രാം രത്തന്‍ ശംഘ്ധര്‍ക്കെതിരേ പരാതി ഉന്നയിച്ചത്. തൃപ്തി ബറേലി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. 19കാരിയായ തന്നെ 28കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് പിതാവ് ശ്രമിക്കുന്നതെന്നും ദേഷ്യത്തില്‍ പിതാവ് തന്റെ മുടി പിടിച്ചുവലിച്ചുവെന്നും തള്ളിയിട്ടുവെന്നുമെല്ലാം തൃപ്തി ആരോപിച്ചു. ദേഹത്ത് ഉണ്ടായ ചില പാടുകളും നടി കാണിക്കുന്നുണ്ട്. മുംബൈയിലേക്ക് പോരുന്നതിനു മുമ്പ് തനിക്ക് തന്ന പണവും അച്ഛന്‍ തിരികെ ആവശ്യപ്പെടുകയാണെന്നും നടി പറയുന്നു. അമ്മയോടൊപ്പം താന്‍ വീടുവിട്ടിറങ്ങിയെന്നും നടി വീഡിയോയില്‍ പറയുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് നടിയുടെ പിതാവ്.

Read More

ടൊവിനോ വീണ്ടും അച്ഛനായി ! ഇസമോള്‍ക്കു ലഭിച്ചത് കുഞ്ഞ് അനിയനെ; ആശംസകളുമായി ആരാധകര്‍…

നടന്‍ ടൊവിനോ തോമസ് വീണ്ടും അച്ഛനായി. താന്‍ അച്ഛനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ തന്നെയാണ് എല്ലാവരെയും അറിയിച്ചത്. ഇസയാണ് ടൊവിനോ-ലിഡിയ ദമ്പതികളുടെ മൂത്തകുട്ടി. പത്തുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത്. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ടൊവിനോ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു. അതിനുള്ള കാരണവും ടൊവിനോ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ലിഡിയയെ തന്നെ വിവാഹം ചെയ്തു. ഏറെ നാള്‍ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവായ മറുപടി ലഭിച്ചതെന്നും വളരെ സരസമായി ടൊവിനോ കുറിച്ചിട്ടുണ്ട്. ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നുവെന്നും ടൊവിനോ പറഞ്ഞിരുന്നു.

Read More

ഗെയിം കളിക്കാനായി മകന് ഫോണ്‍ നല്‍കിയ അച്ഛന് കിട്ടിയത് എട്ടിന്റെ പണി ! അച്ഛന്റെ അവിഹിത ലീലാവിലാസങ്ങള്‍ മകന്‍ അമ്മയെ അറിയിച്ചതോടെ 15 വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിരാമമായി…

മക്കള്‍ക്ക് ഗെയിം കളിക്കാന്‍ ഫോണ്‍ നല്‍കുന്ന പലര്‍ക്കും പല പണികളും കിട്ടാറുണ്ട്. ഇത്തരത്തില്‍ മകന് ഗെയിം കളിക്കാനായി ഫോണ്‍ നല്‍കിയ ഒരച്ഛന് കിട്ടിയത് എട്ടിന്റെ പണിയാണ്. മകന് മൊബൈല്‍ കളിക്കാന്‍ നല്‍കിയതോടെ 43കാരനായ അച്ഛന്റെ അവിഹിതം വെളിയില്‍ വരികയായിരുന്നു. ഇതോടെ 15 വര്‍ഷം നീണ്ട ഇയാളുടെ ദാമ്പത്യബന്ധം തകര്‍ച്ചയുടെ വക്കിലെത്തി നില്‍കുകയാണ്. ബംഗളൂരു സ്വദേശിയുടെ അവിഹിതബന്ധമാണ് മകന്‍ കണ്ടുപിടിച്ചത്. ഗെയിം കളിക്കാനായി ഫോണ്‍ അച്ഛന്റെ ഫോണ്‍ വാങ്ങിയ പതിനഞ്ചുകാരന്‍ മകന്‍ ഫോണ്‍ പരിശോധിക്കുമ്പോള്‍ അച്ഛനും മറ്റൊരു സ്ത്രീയുമായുള്ള ബന്ധം കണ്ടെത്തുകയായിരുന്നു. അവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷങ്ങളും വാട്സാപ്പ് സന്ദേശങ്ങളും മകന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് മകന്‍ കയ്യോടെ പൊക്കി അമ്മയെ കാണിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. സംഭവത്തെക്കുറിച്ച് ഭര്‍ത്താവിനോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ വഞ്ചിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍

Read More

ബസ് മാറിക്കയറിയ ഏഴാംക്ലാസുകാരി പിതാവിനെ വിഷമിപ്പിച്ചു ! കണ്ടക്ടര്‍ രക്ഷകനായി അവതരിച്ചതോടെ ആശങ്കകള്‍ക്ക് വിരാമമായി; കണ്ടക്ടര്‍ക്ക് നന്ദി പറഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ്…

ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരി പിതാവിനെ വിഷമിപ്പിച്ചു. എന്നാല്‍ ആശങ്കകള്‍ക്ക് വിരാമമിട്ട് മകളെ അച്ഛന്റെ കൈകളില്‍ ഏല്‍പ്പിച്ച് കണ്ടക്ടര്‍ മാതൃകയായി. കണ്ടക്ടറിന് നന്ദി പറഞ്ഞു കൊണ്ട് പെണ്‍കുട്ടിയുടെ പിതാവ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ചെങ്ങന്നൂര്‍ ബസില്‍ കയറേണ്ടതിന് പകരം പത്തനംതിട്ട ബസില്‍ കയറിയ പെണ്‍കുട്ടിയ്ക്ക് വഴിതെറ്റിയെന്ന് കണ്ടക്ടര്‍ മനസ്സിലാക്കി. സ്വന്തം ഫോണില്‍ നിന്ന് മകളെക്കൊണ്ട് അച്ഛനെ വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് കോഴഞ്ചേരിയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ എത്തും വരെ മകളെയും കൊണ്ട് കണ്ടക്ടര്‍ ഇലന്തൂര്‍ വെയിറ്റിങ് ഷെഡില്‍ കാത്തിരുന്നു. തുടര്‍ന്ന് സുരക്ഷിതമായി പെണ്‍കുട്ടിയെ പിതാവിന്റെ കൈയ്യില്‍ ഏല്‍പ്പിച്ച ശേഷമാണ് മടങ്ങിയത്. കുറിപ്പ് വായിക്കാം: ഇന്നെനിക്ക് മറക്കാത്ത ദിനം… പാഴൂര്‍ മോട്ടേഴ്‌സിനും അതിലെ ജീവനക്കാര്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകള്‍… കോഴഞ്ചേരിയില്‍ നിന്നും ചെങ്ങന്നൂര്‍ ബസില്‍ കയറി ആറന്മുളയില്‍ ഇറങ്ങേണ്ട,ഏഴില്‍ പഠിക്കുന്ന എന്റെ മകള്‍…

Read More

ട്യൂഷന് പോകാതെ പറ്റില്ലെന്നുള്ള അവസ്ഥയിലാണ് 12 വയസു മാത്രം പ്രായമുണ്ടായിരുന്ന എന്നെ അയാളുടെ അടുത്തേക്ക് പഠിക്കാന്‍ വിടുന്നത് !ഗ്രൂമിങ്ങ് എന്താണെന്ന് പോലും അറിയാതിരുന്ന പ്രായത്തില്‍ എന്നെ അതിന് വിധേയയാക്കി; കണക്ക് അധ്യാപകന്റെ ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന മകളുടെ അനുഭവക്കുറിപ്പ് പങ്കുവെച്ച് അച്ഛന്‍

ഒരച്ഛന്റെ നെഞ്ചുപൊട്ടുന്ന കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. തന്റെ മകള്‍ക്ക് 12-ാം വയസിലുണ്ടായ ലൈംഗികപീഡനാനുഭവത്തെക്കുറിച്ച് അവളെഴുതിയ കുറിപ്പാണ് ഇപ്പോള്‍ അച്ഛന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഹ്യൂമന്‍സ് ഓഫ് പാട്രിയാര്‍ക്കി എന്ന പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മകളുടെ ഈ പോരാട്ടത്തില്‍ അഭിമാനമുണ്ടെന്നും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… മുതിര്‍ന്നവരെ ബഹുമാനിക്കണം. ചെറുപ്പം മുതല്‍ എന്റെ മാതാപിതാക്കളും എന്നെ പഠിപ്പിച്ചത് ഇതുതന്നെയാണ്. പ്രായത്തില്‍ മുതിര്‍ന്നവര്‍ ആരാണെങ്കിലും ഈ ഒരു ഉപദേശത്തിന്റെ പേരില്‍ അനര്‍ഹമായ പരിഗണനയ്ക്ക് പാത്രമാകാറുണ്ട്.ആണ്‍കുട്ടികളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണമെന്നും അപരിചിതര്‍ തരുന്നത് വാങ്ങിക്കഴിക്കരുതെന്നും അവരെന്നെ ഉപദേശിച്ചിരുന്നു. എന്നാല്‍ എന്റെ കണക്ക് അധ്യാപകനെ അവര്‍ക്ക് വിശ്വാസമായിരുന്നു. അമ്പത് വയസോളം പ്രായമുള്ള ഒരു അധ്യാപകന്‍ പന്ത്രണ്ടുകാരിയോട് മര്യാദയില്ലാതെ പെരുമാറുമെന്ന് അവര്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ല. ചെറുപ്പം മുതല്‍ ഞാന്‍ കണക്കിന് പുറകോട്ടായിരുന്നു. ട്യൂഷന് പോകാതെ പറ്റില്ലെന്നുള്ള…

Read More

അച്ഛനോ ആരുടെ അച്ഛന്‍ ? ഏത് ഇന്ദിര ? ഓരോന്ന് വലിഞ്ഞു കയറി വന്നോളും ! സ്വന്തം അച്ഛനെ വെറുത്തു പോയ നിമിഷത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാള സിനിമയുടെ ഭാഗമായി മാറിയ താരമാണ് അരിസ്‌റ്റോ സുരേഷ്. സുരേഷ് നായകനായ സിനിമ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. ഈ അവസരത്തില്‍ തന്റെ ജീവിതത്തിലുണ്ടായ വേദനകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ഒരു മാസികയോടാണ് സുരേഷ് ഇക്കാര്യം പങ്കുവച്ചത്. തങ്ങളെ അച്ഛന്‍ ഉപേക്ഷിച്ചു പോയതിന് ശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു. അദ്ദേഹത്തെ ഇളയച്ഛന്‍ എന്നു വിളിച്ചാണ് തങ്ങള്‍ വളര്‍ന്നതെന്നും അദ്ദേഹം മക്കളെ പോലെ ആണ് ഇരുവരോടും പെരുമാറിയെതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പലപ്പോഴും സ്വന്തം അച്ഛനെ കണ്ട് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു. ദുരെ നിന്നു മാത്രമാണ് കണ്ടിട്ടുള്ളത്.മകനാണെന്ന് അറിയാമായിരുന്നിട്ടും അച്ഛന്‍ തന്നോട് സംസാരിക്കാന്‍ പോലും കൂട്ടാക്കിയിരുന്നില് എന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഒരുദിവസം അമ്മ പറഞ്ഞു, ‘അച്ഛന്‍ റെയില്‍വെയില്‍ നിന്ന് വിരമിക്കുകയാണ്. നീ പോയി അദ്ദേഹത്തെക്കണ്ട് സംസാരിക്കൂ, എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല.അന്ന് അച്ഛനെ കാണാന്‍ ഒരു സുഹൃത്തിനൊപ്പം ആണ് പോയത്.…

Read More

ഒരു മകനെ ഞാന്‍ ഭാരതമാതാവിനായി ബലി നല്‍കി ! അടുത്ത മകനെയും രാജ്യത്തിനായി പോരാടാന്‍ ഞാന്‍ അയയ്ക്കും; പുല്‍വാമ ആക്രമണത്തില്‍ രക്തസാക്ഷിയായ സൈനികന്റെ പിതാവിന്റെ ചുട്ടുപൊള്ളുന്ന വാക്കുകള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: ‘ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലിനല്‍കി. അടുത്ത മകനെയും ഞാന്‍ രാജ്യത്തിനായി പോരാടാന്‍ അയയ്ക്കും.മാതൃരാജ്യത്തിനായി അവനെയും സമര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്. പക്ഷെ പാകിസ്ഥാന് ചുട്ടമറുപടി നല്‍കണം. സ്വന്തം മകന്‍ പോയ വേദനയിലും ധൈര്യം വെടിയാതെ ഒരു പിതാവ് പറയുകയാണ്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ചാവേറാക്രമണത്തിനിടെ വീരമൃത്യു വരിച്ച ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശി രത്തന്‍ ഠാക്കൂറിന്റെ പിതാവ് ഭീകരരുടെ ഒളിയാക്രമണത്തില്‍ ഉലയുന്നില്ല. മറിച്ച് രണ്ടാമത്തെ മകനെയും അദ്ദേഹം സൈന്യത്തില്‍ ചേര്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയാണ് രത്തന്‍. മകന്റെ വിയോഗത്തില്‍ കടുത്ത വിഷമം ഉണ്ടെങ്കിലും വീരമൃത്യു വരിച്ച ജവാന്റെ പിതാവ് കരയില്ലെന്നാണ് അദ്ദേഹം പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെയാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ സി ആര്‍ പി എഫ്…

Read More

വെഞ്ഞാറമ്മൂട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛനെ പ്രതിയാക്കിയതിനെതിരേ അമ്മ രംഗത്ത് ! കേസില്‍ പുനരന്വേഷണം നടത്തണം; കേസില്‍ പറഞ്ഞിരിക്കുന്ന മൊഴികള്‍ തങ്ങളാരും പറഞ്ഞതല്ലെന്നും പരാതി…

വെഞ്ഞാറമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛനെ പ്രതിയാക്കി ജയിലിലടച്ചതിനെതിരേ അമ്മ രംഗത്ത്. കേസില്‍ പുനരന്വേഷണം നടത്തണമെന്നും സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളിന്റെ സ്വാധീനത്തിനു വഴങ്ങി കേസെടുത്ത വെഞ്ഞാറമൂട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാണിച്ചുമാണ് പെണ്‍കുട്ടിയുടെ മാതാവ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയത്. കുറ്റകൃത്യം ചെയ്തയാള്‍ പൊലീസിനെ സ്വാധീനിച്ചു ഭര്‍ത്താവിനെ പ്രതിയാക്കിയതാണെന്നും മാതാവും മകളും ഭര്‍ത്താവിനെ സംശയിച്ചിട്ടില്ലാത്തതാണെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു മനസ്സിലാക്കിയവര്‍ ബോധപൂര്‍വം പൊലീസിനെ സ്വാധീനിച്ചു ഭര്‍ത്താവിനെ പ്രതിയാക്കി അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും ചെയ്യാത്ത കുറ്റത്തിനു മാസങ്ങളായി ഭര്‍ത്താവ് ജയില്‍ശിക്ഷ അനുഭവിച്ചെന്നും പരാതിയില്‍ പറയുന്നു. മൊഴിയെടുക്കാന്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ പൊലീസാണു മൊഴി പറഞ്ഞുകൊടുത്തതെന്നും പരാതിയിലുണ്ട്. ഇതിനെതിരെ ഹൈക്കോടതി റജിസ്ട്രാര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്നയാളിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും കേസില്‍ പറഞ്ഞിരിക്കുന്ന മൊഴികള്‍ തങ്ങളാരും പറഞ്ഞതല്ലെന്നും പരാതിയിലുണ്ട്. ആവശ്യമായ അന്വേഷണം നടത്താതെ പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത ഗുരുതരമായ…

Read More

ഹനാന്‍ ഇനി തനിച്ചല്ല ! കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാനെ ആശ്വസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചു പോയ വാപ്പച്ചി എത്തി

കൊച്ചി:കാറപടകത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാന് സ്വാന്ത്വനമായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചു പോയ വാപ്പച്ചി എത്തി. വ്യാഴാഴ്ചയാണ് ഹനാനെ കാണാന്‍ പിതാവ് ഹമീദ് ആശുപത്രിയില്‍ എത്തിയത്. കാറപടകത്തില്‍ നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹനാന്‍ പതിയെ സുഖം പ്രാപിച്ചു വരികയാണ്. പഠനത്തിനിടെ കുടുംബം പുലര്‍ത്താനായി മീന്‍ വില്‍പ്പന നടത്തുകയായിരുന്ന ഹനാന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ശ്രദ്ധേയയാകുകയായിരുന്നു. പിതാവ് തങ്ങളെ ഉപേക്ഷിച്ചു പോയതിനെത്തുടര്‍ന്നാണ് തങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലായതെന്നും ഹനാന്‍ അന്നു പറഞ്ഞിരുന്നു. മകളെക്കാണാന്‍ ആശുപത്രിയിലെത്തിയ ഹമീദ് മകളോടുള്ള സ്‌നേഹം ഏപ്പോഴും തന്റെ മനസില്‍ ഉണ്ടായിരുന്നുവെന്നും പറഞ്ഞു. പലര്‍ക്കും അറിയാവുന്നതുപോലെ താനൊരു മദ്യപാനിയാണെന്നും ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ തനിക്ക് പശ്ചാത്താപമുണ്ടായെന്നും ഹമീദ് പറഞ്ഞു. അതേസമയം ഹനാന്‍ പ്രശസ്തയായതോടെ മകളുടെ അരികിലേക്ക് തിരികെ വന്നാല്‍ ആളുകള്‍ തന്നെ അവസരവാദിയെന്ന് വിളിക്കുമോയെന്ന് ഭയപ്പെട്ടിരുന്നുവെന്നും ഹമീദ് പറയുന്നു. ഇപ്പോള്‍ ഹനാന് സ്‌നേഹവും സഹായവും ആവശ്യമുണ്ടെന്നും…

Read More